വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് നിലവിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒക്ടോബർ 22 (ശനിയാഴ്ച) വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ സാധ്യത ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.  തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയും ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ഇൻഡ്യ

പുതിയ ഒമിക്രോണ്‍ വകഭേദം ബിക്യു.1ന്റെ ആദ്യ കേസ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തു

പൂനെ: ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാംപിളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഗുജറാത്ത് ബയോടെക്‌നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്. ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതും വാക്‌സിന്‍ വഴി ആര്‍ജിച്ച പ്രതിരോധ കവചത്തെ എളുപ്പത്തില്‍ ഭേദിക്കുന്നതുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. നിലവില്‍ അമേരിക്കയില്‍ ഒമിക്രോണിന്റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപോര്‍ട്ട്. ഉല്‍സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോവാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം, അമേരിക്കയില്‍ 10 കേസുകളില്‍ ഒന്ന് എന്ന വിധത്തില്‍ ബിക്യു.1 വ്യാപിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസറും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി ഈ പുതിയ ബിക്യു ആവിര്‍ഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ട് മുതല്‍ ജര്‍മനി വരെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗങ്ങള്‍ ആരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ യുഎസില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന അണുബാധകളില്‍ 5.7 ശതമാനം ബിക്യു.1, ബിക്യു.1.1 എന്നീ വകഭേദങ്ങളാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിര്‍ണായകമായ വാദങ്ങള്‍ ഉന്നയിക്കുന്നതിന് കൊവിഡിന്റെ പുതിയ മ്യൂട്ടേഷനൊന്നും ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും ബിക്യു.1 മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ പ്രതിരോധശേഷിയെ മറികടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതിനാല്‍, ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൻ്റെ മുകൾ നിലയിൽ ലഹരി ഉപയോഗമെന്ന് ആക്ഷേപം; ഗെയ്റ്റ് പണിത് നൽകി ഗൈഡൻസ് സ്കൂളിൻ്റെ സാമൂഹിക ദൗത്യം.

ഈരാറ്റുപേട്ട: ആക്ഷേപം നിലനിൽക്കുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബന്റ്റാൻഡിൻ്റെ രണ്ടാം നിലയ്ക്ക് ഗെയ്റ്റ് പിടിപ്പിച്ചു നൽകി ഗൈഡൻസ് പബ്ലിക് സ്കൂൾ മാതൃകയായി.  ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൽ ഗൈഡൻസ് പബ്ലിക് സ്കൂളിലെ കുട്ടികൾ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ അധികൃതർ ഗെയ്റ്റ് പിടിപ്പിക്കാൻ സന്നദ്ധരായത്.  ധാരാളം വിദ്യാർഥികൾ ബസ്റ്റാൻ്റ് കെട്ടിടത്തിൻ്റെ മുകളിൽ വന്ന് ലഹരി ഉപയോഗിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. മുകൾ നിലയിലെ പല സ്ഥലങ്ങളും വിജനമായി കിടക്കുകയാണ്. താഴെ നിന്നും മുകളിലെ നിലയിലേക്കുഉള പടികൾ തകർന്ന് കിടക്കുന്നതിനാൽ രാത്രി സമയങ്ങളിൽ ഇവിടം അടയ്ക്കാൻ  സാധിക്കുമായിരുന്നില്ല. ഇവിടുത്തെ ഗൈറ്റ് പുനഃസ്ഥാപിച്ചാൽ മുകളിലത്തെ നില  ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയുമെന്ന തിരിച്ചറിവിലാണ് സ്കൂളിൻ്റെ വകയായി തന്നെ ഇവിടെ ഗൈറ്റ് സ്ഥാപിച്ചത്. നിരവധി തവണ നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും തിരിഞ്ഞു നോക്കാതിരുന്ന നഗരസഭയ്ക്കും മാതൃകയാണ് ഗൈഡൻസ് സ്കൂളിൻ്റെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ കമൻ്റ്.

കേരളം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിലും വ്യാഴം 8 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും.വ്യാഴാഴ്ച്ചയോടെ വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ വ്യാപകമായ മഴക്ക് സാധ്യത പ്രവചിക്കുന്നു. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

കോട്ടയം

കുട്ടിക്കലിൽ ദുരന്തം പെരുമഴയായി പെയ്തിറങ്ങിയിട്ട് ഒരാണ്ട്

കോട്ടയം ; ജില്ലയിലെ കുട്ടിക്കലും, ഇടുക്കി ജില്ലയിലെ കൊക്കയാറി‍ലും ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് ഒരാണ്ട്. കൃഷിയിടവും, കിടപ്പാടവും ഉരുളെടുത്ത് കൊണ്ടുപോയപ്പോൾ മലയോര മേഖലയ്ക്ക് നഷ്ടമായത് 22 വിലപ്പെട്ട ജീവനുകളാണ്. ആ സങ്കട കണ്ണീരിനിടയിലും ജീവിതം തിരിച്ച്‌ പിടിക്കാനുള്ള ഓട്ടത്തിലാണ് മലയോര ജനത. ദുരന്തം പെരുമഴയായി പെയ്തിറങ്ങിയപ്പോൾ കുട്ടിക്കൽ, കൊക്കയാർ ഉൾപ്പെടുന്ന മലയോര മേഖലയ്ക്ക് നഷ്ടമായത് ഉറ്റവരെയാണ്. കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി, കൊക്കയാർ പ്രദേശങ്ങളിലാണ് ഏറ്റവും വലിയ ഉരുൾ ഏറ്റവുമധികം നാശം വിതച്ചത്. കാവാലിയിൽ ഒറ്റലാങ്കൽ മാർട്ടിന്റെ 6 പേരടങ്ങുന്ന കുടുംബം ഒന്നാകെ മലവെള്ളത്തിൽ ഒലിച്ചുപോയി. ഇവരുടെ ജീവനും ജീവിതവും ഇല്ലാതായി മണ്ണിടിഞ്ഞും ഒഴുക്കിൽപെട്ടും ഉറ്റവരെ നഷ്ട്ടപെട്ടവർ നിരവധിയാണ്. ആ ദുരന്തദിനത്തെ കണ്ണീരോടെ യാണ് ഈ മലയോരഗ്രാമം ഓർത്തെടുക്കുന്നത്. പുല്ലകയാർ കരകവിഞ്ഞപ്പോൾ മുണ്ടക്കയവും കൂട്ടിക്കൽ മേഖലയിലെ നിരവധി വീടുകളാണ് വെള്ളത്തിനടിയിലായത്. പല വീടുകളും ഒലിച്ചുപോയി. ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് കൂട്ടിക്കൽ ഗ്രാമം. പാലങ്ങളും, റോഡുകളും അടക്കം പുനഃസ്ഥാപിച്ചു തുടങ്ങിയെങ്കിലും മലയോരമേഖലയുടെ നെഞ്ചിൽ ഇന്നും ആ ദുരന്തം ഒരു നീറ്റലാണ്.

കോട്ടയം

കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു; മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ലനിരപ്പ് ഉ​യ​രു​ന്നു; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

ഈ​​രാ​​റ്റു​​പേ​​ട്ട: ശ​​ക്ത​​മാ​​യ മ​​ഴ​​യെ​ത്തു​ട​​ർ​​ന്ന് മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ജ​​ല​നി​ര​പ്പ് ഉയർന്നു . ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ തു​​ട​​ങ്ങി​​യ മ​​ഴ രാ​​ത്രി​​യാ​​യി​​ട്ടും ശ​​മി​​ച്ചി​​ല്ല. കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര​​ത്തും അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ത്തും വാ​​ഗ​​മ​​ൺ, പു​​ള്ളി​​ക്കാ​​ന​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്‌​​ത​​തി​​നാ​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ കൈ​വ​​ഴി​​ക​​ളി​​ൽ ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കാ​​ണ് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഉ​​ണ്ടാ​​യ​​ത്. 21 വ​​രെ ശ​​ക്ത​​മാ​​യ മ​​ഴ​​; യെ​ല്ലോ അ​ല​ർ​ട്ട്  കോ​​ട്ട​​യം: ഇ​​ന്നു മു​​ത​​ല്‍ 21 വ​​രെ ജി​​ല്ല​​യി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ കേ​​ന്ദ്ര​​കാ​​ലാ​​വ​​സ്ഥ​​ാവ​​കു​​പ്പ് യെ​ല്ലോ​ അ​​ല​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ. ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഇ​​ടി​​ക്കും മി​​ന്ന​​ലി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു. മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ലേ​​യ്ക്കു​​ള്ള രാ​​ത്രി​​സ​​ഞ്ചാ​​രം പൂ​​ര്‍​ണ​​മാ​​യും ഒ​​ഴി​​വാ​​ക്ക​​ണം. ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ ഇ​​ടി​​യോ​​ടു​കൂ​​ടി​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ച്ച മ​​ല​​യോ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ അ​​ള​​വി​​ല്‍ മ​​ഴ ല​​ഭി​​ച്ച പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഴ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍, ന​​ദീ​​തീ​​ര​​ങ്ങ​​ള്‍, ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍-​​മ​​ണ്ണി​​ടി​​ച്ചി​​ല്‍ സാ​​ധ്യ​​ത​​യു​​ള്ള മ​​ല​​യോ​​ര പ്ര​​ദേ​​ശ​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള​​വ​​ര്‍ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ന​​ദി​​ക​​ള്‍ മു​​റി​​ച്ചു ക​​ട​​ക്കാ​​നോ, ന​​ദി​​ക​​ളി​​ലോ മ​​റ്റു ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലോ കു​​ളി​​ക്കാ​​നോ മീ​​ന്‍​പി​​ടി​​ക്കാ​​നോ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കോ ഇ​​റ​​ങ്ങാ​​ന്‍ പാ​​ടി​​ല്ല. ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍​ക്ക് മു​​ക​​ളി​​ലെ മേ​​ല്‍​പ്പാ​​ല​​ങ്ങ​​ളി​​ല്‍ ക​​യ​​റി കാ​​ഴ്ച കാ​​ണു​​ക​​യോ സെ​​ല്‍​ഫി​​യെ​​ടു​​ക്കു​​ക​​യോ കൂ​​ട്ടം​കൂ​​ടി നി​​ല്‍​ക്കു​​ക​​യോ ചെ​​യ്യ​​രു​​ത്.

ഇൻഡ്യ

ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും

രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തന ദിനമാക്കുക എന്ന ആവശ്യം യൂണിയൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലുള്ള ജോലി സമയം അര മണിക്കൂർ വർദ്ധിപ്പിക്കാനും നിർദേശിച്ചു. യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം അടിമുടി മാറും. നിർദേശം അനുസരിച്ച്, പുതുക്കിയ പ്രവർത്തന സമയം രാവിലെ 9:15 മുതൽ 4:45 വരെയായിരിക്കും, പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 3:30 വരെയും ആയിരിക്കും. മറ്റ്‌ ഇടപാടുകൾ  3:30 മുതൽ 4:45 വരെയും പരിഷ്കരിക്കും. ബാങ്കുകളുടെ പ്രവർത്തന സമയം അര മണിക്കൂർ വർദ്ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങൾ അഞ്ച് ദിവസമാക്കി  ചുരുക്കണം എന്ന് ഞങ്ങൾ ഐ ബി എയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവിൽ 2 ശനിയാഴ്‌ചകൾ അവധി ദിനമാണ്. തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. . ഐബിഎയും സർക്കാരും ആർബിഐയും ഇത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.  നിലവിൽ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധിയാണ്. ഒപ്പം എല്ലാ ഞായറും. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ ഇനി മുതൽ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വർഷം മുതൽ  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. 

ജനറൽ

കിഡ്നി തകരാറിന്റെ ലക്ഷണങ്ങൾ: ഈ ലക്ഷണങ്ങൾ മൂത്രത്തിൽ കണ്ടാൽ നിങ്ങളുടെ വൃക്ക അപകടത്തിലാണെന്ന് മനസ്സിലാക്കുക

കിഡ്‌നി തകരാറിന്റെ ലക്ഷണങ്ങൾ: ഇന്നത്തെ ജീവിതശൈലിയും ക്രമരഹിതമായ ഭക്ഷണ ശീലങ്ങളും കാരണം ഓരോ വർഷവും കിഡ്‌നി പ്രശ്‌നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതും വൃക്കയാണ്. കിഡ്‌നിയുടെ ഇത്രയും സുപ്രധാനമായ പ്രവർത്തനത്തിൽ ഒരു ചെറിയ പ്രശ്‌നവും നിസ്സാരമായി കാണേണ്ടതില്ല. എന്നാല് പലര് ക്കും വൃക്കരോഗങ്ങളുടെ ലക്ഷണങ്ങള് നേരത്തെ തന്നെ അനുഭവപ്പെടുന്നുണ്ടെങ്കിലും കാര്യമായി ശ്രദ്ധിക്കാറില്ല. ആദ്യ ദിവസങ്ങളിൽ ഈ പ്രശ്നം ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ ഗുരുതരമായ രൂപത്തിലാകും. വൃക്കരോഗങ്ങൾ മൂത്രത്തിലൂടെ എളുപ്പം കണ്ടുപിടിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂത്രമൊഴിക്കുമ്പോൾ കത്തുന്ന അനുഭവം, മൂത്രത്തിൽ രക്തം, മൂത്രത്തിന്റെ നിറവ്യത്യാസം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഇവ വൃക്കരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി തിരിച്ചറിയണം. ചില സന്ദർഭങ്ങളിൽ ഇത് വൃക്ക അണുബാധയ്ക്കും കാരണമാകും. ഈ സാഹചര്യത്തിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. കാരണം കിഡ്‌നി ഇൻഫെക്ഷന് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ അത് പല അവയവങ്ങളിലേക്കും വ്യാപിക്കും. വൃക്കയുടെ ആരോഗ്യം എങ്ങനെ നിലനിർത്താം വൃക്കയുടെ ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധ നൽകണം. ഡോക്ടറെ സമീപിക്കാതെ ഒരു രോഗത്തിനും മരുന്നുകൾ ഉപയോഗിക്കരുത്. മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം വൃക്ക തകരാറിലാകും. പ്രതിദിനം കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. പ്രമേഹ രോഗികൾ അവരുടെ പഞ്ചസാരയുടെ അളവ് എപ്പോഴും നിയന്ത്രണത്തിലാക്കണം. മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.