വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോടതികൾ സന്ദർശിച്ചും ജഡ്ജിയുമൊത്ത് സംവദിച്ചും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾ

പൂഞ്ഞാർ : കോടതികളും കോടതി നടപടികളും നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യവും അമ്പരപ്പും.കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾ സസൂക്ഷ്മം അവർ വീക്ഷിച്ചു. കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങളായ വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംവാദ പരിപാടി നടന്നത്. പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ജഡ്ജിയുമായി സംവദിച്ചു.പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവൽക്കരണ ക്ലാസെടുത്തു.റൂണിയ എബ്രഹാം മോട്ടിവേഷൻ ക്ലാസ് നൽകി.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,എസ് പി സി ഓഫീസർമാരായ ടോണി തോമസ്, മരീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ

കോട്ടയം :പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ അഞ്ച് കേസുകൾ വീതവും, എരുമേലി 4, പൊൻകുന്നം 3, കോട്ടയം വെസ്റ്റ്,ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും, വൈക്കം, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ജില്ലയിൽ മൊത്തം ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 141 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോട്ടയം

വാഹനനികുതി: ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

കോട്ടയം : മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽനിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ. 2020 മാർച്ച് 31 വരെ നികുതി അടച്ചതോ നാലുവർഷത്തിലോ അതിലധികമോ നികുതി കുടിശ്ശികയുള്ളതുമായ വാഹനങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വരും.ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 60 ശതമാനവും നികുതിയിളവ് ലഭിക്കും.ജി ഫോമിൽ കിടക്കുന്ന വാഹനങ്ങൾ,റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ, പൊളിച്ചു പോയ വാഹനങ്ങൾ, രേഖകൾ ഇല്ലാതെ വാഹനങ്ങൾ, മോഷണം പോയ വാഹനങ്ങൾ, വർഷങ്ങളായി പേരുമാറാതെ കിടക്കുന്ന വാഹനങ്ങൾ എന്നിവയെല്ലാം തീർപ്പാക്കൽ പരിധിയിൽവരുമെന്ന് കോട്ടയം ആർ.ടി.ഒ. അറിയിച്ചു.

പ്രാദേശികം

വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എസ്.ഡി.പി ഐ

ഈരാറ്റുപേട്ട - അന്യായമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു. വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന പ്രമേയത്തിൽ ഈ മാസം പതിനേഴിന് കൊല്ലത്ത് നടക്കുന്ന വഖ്ഫ്മഹാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ സി.പി. അജ്മൽ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.എച്ച് ഹസീബ് മണ്ഡല വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം ,സെക്രട്ടറി യാസിർ വെള്ളൂപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, ആഷിക് ചിറപ്പാറ എന്നിവർ സംസാരിച്ചു.

പ്രാദേശികം

*നഗരസഭയിൽ വസ്തു നികുതി കുടിശ്ശിക പിഴപലിശയില്ലാതെ അടക്കാം

ഈരാറ്റുപേട്ട: നഗരസഭയിൽ പിഴ പലിശ ഒഴിവാക്കി വസ്തു നികുതി അടക്കാനുള്ള അവസരം ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 31 വരെയാണ് ഇതിനുള്ള അവസരം. നികുതി സ്വീകരിക്കുന്നതിനായി എല്ലാ അവധി ദിവസങ്ങളിലും ഈരാറ്റുപേട്ട നഗരസഭാ കാര്യാലയം തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.     

കോട്ടയം

മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചു

മുണ്ടക്കയം: മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, തുടർച്ചയായി വരുന്ന വന്യജീവി അക്രമണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രതിഷേധ റാലിയും, സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധം എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി ഉദ്‌ഘാടനം ചെയ്തു.മനുഷ്യരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത ഒരു ഗവൺമെന്റ് ആണ് കേരളം ഭരിക്കുന്നത്, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും നാടിനെയും നാട്ടിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ വനംവകുപ്പും സർക്കാരും മേൽ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും, കാടുപിടിച്ചു കിടക്കുന്ന ടിആർആൻ്റ്ഡി എസ്റ്റേറ്റ് ഉൾപ്പെടെ ജില്ലയുടെ അതിർഥി പ്രദേശങ്ങളായകോട്ടയം ജില്ലയിൽ വനാതിർത്തിയുള്ള ഏക നിയോജകമണ്ഡലമായ  പൂഞ്ഞാറിൽ കോരൂത്തോട് , മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലായി 30 കിലോമീറ്റർ വനാതിർത്തി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ണാട്ട് കവല, പന്നിവെട്ടുംപാറ , മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളിലായി വരുന്ന മഞ്ഞളരുവി, കുളമാക്കൽ, മമ്പാടി,പാക്കാനം തുടങ്ങി കാട്ടാന ആക്രമണം ഉൾപ്പെടെ  ഏറ്റവും രൂക്ഷമായ വന്യമൃഗ ശല്യമുള്ള  പ്രദേശങ്ങളാണ്. കൂടാതെ  കോയിക്കകാവ്, പായസപ്പടി, 504 കോളനി, കുഴിമാവ്, കാളകെട്ടി, അഴുതക്കടവ്, 116 കണ്ടംകയം, മതമ്പ, കണമല, പമ്പാവാലി, എയ്ഞ്ചൽവാലി, എലിവാലിക്കര, എരുത്വപ്പുഴ എന്നിവിടങ്ങളിൽ വനമുണ്ട് എത്രയും പെട്ടന്ന് വനാതിർഥികൾ വെട്ടിത്തെളിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ്  കെ.പി.എച്ച് നിസാർ, വൈസ്.പ്രസിഡന്റ് വി.എസ് അലി, സെക്രട്ടറി നിസാം, സുഹൈൽ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാഭ്യാസം

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ സ​മ​യ​ത്തി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ത്തു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് തു​ട​ങ്ങി വൈ​കു​ന്നേ​രം 4.45ന് ​അ​വ​സാ​നി​ക്കും. നേ​ര​ത്തേ ഇ​ത് 1.30ന് ​തു​ട​ങ്ങി 4.15ന് ​അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ ക​ല​ണ്ട​ർ.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ സ​മ​യ​ത്തി​ലാ​ണ് മാ​റ്റം. മാ​ർ​ച്ച് മൂ​ന്നു മു​ത​ൽ 26വ​രെ പ്ല​സ്ടു, മാ​ർ​ച്ച് ആ​റു മു​ത​ൽ 29വ​രെ പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ക​ളും ന​ട​ത്തും.പ്ല​സ് വ​ണ്‍ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്കൊ​പ്പ​മാ​ണ് ന​ട​ക്കു​ക.  

പ്രാദേശികം

റമദാൻ മുന്നൊരുക്കം കാമ്പയിന് തുടക്കമായി

ഈരാറ്റുപേട്ട - മുസ്ലിംലീഗ് മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പരിശുദ്ധ റമദാന് സ്വാഗതം എന്ന പ്രമേയവുമായി ഫെബ്രുവരി 9 മുതൽ മാർച്ച് 9 വരെയുള്ള മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി . പൊതുഇട ശുചീകരണം ,മതബോധന ക്ലാസ്സുകൾ ,കാരുണ്യക്കിറ്റ് വിതരണം, ഭവനസൗഹൃദ സന്ദർശനം എന്നീ പ്രോഗ്രാമുകൾ കാമ്പയിൻ്റെ ഭാഗമായി നടക്കും .  വെളിയത്ത് റോഡ് തോട് ഇവ ശുചീകരിച്ച് കാമ്പയിൽ ഉൽഘാടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.മാഹിൻ ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സുനിതാഇസ്മായിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . കാമ്പയിൻ കോർഡിനേറ്റർ സനീർ ചോക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ലത്തിഫ് കെ.എച്ച്, മാഹിൻ കടുവാമുഴി, അനീസ് കണ്ടത്തിൽ , അനസ് കെ എച്ച്, ഇസ്മയിൽ പി.പി, ഫൈസൽ കെ.ഇ, അമീൻ സി.എസ് പ്രസംഗിച്ചു