വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം - എസ്ഡിപിഐ

കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന  പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡി പി ഐ കോട്ടയം ജില്ലാപ്രസിഡൻ്റ് സിഐ മുഹമ്മദ് സിയാദ്. സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമിക്കുന്ന ജോർജിനെ കയറൂരിവിട്ടിരിക്കുന്നത് ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതിൽ ബിരുദധാരിയാണ് ജോർജ്. ഗീബൽസ് പോലും ജോർജിനെ കണ്ടാൽ സല്യൂട്ട് ചെയ്യും. കോടതികളും അന്വേഷണ ഏജൻസികളും തെളിവില്ലെന്ന് കണ്ട് എഴുതി തള്ളിയ ലൗ ജിഹാദ് ഉയർത്തിയാണ് കേരളം കത്തിക്കാൻ ഇപ്പോൾ ജോർജ് ശ്രമിക്കുന്നത്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്നാണ് ജോർജിൻ്റെ നുണക്കഥ. വംശീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഇതോടെ ലംഘിച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസിനെയും നീതിന്യായ സംവിധാനത്തെ പോലും അവഹേളിക്കുകയാണ്  പി സി ജോർജ്. ജോർജിനെ അറസ്റ്റു ചെയ്ത് തടവിലാക്കാത്ത പക്ഷം കേരളത്തെ തന്നെ അപകടപ്പെടുത്തും. ഇടതു സർക്കാർ ഭരണത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി ജെ പി നേതാവ് ജോർജ് നടത്തുന്ന ശ്രമം തിരിച്ചറിയാൻ കഴിയാത്തത് ഖേദകരമാണ്. നീതിവ്യവസ്ഥയെ പരിഹസിച്ച് കലാപത്തിന് കോപ്പ് കൂട്ടി കേരളത്തെ മറ്റൊരു യു.പി ആക്കാനാണ് ജോർജ് ശ്രമിക്കുന്നത്. ജോർജിനെ അറസ്റ്റ്ചെയ്ത് തടവിലാക്കാത്തപക്ഷം സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള വർഗീയ സംഘർഷങ്ങൾക്ക് പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് യു നവാസ്, ജില്ല ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ പങ്കെടുത്തു.

കോട്ടയം

കടന്നല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. |

പെരുംതേനീച്ച കടന്നൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇല്ലിക്കൽകല്ലിൻറെ പിൻഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഞായാറാഴ്‌ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പിൻവശത്തെ പാർക്കിംഗ് ഭാഗത്ത് നിന്നും നടന്നുകയറിയ സംഘത്തിലെ ഒരാൾ കല്ലെറിഞ്ഞതാണ് കടന്നലുകൾ ഇളകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ദിവസങ്ങൾക്കു ശേഷവും കടന്നലുകളുടെ ശല്യം ഒഴിവായിട്ടില്ല. തിങ്കളാഴ്ച വൈകിട്ടും ഇവിടെയെത്തിയവർക്ക് കുത്തേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ച് കൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത്. എവിടെയാണ് കടന്നുകളുടെ കൂട് എന്ന് കണ്ടെത്താനാകാത്തതിനാൽ ഇവയെ നശിപ്പിക്കാനായിട്ടില്ല. കിഴക്കാംതൂക്കായ ഭാഗത്ത് കൂടി നടക്കുന്നതിനിടെ കടന്നലാക്രമണം ഉണ്ടായാൽ അപകടം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ പറഞ്ഞു.

കോട്ടയം

ലവ് ജിഹാദ് പരാമർശം; പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ്, കേസെടുത്തില്ല

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് ആയിരിക്കും തുടർനടപടികൾ എടുക്കുക. നിലവിൽ പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിലെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നിലവിലെ പ്രസംഗമെന്ന് കാണിച്ചു മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലെ പരാതിക്കാരും യൂത്ത് ലീഗ് ആണ്. അതേസമയം, പിസി ജോർജിന് പിന്തുണയുമായി മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് രംഗത്തെത്തി. പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. 

പ്രാദേശികം

തുഷാർ ഗാന്ധി 13 ന് അരുവിത്തുറ കോളേജിൽ

ഈരാറ്റുപേട്ട :മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തി ന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്.ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോർ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും

കോട്ടയം

മൂന്നിലവ് കൂടുതൽ ഒറ്റപ്പെട്ടു:കടപുഴ പാലത്തിന്റെ അവസാന സ്ലാബും തെന്നി ആറ്റിൽ പതിച്ചു;ഇനി 20 കിലോ മീറ്റർ ചുറ്റിവേണം മൂന്നിലവ് ടൗണിൽ എത്താൻ

പാലാ :മലമ്പ്രദേശമായ മൂന്നിലവിന് കൂനിന്മേൽ കുരു എന്നത് പോലെ കടപുഴ പാലത്തിന്റെ അവസാന സലാബും തെന്നി ആറ്റിൽ പതിച്ചു.ഇതോടെ ജനങ്ങൾക്ക്‌ മൂന്നിലവ് ടൗണിൽ എത്തണമെങ്കിൽ 20 കിലോ മീറ്റർ ചുറ്റി സഞ്ചരിക്കണം .  2021-ല്‍ ശക്തമായ മഴയില്‍ ആണ് പാലവും തകർന്നത് .ഇതിൽ ഒരു സ്ലാബിൽ കൂടി സഞ്ചരിച്ചിരുന്നെങ്കിലും അതും ഇന്നു തകർന്നു .ഇന്ന് രാവിലെ ഒരു ക്രെയിൻ പോയപ്പോഴാണ് അവസാന സ്ലാബും നിലം പൊത്തിയത്. കനത്ത പ്രളയത്തില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും സ്ലാബ് തെന്നിമാറി അപകടകമായ അവസ്ഥയിലുമായിരുന്നു. സ്ലാബിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തൂണില്‍ ഉണ്ടായിരുന്നത്.കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതൊഴിവാക്കാന്‍ ഇതിന് മുകളിലൂടെ കാറുകളടക്കം കടന്നുപോകുന്നത് പതിവായിരുന്നു. സ്ലാബ് താഴെ പതിച്ചതോടെ ഇനി ആറ്റിലിറങ്ങി കടക്കേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പാലത്തിനപ്പുറത്ത് താമസിക്കുന്ന  വിദ്യാര്‍ത്ഥികള്‍ അടക്കം  വലിയൊരു ജനസമൂഹം  20 കിലോമീറ്റര്‍ ചുറ്റി വേണംമൂന്നിലവ് ടൗണിലെത്താന്‍. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് നാടിൻറെ വികസനത്തിന്റെ ആണിക്കല്ലായിരുന്നു . മാണി സി കാപ്പൻ ഏതാനും മാസം മുമ്പ് സോയിൽ ടെസ്റ്റിനായി നിർമ്മാണ ജോലികൾ തുടങ്ങിയെങ്കിലും ഇല്ലാതാവുകയായിരുന്നു .ഇടതു വലത് മുന്നണി തർക്കത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഇപ്പോൾ ഹനിച്ചിരിക്കുന്നത്.

പ്രാദേശികം

പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ

പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ. പി സി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസിൽ പരാതി. ഓൺലൈൻ മുഖേന സംഘടന അംഗം ദിനു വെയിൽ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പി സി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ഇത് തുടരുന്നതിനാൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം. പി സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. പരാമർശത്തിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്നും ശക്തമായ നിയമനടപടി വേണമെന്നും ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ’22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി’തെന്നും പി സി ജോർജ് പറഞ്ഞിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ പുതിയ ബസ് സ്റ്റാന്റ് പണി പൂർത്തിയാകുന്നതുവരെ ബസ്സുകൾക്ക് പുതിയ ഗതാഗത ക്രമീകരണം

1)    ഈരാറ്റുപേട്ട നഗരസഭയിലുളള  മഞ്ചാടിത്തുരുത്ത്,  പ്രൈവറ്റ് ബസ് സ്റ്റാന്റ് പണി പൂർത്തീകരിക്കുന്നതു വരെ താല്ക്കാലികമായി  ബസ് സ്റ്റാന്റായി ഉപയോഗിക്കുവാൻ തീരുമാനിച്ചു.  2)    കാഞ്ഞിരപ്പളളി –തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾക്ക് മാത്രമാണ് ടി പ്രദേശത്ത് പാർക്കിംഗിനും, ആളെകയറ്റിയിറക്കുന്നതിനും  അനുവാദം നൽകിയിരിക്കുന്നത്.  3)    കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സി.സി.എം ജംഗ്ഷനിൽ നിന്നും മുഹദ്ദീൻ പളളി കോസ് വേ വഴി മഞ്ചാടിത്തുരുത്തിൽ ആളെ ഇറക്കി പരമാവധി 10 മിനിറ്റ് പാർക്ക് ചെയ്ത് ആളെകയറ്റി മുഹദ്ദീൻ പളളി കോസ് വേ പാലം വഴി കുരിക്കൾ നഗർ ജംഗ്ഷനിൽനിന്നും ഇടത്ത് തിരിഞ്ഞ് കാഞ്ഞിരപ്പളളി റോഡിൽ പ്രവേശിക്കണം.  4)    തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സെൻട്രൽ ജംഗ്ഷനിൽ  അരുവിത്തുറ പളളി  വഴി സി.സി.എം.ജംഗ്ഷനിൽ നിന്നും മുഹദീൻ പളളി കോസ് വേ വഴി മഞ്ചാടി തുരുത്തിൽ പ്രവേശിച്ച് ആളെ കയറ്റി ഇറക്കി തിരിച്ച് കോസ് വേ, കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ വഴി തൊടുപുഴ ഭാഗത്തോട്ട്  പോകേണ്ടതാണ്. 5)    മഞ്ചാടിത്തുരുത്തിൽ പരമാവധി 10 മിനിറ്റ്  മാത്രമേ വാഹനങ്ങൾക്ക് പാർക്കിംഗ് പാടുളളു. 6)    കുരിക്കൾ ജംഗ്ഷൻ മുതൽ കോസ് വേ പാലം വരെ പൂഞ്ഞാർ റോഡിൽ നിന്നും വാഹനങ്ങൾക്ക്  പ്രവേശനം നിരോധിച്ചിരിക്കുന്നു.  ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. 7)    പാലാ ഭാഗത്തുനിന്നും തീക്കോയി, പൂഞ്ഞാർ ഭാഗത്തേയ്ക്ക് പോകുന്ന ബസുകൾ കുരിക്കൾ നഗർ സ്റ്റോപ്പിന് ശേഷം പി.എം.സി. ഹോസ്പിറ്റലിന് മുൻവശത്ത് ആളെ കയറ്റി ഇറക്കേണ്ടതാണ്.  8)    ബസ്  സ്റ്റാന്റ് കെട്ടിടം പൊളിച്ച്  തീർന്ന് സൈറ്റ്ക്ലിയർ ചെയ്തതിനു ശേഷം  നിലവിൽ ബസ് ഇറങ്ങുന്ന ഭാഗം (വഴി) താല്ക്കാലിക ബസ് സ്റ്റോപ്പായി  ഉപയോഗിക്കുന്നതാണ്.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ബസ് സ്റ്റാൻഡ് ഇന്ന് പൊളിക്കുന്നു. മഞ്ചാടി തുരുത്തിൽ താൽക്കാലിക ബസ് സ്റ്റാൻഡ്.

ഈരാറ്റുപേട്ട. നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് 1982 ൽ അഡ്വ. ഹാജി വി.എം.എ കെരീം സാഹിബിൻ്റെ കാലത്ത് നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തായിരുന്ന കാലത്തും നഗരസഭയുടെയും പ്രധാനപ്പെട്ട വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണിത് സമീപ പ്രദേശങ്ങളിലെയും ഈരാറ്റുപേട്ടയിലെയും നൂറുകണക്കിന്  യാത്രക്കാർ ദിനംപ്രതി ഉപയോഗിച്ച് വരുന്നതും നൂറോളം ബസ്സുകൾ ദിനം പ്രതി കയറി ഇറങ്ങുന്നതുമാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും ഒന്ന് ,രണ്ട് ചെറിയ  അപകടങ്ങൾ മേൽക്കൂരയുടെ ഭാഗം  അടർന്ന് വീണ് ഉണ്ടായിട്ടുള്ളതുമാണ്. ഈരാറ്റുപേട്ട നഗരസഭയുടെ ഈ ഭരണ സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റാണിത്. 23 കോടി രൂപ മുതൽ മുടക്കി നാല് നിലകളിലായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി 45 കാർ പാർക്കിംഗ് ഉൾപ്പെടെ  ,ബസ്സുകൾക്ക് പാർക്ക് ചെയ്യുന്നതിന് കൂട്തൽ സൗകര്യവും ഒരുക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കഴിഞ്ഞ നാലു വർഷത്തെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായിട്ടാണ്. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റാനും പുതിയ കെട്ടിടത്തിനുള്ള പ്രാഥമിക അനുമതി നേടാനും കഴിഞ്ഞിട്ടുള്ളത്. ഇന്ന് ചൊവ്വാഴ്ച  മുതൽ ബസ് സ്റ്റാൻ്റ് അടച്ച്  സ്റ്റാൻ്റിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് താൽക്കാലിക ബസ് സ്റ്റാൻഡായി മഞ്ചാടി തുരുത്ത് ഉപയോഗിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസും കൗൺസിലർ വി പി .നാസറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു  രണ്ട് മാസത്തിനുള്ളിൽ  ബസ് സ്റ്റാൻഡ്കെട്ടിടം പണി ആരംഭിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.പുതിയ ബസ് സ്റ്റാൻ്റ് ആരംഭിക്കുന്നത് വരെ ടൗണിനോട് ചേർന്നുള്ള മഞ്ചാടി തുരുത്താണ് താൽക്കാലിക സ്റ്റാൻ്റ് ആയി ഉപയോഗിക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുന്നത്.  പുതിയ കോംപ്ലക്സ് പൂർത്തിയാക്കുന്നത് വരെ യാത്രക്കാരും പൊതുജനങ്ങളും ,ബസ് ജീവനക്കാരും സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിട്ടുള്ളതാണെന്നും നഗരസഭ ചെയർപേഴ്സൺ സുഹ്റ അബദുൾ ഖാദർ ,