വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പി സി ജോർജിനെതിരെ വീണ്ടും പരാതി നൽകി യൂത്ത് ലീഗ് പ്രവർത്തകർ

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയതിൽ പി സി ജോർജിനെതിരെ വീണ്ടും പരാതി. പാലായിൽ നടന്ന കെസിബിസിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ വിദ്വേഷ പരാമർശം നടത്തിയതിലാണ് യൂത്ത് ലീഗ് പ്രവർത്തകരാണ് പരാതി നൽകിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.  

കോട്ടയം

നിരന്തര വിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം -ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

തിരുവനന്തപുരം: നിരന്തരമായി വംശീയ പ്രസ്താവനകൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുന്ന പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഫ്രറ്റേണിറ്റി ഡി.ജി.പിക്ക് പരാതി നൽകി.    ജോർജ്ജിനെതിരെ കേസെടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസാണ് സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയത്.   നിലവിൽ വംശീയ പരാമർശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന പി.സി. ജോർജ് വീണ്ടും ഇന്നലെ വിവാദ പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി പരാതി നൽകിയത്. നേരത്തെ, ജനം ചാനലിൽ വംശീയ പരാമർശം നടത്തിയതിന് യൂത്ത് ലീഗ് നൽകിയ പരാതിയിൽ അറസ്റ്റിലായി കോടതി റിമാന്റ് ചെയ്ത പി.സി. ജോർജിനെ ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടെന്ന പേരിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് ജാമ്യം നേടുകയുമായിരുന്നു.

കോട്ടയം

മീനച്ചിലിൽ 400ഓളം കുട്ടികളാണ് ലൗ ജിഹാദിൽ പെട്ടത് ; വീണ്ടും വിവാദ പ്രസ്താവനയുമായി PC ജോർജ്

പാലാ : വീണ്ടും വിദ്വേഷ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്നായിരുന്നു പി.സി. ജോർജിന്റെ പരാമർശം.  "മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങൾ. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല" എന്നായിരുന്നു പി.സി. ജോർജിന്റെ പ്രസംഗം.  ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം പെൺകുട്ടികൾ വഴിപിഴച്ച് പോകുന്നില്ല, അവരെ പതിനെട്ട് വയസ്സാകുമ്പോഴേക്കും കെട്ടിച്ച് വിടുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കാനുള്ള സ്ഫോടക വസ്തുക്കളുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. അത് എവിടെ കത്തിക്കാനുള്ളതാണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്. ലവ് ജിഹാദ് വിവാദത്തിൽ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ വന്നില്ല -ജോർജ് പറഞ്ഞു. ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന. നാർക്കോട്ടിക് ജിഹാദിനെതിരേയും ലവ് ജിഹാദിനെതിരേയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെ കൂട്ടണമെന്നും അല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും ജോർജ് പറഞ്ഞു.  മത വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയവേയാണ് പി.സി. ജോർജ് വീണ്ടും വിവാദ പരാമർശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഒരു ചാനലിൽ ചർച്ചക്കിടെ മതവിദ്വേഷം ഉയർത്തുന്ന പ്രസ്താവന നടത്തിയതിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്.

കേരളം

സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ

കട്ടപ്പന: ഇടുക്കിയിലേക്ക് കടത്തിയ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. കൽതൊട്ടി സ്വദേശി മനോജ് എന്ന് വിളിക്കുന്ന ജോസഫ് മാത്യു (45) കൽതൊട്ടി കടുപ്പിൽ റോയി എബ്രഹാം (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട നടയ്ക്കൽ കണ്ടത്തിൽ ഷിബിലി (43), ഫൈസി മുഹമ്മദ് ഫാസിൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈരാപേട്ടയിലെ ഇവരുടെ ഗോഡൌണിൽനിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു.ഇടുക്കിയിലെ പാറമടകളിലേക്ക് അനധികൃതമായി വാഹനത്തിൽ കടത്തിയ വൻ സ്ഫോടകവ സ്തുശേഖരം വണ്ടൻമേട് പൊലീസ് ശനിയാഴ്ച പിടിച്ചെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോസഫ് മാത്യു, റോയി എബ്രഹാം എന്നിവർ പിടിയിലായത്.പ്രതികളിൽനിന്ന് 22 ജലാറ്റിൻ സ്റ്റിക്കുകളും 35 ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടി.വളകോട് കുര്യൻകണ്ടത്ത് കുളം നിർമാണത്തിന് വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയ തെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും. ചിത്രം ; അറസ്റ്റിലായ ജോസഫ് മാത്യു, റോയി എബ്രഹാം  

പ്രാദേശികം

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

ൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകും. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖ യിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, ഭാഷ വിഷയങ്ങൾ എന്നിവയിൽ വർത്തമാന പത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. പാഠപുസ്തകങ്ങളിലെ പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരിക തലവും വിലയിരുത്തി മാർക്കിടാനാണ് നിർദേശം.  

കോട്ടയം

ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടം ; ഡ്രൈവർക്കുണ്ടായ ഹൃദയാഘാതമാണ് അപകട കാരണം, ഡ്രൈവർ മരിച്ചു

പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്ക്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മുകളേൽ രാജേഷ് എം ജെ യ്ക്കു ഉണ്ടായ ഹൃദയാഘാതമാണ് അപകട കാരണം. ഹൃദയാഘാതത്തെ തുടർന്നു ഡ്രൈവർ രാജേഷ് മരിച്ചു.ബസ് ഓടിക്കുന്നതിനിടെ രാജേഷിന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രാദേശികം

മുസ്ലിംലീഗ് ജീവകാരുണ്യത്തിൻ്റെ രാഷ്ട്രീയമുഖം- സഅദ് മൗലവി

ഈരാറ്റുപേട്ട- മാനവികതയുടെ നേർപര്യായമാണ് മുസ്ലിം ലീഗെന്നും സമുദായത്തിനുള്ളിലും പുറത്തും യോജിപ്പിൻ്റെ മാറ്റൊലി മുഴക്കുന്നത് ലീഗ് മാത്രമാണെന്നും സുന്നി ജുംഅ മസ്ജിദ്  ഇമാം സഅദ് മൗലവി പ്രസ്താവിച്ചു. മുസ്ലിംലീഗ് മൂന്നാം വാർഡ് (വട്ടക്കയം) ശേഖരിച്ച റംസാൻ കിറ്റുകളുടെവിതരണ പരിപാടിയിൽ പ്രാർത്ഥന നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം യോഗം ഉൽഘാടനംചെയ്തു. ജന.സെകട്ടറി അഡ്വ വി.പി.നാസർ, വാർഡ് ഭാരവാഹികളായ കെ.എ.മാഹിൻ,മജീദ് പാലയം പറമ്പിൽ, നാസർ പാലയം പറമ്പിൽ, സനീർ ചോക്കാട്ടിൽ, റാഷിദ് പി.പി, കെ.ഇ. ഫൈസൽ,റഷീദ് പി.പിതേതൃത്വം നൽകി

കോട്ടയം

പൈക -ഇടമറ്റം- പാലാ റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുളള കലുങ്കിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ഇടമറ്റം മുകളേൽ ഗോപാലകൃഷ്‌ണൻ നായരുടെ മകൻ രാജേഷ് -(43) ആണ് മരിച്ചത്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.