വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കോട്ടയം റവന്യു ജില്ലാ കലോൽസവം അറബിക്കിൽ ഓവറോളും ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും മുസലിം ഗേൾസി

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളിയിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ 70 പോയിന്റോടെ ഇരുപതാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നിലനിർത്തി. ഈ വിഭാഗത്തിൽ14 ഇനങ്ങളിലായി പങ്കെടുത്ത 15 വിദ്യാർത്ഥികൾ A ഗ്രേഡ് കരസ്ഥമാക്കി. ജനറൽ ഹയർസെക്കന്ററി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. മൂന്ന് വിഭാഗങ്ങളിലും കൂടി 164 പോയിന്റുമായി ജനറൽഓവറോൾ നാലാം സ്ഥാനവും സ്കൂളിനുണ്ട്. മലയാളം ഉപന്യാസം, ഉർദു രചനകൾ, അറബിക് പ്രസംഗം, ഉപന്യാസം, സംഘഗാനം, മുശാറ , അക്ഷരശ്ലോകം, ഗാനം, മോണോ ആക്ട് സംഭാഷണം , നിഘണ്ടു നിർമ്മാണം, അടിക്കുറിപ്പ്, പ്രശ്നോത്തരി, നാടകം, ഒപ്പന, സ്കിറ്റ് മൈം, മാപ്പിളപ്പാട്ട് തമിഴ് പദ്യംചൊല്ലൽ, ഹിന്ദി പ്രസംഗം, എന്നീ ഇനങ്ങളിലാണ് സ്കൂൾ എഗ്രേഡ് കരസ്ഥമാക്കിയത്. എല്ലാ ഇനങ്ങളിലുമായി 23 കുട്ടികൾ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന കലോൽസവത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിജയികളെയും പങ്കെടുത്തവരെയും സ്കൂൾ മാനേജ്മെന്റ് പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കടുവാമുഴി ബസ്സ്റ്റാൻഡിൽ തീപിടുത്തം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കടുവാമുഴി ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനുള്ളിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക്കിനും മറ്റുമാണ് തീ പിടിച്ചത്. ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവിടെ സൂക്ഷിക്കുന്നത്.ആദ്യ ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റാൻഡിലെത്തിച്ചതിന് ശേഷം അടുത്ത ലോഡുമായി വന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി. സംഭവമറിഞ്ഞ് നഗരസഭാധികൃതരും സ്ഥലത്തെത്തി.

മരണം

ഇന്നലെ തൊടുപുഴ ഒ ഉ മറ്റത്ത് നടന്ന വാഹന പകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു ഇന്നലെ മരണപ്പെട്ട റെജിന ഹസന്റെ മകൾ ഫാത്തിമ 15 ആണ് മരണപ്പെട്ടത്

ഇന്നാലില്ലാഹി .........ഇന്നലെ തൊടുപുഴ ഒ ഉ മറ്റത്ത് നടന്ന വാഹന പകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു ഇന്നലെ മരണപ്പെട്ട റെജിന ഹസന്റെ മകൾ ഫാത്തിമ 15 ആണ് മരണപ്പെട്ടത്  ഖബറടക്കം ഇന്ന് 14/12 /22 ബുധൻ  പുത്തൻ പള്ളി ഖബർസ്ഥാനിൽ

പ്രാദേശികം

വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു

തൊടുപുഴയിൽ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു. ഈരാറ്റുപേട്ട നടക്കൽ സഫാ നഗർ സ്വദേശിനി പുത്തൻപറമ്പിൽ റെജീന ഹസ്സൻ ആണ് മരിച്ചത്. തൊടുപുഴ ഒളമറ്റംപെരുക്കോണിയിലാണ് അപകടം. കാർ, സ്കൂട്ടർ, ഓട്ടോ, എന്നീ വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഓട്ടോയിലാണ് റെജീന ഉണ്ടായിരുന്നത്. ഒപ്പം യാത്ര ചെയ്ത മറ്റ് നാല് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു.    മൂവാറ്റുപുഴയിൽ പോയി ഈരാറ്റുപേട്ടക്ക് മടങ്ങുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നവർ. ഇവരെയും ബൈക്കിൽ യാത്ര ചെയ്ത രണ്ട് പേരേയും തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേരെ ചാഴികാട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിൽ എത്തിയവരും പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞ് തൊടുപുഴയിൽ നിന്നും പോലീസ് എത്തി റോഡിൽ നിന്നും വാഹനം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവമറിഞ്ഞ് തൊടുപുഴ അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു പരേതനായ പി കെ ഹസ്സൻ ആണ് റജീനയുടെ ഭർത്താവ്. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനക്ക് ശേഷം നാളെ ഉച്ചക്ക് ഒരു മണിക്ക് ഈരാറ്റുപേട്ട പുത്തൻപ്പള്ളിയിൽ സംസ്കരിക്കും. മക്കൾ : നാസിയ ഹസ്സൻ ( നഴ്സ് ഇടുക്കി മെഡിക്കൽ കോളേജ് ), സാനിയ നദീർ മനാഫ്, മാഹിൻ, ഫാത്തിമ. മരുമക്കൾ : ഷെഫീക് ( 20 ഏക്കർ), നദീർ ( പീരുമേട് പോലീസ് സ്റ്റേഷൻ ), ആഷ്നാ ( മുണ്ടക്കയം

പ്രാദേശികം

പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : കാരക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സ്നേഹതീരം റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രതിഷേധതെരുവ്ജാഥ സംഘടിപ്പിച്ചു. കാരക്കാട് സ്കൂളിലേയ്ക്കും പരിസരപ്രദേശങ്ങളിലേക്കും ഉള്ള ഏക ആശ്രയമായ ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെട്ടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ജാഥ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സി കെ സലീം ഉൽഘാടനം ചെയ്തു സംസാരിച്ചു.അസോസിയേഷൻ ഭാരവാഹികളായ ബിനു പി പ്രദീപ്, വഹാബ്, പ്രസാദ്, മുഹമ്മദ്‌ ഇബ്രാഹിം, നാസിം എന്നിവർ പങ്കെടുത്തു

പ്രാദേശികം

വ്യാപാരോത്സവം സ്വാഗതസംഘം ഓഫീസ് ഉൽഘാടനം വ്യാപാരഭവനിൽ

നഗരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാരോത്സവ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽഖാദർ നിർവഹികുന്നു. അനസ്പാറയിൽ വി.എം സിറാജ്എ എം എ ഖാദർ റ്റിറ്റി മാത്യൂ വിനോദ് ബി നായർ കൂടാതെ യൂണിറ്റ് ഭാരവാഹികൾവനിതാ വിംഗ് യൂത്ത് വിംഗ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

പ്രാദേശികം

കെ.എസ്.ആർ.ടി.സി ഡിപ്പോ കോൺഗ്രസ് ധർണ നടത്തി

ഈരാറ്റുപേട്ട .കെ.എസ്.ആർ.ടി സി ഡിപ്പോ യോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെയും പൂഞ്ഞാർ എം.എൽ.എ യുടെയും അവഗണനക്കെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയുടെ മുന്നിലെ ധർണ ഡി.സി.സി ജനറൽ സെകട്ടറി അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രിസിഡ ന്റ് അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രിസിഡന്റ് അഡ്വ.മുഹമ്മദ് ഇല്യാസ് ഡി.സി.സി.മെംബർമാരായ പി.എച്ച് നൗഷാദ്  ,വർക്കിച്ചൻ ,  ലത്തീഫ് വെള്ളു പറമ്പിൽ , ബേളാക്ക് സെക്രട്ടറി കെ. ഇ എ ഖാദർ  ,നാഷാദ് വട്ടക്കയം ,ഹനീഫാ ,സെക്രട്ടറി എസ്.എം കബിർ  ,സക്കീർ കെ.കെ സുനീർ , മുഹമ്മദ് ഖാൻ ,  ഷിഹാബ് വടയാർ ,മഅൻസർ പുള്ളോലിൽ ,പരീത് സെയ്തു കുട്ടി  മനയ്ക്കൽ,അഫസൽ മുനീർ  നാഷദ്  ,ചാർളി അലക്സ്  നൗഷാദ്  ബിലാൽ ഹിദായത്ത് ഷിയാസ് എന്നിവർ സംസാരിച്ചു  

പ്രാദേശികം

തൊഴിൽ സഭ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട .അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി  ഫൗസിയ ഓഡിറ്റോറിയത്തിൽ 7,8,16,17 വാർഡുകളിലെ തൊഴിൽ അന്വേഷകരെ ഉൾപ്പെടുത്തി തൊഴിൽസഭാ സംഘടിപ്പിച്ചു തൊഴിൽ സഭയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  സുഹറ അബ്ദുൽ ഖാദർ നിർവഹിച്ചു നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ സൂപ്രണ്ട് ത്രേസ്യാമ്മ ജോസഫ് സ്വാഗതം ആശംസിക്കുകയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഇസ്മായിൽ കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ,അൻസൽന പരിക്കുട്ടി എന്നിവർ  സംസാരിച്ചു.