വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രവാസം

സൗദിയിൽ കോവിഡിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് വ്യാപനശേഷി കൂടിയ XXB

സൗദി അറേബ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി (XXB) വകഭേദമാണ് കണ്ടെത്തിയത്. അതേസമയം കൊവിഡിന്റെ മറ്റ് വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ഇവയിൽ ഒമിക്രോണ്‍ ബി.എ5, ബി.എ2 എന്നിവയാണ് ഭൂരിഭാഗവും. കൂടാതെ എക്‌സ്.ബി.ബിയും ചിലരിൽ കാണപ്പെടുന്നുണ്ട്. ഇതിനുപുറമെ എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ശ്വാസകോശ രോഗങ്ങളും രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശൈത്യകാലത്തിന്റെ വരവോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണൽ ഇൻഫ്ലുവൻസയും പലരിലും കാണപ്പെട്ടേക്കാം. കൂടാതെ ‘കോവിഡ് 19’ സജീവമാണെന്നും പ്രതിരോധശേഷി അനുസരിച്ച് വൈറസിന്റെ തീവ്രത ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുമെന്നും അതോറിറ്റി വിശദീകരിച്ചു. വരുംകാലത്ത് എല്ലാവർക്കും, പ്രത്യേകിച്ച് വാക്സീൻ സ്വീകരിക്കാത്തവരിലും രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലുള്ളവരിലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

മരണം

തെക്കേക്കര തൈത്തോട്ടം (പാറയിൽ )  സലീം (60) വയസ്സ്

ഈരാറ്റുപേട്ട തെക്കേക്കര തൈത്തോട്ടം (പാറയിൽ )  സലീം (60) വയസ്സ് മരണപ്പെട്ടു .കബറടക്കം ഇന്ന് *(26/10/2022) ഉച്ചക്ക് 1മണിക്ക്  ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.  

കേരളം

ചരിത്രമെഴുതി ഐഎസ്ആർഒ; 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യo വിജയകരമായി പൂർത്തിയാക്കി*

ശ്രീഹരിക്കോട്ട: 36 ഉപ​ഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യ വിജയകരമായി പൂർത്തിയാക്കിയാണ് ബഹിരാകാശ വിക്ഷേപണ വിപണിയിൽ ഐഎസ്ആർഒ ചരിത്രമെഴുതിയത്. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചെന്നാണ് വിജയത്തെ വിശേഷിപ്പിച്ച് ഇസ്രൊ ചെയർമാൻ പ്രതികരിച്ചത്.   36 ഉപഗ്രങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു. ഞായറാഴ്ച പുലർച്ചെ 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിനായി പറന്നുയർന്നു. വിക്ഷേപണം കഴിഞ്ഞ് 19.30 മിനുട്ട് കഴിഞ്ഞപ്പോൾ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ.  

കേരളം

പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം നിലവിൽവന്നു

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേരളാ സ്‌മോൾ സ്‌കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്‌സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.  

കേരളം

ദീപാവലിക്ക് രാത്രി 8 മുതൽ പത്ത് വരെ പടക്കം പൊട്ടിക്കാം’; ആഘോഷങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുളള സർക്കാർ ഉത്തരവ് പുറത്ത്. ദീപാവലിക്ക് രാത്രി എട്ടു മുതൽ പത്ത് വരെ മാത്രമെ പടക്കം പൊട്ടിക്കാവൂ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ 12. 30 വരെയും പടക്കം പൊട്ടിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു   ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശം. ദീപാവലിക്ക് കടകളിൽ ഹരിത പടക്കം മാത്രമെ വിൽക്കാവൂ എന്നും ഉത്തരവിൽ നിർദേശമുണ്ട്. പടക്കം പൊട്ടിക്കുന്നതിനുളള സമയ നിയന്ത്രണവും മറ്റും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ജനറൽ

സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ

മലയാളികൾ എന്നും നെഞ്ചിലേറ്റിയ മാസ്സ് ആക്ഷൻ ക്ലാസിക് ചിത്രം സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ വീണ്ടും തിയേറ്റർ റിലീസ് ചെയ്യുകയാണ്. ഇത് സംബന്ധിച്ച് സംവിധായകൻ ഭദ്രൻ ഫേസ്‌ ബുക്കിൽ പോസ്റ്റ് ചെയ്തു. ഫേസ്‌ ബുക്ക് പോസ്റ്റ് ഇങ്ങനെ… “സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍ . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വര്‍ഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

ലോകം

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജിവെക്കാൻ നിർബന്ധിതയായിരുന്നു.

ജനറൽ

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം: ദുല്‍ഖര്‍ മികച്ച നടന്‍, ദുര്‍ഗ മികച്ച നടി

2021ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം (Film Critics Award)സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി ‘ഉടല്‍’ സിനിമയിലെ പ്രകടനത്തിന് ദുര്‍ഗ കൃഷ്ണയെ തെരഞ്ഞെടുത്തു. കൃഷാന്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നായാട്ടിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് സ്വന്തമാക്കി. ജോഷിക്ക് ചലച്ചിത്രരത്‌നം പുരസ്‌കാരവും സുരേഷ് ഗോപിക്ക് ക്രിട്ടിക്‌സ് ജൂബിലി അവാര്‍ഡും നല്‍കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം. മേപ്പടിയാനിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി ഉണ്ണി മുകുന്ദന്‍ അര്‍ഹനായി. ഹോമിലെ പ്രകടനത്തിന് മഞ്ജു പിള്ള മികച്ച രണ്ടാമത്തെ നടിയായി. പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടിക: മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ് മികച്ച രണ്ടാമത്തെ നടന്‍ : ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍) മികച്ച രണ്ടാമത്തെ നടി : മഞ്ജു പിള്ള (ഹോം) മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ് (എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (തുരുത്ത്) മികച്ച തിരക്കഥ: ജീത്തു ജോസഫ് (ദൃശ്യം2), ജോസ് കെ. മാനുവല്‍ (ഋ) മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ. പവിത്രന്‍ (എന്റെ മഴ) മികച്ച സംഗീത സംവിധാനം: ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം, മധുരം) മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗഗനമേ – മധുരം) മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (തിര തൊടും തീരം മേലെ – തുരുത്ത്) മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ. പുരയില്‍ (സല്യൂട്ട്) മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ഹോം) മികച്ച ശബ്ദലേഖകന്‍ : ഡാന്‍ ജോസ് (സാറാസ്) മികച്ച കലാസംവിധായകന്‍ : മനു ജഗത് (മിന്നല്‍ മുരളി) മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (തുരുത്ത് ) മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (സബാഷ് ചന്ദ്രബോസ്) മികച്ച ജനപ്രിയ ചിത്രം: ഹൃദയം മികച്ച നവാഗത പ്രതിഭകള്‍ സംവിധാനം: സാനു ജോണ്‍ വര്‍ഗീസ് (ആര്‍ക്കറിയാം), ഫാ വര്‍ഗീസ് ലാല്‍ (ഋ), ബിനോയ് വേളൂര്‍ (മോസ്‌കോ കവല), കെ.എസ്. ഹരിഹരന്‍ (കാളച്ചേകോന്‍), സുജിത് ലാല്‍ (രണ്ട്) സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്) ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം – അബ്ദുല്‍ ഗഫൂര്‍) ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം – എ.കെ.ബി കുമാര്‍) നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (സാറാസ്), മാത്യു മാമ്പ്ര (ചെരാതുകള്‍). അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഭീമന്‍ രഘു (കാളച്ചേകോന്‍), പ്രിയങ്ക നായര്‍ (ആമുഖം), കലാഭവന്‍ റഹ്മാന്‍ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചിത്രം : രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന്‍ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്സ് അവേഴ്സ്). ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി. കുമാര്‍ (കോളജ് ക്യൂട്ടീസ്) ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ. മേദിനി (തീ ) ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂര്‍ (ഹോളി വൂണ്ട്) വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം – ശ്രീവല്ലഭന്‍), ഹോളി വൂണ്ട് (സംവിധാനം – അശോക് ആര്‍. നാഥ്), ആ മുഖം (സംവിധാനം – അഭിലാഷ് പുരുഷോത്തമന്‍)