വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട - വാഗമൺ റോഡ് ടാറിംഗ് വ്യാഴാഴ്ച പുന:രാരംഭിക്കുന്നു.

ഈരാറ്റുപേട്ട: വിവാദമായ ഈരാറ്റുപേട്ട - വാഗമൺ റോഡിൻ്റെ ടാറിംഗ് പുന:രാരംഭിക്കുന്നു. തീക്കോയി മുതൽ വാഗമൺ വരെയുള്ള ഭാഗത്തെ ബി എം ടാറിംഗാണ് വ്യാഴാഴ്ച മുതൽ തുടങ്ങുന്നത്. ഇത് പൂർത്തീകരിച്ചു കഴിഞ്ഞാൽ എം ഇ എസ് ജംഗ്ഷൻ മുതൽ വാഗമൺ വരെയുള്ള ബി സി ടാറിംഗും പൂർത്തീകരിക്കുമെന്ന് എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.ഇത് സംബന്ധമായി 16 മുതൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം സംബന്ധിച്ച് ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും ആരാഞ്ഞു. തീക്കോയി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ സി ജയിംസ് അധ്യക്ഷത വഹിച്ചു.

ജനറൽ

മനസും വയറും തണുപ്പിക്കും മിക്‌സഡ് ഫ്രൂട്ട് സാലഡ്

പഴങ്ങള്‍ കഴിക്കാത്ത പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഫ്രൂട്ട് സാലഡ്. നല്ല കളര്‍ഫുളായിട്ടുള്ള ഫ്രൂട്ട് സാലഡ് കാണുമ്പോള്‍ തന്നെ നമുക്ക് കഴിക്കാന്‍ തോന്നും. നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കുമ്പോള്‍ തന്നെ വയറും മനസും ഒരുപോലെ തണുക്കും. രുചിയൂറും മിക്‌സഡ് ഫ്രൂട്ട് സാലഡ് തയാറാക്കിയാലോ ? ചേരുവകള്‍ ഏത്തപ്പഴം – രണ്ട് ഓറഞ്ച് – രണ്ട് മാമ്പഴം – ഒന്ന് ആപ്പിള്‍ – ഒന്ന് പേരയ്ക്ക – ഒന്ന് പച്ച മുന്തിരിങ്ങ – 150ഗ്രാം ചെറി – 1 നാരങ്ങ – 1 പഞ്ചാര – 100ഗ്രാം തയ്യാറാക്കുന്ന വിധം എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം  തണുപ്പിച്ച് ക‍ഴിക്കുക

ജനറൽ

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

പരിശോധന സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റ നേതൃത്വത്തില്‍ കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

ജനറൽ

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബാദം ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്നുണ്ട്. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്.ബദാമില്‍ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു.കൊളസ്‌ട്രോളിന് ഓക്‌സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാര്‍ഥങ്ങള്‍ ഉണ്ടായി ധമനികള്‍ക്കു നാശമുണ്ടാകുന്നത്. എങ്കിലും ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ബദാം പ്രതിരോധ ശേഷി നല്‍കുമെങ്കിലും നട്‌സ് അലര്‍ജിയുള്ളവരില്‍ ഇത് അലര്‍ജി കാരണമാകും. ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും. പ്രത്യേകിച്ചു നട്‌സ് അലര്‍ജിയുള്ളവര്‍ക്ക്. ചര്‍മത്തില്‍ തടിപ്പും ചുവപ്പും, ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. നട്‌സ് വിഭാഗത്തില്‍ പെട്ടവയില്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാധ്യതയേറെയാണ്.

ലോകം

കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നത് 128 മണിക്കൂര്‍

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28,000 കടന്നു. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഒരു വൃദ്ധയെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് രാവും പകലുമില്ലാതെ തണുത്ത കാലാവസ്ഥ വകവെക്കാതെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങികിടക്കുന്നവരെ പുറത്തെടുക്കുന്നത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്‌ടങ്ങള്‍ നീക്കിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ്‌. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിക്കുന്നതായാണ്‌ സംശയം. ഇന്നലെയും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന്‌ ജീവനോടെ ആളുകളെ രക്ഷപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹ്‌റാമന്‍മാരസിലെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്ന്‌ മെനെക്‌സെ തബക്‌ എന്ന 70 വയസുകാരിയെ ഇന്നലെ രക്ഷപ്പെടുത്തി. “ലോകം അവിടെയുണ്ടോ” എന്നായിരുന്നു രക്ഷപ്പെട്ട്‌ പുറത്തെത്തിയപ്പോള്‍ മെനെക്‌സെയുടെ ആദ്യ ചോദ്യമെന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തെക്കന്‍ നഗരമായ ഹതേയില്‍, ഭൂകമ്പമുണ്ടായി 123 മണിക്കൂറിന്‌ ശേഷം രണ്ടു വയസുള്ള പെണ്‍കുട്ടിയെയും ജീവനോടെ രക്ഷപ്പെടുത്തി. നിരവധി കുട്ടികളെയും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്‌ത്രീകളെയും ഇതുവരെ രക്ഷപ്പെടുത്താനായെന്ന്‌ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ഭൂകമ്പം പിടിച്ചുലച്ച തുര്‍ക്കിയിലും സിറിയയിലുമായി 8,70,000ത്തോളം പേരാണ് ഭക്ഷണമില്ലാതെ വലയുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സിറിയയില്‍ മാത്രമായി 5.3ദശലക്ഷം പേര്‍ക്കാണ് ഭൂകമ്പത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടത്. ഭൂകമ്പമേഖലകളില്‍ ഭക്ഷണമെത്തിക്കാന്‍ മാത്രമായി 77 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്നാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നത്. സിറിയയില്‍ 5,90,000 പേര്‍ക്കാണ് ഭൂകമ്പത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടത്. അതേസമയം തുര്‍ക്കിയില്‍ 2,84,000 പേര്‍ക്കാണ് ഭക്ഷണമുള്‍പ്പടെയുള്ള അടിയന്തര സഹായം ആവശ്യമായിരിക്കുന്നത്. ഇവരില്‍ 5,45,000 പേര്‍ രാജ്യത്തിനകത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റപ്പെട്ടു. അതേസമയം 45,000 പേര്‍ ഇതിനകം തന്നെ അഭയാര്‍ഥികളായതായാണ് യുഎന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം സംസ്ഥാന ബജറ്റിൽ അവഗണന

ഈരാറ്റുപേട്ട: പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇളപ്പുങ്കൽ കാരയ്ക്കാട് പാലത്തിന് സംസ്ഥാനബജറ്റിൽ തുകയില്ല. ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിചെങ്കിലും മന്ത്രിമാർക്കും  നിവേദനം സമർപ്പിച്ച് കാത്തി രുന്നവർ നിരാശയിലായി. 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തി ലാണ് മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ കാരയ്ക്കാട് നടപ്പാലം ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയി ലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പു കൽ നിവാസികൾക്കും മീനച്ചിലാ റിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയു ള്ള നടപ്പാലമായിരുന്നു.  ഇത് ത കർന്നതോടെ ഏറെ ദൂരം സഞ്ച രിക്കേണ്ടിവന്നിരിക്കുകയാണ്. ഈരാറ്റു പേട്ട നഗരത്തിലൂടെ ഏഴ് കിലോ മീറ്റർ അധികം സഞ്ചരിച്ചാണ് ഇ വിടെനിന്നുള്ള വിദ്യാർഥികൾ കാ രക്കാട് സ്കൂളിലെത്തുന്നത്.പാലം പുനർ നിർമിക്കണമെ ന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരു ന്നു. കാരക്കാട് സ്കൂളിലെ വിദ്യാ ർഥികൾ പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നേരിട്ട് നിവേദനവും സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികളെല്ലാം സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നട പടി ആരംഭിക്കുമെന്ന് ഉറപ്പ് നൽ കിയിരുന്നു. തകർന്ന  നടപ്പാലം കൂ ട്ടിച്ചേർത്ത് കോൺക്രീറ്റ് നടത്താ ൻ പത്ത് ലക്ഷം രൂപ  പൂഞ്ഞാർ എം.എൽ.എ  അഡ്വ.സെബാസ്റ്റ്യൻ കുളത്തി ങ്കൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും നിർമാ ണാനുമതി  ലഭിച്ചില്ല.  ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെ ന്ന് പതിറ്റാണ്ടുകളായി നാട്ടുകാ ർ ആവശ്യപ്പെട്ടു വരുകയായിരു ന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീപത്തുകൂടെയാണ് കടന്നുപോകൂ ന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തി ലെത്താൻ കഴിയും. ഈരാറ്റുപേ ട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.മീനച്ചിലാറ്റിലെ ഇളപ്പുങ്കലിൽ വാഹന ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. സംരംഭത്തിന്റെ ഉദ്ഘാടനം  സി.ഡബ്ള്യു. ആർ. ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറ്റിസ്റ്റും മേധാവിയുമായ ഡോ സെലിൻ ജോർജ് നിർവഹിച്ചു. പ്രദേശത്തിന്റെ താപനില, മഴസാദ്ധ്യത, കാറ്റിന്റെ വേഗം, പ്രകൃതി ദുരന്തസാദ്ധ്യതകൾ തുടങ്ങി കാലാവസ്ഥ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ ഒട്ടോമേറ്റഡ് വെതർ സ്റ്റേഷനിലൂടെ അറിയാൻ കഴിയും. കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ: ഡോ.സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഐ ക്യു ഏ സി . അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ സുമേഷ് ജോർജ് , മിഥുൻ ജോൺ എന്നിവരും സംസാരിച്ചു.

ലോകം

തുര്‍ക്കി-സിറിയ മരണസംഖ്യ അരലക്ഷം പിന്നിട്ടേക്കുമെന്ന് യു എന്‍

തുര്‍ക്കിയിലും സിറിയയിലും വ്യാപകനാശം വിതച്ച പ്രകമ്പനം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. നിലവില്‍ മരണ സംഖ്യ 34,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ 50,000 പിന്നിട്ടേക്കുമെന്ന് യു എന്‍ ദുരിതാശ്വാസ വിഭാഗം മേധാവിയുടെ വിലയിരുത്തല്‍. മാര്‍ട്ടിന്‍ ഗ്രിഫിത്സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തകര്‍ന്നുവീണ കൂറ്റന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ഓരോ ദിവസവും രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹം കണ്ടെടുക്കുന്നുണ്ട്. ദുരന്തം നടന്ന് ഒരാഴ്ച ആയതോടെ ഇനിയും കൂടുതല്‍പേരെ ജീവനോടെ രക്ഷിക്കുക ദുഷ്‌കരമാണ് എന്നാണ് വിലയിരുത്തലുകള്‍. യു എന്‍ റിപ്പോര്‍ട്ട് പ്രകാരം തുര്‍ക്കിയില്‍ മാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചു. സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ ഭവനരഹിതരുമായി. തുര്‍ക്കിയിലും സിറയയിലും ദുരിതബാധിത മേഖലയിലെ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ദുരിത ബാധിത പ്രദേശങ്ങളില്‍ മോഷണം നടത്താന്‍ ശ്രമിച്ച 98 പേരെ തുര്‍ക്കി പൊലീസ് പിടികൂടി. ഇവരില്‍നിന്ന് തോക്കുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. ഇതിനിടെ ഭൂകമ്പബാധിത പ്രദേശമായ ഹതായ് മേഖലയില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമായി. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകില്ലെന്ന് വ്യക്തമാക്കി ജര്‍മന്‍, ഓസ്ട്രിയന്‍ സംഘം താല്‍ക്കാലികമായി ഭൂകമ്പബാധിത മേഖലയിലെ തിരച്ചില്‍ നിര്‍ത്തിവെച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യത്ത് എത്തിയ മറ്റു രാജ്യങ്ങളിലെ ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് തുര്‍ക്കി സൈന്യം ഉറപ്പുനല്‍കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ്  റജബ് തയ്യിപ് എര്‍ദോഗന്‍ വ്യക്തമാക്കി. അതേസമയം സിറിയയിലെ വിമതമേഖലയിലെ ദുരന്തമേഖലയില്‍  സഹായം എത്തിക്കുന്നതില്‍ യു എന്‍ പരാജയപ്പെട്ടതായി യു എന്‍ ദുരിദാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് കൂട്ടിച്ചേര്‍ത്തു. ‘വടക്കുപടിഞ്ഞാറന്‍ സിറിയ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും വരാത്ത അന്താരാഷ്ട്ര സഹായത്തിനായി അവര്‍ കാത്തിരിക്കുന്നു’ എന്നാണ് ഗ്രിഫിത്സ് ട്വിറ്ററില്‍ കുറിച്ചത്. യു എന്‍ സഹായം ലഭിക്കാത്തതിനെതിരെ ഇഡ് ലിബ് പ്രവിശ്യയിലെ ജന്‍ദാരിസില്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ പ്രതിഷേധവും നടത്തി. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ യുഎന്‍ പതാക തലകീഴായി ഉയര്‍ത്തിയായിരുന്നു ദുരിതബാധിതരുടെ പ്രതിഷേധം. ഒരു ഭാഗത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കുകയും മറ്റൊരു ഭാഗത്ത് ആയിരങ്ങളുടെ പലായനവും. ഭൂകമ്പത്തിന് ശേഷമുള്ള തുര്‍ക്കിയിലേയും സിറിയയിലേയും ജനങ്ങള്‍ ഈ നൂറ്റാണ്ടിലെ തന്നെ വലിയ ദുരിതത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രതിസന്ധി രൂക്ഷമാകുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തുമെന്നാണ് വിദേശ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിനിടെ തുര്‍ക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ വിദേശകാര്യ വിദേശ മന്ത്രാലയം വ്യക്തമാക്കി.