വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വ്യാപാരോത്സവം 14 മുതൽ ഈരാറ്റുപേട്ടയിൽ

 ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 'നഗരോത്സവവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരോത്സവവും' ആരംഭിക്കുന്നു. ജനുവരി 5 മുതൽ 15വരെ തീയതികളിലാണ് നഗരോത്സവം പി.ടി എം എസ് ഓഡിറ്റോറിയത്തിൽ നട ക്കുന്നത്. അതിന് മുന്നോടിയായി ഈ മാസം14-ബുധനാഴ്ച മുതൽ വ്യാപാരോത്സവം തുടങ്ങുന്നതും 2023 ജനുവരി 14-ാ ം തീയതി അവസാനി ക്കുന്നതുമാണെന്ന് കേരള വ്യാപാരി വ്യവസായി എ കോപന സമിതി യൂണിറ്റ് പ്രസിഡൻ്റ്  എ എം.എ ഖാദർ ,സെക്രട്ടറി റ്റിറ്റി മാത്യൂ, ട്രഷറർ വിനോദ് ബി നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു' ഇക്കാലയളവിൽ ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്തക്കൾക്ക് സൗജന്യ കൂപ്പണുകൾ വിതരണം ചെയ്യുന്നതും അവ നറുക്കിട്ട് ആഴ്ചതോറും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നതാണ്. കൂടാതെ ബംബർ സമ്മാനം, പ്രോത്സാഹനസമ്മാനങ്ങൾ എന്നിവയും നൽകുന്നതാണ്. ഇതിനെല്ലാം പുറമെ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ റിഡക്ഷൻ നൽകുകയും ചെയ്യുന്ന താണ്. പരിപാടികളുടെ വിജയത്തിനായി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരം ഭിച്ച് കഴിഞ്ഞതായുംഒരു ഉത്സവപ്രതീതി ഉണ്ടാകത്തക്കതരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിങ്ങുന്നതെന്ന് അവർ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ കെ.എച്ച്.അജീബ്, റഊഫ് മേത്തർ, ഷെരീഫ് കണ്ടത്തിൽ, റഈസ് പടിപ്പുരയ്ക്കൽ, സോയി തോമസ് എന്നിവർ പങ്കെടുത്തു.

മരണം

നടയ്ക്കൽ വെളിയത്ത് വി എ എം സുബൈർ(71) അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ വെളിയത്ത് വി എ എം സുബൈർ(71) അന്തരിച്ചു. ഭാര്യ .നൂർ ജഹാൻ വണ്ടിപ്പെരിയാർ പുതുമലയിൽ കുടുംബാംഗം മക്കൾ. അജ്മൽ, അഫ്സൽ, അൻസൽ  മരുമക്കൾ .നസീറ ,സുറുമി, ഷൈനാസ്  ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സഹോദരനാണ്.

പ്രാദേശികം

പാത്തുമ്മയുടെ ആടിന് കടിഞ്ഞൂൽ കുട്ടി പിറന്നു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥിനികളുടെ കുടുംബത്തിന് ജീവനോപാധികൾ ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ആരംഭിച്ചതാണ് പാത്തുമ്മയുടെ ആട് എന്ന സൗജന്യ ആട് വിതരണ പദ്ധതി. വിശ്രുത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനത്തിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഈ അധ്യായന വർഷാദ്യത്തിൽ മൂന്ന് ഘട്ടങ്ങളിലായി പത്ത് കുംടുംബങ്ങൾക്കായി പത്ത് ആടുകളെ വിതരണം ചെയ്തിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു,  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ, എന്നിവരാണ് മൂന്ന് ഘട്ടങ്ങളിലായി ഇതിന്റെ വിതരണോൽഘാടനം നിർവ്വഹിച്ചത്.  ഒന്നാം ഘട്ടത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഹുസ്ന ഹുമയൂണിന്റെ കുടുംബത്തിന് നൽകിയ ആടാണ് കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്. പുതുതായെത്തിയ അതിഥിയെ ഹുസ്ന യുടെ കുടുംബം സ്നേഹപൂർവ്വം ലാളനയോടെ പരിചരിക്കുന്നു. ഇവരുടെ അരുമയാണ് മണിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന ഈ ആട്ടിൻ കുട്ടി. മ്യഗ പരിപാലനവും, കാർഷിക പ്രവർത്തനങ്ങളും, പരിപോഷിപ്പിക്കുന്നതിന് കൂടി ഉദ്ദേശിച്ചാണ് സ്കൂൾ ഈ പദ്ധതി ആവിഷ്കരിച്ചിരിച്ചിട്ടുള്ളത്. തുടർന്നുള്ള വർഷങ്ങളിലും ഈ പദ്ധതി തുടരുമെന്ന് ഹെഡ്മിസ്ട്രസ് എം.പി ലീനയും, മാനേജർ എം.കെ. ഫരീദും അറിയിച്ചു.  

പ്രാദേശികം

നിസാർ കുർബാനിയുടെ സ്മരണാർത്ഥം യൂത്ത് കെയർ സജ്ജീകരിച്ച ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം ശശി തരൂർ നിർവഹിച്ചു

ഈരാറ്റുപേട്ട മുൻ നഗരസഭ ചെയർമാൻ ആയിരുന്ന നിസാർ കുർബാനിയുടെ സ്മരണാർത്ഥം യൂത്ത് കെയർ സജ്ജീകരിച്ച ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം ശശി തരൂർ നിർവഹിച്ചു.നാട് കണ്ട ഉത്തമനായ പൊതുപ്രവർത്തകനായിരുന്നു നിസാർ കുർബാനിയെന്ന് ശശി തരൂർ പറഞ്ഞു.  

മരണം

പടിപ്പുരയ്ക്കൽ പി.കെ. സലീം (എസ്.ആർ.കെ. സലീം-68) അന്തരിച്ചു

ഈരാറ്റുപേട്ട: പടിപ്പുരയ്ക്കൽ പി.കെ. സലീം (എസ്.ആർ.കെ. സലീം-68) അന്തരിച്ചു. ഭാര്യ: സൽമത്ത് ഈരാറ്റുപേട്ട കോന്നച്ചാടത്ത് കുടുംബാംഗം. മക്കൾ: ജസ്‌ന, ഹസീബ്, ജുബ്‌ന, നാസിം. മരുമക്കൾ: നാസിം, തസ്‌നി, ഫിറോസ്, റസീന. ഖബറടക്കം നടത്തി.

പ്രാദേശികം

ഈലക്കയം മാതാക്കൽ ആസാദ് നഗർറോഡിന്റെ ഉദ്ഘാടനം നടത്തി.

ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷത്തിലധികമായി തകർന്ന് കിടന്ന ഈലക്കയം മാതാക്കൽ ആസാദ് നഗർ റോഡ് മൂന്ന് മീറ്റർ ഉയർത്തി കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം നടത്തി.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പുനർ നിർമാണം നടത്തിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കുന്ന ഈലക്കയം ഇടകളമറ്റം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നഗരസസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എസ് കെ നൗഫൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണംനടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലി , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോക്ടർ സഹല ഫിർദൗസ്,മാഹീൻ കുന്നും പുറം (സി പി എം )കെ ഐ നൗഷാദ് (സിപിഐ)അനസ് നാസർ , (കോൺഗ്രസ് ) എ എം എ കാദർ, (വ്യാപാരി പ്രസിഡന്റ്)വിപി നാസർ (മുസ്‌ലിം ലീഗ് )വി എം ഷെഹീർ (വെൽഫെയർ പാർട്ടി ),റസീം മുതുകാട്ടിൽ, (കോൺഗ്രസ് ജെ) ,സോജൻ ആലക്കുളം(കേരള കോൺഗ്രസ്ബഷീർ കുന്നു പുറം, മാഹീൻ , നിസാമുദ്ധീൻ എം കെ,തൻസിം,കോൺട്രാക്ടർ ഫൈസൽ പി.ബി,ഷാഹുൽ ചോച്ച് പറമ്പിൽ തുടങ്ങിയവർപരിപാടിയിൽ പങ്കെടുത്തു.

പ്രാദേശികം

സമകാലിക സാഹചര്യങ്ങൾക്കിണങ്ങുന്ന ശൈലി പ്രബോധകർ സ്വീകരിക്കണം - ഡോ. അനിൽ മുഹമ്മദ്

ഈരാറ്റുപേട്ട: മതപ്രബോധകർ കാലഘട്ടത്തിനിണങ്ങുന്ന ശൈലി സ്വീകരിക്കണമെന്ന്് ഡോ. അനിൽ മുഹമ്മദ്. മാനവികതയാണ് മുഹമ്മദ് നബിയുടെ മുഖമുദ്രയെന്നും ആപത്ഘട്ടങ്ങളിൽ ശത്രുക്കളെ പോലും അദ്ദേഹം കയ്യയച്ചു സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈരാറ്റുപേട്ട നടയ്ക്കൽ ഫൗസിയ കോളജ് മജ്‌ലിസുൽ ഖുർആൻ നടത്തിയ അവർഡ് സമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകകയായിരുന്നു അദ്ദേഹം. യോഗം കേരള ഹൗസിങ് ഫെഡറേഷൻ ചെയർമാൻ എം. ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. മജ്‌ലിസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കോഴിക്കോടു നടന്ന സുൽത്താൻ വാരിയംകുന്നൻ അന്തർസംസ്ഥാന കോളേജ് തല ക്വിസ് മൽസരത്തിൽ ഉന്നത വിജയം നേടിയ ഫൗസിയ അറബി കോളേജ് വിദ്യാർഥികളെ ആദരിച്ചു. തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ മുൻ സെക്രട്ടറി പി.എം. പരീത് ബാവാ ഖാൻ സമ്മാനദാനം നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഹാഫിള് മുഹമ്മദ് ഉനൈസ് ഖാസിമി, കെ.ഇ. പരീത്, എം.കെ. അബ്ദുൽ ഖാദിർ, അജ്മി അബ്ദുൽ ഖാദിർ, സി.പി. അബ്ദുൽ ബാസിത്ത്, അനസ് കണ്ടത്തിൽ, പി.എം. മുഹമ്മദ് ആരിഫ്, മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

കേരളത്തിന്റെ മതേതരത്വം ഇന്ത്യക്ക് മാതൃക : ശശി തരൂർ

ഈരാറ്റുപേട്ട : ഇന്ത്യക്ക് കേരളത്തിന്റെ മതേതരത്വം   മാതൃകയാണെന്ന് ഡോ ശശി തരൂർ എം പി. യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മറ്റി വർഗീയ ഫാസ്സിസത്തിനെതിരെ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാലങ്ങളിൽ അപ്രസക്തമായിരുന്ന വർഗീയത ഇന്ന് നമ്മുടെ രാജ്യത്തെ ഗ്രസിക്കുകയാണെന്ന് അഭിപ്രായപെട്ടു. ഈ വിപത്തിനെതിരെ യുവജനത അഭിപ്രായ ഭിന്നതകൾ മറന്ന് ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തി. പി ഇഫ്തിക്കറുദ്ധീൻ, അഡ്വ മുഹമ്മദ്‌ ഇല്ല്യാസ്, അഡ്വ ജോമോൻ ഐക്കര, ഷിയാസ് മുഹമ്മദ്‌ സി സി എം,സുഹറ അബ്‌ദുൾ ഖാദിർ, സിജോ ജോസഫ്, അനസ് നാസർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.