വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

ഭൂചലനത്തില്‍ ഇതുവരെ മരിച്ചത് 7800 പേര്‍; അതിശൈത്യം രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു

ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7800ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ചത്തെ ഭൂകമ്പത്തില്‍ മരിച്ച യുവതിയുടെ പൊക്കിള്‍ക്കൊടികൊണ്ട് ബന്ധിച്ചിരിക്കുന്ന നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്ത അസാധാരണമായ അതിജീവന കഥകളും അപകട സ്ഥലത്ത് നിന്ന് പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച 7.8 ആണ് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് കെട്ടിടങ്ങളാണ് നിരപ്പായത്. ഭൂചലനത്തില്‍ തുര്‍ക്കിയുടെ പ്രധാന നഗരങ്ങളായ ഗാസിയാന്‍ടെപ്പിനും കഹ്റാമന്‍മാരസിനും ഇടയിലുള്ള സുപ്രധാന കെട്ടിടങ്ങളുള്‍പ്പെടെ എല്ലാം തകര്‍ന്നിരുന്നു.   ഇതിനിടെ സിറിയയില്‍ ഭൂചലനത്തില്‍ ജയില്‍ ഭിത്തികള്‍ വിണ്ടുകീറിയതിനെ തുടര്‍ന്നുണ്ടായ കലാപത്തിനിടെ ജയില്‍ തടവിലായിരുന്ന 20 ഐഎസ് ഭീകരര്‍ ജയില്‍ചാടി. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്ക് സമിപം റജോയിലുളള സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് കുറ്റവാളികള്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് 10 തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ചൊവ്വാഴ്ച മുതല്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  

ലോകം

ഭൂചലന പരമ്പര: തുർക്കിയിലും സിറിയയിലും മരണം 4800; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതും പ്രതിസന്ധിയാണ് ദില്ലി: ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും. 2 ദിവസത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4800 കടന്നു. മരണം എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന രക്ഷതേടിയുള്ള നിലവിളികൾ ആരെയും നോവിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറ പോലെ ഉറച്ച ഹൃദയങ്ങളെ വരെ കരയിക്കും. രാജ്യം കണ്ടതിൽ വച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചകളാണ് മരണസംഖ്യ എട്ട് മടങ്ങ് കൂടാൻ സാധ്യതയെന്നാണ് ലോകാരോഗ്യസംഘടന ആശങ്ക അറിയിക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷപ്രവർത്തനത്തിന് തടസമാണ്. കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രവഹിക്കുകയാണ്. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. അവശ്യ മരുന്നുകളും, എൻ ഡി ആർ എഫ് സംഘത്തെയും അയച്ച് ഇന്ത്യ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്ന് പ്രത്യാശയോടെ ആയിരങ്ങൾ രാപകലില്ലാതെ ദുരന്തമുഖത്തുണ്ട്.

ജനറൽ

അപ്പന്റെ കൈവെട്ടിയ ചെകുത്താൻ'; സ്ഫടികം 4കെ ട്രെയിലർ എത്തി

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോ​ഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്‍റെ  രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.  1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ എടുത്തുപറയേണ്ടുന്നത് മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്.  റീ റിലീസിന് ചിത്രം എത്തുമ്പോള്‍ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഉള്‍പ്പെട്ട പലരും ഇല്ല എന്നത് നേവുണര്‍ത്തുന്നുണ്ട്.  അതേസമയം, എലോണ്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്. കാളിദാസന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്‍റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.

കേരളം

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം, ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക തിരുവനന്തപുരം: ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യുമോണിയ ബാധ മാറിയശേഷമാകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക

ലോകം

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.  മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ 14,000ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.  സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നി​ഗമനം. തുര്‍ക്കിയുടെ തലസ്ഥാന ന​ഗരമായ അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുട‌ർന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ കുറിച്ചു. ആദ്യ ഭൂചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനം അനുഭവപ്പെട്ടു. തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് ആളുകള്‍ കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. 

പ്രാദേശികം

മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്യത്തിൽ കുരിക്കൾ നഗറിനു സമീപം ചേർന്ന പ്രതിഷേധ ധർണ

മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്യത്തിൽ കുരിക്കൾ നഗറിനു സമീപം ചേർന്ന പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ എം പി സലിം, സി പി ബാസിത്ത് , പീർ മുഹമ്മദ്ദ് ഖാൻ, റാസി ചെറിയവല്ലം, കെ എ മാഹിൻ, വി പി നാസർ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ പ്രതിപക്ഷ ബഹളം; കഴിഞ്ഞ കൗൺസിലിൻ്റെ മിനിറ്റ്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം.

കഴിഞ്ഞ ഫെബ്രുവരി 1 ന് ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന വിവാദ കൗൺസിലിൻ്റെ മിനിട്ട്സ് തരാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ ആരോപണം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധം ബഹളത്തിൽ കലാശിച്ചു. എൻ ഐ എ കസ്റ്റഡിയിലുള്ള SDPl അംഗം EP അൻസാരിയുടെ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തിൻ്റെ കോപ്പി ആവശ്യപ്പെട്ടതാണ് കൗൺസിലിൽ ഇന്നുണ്ടായ ബഹളത്തിൻ്റെ കാരണം. കോപ്പി കിട്ടിയതിന് ശേഷം മാത്രമേ അജണ്ടകളിലേക്ക് കടക്കാൻ അനുവദിക്കു എന്ന് പ്രതിപക്ഷം ശഠിച്ചു. എന്നാൽ, സാങ്കേതിക പിഴവുകളാലാണ് മിനിട്ട്സിൻ്റ കോപ്പിവൈകുന്നതെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. നഗരസഭയിൽ പുതുതായി രൂപം കൊണ്ടിരിക്കുന്ന യു ഡി എഫ് - SDPI ബന്ധത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ നിലപാട് വിശദീകരിക്കണമെന്നും പ്രതിപക്ഷ കൗൺസിലർ മാർ ആവശ്യപ്പെട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന് രാജിവെച്ച് ഓമന ഗോപാലൻ; തലപ്പുലം ഡിവിഷനിൽ നിന്നുള്ള ശ്രീ കല അടുത്ത പ്രസിഡൻ്റാകും

ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന്  ഓമന ഗോപാലൻ രാജി സമർപ്പിച്ചു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരമാണ് ഓമന ഗോപാലൻ രാജി വച്ചത്. ഈരാറ്റുപേട്ട BDO ക്ക് രാജി കത്ത് കൈമാറി. ഈ ടേമിലെ രണ്ടാമത്തെ പ്രസിഡണ്ടായിരുന്നു ഓമനാ ഗോപാലൻ. നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയംഗങ്ങളുടെയും സഹകരണത്തോടെ കഴിഞ്ഞ വർഷം 100 ശതമാനം പദ്ധതി വിഹിതം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായതായി ഓമനാ ഗോപലൻ പറഞ്ഞു. മാനസിക വെല്ല വിളി നേരിടുന്നവർക്ക് വീടിനോട് ചേർന്ന് പുതിയ മുറി നിർമ്മിക്കുവാനും, 40 വിട് കളുടെ മെയിന്റനൻസ് നടത്തുവാനും ഇക്കാലയളവിൽ കഴിഞ്ഞു.  കോൺഗ്രസ് പ്രതിനിധിയും  തലപ്പലം ഡിവിഷനംഗവുമായ ശ്രീകലയാണ് അടുത്ത പ്രസിഡണ്ട് . 13 അംഗ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ 8 UDF അംഗങ്ങളും, 5 LDF അംഗങ്ങളു മാണുള്ളത്