വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പൈക -ഇടമറ്റം- പാലാ റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുളള കലുങ്കിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ഇടമറ്റം മുകളേൽ ഗോപാലകൃഷ്‌ണൻ നായരുടെ മകൻ രാജേഷ് -(43) ആണ് മരിച്ചത്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി*

ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും ; തോക്കും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്

പ്രാദേശികം

അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു.

ഈരാറ്റുപേട്ട:- അന്താ രാഷ്ട്രവനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി നേതൃതത്തില സംഘടിപ്പിച്ച വനിതാ ദിനാചര രണവും ,ഇഫ്താർ സംഗമവും നടത്തി മുനിസിപ്പൽ വൈസ് പ്രസിഡന്റ് റസിയ ഷഹീർ ഉത്ഘാടനം ചെയ്തു.  മുനിസിപ്പൽ പ്രസിഡന്റ് അമീന നൗഫൽ അദ്ധ്യക്ഷത വഹിച്ചു  ജില്ല ഖജാൻജി സബിത സത്താർ, മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ളാ, മുനിസിപ്പൽ ഖജാൻജി സുഫിന ബഷീർ എന്നിവർ സംസാരിച്ചു

പ്രാദേശികം

വനിതാ ദിനാചരണം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.ഫെയ്സ് വിമൻസ് ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനവും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.വനിതാ ക്ലബ് പ്രസിഡന്റ് മൃദുലാ നിഷാന്ത് അദ്യക്ഷം വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു. ആതുര,സാമൂഹിക വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം ചെയ്യുന്ന ബിന്ദു സജീവ്, ഷാഹിന പി.എ, ജയ് മോൾ കെ.എസ്, നുസൈഫ മജീദ് എന്നിവരെ ആദരിച്ചു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ, വി.എം. സിറാജ്. പ്രൊ.എ.എം. റഷീദ്, എബി ഇമ്മാനുവൽ, കെ.എം. ജാഫർ. സക്കീർ താപി, കെ.പി.എ.നടക്കൽ,റസീന ജാഫർ, പി.എസ് ജബ്ബാർ, ഹാഷിം ലബ്ബ, പി.പി.എം. നൗഷാദ്, തസ്നി കെ. മുഹമ്മദ്, താഹിറ ത്വാഹ എന്നിവർ സംസാരിച്ചു

പ്രാദേശികം

കരുത്തായ് ചേർത്ത് പിടിച്ചുകൊണ്ട് സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട :അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട  സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും  സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത്   സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടുക്കി ജില്ലാ ബോക്സിങ് അസ്സോസിസ്യഷന്റെ ജനറൽ സെക്രട്രറിയും ഷോബുക്കായ് കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള വൈസ് പ്രെസിഡന്റുമായ മാസ്റ്റർ ബേബി എബ്രഹാമാണ് സെൽഫ് ഡിഫെൻസ് ക്ലാസ്സുകൾ നയിച്ചത്

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,40,000/- രൂപ ചെലവഴിച്ച് 45 സ്കൂൾ കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്. ഒരു കുട്ടിക്ക് 3000 രൂപ വീതമാണ് ഗ്രാമപഞ്ചായത്ത് ഫീസ് ഇനത്തിൽ ചെലവഴിക്കുന്നത്. തീക്കോയിലെ വേവ്സ് സ്വിമ്മിംഗ് സ്കൂൾ ആണ് പരിശീലനത്തിനായി ടെണ്ടർ പ്രകാരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്തത്. പരിശീലനം പൂർത്തിയായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ നീന്തൽ പ്രാവീണ്യവും നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, സ്കൂൾ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, അധ്യാപകരായ ടോം തോമസ്, ഷൈബി പി ജോസഫ്, ജിജോ മാത്യു, ജിൻസി തോമസ്, നീന്തൽ പരിശീലകരായ മാത്യു ജോസഫ് തോപ്പിൽ, അമ്പിളി ജോസ് പുറപ്പന്താനം, പ്ലാൻ ക്ലർക്ക് ബിജുമോൻ വി എം തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ: ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല. പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ബൈപാസ് റോഡെ പോകേണ്ട വാഹനങ്ങൾ കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ് സംക്രാന്തി വഴി പോകാവുന്നതാണ്.

മരണം

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ.കെ കുഞ്ഞുമോൻ നിര്യാതനായി

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിൽ എത്തിക്കും.പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).