ഇന്ത്യാ ബുക്ക് ഓഫ് റെകോർഡ്സിൽ ഇടം നേടി ഈരാറ്റുപേട്ട സ്വദേശി പ്രഫ.എ എം റഷീദ് .
ഈരാറ്റുപേട്ട. ഒരേ മാനേജ്മെൻറിന് കീഴിൽ 16വർഷംതുടർച്ചയായി കോളജ് പ്രിൻസിപ്പൽ സ്ഥാനം വഹിച്ചതിന് അംഗീകീകാരമായി പ്രഫ എ എം റഷീദ് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി . കേരളത്തിലെ ഏയ്ഡഡ് കോളജുകളിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവുമധികംകാലം പ്രിൻസിപ്പൽ സ്ഥാനം വഹിച്ചത് പ്രഫ എ.എം റഷീദ് ആണ്. ആകെ28 വർഷത്തെ സർവ്വീസിൽ 16 വർഷവും പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം നെടുങ്കണ്ടം , പൊന്നാനി എം ഇഎസ് കോളജുകളുടെ പാഠ്യ പാഠ്യ ഇതര മേഖലകളിലും അടിസ്ഥാന സൗകര്യവികസനത്തിലും നിസ്തുല സേവനം കാഴ്ചവെച്ചിട്ടുണ്ട് . 25 യൂണിവേഴ്സിറ്റി റാങ്കുകൾ , 15 ദേശീയ സെമിനാറുകൾ , മികച്ച എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ് , മികച്ച എൻ സി.സി ഓഫീസർ അവാർഡ് , കബഡി , ജൂഡോ യൂണിവേഴ്സിറ്റി ചാമ്പ്യൻ ഷിപ്പുകൾ , കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് യു ജിസി ഉൾപ്പടെയുള്ള സർക്കാർ എജൻസികളിൽ നിന്ന് 10 കോടിയലധികം രൂപയുടെ ധനസഹായം, ഐക്യരാഷ്ട്രസംഘടനയുടെ ഉന്നതവിദ്യാഭ്യാസ വിഭാഗമായ യു എൻ എ.ഐ യിൽ അംഗത്വം , പട്ടികജാതി പട്ടിക വർഗക്കാർക്കായി സംസ്ഥാനതലത്തിൽ സൗജന്യഓൺലൈൻ പി എസ് സി പരിശീലനം , വിവിധ എം.ഇ.എസ് കോളജുകളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻസിവിൽ സർവ്വീസ് പരിശീലനം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലയളവിൽ ഉണ്ടായ നേട്ടങ്ങളാണ് . കുടുംബശ്രീ സെക്രട്ടറിമാർക്ക് അക്കൗൺസി പരിശീലനം , ഗ്രാമങ്ങളിൽ ലോകസിനിമകൾ കാണിക്കുന്നതിനായി നടത്തിയ ടൂറിംഗ് ടാക്കിസ് പരിപാടി , പീരുമേട് , മഞ്ചേരി , മുട്ടം ജയിൽ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സംഭവന ചെയ്തഅക്ഷര വെളിച്ചം പദ്ധതി , കുടുംബശ്രീകൾക്ക് സംരഭകത്വ പരിശീലനം , സ്‌കൂൾലൈബ്രറികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത അക്ഷര ദീപ്തി പദ്ധതി തുടങ്ങി കോളജിനെയും സമൂഹത്തെയും ബന്ധപ്പെടുത്തുന്ന നിരവധി കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാമുകൾ പ്രഫ എ എം റഷീദ് പ്രിൻസിപ്പലായിരുന്ന കാലയളവിൽ നടത്തിയിട്ടുണ്ട് .ഇക്കഴിഞ്ഞമെയ് 31 ന് എയ്ഡഡ് കോളജ് സർവീസിൽ നിന്ന് വിരമിച്ച പ്രഫ റഷീദ് ഇപ്പോൾ ഈരാറ്റുപേട്ട എംഇഎസ് സ്വാശ്രയ കോളജ് പ്രിൻസിപ്പൽആണ് . കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ്ഓഫ്സ്റ്റഡീസ് അംഗം , മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം , എം ഇ കോളീജിയേറ്റ് സർവ്വീസ് സെലക്ഷൻ ബോർഡ്അംഗം, പ്രിൻസിപ്പൽ കൗൺസിൽ സ്റ്റേറ്റ്എക്സികൂട്ടീവ്അംഗം , പ്രിൻസിപ്പൽ കൗൺസിൽ റീജണൽ സെക്രട്ടറി , നെടുങ്കണ്ടം ഫ്രൈഡേ ക്ലബ്ബ് സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്