വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നഗരസഭയും വ്യാപാരികളും കൈകോർക്കുന്നു;നഗരോത്സവത്തിനൊപ്പം വ്യാപാരോത്സവവും നടത്താനൊരുങ്ങി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി; സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗതസംഘം യോഗവും ലോഗോ പ്രകാശനവും ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ നടന്നു. 2023 ജനുവരി 5 മുതൽ 15 വരെ പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻറ്, പുഷ്പ ഫല പ്രദർശനം, പുരാവസ്തു പ്രദർശനം, ഫുഡ് ഫെസ്റ്റ്, ദിവസവും കലാപരിപാടികൾ എന്നിവയുണ്ടാകും. വിദ്യാർത്ഥി യുവജന സംഗമം, മാനവമൈത്രി സംഗമം, വനിതാ സംഗമം, പ്രവാസി സമ്മേളനം, മീഡിയ സെമിനാർ, സാഹിത്യ സദസ്സ്, ഈരാറ്റുപേട്ട കോൺക്ലേവ്, മാപ്പിള കലാ സെമിനാർ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.സ്വാഗതസംഘം യോഗത്തിൻ്റെ ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.  സഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ആൻ്റോ ആന്റണി എം പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ എന്നിവർ മുഖ്യ രക്ഷാധികാരികളായും നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ (ചെയർമാൻ) അഡ്വ വി എം മുഹമ്മദ് ഇല്യാസ്, എ എം എ ഖാദർ (ജന. കൺവീനർമാർ) വി എം സിറാജ് (ചീഫ് കോർഡിനേറ്റർ) എന്നിവരുൾപ്പടുന്ന 201 അംഗ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു. യോഗത്തിൽ വെച്ച് നഗരോത്സവത്തിൻ്റെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, എ എം എ ഖാദർ, വി എം സിറാജ്, അനസ് പാറയിൽ, സഹല ഫിർദൗസ്, റിസ്വാന സവാദ്, ജോർജ് വടക്കൻ , മനോജ് ബി.നായർ  എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ പി പി എം നൗഷാദ് നന്ദി രേഖപ്പെടുത്തി  

പ്രാദേശികം

സംസ്ഥാന ശാസ്ത്രോൽസവം.നേട്ടം ആവർത്തിച്ച്മുസ്‌ലീം ഗേൾസ് സ്കൂൾ .

ഈരാറ്റുപേട്ട  : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ നേട്ടം ആവർത്തിച്ച് ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. വിവിധയിനങ്ങളിൽ പങ്കെടുത്ത പന്ത്രണ്ട് വിദ്യാർത്ഥിനികളും എഗ്രേഡുകൾ കരസ്ഥമാക്കി. ഗണിത വിഭാഗത്തിൽ അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽഎഗ്രേഡോടെ സ്കൂൾ സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.സോഷ്യൽ സയൻസ് വിഭാഗത്തിൽ പങ്കെടുത്ത അറ്റ്ലസ് മേക്കിങ്, വർക്കിങ് മോഡൽ, പ്രവ്യത്തി പരിചയ വിഭാഗത്തിൽ നിന്നും നെറ്റ് മേക്കിംങ് , ഫാബ്രിക് പെയിന്റിംങ് യൂസ്ഡ് വെജിറ്റബിൾ സ് എന്നീ ഇനങ്ങളിലുംഎ ഗ്രേഡുകൾ  നേടി സ്കൂൾ മികവ് നിലനിർത്തി. വിജയികളെ മാനേജ്മെന്റ്, പി.ടി.എ., എസ് .എം .സി കമ്മറ്റികൾ അനുമോദിച്ചു.

മരണം

വെള്ളൂപ്പറമ്പിൽ മൈതീൻകുഞ്ഞി ന്റെ ഭാര്യ ഹലീമ ഉമ്മ (88) അന്തരിച്ചു.

ഈരാറ്റുപേട്ട. പരേതനായ വടക്കേക്കര വെള്ളൂപ്പറമ്പിൽ മൈതീൻകുഞ്ഞി ന്റെ ഭാര്യ ഹലീമ ഉമ്മ (88) അന്തരിച്ചു. പരേത കാവുങ്കൽ കുടുംബാംഗം.ഖബറക്കം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻപള്ളി ഖബർസ്ഥാനിൽമക്കൾ:- 'കൊച്ചുമുഹമ്മദ്,ഷെരീഫ്, സത്താർ, റഹീം,സിയാദ്, ഐഷ, കുഞ്ഞുപാത്തുമ്മ, സുബൈദ.മരുമക്കൾ:-പരേതനായ സിദ്ധിക്ക്, അഷ്‌റഫ്‌, പരിക്കുട്ടി,സൽമ,ഹൈറുന്നിസ,സുനിത,നസീറ.

കേരളം

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ 'ഓപ്പറേഷൻ ഓയിൽ' സ്പെഷ്യൽ ഡ്രൈവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഓയിൽ' എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പോരായ്മകൾ കണ്ടെത്തിയവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതാണ്. ബ്രാൻഡ് രജിസ്ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും കരസ്ഥമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഇത് കർശനമായും നടപ്പിലാക്കും. ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിക്കു വിധേയമാക്കുന്നതുമാണ്. എണ്ണയിൽ സൾഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഒക്ടോബർ മാസം മുതൽ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ അയച്ചിട്ടുണ്ട്. 294 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 446 പരിശോധനകൾ നടത്തി. 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി 537 പരിശോധനകൾ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഷവർമ നിർമാണത്തിന് സംസ്ഥാനം മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

പ്രാദേശികം

ഈരാറുപേട്ട ഡിപ്പോയിൽ വ്യാപാകമായി ഷെഡ്യൂളുകൾ റദ്ദ് ചെയ്തു

ഈരാറ്റുപേട്ട .KSRTC ഡിപ്പോയിൽ ഉത്സവ സീസൺ ആരംഭിച്ചു എന്ന പേരിൽ വ്യാപകമായി സർവ്വീസുകൾ റദ്ദ് ചെയ്യുന്നു, ആറ് ഓർഡിനറി യും 2 ഫാസ്റ്റ് സർവ്വീസുകളുമാണ് ഇന്ന് റദ്ദ് ചെയ്തത്, ബസ്സുകൾ ആവശ്യമില്ല എന്ന് പറഞ്ഞ് കോവിഡ് കാലത്ത് 25 ൽ അധികം ബസ്സുകൾ ഈറ്റുപേട്ടയിൽ നിന്നും പിൻവലിച്ചിരിന്നു, എന്നാൽ അതിന് ശേഷവും ഈ ബസ്സുകൾ ഡിപ്പോയിലേക്ക് തിരിച്ച് നൽകിയിട്ടില്ല, ഇത് മൂലമാണ് ഉത്സവ സീസൺ ആരംഭിച്ചപ്പോൾ ബസ്സുകൾ ഇല്ല എന്ന പേരിൽ ബസ്സുകൾ കൂട്ടത്തോടെ റദ്ദാക്കിയത്.

കോട്ടയം

കോട്ടയത്ത് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

കോട്ടയം: മറിയപ്പള്ളിയിൽ വീടിനു സമീപത്തെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. മറിയപ്പള്ളി പൊൻകുന്നത്തുകാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനു പിന്നിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മതിലിന്റെ അറ്റകുറ്റപണികൾക്കായി ഇതര സംസ്ഥാന തൊഴിലാളി എത്തിയത്. ഇതിനിടെ മതിലിടിഞ്ഞ് ഇയാൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇയാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

പ്രാദേശികം

വേൾഡ്കപ്പിന്റെ വരവറിയിച്ച് ഈരാറ്റുപേട്ട എംഇഎസ് കോളജിൽ ഫുട്ബോൾ ഫിയസ്റ്റ .

ഈരാറ്റുപേട്ട .എംഇ എസ് കോളജ് കാമ്പസിനെ ദോഹ വേൾഡ്കപ്പിന്റെ ആവശത്തിലേക്കുയർത്തി ഫുട്ബോൾ ഫിയസ്‌റ്റ അരങ്ങേറി . ഇതിന്റെ ഭാഗമായി കോളജിൽവിവിധ മത്സരങ്ങൾ നടത്തി. പെനാൽറ്റി കിക്ക് , ക്രോസ്ബാർ ചലഞ്ച് , ആക്കുറസിചലഞ്ച് ,' ഹെഡർ ചലഞ്ച് എന്നീ മത്സരങ്ങൾ കാമ്പസിനെ ആവേശത്തിമിർപ്പിലാക്കി. അർജൻറീന ,ബ്രസീൽ, പോർച്ചുകൽ ടീമുകളുടെ കൊടികളുമായി കളത്തിലിറങ്ങിയ വിദ്യാർത്ഥികൾ ആവേശപൂർവ്വമാണ് വിവിധമത്സരങ്ങളിൽ പങ്കെടുത്തത് . പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .

പ്രാദേശികം

ഉപജില്ല സ്കൂള്‍ കലോത്സവം വേദികള്‍ ഉണര്‍ന്നു.

ഈരാറ്റുപേട്ട : ഉപജില്ല സ്കൂള്‍ കലോത്സവത്തിന് രാവിലെ ഒമ്പതിന്  സെന്റ് പോൾസ് ഹയര്‍സെക്കന്ററി വലിയകുമാരമംഗലം സ്കൂളില്‍ തുടക്കമായി. ഉദ്ഘാടന സമ്മേളനം രാവിലെ ഒമ്പതിന്  സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എം.എല്‍.എ മാണി.സി.കാപ്പന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയില്‍ അധ്യക്ഷത വഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംല ബീവി, ജനറല്‍ കണ്‍വീനര്‍ ബിനോയ് ജോസഫ്, പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ആര്‍. ധര്‍മകീര്‍ത്തി,എന്നിവര്‍ സംസാരിച്ചു.കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ആറ് വേദികളിലായി ഭരതനാട്യം, കുച്ചപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തയിനങ്ങളും സംഘഗാനം, പദ്യംചൊല്ലല്‍, ലളിതഗാനം, പ്രസംഗം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങളും ചെണ്ടമേളം, പഞ്ചവാദ്യം എന്നീ ഇനങ്ങളും  അറബിക് കലോത്സവവും നടന്നു.ഉപജില്ലയിലെ 68 സ്കൂളുകളില്‍ നിന്നായി 2500ഓളം വിദ്യാര്‍ത്ഥികള്‍ നാലുദിവസം നീളുന്ന കലോത്സവത്തില്‍ പങ്കെടുക്കും.