വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അരുവിത്തുറ കോളേജിൽ മനുഷ്യ ചങ്ങലയും ലഹരിയെ അഗ്നിക്കിരയാക്കലും

 ഈരാറ്റുപേട്ട :കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ധേശ പ്രകാരം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ  സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയ്ൻ ശ്രദ്ധേയമായി. ആയിരകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന മനുഷ്യ ചങ്ങലയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫും മൂന്നാം വർഷ ബിരുദ രാഷ്ട്രമീംമാസ   വിദ്യാർത്ഥി അൽബിൻ സിബിയും വിദ്യാർത്ഥികൾക്ക്   ലഹരി വിരുദ്ധ സന്ദേശം നൽകി തുടർന്ന് വിദ്യാർത്ഥികൾ കൈകൾ കോർത്തുപിടിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു പരിപാടിയുടെ ഭാഗമായി വിദാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു ഒടുവിൽ പ്രതീകാത്മകമായി ലഹരിയെ അഗ്നിക്കിരയാക്കിയാണ് വിദ്യാർത്ഥികൾ ലഹരിക്കെതിരായ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിന് കോളേജ് ബർസാർ റവ: ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ അദ്ധ്യാപകരായ ഡോ ഡെന്നി തോമസ്സ് ജോസിയാ ജോൺ ഡോ നീനു മോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

കേരളം

ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലേക്ക് വി​ദ​ഗ്ധ ചികിത്സയ്ക്കായി പോകും. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതിന് ശേഷമാവും തിരിച്ചെത്തുക എന്ന് കുടുംബം അറിയിച്ചു.  മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺ​ഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പ  ഉണ്ടാകും.  ഞായറാഴ്ച പുലർച്ചെയാണ് ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക് യാത്ര തിരിക്കുക. ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ചികിത്സ തേടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ഇത്.  312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. 11 നൊബേൽ സമ്മാന ജേതാക്കൾ ഈ ആശുപത്രിയിൽ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്.  ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015-ൽ വന്നപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ൽ വന്നപ്പോൾ യുഎസിലും ജർമനിയിലും ചികിത്സയ്ക്കായി പോയതായും ചാണ്ടി ഉമ്മൻ പറഞ്ഞു.   

മരണം

ഈരാറ്റുപേട്ട നടക്കൽ പുതിയരക്കപറമ്പിൽ  പി കെ സലീം (62) നിര്യാതനായി

നിര്യാതനായി ഈരാറ്റുപേട്ട നടക്കൽ പുതിയരക്കപറമ്പിൽ  പി കെ സലീം (62) നിര്യാതനായി ഭാര്യ സഫിയ മക്കൾ സബീന, ഫൗസിയ, അൻസി മരുമക്കൾ സക്കീർ, രാജേഷ്

മരണം

സൈനബ (100)നിര്യാതയായി.

 നിര്യാതയായി   ഈരാറ്റുപേട്ട:  തെക്കേകര :വെള്ളത്തോട്ടം പരേതനായ സെയ്യിദ് മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ കാഞ്ഞിരപള്ളി ആനകല്ല് കുടുബാംഗം   സൈനബ (100)നിര്യാതയായി.   മക്കൾ മുഹമ്മദ് ജലീൽ, മുഹമ്മദ് ബഷീർ ,റഷീദ ബീവി, സഫീഫ ബീവി,മുഹമ്മദ് ഷെരീഫ് ,മുഹമ്മദ് ഗസ്നി, മരുമക്കൾ :നാസറുദ്ദീൻ, ഷെബീർ, നസീമ, സോഫി, സുഹറ ,സോഫിയ

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ ബഡ്സ് സുകുൾ 47 പോയൻ്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഈരാറ്റുപേട്ട : കുടുംബശ്രി ജില്ലാ മിഷൻ ജില്ലയിലെ ബഡ്സ് സ്കൂളുകള്‍ക്കായി  കോട്ടയത്ത് സംഘടിപ്പിച്ച ബഡ്സ് സ്കൂൾ 'ജില്ലാ ഫെസ്റ്റില്‍   ഈരാറ്റുപേട്ട നഗരസഭാ ബഡ്സ് സുകുൾ 47 പോയൻ്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേർന്ന് എവറോളിങ്ങ് ട്രാഫി ഏറ്റുവാങ്ങുന്നു

പ്രാദേശികം

ജനമൈത്രി പൊലീസിന്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട

സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന സാമൂഹിക തിന്മക്കെതിരെ യോദ്ധാവ്  കർമ്മ പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ  ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സബ്ബ് ഇൻസ്പെക്ടർ  വിഷ്ണു വി.വി. ഫ്ലാഗ് ഓഫ് ചെയ്തു. റാലി ചേന്നാട് കവല ചുറ്റി ടൗണിൽ സമാപിച്ചു. റാലിയിൽ ഈരാറ്റുപേട്ട എം ജി എച്ച് എസ്, പൂഞ്ഞാർ സെന്റ് ആന്റണീസ് , പനച്ചിപ്പാറ എസ് എം വി എച്ച് എസ് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അരുവിത്തു സെന്റ് ജോർജ്ജ് കേളേജിലെ എൻ സി സി കേഡറ്റുകൾ, എസ് എം വി സ്കൂളിലെ ഫുഡ്ബോൾ താരങ്ങൾ, മറ്റ് കായികതാരങ്ങൾ, ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിന്റെ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർ മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രോഗാമിന്റെ ഭാഗമായി എം ജി എച്ച് എസിലെ കുട്ടികൾലഹരിക്കെതിരെ മൈമും, ഫ്ലാഷ് മോബും  അവതരിപ്പിച്ചു.  തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് മുൻസിപ്പൽ ചെയർ പേഴ്സൻ  സുഹറ അബ്ദുൾ ഖാദർ   ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ശിവപ്രസാദ് മുഖപ്രഭാഷണം നടത്തി സെന്റ് ഡോമിനിക്ക് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: ആൻസി ജോസഫ് , വാക്കേഴ്സ് ക്ലബ്ബ് രക്ഷാധികാരി അബ്ദുള്ള ഖാൻഅലി സബ് ഇൻസ്പെക്ടർ  വി .വി വിഷ്ണു ജനസമിതി അംഗം ബഷീർ മേത്തൻ എന്നിവർ സംസാരിച്ചു.   

കേരളം

ഷാരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്‍റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിൽ അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി ശിൽപ പറഞ്ഞു. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ഗ്രീഷ്മ അത് മറയ്ക്കാൻ കെട്ടിപ്പടുത്ത നുണകളുടെ കൊട്ടാരം പൊലീസ് തകർത്തത് അനായാസം ആയിരുന്നു. കഷായം നൽകിയെന്ന് പറയപ്പെടുന്ന ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പൊലീസിനെ ഏറ്റവും കൂടുതൽ സഹായിച്ചത്.

പ്രവാസം

യു.എ.ഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കും

യു.എ.ഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കും. യു.എ.ഇയുടെ രണ്ടാമത് പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004ല്‍ അധികാരമേറ്റതിന്റെ സ്മരണാര്‍ഥമാണ് പതാക ദിനമായി ആചരിക്കുന്നത് ( UAE Flag Day 2022 ). ദേശസ്‌നേഹവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുര്‍വര്‍ണ പതാക രാവിലെ 11 ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉയര്‍ത്താനാണ് നിര്‍ദേശം. 1971ല്‍ സ്വദേശി പൗരന്‍ അബ്ദുല്ല അല്‍ മൈന രൂപകല്‍പന ചെയ്തതാണ് യു.എ.ഇ പതാക