വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഡിസംബർ 1 മുതൽ മാറ്റം, അറിയിപ്പുമായി കെഎസ്ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ  സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി വിശദീകരിച്ചു. 

പ്രാദേശികം

ഗ്രാമിക 2k24 കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം

ഈരാറ്റുപേട്ടയിൽ സിജി നടപ്പാക്കുന്ന ഗ്രാമദീപം യൂണിറ്റുകളുടെ ആദ്യ സംഗമം ഗ്രാമിക2k24 അൽമനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.നവംബർ 24 ന് 2 മണിക്ക് നടന്ന സംഗമം രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.13 യൂണിറ്റുകളിൽ നിന്നും 92 കുട്ടികളും 53 രക്ഷിതാക്കളും പങ്കെടുത്തു . CWC ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്‌ നസീറ എൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി റസീന ജാഫർ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തിൽ power of thoughts എന്ന കഥയിലൂടെ  വിലയേറിയ സന്ദേശം അദ്ധ്യക്ഷ കുട്ടികൾക്ക് പകർന്നു. CWC ഈരാറ്റുപേട്ട യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഗ്രാമദീപം കോർഡിനേറ്ററുമായ തസ്‌നീം കെ മുഹമ്മദ്‌ ഗ്രാമദീപം പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ഗ്രാമദീപം എന്ത്, എന്തിന്, എങ്ങനെ എന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കൃത്യമായ അവതരണമായി ഈ അവലോകനം.      തുടർന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽഖാദർ സമ്മേളനം ഉദ്ഘാടനം നടത്തി. സിജിയുടെ മുൻകാലപ്രവർത്തനങ്ങളെ കുറിച്ചും ഗ്രാമദീപം പ്രവർത്തനങ്ങളിൽ അതിയായ സന്തോഷം അറിയിച്ചും ഗ്രാമദർശകുമാരെ അഭിനന്ദിച്ചും സംസാരിച്ചു.   സെപ്റ്റംബറിൽ ആരംഭിച്ച ഗ്രാമദീപം യൂണിറ്റുകളിൽ പലസമയങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായാവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹാന ജിയാസ് സമ്മാനദാനം നിർവഹിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. CWC കോട്ടയം ജില്ല സെക്രട്ടറി നഷീന ഇസ്മായിൽ ആശംസകൾ അർപ്പിച്ചു.സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫ. എ. എം റഷീദ്, സിജി ഗ്രാമദീപം ജില്ല കോർഡിനേറ്റർ പി പി എം നൗഷാദ്, സിജി കോട്ടയം ജില്ല പ്രസിഡണ്ട്‌ എം എഫ് അബ്ദുൽഖാദർ തുടങ്ങിയവർ സാന്നിധ്യമായി.CWC ഈരാറ്റുപേട്ട യൂണിറ്റ് ജോയിന്റ് സെക്രട്ടറി തസ്‌ലീമ റാഫിയുടെ നന്ദി പ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു  തുടർന്ന് സമ്മേളനത്തിന്റെ ലക്ഷ്യമായ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ട്രെയ്നിങ് പ്രോഗ്രാമുകളിലേക്ക് കടന്നു.പ്രശസ്ത സൈക്കോളജിസ്റ്റും സിജി HR ട്രെയ്നറുമായ അബിൻ സി ഉബൈദ് രക്ഷിതാക്കൾക്ക് വേണ്ടി effective parenting എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. 3,4,5,6 ക്ലാസ്സിലെ കുട്ടികൾക്ക് CWC എക്സിക്യൂട്ടീവ് അംഗവും അധ്യാപികയും ട്രൈനറുമായ ഹസീന ബുർഹാൻ, 7,8,9 ക്ലാസ്സിലെ കുട്ടികൾക്ക് സിജി HR ജില്ല കോർഡിനേറ്ററും മോട്ടിവേഷൻ സ്പീക്കറും ആയ അമീൻ മുഹമ്മദ്‌  തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.          

കോട്ടയം

കോട്ടയം പൊൻകുന്നത്ത് കാറിൽ യാത്ര ചെയ്ത കുടുംബത്തിനു നേരെ അക്രമം..

പൊൻകുന്നം:  ചെപ്പൂമ്പാറയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പത്തു പേരടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീകളെയുമടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തു.  കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു തട്ടി എന്ന് ആരോപിച്ചായിരുന്നു മദ്യപിച്ചിരുന്ന സംഘം സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചത്. ഹൈവേ പോലീസ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പരിക്കുപറ്റിയവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് ആസ്പദമായ  മുഴുവൻ പേർക്കെതിരെയും. കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന്. പൊൻകുന്നം പോലീസ് അറിയിച്ചു.

കേരളം

ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പി.വി അബ്ദുൽ വഹാബ് എംപി, എംഎൽഎ മാരായ പി.ടി.എ റഹീം , മുഹമ്മദ് മുഹ്സിൻ, ഉമർ ഫൈസി മുക്കം, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉൾപ്പെടെ 16 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. നിലേശ്വരം മുനിസിപ്പാലിറ്റി ചെയർമാനായ മുഹമ്മദ് റാഫി പി.പി, താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ അക്ബർ പി.ടി, ഒഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കർ കോരാട്, അഡ്വ. മൊയ്തീൻകുട്ടി, ജാഫർ ഒ.വി, ഷംസൂദ്ദീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ കെ, അനസ് എം.എസ്, കരമന ബായർ, അഡ്വ. എം.കെ സക്കീർ, മലപ്പുറം കലക്ടർ വി.ആർ വിനോദ് ഐഎഎസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

കേരളം

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം*

തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.  

പ്രാദേശികം

മൗണ്ട് റെനോക് കീഴടക്കിയ സഹദിനെ വെൽഫെയർ പാർട്ടി ആദരിച്ചു

ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് റെനോക് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയ മുഹമ്മദ് സഹദിനെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് സഹദിന് ഉപഹാരം കൈമാറി.  സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടിയാണ് 14 ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിലാണ് സഹദ് കീഴടക്കിയത്. പർവതാരോഹണം കഴിഞ്ഞ് വ്യാഴാഴ്ചയാണ് സഹദ് നാട്ടിലെത്തിയത്. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ താമസിക്കുന്ന കീഴേടത്ത് സാലിയുടേയും സുഹദയുടേയും മുത്ത മകനായ മുഹമ്മദ് സഹദ്, എവറസ്റ്റ് കൊടുമുടി കീഴടക്കലാണ് അടുത്ത ലക്ഷ്യമെന്ന് പറഞ്ഞു.  മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ്, ട്രഷറർ നോബിൾ ജോസഫ്, വൈസ് പ്രസിഡന്റ് യൂസുഫ് ഹിബ, വി.എം. ഷഹീർ, യാസിർ പുള്ളോലി, യൂസുഫ് പി.എ, സക്കീർ കറുകാഞ്ചേരി എന്നിവരും പങ്കെടുത്തു.  .

പ്രാദേശികം

ഈരാറ്റുപേട്ട . നഗരസഭ പതിനാറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന .ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി. റൂബിന നാസറിന്റെ വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫിസ് ഉദ് ഘാടനവും നടത്തി

ഈരാറ്റുപേട്ട: നഗരസഭ പതിനാറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി യഹീന മോളുടെ (റൂബിന നാസർ) വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ് ഘാടനവും നടത്തി. യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു ഓഫീസ് ഉദ്ഘാടനം ചെയ്തു.   നഗരസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, അനസ് നാസർ, റസീം മുതുകാട്ടിൽ, റഫീക്ക് മണിമല, കെ.എ. മുഹമ്മദ് അഷറഫ്,സാദിക്ക് മറ്റക്കൊമ്പനാൽ, റാസി ചെറിയവല്ലം, വി.എം. സിറാജ്, മുഹമ്മദ് ഹാഷിം, വി.പി. നാസർ, റൂബിന നാസർ എന്നിവർ സംസാരിച്ചു.    

മരണം

മുഹമ്മദ് ഇബ്രാഹിം (70)നിര്യാതനായി കറുകാം ചേരിയിൽ ഇളപ്പുങ്കൽ

മുഹമ്മദ് ഇബ്രാഹിം (70)നിര്യാതനായി കറുകാം ചേരിയിൽ ഇളപ്പുങ്കൽ(മുൻ കാർ ടാക്സി ഡ്രൈവർ ) പോലീസ് സ്റ്റേഷൻ  ഖബറടക്കം നാളെ പുത്തൻ പള്ളിയിൽ സമയം പിന്നീട് അറിയിക്കും.