ഊണിനു തയാറാക്കാം ചുട്ടവെളുത്തുള്ളി രസം…
ചുട്ടവെളുത്തുള്ളി രസം 1.വെളുത്തുള്ളി – 4-5 കുടം 2.മല്ലി – ഒരു വലിയ സ്പൂണ്‍ കുരുമുളക് – ഒരു ചെറിയ സ്പൂണ്‍ ജീരകം – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് – മൂന്ന് 3.വെളിച്ചെണ്ണ – രമ്ടു വലിയ സ്പൂണ്‍ 4.തക്കാളി – ഒന്ന്, ചെറുതായി അരിഞ്ഞത് 5.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു വലിയ സ്പൂണ്‍ ഉലുവാപ്പൊടി – അര ചെറിയ സ്പൂണ്‍ കായംപൊടി – അര ചെറിയ സ്പൂണ്‍ 6.വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ വെള്ളത്തില്‍ കുതിര്‍ത്ത് 7.വെള്ളം – പാകത്തിന് ഉപ്പ് – പാകത്തിന് 8.മല്ലിയില – ഒരു പിടി 9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍ 10.കടുക് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് – രണ്ട് കറിവേപ്പില – ഒരു തണ്ട് പാകം ചെയ്യുന്ന വിധം -വെളുത്തുള്ളി ചുട്ടെടുത്തു തൊലികളഞ്ഞു വയ്ക്കുക. -രണ്ടാമത്തെ ചേരുവ പൊടിച്ചു വയ്ക്കുക. -വെളിച്ചെണ്ണ ചൂടാക്കി പൊടിച്ചു വച്ചിരിക്കുന്നവ ചേര്‍ത്തു മൂപ്പിക്കുക. -ഇതിലേക്കു വെളുത്തുള്ളി ചേര്‍ത്തു വഴറ്റണം. -വഴന്നു വരുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക. -തക്കാളി നന്നായി വഴന്നു വരുമ്പോള്‍ പൊടികള്‍ ചേര്‍ത്തു മുപ്പിക്കണം. -ഇതിലേക്കു പുളിവെള്ളവും പാകത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. -തിളച്ചു വരുമ്പോള്‍ മല്ലിയില ചേര്‍ത്തു വീണ്ടും തിളപ്പിക്കണം. -വെളിച്ചെണ്ണയില്‍ പത്താമത്തെ ചേരുവ താളിച്ച് രസത്തില്‍ ചേര്‍ത്തു വിളമ്പാം