വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് നിർമാണ യൂണിറ്റ് തുടങ്ങി

ഈരാറ്റുപേട്ട: നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് പേപ്പർ നിർമാണ യൂണിറ്റ് തുടങ്ങി. യൂണിറ്റിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ എം എ ഖാദർ, അഡ്വ ജോമോൻ ഐക്കര, വി എം സിറാജ്, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, റിയാസ് പ്ലാമൂട്ടിൽ, കെ എ മാഹിൻ, കെ എ അഷറഫ് എന്നിവർ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടർ അഡ്വ വി പി നാസർ സ്വാഗതവും ആസാദ് നന്ദിയും പറഞ്ഞു.

പ്രാദേശികം

കാരുണ്യത്തിൻ്റെ മുഖമായി സമൂഹം മാറണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പാലാ: കാരുണ്യത്തിൻ്റെ മുഖമായി സമൂഹം മാറണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്നു ദുരിതമനുഭവിക്കുന്ന കൊച്ചിടപ്പാടി പാറേക്കുന്നേൽ രേഷ്മ സുരേഷിന് വീടു വയ്ക്കാൻ ഇടപ്പാടിയിൽ കാപ്പൻ കുടുംബം സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ ആലഞ്ചേരി. അർഹരെ സഹായിക്കാനുള്ള മാണി സി കാപ്പൻ എം എൽ എ യുടെയും സഹോദരൻ ചെറിയാൻ സി കാപ്പൻ്റെയും തീരുമാനത്തെ കർദ്ദിനാൾ  അനുമോദിച്ചു.  ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി സി കാപ്പൻ എം എൽ എ, ഡോ ജോസ് ചാക്കോ പെരിയപ്പുറം, മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുൻ എം പി വക്കച്ചൻ മറ്റത്തിൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, സിറിൾ സി കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, രേഷ്മയുടെ ഭർത്താവ് ധനേഷ്, മാതാപിതാക്കളായ സുരേഷ് പി കെ, രമണി സുരേഷ് എന്നിവർ പങ്കെടുത്തു. മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി ഇടപ്പാടിയിൽ വാങ്ങിയ 53 സെൻറ് സ്ഥലത്തിൽ നിന്നും മൂന്ന് സെൻറ് സ്ഥലമാണ് രേഷ്മയ്ക്കു വീടുവയ്ക്കാൻ സൗജന്യമായി നൽകുന്നത്. കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്നു ചികിത്സയിലാണ് രേഷ്മ. ഭർത്താവിന് ലഭിക്കുന്ന തുച്ഛമായ ശമ്പളമാണ് ഏക വരുമാനം. ചികിത്സാ ചിലവും കുടുംബ ചിലവും മൂത്ത കുട്ടിയുടെ പഠനവും ഒക്കെ ഈ ചെറിയ വരുമാനത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വിവരം അറിഞ്ഞതിനെത്തുടർന്നാണ് രേഷ്മയ്ക്കു വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിച്ചത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്കു വീടുവച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്. നിലവിൽ എട്ട് കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്ന് ചെറിയാൻ സി കാപ്പൻ പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട - വാഗമൺ റോഡ് ടാറിംഗ് വ്യാഴാഴ്ച പുന:രാരംഭിക്കുന്നു.

ഈരാറ്റുപേട്ട: വിവാദമായ ഈരാറ്റുപേട്ട - വാഗമൺ റോഡിൻ്റെ ടാറിംഗ് പുന:രാരംഭിക്കുന്നു. തീക്കോയി മുതൽ വാഗമൺ വരെയുള്ള ഭാഗത്തെ ബി എം ടാറിംഗാണ് വ്യാഴാഴ്ച മുതൽ തുടങ്ങുന്നത്. ഇത് പൂർത്തീകരിച്ചു കഴിഞ്ഞാൽ എം ഇ എസ് ജംഗ്ഷൻ മുതൽ വാഗമൺ വരെയുള്ള ബി സി ടാറിംഗും പൂർത്തീകരിക്കുമെന്ന് എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.ഇത് സംബന്ധമായി 16 മുതൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം സംബന്ധിച്ച് ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും ആരാഞ്ഞു. തീക്കോയി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ സി ജയിംസ് അധ്യക്ഷത വഹിച്ചു.

പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം സംസ്ഥാന ബജറ്റിൽ അവഗണന

ഈരാറ്റുപേട്ട: പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇളപ്പുങ്കൽ കാരയ്ക്കാട് പാലത്തിന് സംസ്ഥാനബജറ്റിൽ തുകയില്ല. ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിചെങ്കിലും മന്ത്രിമാർക്കും  നിവേദനം സമർപ്പിച്ച് കാത്തി രുന്നവർ നിരാശയിലായി. 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തി ലാണ് മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ കാരയ്ക്കാട് നടപ്പാലം ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയി ലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പു കൽ നിവാസികൾക്കും മീനച്ചിലാ റിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയു ള്ള നടപ്പാലമായിരുന്നു.  ഇത് ത കർന്നതോടെ ഏറെ ദൂരം സഞ്ച രിക്കേണ്ടിവന്നിരിക്കുകയാണ്. ഈരാറ്റു പേട്ട നഗരത്തിലൂടെ ഏഴ് കിലോ മീറ്റർ അധികം സഞ്ചരിച്ചാണ് ഇ വിടെനിന്നുള്ള വിദ്യാർഥികൾ കാ രക്കാട് സ്കൂളിലെത്തുന്നത്.പാലം പുനർ നിർമിക്കണമെ ന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരു ന്നു. കാരക്കാട് സ്കൂളിലെ വിദ്യാ ർഥികൾ പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നേരിട്ട് നിവേദനവും സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികളെല്ലാം സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നട പടി ആരംഭിക്കുമെന്ന് ഉറപ്പ് നൽ കിയിരുന്നു. തകർന്ന  നടപ്പാലം കൂ ട്ടിച്ചേർത്ത് കോൺക്രീറ്റ് നടത്താ ൻ പത്ത് ലക്ഷം രൂപ  പൂഞ്ഞാർ എം.എൽ.എ  അഡ്വ.സെബാസ്റ്റ്യൻ കുളത്തി ങ്കൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും നിർമാ ണാനുമതി  ലഭിച്ചില്ല.  ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെ ന്ന് പതിറ്റാണ്ടുകളായി നാട്ടുകാ ർ ആവശ്യപ്പെട്ടു വരുകയായിരു ന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീപത്തുകൂടെയാണ് കടന്നുപോകൂ ന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തി ലെത്താൻ കഴിയും. ഈരാറ്റുപേ ട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.മീനച്ചിലാറ്റിലെ ഇളപ്പുങ്കലിൽ വാഹന ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. സംരംഭത്തിന്റെ ഉദ്ഘാടനം  സി.ഡബ്ള്യു. ആർ. ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറ്റിസ്റ്റും മേധാവിയുമായ ഡോ സെലിൻ ജോർജ് നിർവഹിച്ചു. പ്രദേശത്തിന്റെ താപനില, മഴസാദ്ധ്യത, കാറ്റിന്റെ വേഗം, പ്രകൃതി ദുരന്തസാദ്ധ്യതകൾ തുടങ്ങി കാലാവസ്ഥ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ ഒട്ടോമേറ്റഡ് വെതർ സ്റ്റേഷനിലൂടെ അറിയാൻ കഴിയും. കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ: ഡോ.സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഐ ക്യു ഏ സി . അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ സുമേഷ് ജോർജ് , മിഥുൻ ജോൺ എന്നിവരും സംസാരിച്ചു.

പ്രാദേശികം

മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്യത്തിൽ കുരിക്കൾ നഗറിനു സമീപം ചേർന്ന പ്രതിഷേധ ധർണ

മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്യത്തിൽ കുരിക്കൾ നഗറിനു സമീപം ചേർന്ന പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ എം പി സലിം, സി പി ബാസിത്ത് , പീർ മുഹമ്മദ്ദ് ഖാൻ, റാസി ചെറിയവല്ലം, കെ എ മാഹിൻ, വി പി നാസർ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ പ്രതിപക്ഷ ബഹളം; കഴിഞ്ഞ കൗൺസിലിൻ്റെ മിനിറ്റ്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം.

കഴിഞ്ഞ ഫെബ്രുവരി 1 ന് ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന വിവാദ കൗൺസിലിൻ്റെ മിനിട്ട്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ ആരോപണം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധം ബഹളത്തിൽ കലാശിച്ചു. എൻ ഐ എ കസ്റ്റഡിയിലുള്ള SDPl അംഗം EP അൻസാരിയുടെ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തിൻ്റെ കോപ്പി ആവശ്യപ്പെട്ടതാണ് കൗൺസിലിൽ ഇന്നുണ്ടായ ബഹളത്തിൻ്റെ കാരണം. കോപ്പി കിട്ടിയതിന് ശേഷം മാത്രമേ അജണ്ടകളിലേക്ക് കടക്കാൻ അനുവദിക്കു എന്ന് പ്രതിപക്ഷം ശഠിച്ചു. എന്നാൽ, സാങ്കേതിക പിഴവുകളാലാണ് മിനിട്ട്സിൻ്റ കോപ്പിവൈകുന്നതെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. നഗരസഭയിൽ പുതുതായി രൂപം കൊണ്ടിരിക്കുന്ന യു ഡി എഫ് - SDPI ബന്ധത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ നിലപാട് വിശദീകരിക്കണമെന്നും പ്രതിപക്ഷ കൗൺസിലർ മാർ ആവശ്യപ്പെട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന് രാജിവെച്ച് ഓമന ഗോപാലൻ; തലപ്പുലം ഡിവിഷനിൽ നിന്നുള്ള ശ്രീ കല അടുത്ത പ്രസിഡൻ്റാകും

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന്  ഓമന ഗോപാലൻ രാജി സമർപ്പിച്ചു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരമാണ് ഓമന ഗോപാലൻ രാജി വച്ചത്. ഈരാറ്റുപേട്ട BDO ക്ക് രാജി കത്ത് കൈമാറി. ഈ ടേമിലെ രണ്ടാമത്തെ പ്രസിഡണ്ടായിരുന്നു ഓമനാ ഗോപാലൻ. നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയംഗങ്ങളുടെയും സഹകരണത്തോടെ കഴിഞ്ഞ വർഷം 100 ശതമാനം പദ്ധതി വിഹിതം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായതായി ഓമനാ ഗോപലൻ പറഞ്ഞു. മാനസിക വെല്ല വിളി നേരിടുന്നവർക്ക് വീടിനോട് ചേർന്ന് പുതിയ മുറി നിർമ്മിക്കുവാനും, 40 വിട് കളുടെ മെയിന്റനൻസ് നടത്തുവാനും ഇക്കാലയളവിൽ കഴിഞ്ഞു.  കോൺഗ്രസ് പ്രതിനിധിയും  തലപ്പലം ഡിവിഷനംഗവുമായ ശ്രീകലയാണ് അടുത്ത പ്രസിഡണ്ട് . 13 അംഗ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ 8 UDF അംഗങ്ങളും, 5 LDF അംഗങ്ങളു മാണുള്ളത്