കാരക്കാട് ഗ്രാമം കൈകോർക്കുകയാണ് കുഞ്ഞുമക്കൾക്ക് വീടിനായി
ഈരാറ്റുപേട്ട:തീർത്തും അനാഥരായ രണ്ട് കുട്ടികൾക്ക് തലചായ്ക്കാൻ കാരുണ്യ ഭവനത്തിനായി കൈ നീട്ടുകയാണ് കാരക്കാട് ഗ്രാമം. തൊഴിൽ ആവശ്യത്തിനായി കഴിഞ്ഞ എട്ട് വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട കാരക്കാട് വന്ന് വാടക വീട്ടിൽ താമസം തുടങ്ങിയതാണ് രമ്യയുടെ കുടുംബം. അപ്രതീക്ഷിതമായി രമ്യക്ക് പിടിപെട്ടെ അസുഖത്തെ തുടർന്ന് ഭാര്യയെയും മക്കളയും ഉപേക്ഷിച്ച് ഭർത്താവ് നാട് വിട്ടു. ' എട്ട് വയസുള്ള ആദിത്യനും പതിമൂന്ന് വയസുള്ള അക്ഷരയും പ്രായമായ മുത്തശ്ശിയുമാണ് കുടുംബത്തിൽകൂടെയുള്ളത് ഒരു പാട് സാമ്പത്തിക പ്രയാസത്തിൽ കഴിയുന്നതിനിടയിലാണ് ഇടിത്തീ പോലെ രമ്യക്ക് ക്യാൻസർ രോഗം പിടിപെട്ടത്. ഭർത്തവ് പോയതിന് ശേഷം കൂലിപണി ചെയ്ത് രമ്യക്ക് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ച് പോയത് എന്നാൽ ഭക്ഷണത്തിനും മരുന്നിനും ശേഷം വാടക നൽകാൻ നിവർത്തിയില്ലാതെ വീട് വിട്ടൊഴിയേണ്ട സാഹചര്യത്തിലാണ് പരിസരവാസികൾ കുടുംബത്തിന്റെ ദയനീയത. അറിയുന്നത്. നിർധന കുടംബത്തിന്റെ പ്രയാസമറിഞ്ഞ ഒരു സഹോദരൻ താമസിക്കാൻ ലോഡ്ജ് മുറി സൗജന്യമായി വിട്ടുനൽകി. എന്നാൽ രോഗം കലശലായതിനെ തുടർന്ന് അധികം വൈകാതെ രമ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. രമ്യയുടെ മരണത്തോട പകച്ച് പോയ എട്ടും പൊട്ടും തിരിയാത്ത മക്കളെയും മുത്തശ്ശിയെയും നാട്ടുകാർ കൈവിട്ടില്ല. ഈ അനാഥ കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത കൊടുത്ത് ഇവിടെ തന്നെ സ്ഥിര താമസത്തിന് സൗകര്യം ഒരുക്കി കൊടുക്കാനുള്ള' പ്രവർത്തനത്തിലാണ് നാട്ടുകാർ.സ്വന്തമായിട്ടൊരു വീട് വാങ്ങി നൽകുന്നതിനുള്ള പ്രവർത്തനത്തിനാണ് ഒന്നാം ഘട്ട പരിശ്രമം. അതിനായി പ്രദേശത്ത് കാർ ചേർന്ന് ദയ വാട്സാപ്പ് ഗ്രൂപ് രൂപീകരിച്ച് അതിൽ നിന്നും ജനകീയ കമ്മിറ്റി എടുത്ത് ഇതിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രക്ഷാധികാരികളായി വാർഡ് കൗൺസിലർ സുനിൽ കുമാർ,കാരക്കാട് കരീം സാഹിബ് ബോയ് സ് ഹൈസ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷറഫ്, സെയ്ദ് കുട്ടി വെള്ളൂപറമ്പിൽ എന്നിവരെ ചുമതല പെടുത്തി. ചെയർമാൻ പരി കൊച്ച് (മോനി) വെള്ളൂപറമ്പിൽ, കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ, ട്രഷറർ യുസഫ് ഹിബ എന്നിവരുടെ നേതൃത്വത്തിലുള്ള കാരുണ്യ ഭവനം കമ്മിറ്റിയും ആരംഭിച്ചു. ഈ കുടുംബത്തിന് താങ്ങായി മാറാൻ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് നാട്ടുകാർ. സാമ്പത്തിക കളക്ഷന് വേണ്ടി യൂനിയൻ ബാങ്ക് ഈരാറ്റുപേട്ട ശാഖയിൽ 720102010006625 IFSC UBIN0572012 ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. Google pay No 9947002389 യൂസഫ് വി ഇ കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ ഫോൺ 9947747901