വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മുണ്ടക്കയത്ത് വാഹനാപകടത്തിൽ ഒരു മരണം; പരിക്കേറ്റവർ ചികിത്സയിൽ

മുണ്ടക്കയം : ദേശീയ പാതയിൽ  35-ാം മൈലിൽ  ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ  മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന്   രാവിലെ  പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.

കോട്ടയം

നികുതിക്കൊള്ളക്കെതിരെ മേലുകാവിൽ കോൺഗ്രസ് പ്രതിഷേധ ധർണ

മേലുകാവ്: നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർധിപ്പിച്ചതിനുമെതിരെ മേലുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മേലുകാവ് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു.മേലുകാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ. ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസുകുട്ടി വട്ടക്കാവുങ്കൽ, മോഹനൻ, മാമച്ചൻ, പ്രേം ജോസഫ്, ജയിംസ്, തോമസ് സി വടക്കേൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പി.സി.ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം; മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.

മതവിദ്വേഷം ഒരു ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ മതവിദ്വേഷ പരാമർശം ഒരു ഗുരുതര കുറ്റമാണെന്നും അത് കൊണ്ട് ശിക്ഷ വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കി. നിലവിൽ മതവിദ്വേഷ പരാമർശം നടത്തിയ ഒരു വ്യക്തിക്ക് പരമാവധി 3 വർഷം വരെ തടവ് മാത്രമാണ് ശിക്ഷയായി ലഭിക്കുക. കൂടാതെ പുതിയ ക്രിമിനൽ നിയമത്തിലും ഇതുവരെ ശിക്ഷ വർദ്ധിപ്പിച്ചിട്ടില്ല. കൂടാതെ കുറ്റകൃത്യത്തിനുള്ള ശിക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും മതവിദ്വേഷ പരാമർശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാൻ അവസരമുണ്ടെന്നും വ്യക്തമാക്കി എന്നാൽ ഈ കുറ്റത്തിന് നിർബന്ധമായും ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ചാനൽ ചർച്ചയിലായിരുന്നു പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസി ജോർജിനെതിരെ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം തൻ്റെ അതേസമയം തൻ്റെ പരാമർശം ഒരബദ്ധമായിരുന്നുവെന്നും, മാപ്പ് പറയുന്നതായും പി സി ജോർജ് പ്രതികരിച്ചിരുന്നു.

പ്രാദേശികം

ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.എം.ഇ. എസ്. കോളേജിൽ മാനേജ്മെന്റ്  ഡിപ്പാർട്ട്മെന്റിന്റെ  നേതൃത്വത്തിൽ ഫിലിം ഫെസ്റ്റിവൽ നടത്തി. ബയോപിക് മൂവീസ് ആണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.  കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഹലീൽ മുഹമ്മദ് അദ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ യാസർ പാറയിൽ, രജിത പി യു,റജി മനോജ് എന്നിവർ സംസാരിച്ചു.

കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ചികിത്സാപ്പിഴവ് സംഭവിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കട്ടപ്പന കളിയിക്കല്‍ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകള്‍ ഏകഅപര്‍ണികയാണ് മരിച്ചത്.  ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി. കാര്യമായ കുഴപ്പമില്ലെന്ന് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ മടക്കിയതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തി മരുന്നുകഴിച്ചിട്ടും അസുഖത്തിന് കുറവുണ്ടായില്ല. തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.   സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിച്ചശേഷം പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഒരുമണിക്ക് കുട്ടിക്ക് ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴുമണിയായിട്ടും ഡ്രിപ്പിന്റെ പാതിപോലും ശരീരത്തില്‍ കയറിയില്ല. ഇതേത്തുടര്‍ന്ന് നഴ്സിങ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളവരോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും പറയുന്നു. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ ചൊവ്വാഴ്ച രാവിലെയോടെയാണ് കുട്ടിയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചത്. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ഹൃദയാഘാതമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യ വിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി സമ്മതിക്കുന്നതായി മാതാപിതാക്കള്‍ പറയുന്നു. നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കട്ടപ്പന പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.  

പ്രാദേശികം

വഖഫ് ബില്ല് പിൻവലിക്കുക; ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ

ഈരാറ്റുപേട്ട : കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖ്ഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് കമ്മിറ്റി അംഗം അഷറഫ് കൗസരി ഉദ്ഘാടനം ചെയ്തു. DKLM മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. സുബൈർ മൗലവി, ഇബ്റാഹിംകുട്ടി മൗലവി, അനസ് മന്നാനി, ഹാഷിം മന്നാനി, അർഷദ് ബദ്‌രിതുടങ്ങിയവർ പങ്കെടുത്തു.  

പ്രാദേശികം

ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും.

ഈരാറ്റുപേട്ട: ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും. 2024 ഫെബ്രുവരി 22 ന് ആരംഭിച്ച മംഗല്യയുടെ പ്രധാന ലക്ഷ്യം അർഹതപ്പെട്ട ഒരു കുടുംബത്തിന്റെ വിവാഹത്തിന് 5 പവൻ സ്വർണം നൽകുക എന്നതായിരുന്നു. വരുന്ന ഞായറാഴ്ച്ച ഈരാറ്റുപേട്ട വ്യാപാരഭവനിൽ വച്ച് ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയാണ്. ഡ്രസ്സ് ബാങ്ക് ആക്‌ടിങ് പ്രസിഡന്റ് ഷെമി നൗഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വർണത്തിനുള്ള തുക കൈമാറും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ സുഹറ അബ്ദുൽഖാദർ മുഖ്യപ്രഭാഷണം നടത്തും. ഡ്രസ്സ് ബാങ്ക് രക്ഷാധികാരി പ്രൊഫ. എ.എം റഷീദ് ടിബിഇ മംഗല്യയെക്കുറിച്ചു സംസാരിക്കും. ഈരാറ്റുപേട്ട KVVES പ്രസിഡന്റ് എഎംഎ ഖാദർ സന്ദേശം നൽകും. നൈനാർ ജുമാ മസ്‌ജിദ് പ്രസിഡന്റ് മുഹമ്മദ് സക്കീറും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി വൈസ്‌ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസും ആശംസകൾ നേർന്നു സംസാരിക്കും. ഡ്രസ്സ് ബാങ്ക് എക്സിക്യൂട്ടീവ് മെമ്പറുമാരായ ഫാത്തിമ ശമ്മാസ് സ്വാഗതവും ഫാത്തിമ തസ്‌നി നന്ദിയും അറിയിക്കും.  

പ്രാദേശികം

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരായ അതിക്രമം . അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നിയമബോധന സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ : തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി നിയമബോധന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷക അഡ്വക്കേറ്റ് ജയ വിജയൻ സെമിനാറിന് നേതൃത്വം നൽകി.അതിക്രമങ്ങൾക്ക് എതിരായ പരിരക്ഷ നേടുന്നതിനൊപ്പം മൊബൈൽ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.