വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വിസ്മയമായി പ്ളാനറ്റ് പരേഡ്: വിദ്യാർത്ഥികൾക്ക് ഗോളാന്തര കാഴ്ചകൾ ഒരുക്കി അരുവിത്തുറ കോളേജ്

ഈരാറ്റുപേട്ട :സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗം സംഘടിപ്പിച്ച വാനനിരീക്ഷണ ക്യാമ്പിൽ 845 വർഷത്തിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് വിദ്യാർത്ഥികൾക്ക് അത്ഭുത അനുഭവമായി. സമീപ പ്രദേശങ്ങളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും, മറ്റ് സമീപവാസികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ക്യാമ്പിൽ ചൊവ്വ, ശനി. വ്യാഴം ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളും ക്രിത്രിമ ഉപഗ്രഹങ്ങളും, ഓറിയോൺ എന്ന നെബുലയും ചന്ദ്രനെയും വ്യക്തമായി കാണാൻ സാധിച്ചു .ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വാനനിരീക്ഷണ ടെലിസ്കോപ്പ് നിർമ്മാണവർക്ക്ഷോപ്പിൽ, പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ്, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ ആർ എന്നിവർ  പങ്കെടുത്തു. കോർഡിനേറ്റർ മിസ്മരിയ ജോസ്, അധ്യാപകരായ സുമേഷ് ജോർജ്,ബിറ്റി ജോസഫ്,ഡാനാ ജോസ് തുടങ്ങിയവരുംഅമച്വർ ആസ്ടോണമേഴ്സായ ബിനോയ് പി,രവീന്ദ്രൻ,കെ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

ബഡ്ജറ്റ് -പൂഞ്ഞാറിന് മികച്ച പരിഗണന : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട / മുണ്ടക്കയം  : സംസ്ഥാന ബഡ്ജറ്റിൽ  പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്നും, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക വഴി നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വലിയ കുതിപ്പാകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും,  കൃഷിയെയും മലയോര ജനതയെയും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകൾക്ക് ഏറെ ആശ്വാസകരമാകും. ടൂറിസം വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നതും അധിക ധന വിഹിതം അനുവദിച്ചിരിക്കുന്നതും, തീക്കോയി, പൂഞ്ഞാർ തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിൽ ടൂറിസം വികസനത്തിന് ഏറെ സഹായകരമാകും. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്  മാർഗ്ഗദീപം എന്ന പേരിൽ സ്കോളർഷിപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണർവേകും. എരുമേലി കൂടി ഉൾപ്പെടുത്തി ശബരിമല മാസ്റ്റർ പ്ലാൻ അംഗീകരിച്ചിരിക്കുന്നതും ഏറെ ഗുണകരമാണ്. ഈരാറ്റുപേട്ട നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും,  വാഗമൺ ടൂറിസത്തിന് കുതിപ്പ് ഏകുന്നതുമായ മീനച്ചിലാറിന് കുറുകെയുള്ള കാരക്കാട് ഇളപ്പുങ്കൽ പാലം നിർമ്മാണത്തിന്  ബഡ്ജറ്റിൽ 10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.  ഈരാറ്റുപേട്ട- തൊടുപുഴ റോഡിനെയും, ഈരാറ്റുപേട്ട- വാഗമൺ റോഡിനെയും ബന്ധിപ്പിക്കത്തക്ക നിലയിൽ ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന വിധമാണ്   പുതിയ പാലം വിഭാവനം ചെയ്തിട്ടുള്ളത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ട നഗരത്തിന്റെയും, കാരക്കാട് പ്രദേശത്തിന്റെയും സമഗ്ര വികസനത്തിന് ഉപകരിക്കും. കൂടാതെ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഉപകരിക്കുന്ന താഴെപ്പറയുന്ന പദ്ധതികൾക്കും ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷനോടുകൂടി പ്രാഥമിക അനുമതി ലഭ്യമായിട്ടുണ്ട്. മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലം , മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ‍ താലൂക്ക് രൂപീകരണം, എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കൽ,പാറത്തോട് കേന്ദ്രീകരിച്ച് ഭക്ഷ്യോപാധികളായ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധന ഉൽപന്ന നിർമ്മാണ യൂണിറ്റും, മെഗാ ഫൂഡ്പാർക്കും, പുഞ്ചവയൽ ഗവ.എൽ.പി.എസ്, കുന്നോന്നി ജി.എച്ച് ഡബ്ല്യു എൽ.പി.എസ്, മുരിക്കുംവയൽ ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണ പദ്ധതി,പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി  എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് സ്ഥാപിക്കൽ,തീക്കോയി ഗ്രാമപഞ്ചായത്ത് 13-)o വാർഡിൽ മീനച്ചിലാറ്റിൽ രണ്ടാറ്റുമുന്നി- ചേരിപ്പാട് ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് ,പൂഞ്ഞാര്‍ അടിവാരം - കോട്ടത്താവളം - കല്ലില്ലാക്കവല - വഴിക്കടവ് - വാഗമണ്‍ റോഡ് നിർമ്മാണം,ഈരാറ്റുപേട്ട ടൗണിൽ മുക്കട ജംഗ്ഷനിൽ മീനച്ചിലാറ്റിൽ റെഗുലേറ്റർ കം ബ്രിഡ്ജ് ,ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ, കൂട്ടിക്കൽ കേന്ദ്രീകരിച്ച് ജെ ജെ മർഫി സ്മാരക റബർ അധിഷ്ഠിത വ്യവസായ പാർക്ക് , കരിനിലം - പുഞ്ചവയൽ ‍- 504 – കുഴിമാവ് റോഡ് BM and BC നിലവാരത്തില്‍ റീടാറിങ്, പുഞ്ചവയലില്‍  പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്, സ്കില്‍ ഡെവലപ്മെന്‍റ്, കരിയര്‍ ഗൈഡന്‍സ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രം സ്ഥാപിക്കല്‍, മുണ്ടക്കയത്ത്  ഫയര്‍ സ്റ്റേഷന്‍ , മുണ്ടക്കയത്ത് ഐ‌ടി‌ഐ സ്ഥാപിക്കൽ ,മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് പുനർനിർമ്മാണം ,തിടനാട്- ഇടമറ്റം- ഭരണങ്ങനം റോഡ് ബിഎം&ബിസി നിലവാരത്തിൽ റീ ടാറിങ് ,പനച്ചിപ്പാറയിൽ പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസും, പൂഞ്ഞാർ സബ് രജിസ്റ്റർ ഓഫീസും പ്രവർത്തിക്കുന്നതിന് റവന്യൂ കോംപ്ലക്സ് , നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും മറ്റൂം നീന്തൽ പരിശീലനത്തിന് പാറത്തോട് ഗ്രാമപഞ്ചായത്തിലെ  പൊടിമറ്റത്ത്   നീന്തൽക്കുളം നിർമ്മാണം എന്നിവയാണ് ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷൻ ലഭിച്ചിട്ടുള്ള പദ്ധതികൾ.

കോട്ടയം

പകുതി വില തട്ടിപ്പ് ; മുഴുവൻ പ്രതികളെയും പിടികൂടണം : കേരള കോൺഗ്രസ് എം തലപ്പലം മണ്ഡലം കമ്മിറ്റി

തലപ്പുലം :പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടി യെടുത്ത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മുഴുവൻ പണവും ഇടാക്കി നൽകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്തുണ നൽകിയ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മെംബർ മാർ ഉൾപെടെയുള്ള രാഷ്ട്രീയ നേതാക്കളെയും കേസിൽ പ്രതിചേർക്കണമെന്നും യോഗം ആവശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സുഭാഷ് വലിയമംഗലം അധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ടോണി കുന്നുംപുറം, എൻ ടി മാത്യു ഞള്ളംപുഴ, ബിജോ താന്നിക്കുന്നേൽ,മജു പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. തട്ടിപ്പിനിരയായവർക്ക് നിയമസഹായം നൽകാൻ അഡ്വ. ബിജു ഇളംതുരുത്തിയെ മണ്ഡലം കമ്മിറ്റി ചുമതലപെടുത്തി.

പ്രാദേശികം

റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്ന എൻസിസി കേഡറ്റുകൾക്ക് അരുവിത്തുറ കോളേജിൽ പ്രൗഡോജ്വല സ്വീകരണം.

അരുവിത്തുറ :രാജ്യത്തിൻറെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ അരുവിത്തുറ കോളേജിൽ നിന്നും പങ്കെടുത്ത എൻസിസി കേഡറ്റുകളായ കുരുവിള സെബാസ്റ്റിനും, അൽഫോൻസാ അലക്സിനും പ്രൗഢോജ്വല സ്വീകരണം നൽകി. അരുവിത്തുറ ഫൊറോന ദേവാലയ അങ്കണത്തിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കേഡറ്റുകളെ സെൻറ് ജോർജ് കോളജിലേക്ക് ആനയിച്ചത്. തുടർന്ന് കോളേജിൽ എൻസിസിയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്റ്റോടെ വിദ്യാർഥികൾക്ക് വരവേൽപ്പ് നൽകി .കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് എന്നിവർ പൂച്ചെണ്ടു നൽകി വിദ്യാർഥികളെ സ്വീകരിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എൻസിസി  ഓഫീസർ ക്യാപ്റ്റൻ ഡോ ലൈജു വർഗ്ഗീസ്, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഖുർആൻ സ്റ്റഡിസെന്റർ പഠിതാക്കളുടെ സംഗമവും അവാർഡ് വിതരണവും

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ന്യേത്യത്വത്തിൽ ഖുർആൻ സ്റ്റഡി സെൻ്റർ പഠിതാക്കളുടെ സംഗമവും 'സൂറുത്തുന്നൂർ ' ആധാരമാക്കി നടത്തിയ പ്രശ്നോത്തരിയുടെ ജില്ലാതല വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി.  വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്തു. അന്ധകാരത്തിലാണ്ട് പോയ ഒരു ജനതയെ കേവലം 23 വർഷക്കാലം കൊണ്ട് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന ഉത്തമ സമൂഹമാക്കി മാറ്റിയത് പരിശുദ്ധ ഖുർആനിൻ്റെ വെളിച്ചത്തിലാണെന്നും മൂല്യച്യുതിയിലേക്കു വഴിമാറിപ്പോകുന്ന ഈ കാലത്തും വിശുദ്ധ ഖുർആൻ നമ്മുടെ ജീവിതത്തോട് ചേർത്ത് വെക്കണമെന്നും അവർ ആഹ്വാനം ചെയ്തു. സംസ്ഥാന ജനറൽ  സെക്രട്ടറി കെ.ടി. നസീമ ടീച്ചർ, സെക്രട്ടറി സാഹിറ എം.എ, ജില്ലാ പ്രസിഡൻ്റ്  കെ.കെ. സക്കീന,  ജില്ലാ സെക്രട്ടറി റഷീദ സാജിദ്, ജില്ലാ സമിതിയംഗങ്ങളായ സാറ എം.റ്റി, നിസ അബ്ബാസ്, ഷാഹിന നിസാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. അൽ മനാർ വിദ്യാർഥിനി സാക്കിയ ഖിറാഅത്ത് നടത്തി.  

പ്രാദേശികം

ആശ വർക്കേഴ്സ് ഫെഡറേഷൻ അനിശ്ചിതകലാ രാപ്പകൽ സമരം ആരംഭിച്ചു

ഈരാറ്റുപേട്ട :ആശ വർക്കേഴ്സ് ഫെഡറേഷൻ അനിശ്ചിതകലാ രാപ്പകൽ സമരം ഈരാറ്റുപേട്ട FHC യുടെ മുൻപിൽ ആരംഭിച്ചു.ഏരിയ പ്രസിഡന്റ്‌ ജയിനമ്മ തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം എരിയ സെക്രട്ടറി സഖാവ് സിറിയക് ഉദ്ഘാടനം ചെയ്തു അനിശ്ചിതകലാ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്ഏരിയ പ്രസിഡന്റ്‌ മുരളീധരൻ ഏരിയ സെക്രട്ടറി (ആശാവർക്കാർ )ബുഷ്‌റ എന്നിവർ സംസാരിച്ചു.   ഏരിയ ജോയിൻ സെക്രട്ടറി ശോഭന ബിജു കൃതജ്ഞത രേഖപ്പെടുത്തി. ഇന്ന് തുടക്കം കുറിച്ച സമരം 9/2/025 ന് സെക്രട്ടറിയേറ്റിൽ വെച്ച് അവസാനിക്കും.   

പ്രാദേശികം

പ്രതിരോധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.ആരോഗ്യം ആനന്ദം അകറ്റാം അർബുദംക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ നടയ്ക്കൽ ഹെൽത്ത് വെൽനസ് സെൻ്ററിൽ നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു മെഡിക്കൽ ഓഫീസർ ഡോ.അൻജുബി നായർ അധ്യക്ഷത വഹിച്ചു.ഷഹിദ് മുഹമ്മദ്. റോബിൻ എന്നിവർ പ്രസംഗിച്ചു  

കോട്ടയം

വാഗമണ്ണിൽനിന്ന് മടങ്ങിയ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു

മൂലമറ്റം: വാഗമണ്ണിൽനിന്ന് മടങ്ങിയ വിനോദ  സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു. പുത്തേട് ഭാഗത്താണ് വാഗമണ്ണിൽ നിന്നും തിരിച്ചുവരികയായിരുന്ന ട്രാവലർ മറിഞ്ഞ് അപകടമുണ്ടായത്.    ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും പരിക്കേറ്റവരെ സമീപത്തുള്ള മൂലമറ്റം ബിഷപ്പ് വയൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.    ബ്രേക്ക് നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഡ്രൈവർ വാഹനം സൈഡിലുണ്ടായിരുന്ന തിട്ടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ തീരുമാനമാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.