വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ താരനിശ

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആ സ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. ഈ വരുന്ന ഫെബ്രുവരി ആറാം തീയതി 4.30 മുതൽ 9 മണി വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ശനി, ശുക്രൻ. ബുധൻ തുടങ്ങിയ ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം. ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെ കുട്ടികൾക്കാണ് അവസരം. അത്യപൂർവ്വമായതും എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ് ഈ സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ടെലസ് കോപ് നിർമ്മാണവർക്ക്ഷോപ്പും, ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും ഉണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക. Ph.8547104938.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ പഴേരി ഗോൾഡിൻ്റെ ഷോറൂം ഉദ്ഘാടനം നാളെ ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കും.

ഈരാറ്റുപേട്ട: സ്വര്‍ണ്ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്നാമത് ഷോറൂം ദി ഗ്രാന്റ് പഴേരി ഗോള്‍ഡ് ഈരാറ്റുപേട്ടയില്‍ ഫെബ്രുവരി 2ന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 10.30 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നൂതനമായ സാങ്കേതിക മികവോടെ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നൂറ് ശതമാനം ഗവ.അംഗീകൃത ഹോള്‍മാര്‍ക്കിംഗ് മുദ്രയോടെയാണ് പഴേരി ഗോള്‍ഡ് ഉപഭോക്താക്കളിലെത്തിക്കുന്നത്.മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ ഹോള്‍സെയില്‍ പണിക്കൂലിയില്‍ പുതിയ ട്രെന്‍ഡഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഒപ്പം അഞ്ചു പവന്‍ മുതല്‍ 100 പവന്‍ വരെയുള്ള ബ്രൈഡല്‍ സെറ്റുകളും പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകതയാണ്.ഉദ്ഘാടന ദിവസത്തിലും തുടര്‍ന്നുള്ള രണ്ടാഴ്ചക്കാലവും ആകര്‍ഷകമായ സമ്മാന പദ്ധതികളും എക്‌സ്‌ചേഞ്ച് ഓഫറുകളും ആവിഷ്‌കരിച്ചിട്ടുണ്ട്.മണ്ണാര്‍ക്കാട്, അട്ടപ്പാടി , തൊടുപുഴ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന പഴേരി ഗോള്‍ഡിന്റെ  നാലാമത് ഷോറൂമാണ് ഈരാറ്റുപേട്ടയിലേത്.പട്ടാമ്പി, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ പഴേരി ഗോള്‍ഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിനകത്തും പുറത്തും കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍കരിം പഴേരി, ഡയറക്ടര്‍മാരായ അബ്ബാസ് മാസ്റ്റര്‍ പഴേരി, ബിനീഷ് പി, നിസാര്‍ പഴേരി, ദി ഗ്രാൻ്റ് ചെയർമാൻ ചെയർമാൻ ഡോ. പി.എ ഷുക്കൂർ,സി. ഇ. ഒ നിഷാന്ത് തോമസ്, ഗ്രാൻ്റ് ഡയറക്ടർമാരായ ബഷീർ കെ.പി, അൻവർ, അഡ്വ വി.പി നാസർ  എന്നിവര്‍ പറഞ്ഞു.

കോട്ടയം

ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു -മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധി വരെ ചെറുക്കുന്നതിന് സാധാരണ പൗരന്് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. നിയമം നല്ലരീതിയിൽ നടപ്പാക്കണമെങ്കിൽ ഉദ്യോഗസ്ഥർക്കു ഇതു സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാകണമെന്നും ഇത്തരം ശിൽപശാലകൾ അതുലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണത്തിനും അഴിമതി കുറയ്ക്കാനും വിവരാവകാശ നിയമം സഹായിച്ചുവെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമം നടപ്പിൽവന്ന് 20 വർഷം പിന്നിടുമ്പോൾ ജനങ്ങൾ ഈ നിയമത്തെപ്പറ്റി ബോധവാന്മാരായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ വിപുലീകരിക്കുന്നതിനും നിയമം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വിവരാവകാശ കമ്മിഷൻ ഡോ. സോണിച്ചൻ പി. ജോസഫ്, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി എന്നിവർ പ്രസംഗിച്ചു. തുടർന്നു വിഷയാവരണവും ജീവനക്കാരുമായുള്ള സംവേദനവും നടന്നു.  വിവരാവകാശ നിയമത്തെപ്പറ്റി അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ ഏറ്റുമാനൂർ നിയോകജകമണ്ഡലത്തിലെ വിവിധ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

കേരളം

*ശഅബാൻ ഒന്ന് ശനിയാഴ്ച;ബറാഅത്ത് ദിനം ഫെബ്രുവരി 15ന്

കോഴിക്കോട് :റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

കേരളം

സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ വെച്ച് ഫെബ്രുവരി മാസത്തിലും പിരിക്കും

വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.  

പ്രാദേശികം

പി.എസ് സി സൗജന്യ രജിസ്ട്രേഷൻ കോമ്പീറ്റൻസി ബൂത്തുകൾ ഒരുക്കി സിജി.

ഈരാറ്റുപേട്ട : പി.എസ് സി വഴി സർക്കാർ ജോലി നേടുന്നതിനാവശ്യമായ രജിസ്ട്രേഷൻ ചെയ്യുന്നതിന് സിജി ഈരാറ്റുപേട്ട യൂണിറ്റ് വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ സൗജന്യ രജിസ്ട്രേഷൻ ബൂത്തുകൾ വഴി 120 പേർ രജിസ്റ്റർ ചെയ്തു. സിജി സംസ്ഥാന തലത്തിൽ നടത്തിവരുന്ന പി.എസ് സി പരീക്ഷാ ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായാണ് കോമ്പീറ്റൻസി ബൂത്തുകൾ ഒരുക്കിയത്. വൺടൈം രജിസ്ട്രേഷൻ, വിവിധ തസ്തികകൾക്കുള്ള രജിസ്ട്രേഷൻ എന്നിവക്കു വേണ്ടിയാണ് ഉദ്യോഗാർത്ഥികൾ ബൂത്തുകളുടെ സേവനം ഉപയോഗപ്പെടുത്തിയത്.  സിജി ഓഫീസ്, ജലാലിയ മസ്ജിദ് മുല്ലൂപ്പാറ, സഫാ നഗർ, പത്താഴപ്പടി മസ്ജിദ്, വ്യാപാര ഭവൻ, സാന്ത്വനം ക്ലബ്ബ്, എം.ഇ എസ് കോളജ് എന്നിവിടങ്ങളിലാണ് രജിസ്ട്രേഷൻ ബൂത്തുകൾ ഒരുക്കിയത്. സിജി ഓഫീസിൽ 10 ദിവസം തുടർച്ചയായി ബുത്ത് പ്രവർത്തിച്ചിരുന്നു. സിജി ഭാരവാഹികളും പ്രവർത്തകരുമായ പ്രഫഎ.എം റഷീദ്, എം.എഫ് അബ്ദുൽ ഖാദർ,പി.പി എം നൗഷാദ് , അമീൻ ഓപ്ടിമ, മാഹിൻ എ. കരീം, അമീർ ചാലിൽ, ഹലീൽ മുഹമ്മദ്, സഹിൽ സലീം ,നസീറ എൻ, റസീന ജാഫർ, തസ്നീം കെ . മുഹമ്മദ്, ഹസീന ബുർഹാൻ, അമീന സിറാജ്, ഫസീല മാഹിൻ, താഹിറ താഹ, നെറിൻ സിനാജ് എന്നിവർ വിവിധ ബൂത്തുകൾക്ക് നേതൃത്വം നൽകി.

കോട്ടയം

കെ.എം. മാണിയുടെ ഓർമയിൽ കേരള കോൺഗ്രസ് കാരുണ്യദിനം

ഈരാറ്റുപേട്ട.കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്ന കെ. എം. മാണിസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു. പെരുനിലം ആവേ മരിയ സെന്റിൽ നടന്ന ദിനാചരണം മുൻ എം.എൽ.എയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫസർ.വി.ജെ.ജോസഫ്‌ നിർവ്വഹിച്ചു.മണ്ഡലം പ്രസിസന്റ് അഡ്വ. ജയിംസ്  വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ.ആൻസി ജോസഫ്, സോജൻ ആലക്കുളം,അഡ്വ.തോമസ് അഴകത്ത്, പി.എസ്.എം.റംലി,ലീനാ ജയിംസ്, അൻസാരി പാലയംപറമ്പിൽ, ബാബു വടകര, സിബി പാറൻകുളങ്ങര, അഡ്വ. ജയിംസ് കൊട്ടുകാപ്പള്ളിൽ, ജയിംസ് കുന്നേൽനാസ്സർ ഇടത്തുംകുന്നേൽ,റോസിറ്റ് വീഡൻ,മദർ.റാണി മേച്ചിറക്കൽ,സിസ്റ്റർ.ആനിറ്റ് പുളിക്കക്കുന്നേൽ,സിസ്റ്റർ.റാണിറ്റ് പാലക്കൽ,സിസ്റ്റർ.അമലുമേരി കൊച്ചു തറയിൽ,സിസ്റ്റർ.ടെസ്ലിൻ തുരുത്തിയിൽ, സിസ്റ്റർ.റാണിറ്റ് തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ് വാർഷികാഘോഷം ഇന്ന്

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ115 മത് വാർഷികാഘോഷം ആരവം 31നു ഉച്ച കഴിഞ്ഞ് 2.30 ന് നടക്കും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ  സുഹറ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം ചെയ്യും.പിടിഎ പ്രസിഡണ്ടും വാർഡ് കൗൺസിലറുമായ അനസ് പാറയിൽഅധ്യക്ഷതവഹിക്കും.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുഹാന ജിയാസ് സ മ്മാനദാനം നിർവഹിക്കും. വാർഡ് കൗൺസിലർ  ഫാത്തിമ മാഹിൻ മുഖ്യപ്രഭാഷണം നടത്തും കുട്ടികളുടെ വിവിധ കലാപരി പാടികളും  ഉണ്ടായിരിക്കും.