വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

DYFI പരാതി നൽകി.

ഈരാറ്റുപേട്ട: വാഹനാപകടത്തിന്റെ മറവിൽ ഈരാറ്റുപേട്ടയേ വർഗീയ വൽക്കരിക്കരിക്കാനും മതസ്പദ വളർത്തുവാനും ശ്രമിക്കുന്ന വ്യക്തിക്കെതിരെയും വർഗീയ ലക്ഷ്യം വെച്ച് പ്രചാരണം അഴിച്ചു വിടുന്ന CASA,സോഷ്യൽ മീഡിയ ഹാൻഡിലുകളെയും മറുനാടൻ മലയാളി പോലുള്ള ചാനലുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി DYFI ഈരാറ്റുപേട്ട മേഖല കമ്മിറ്റി.. ഇത്തരം വർഗീയതയെ ചെറുത്ത് തോൽപ്പിക്കുവാൻ നാടിനൊപ്പം ഒന്നായി നിൽക്കണമെന്ന്നും തെറ്റായ വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും DYFI മേഖല സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു

കോട്ടയം

ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ വരുന്നു;

രാജ്യത്തെ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ട്‌ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല കാര്യക്ഷമമാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. രണ്ട് ബുക്കിങ്ങുകൾക്കിടയിലുള്ള നിലവിലെ 25 ദിവസത്തെ ഇടവേളയിൽ മാറ്റം വന്നേക്കാം. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർധിപ്പിക്കാനാണ് ആലോചന. കൂടാതെ, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഒടിപി (OTP) അല്ലെങ്കിൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ കർശനമാക്കും. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത കെവൈസി (eKYC) സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പിഎൻജി (PNG) സൗകര്യമുള്ള സ്ഥലങ്ങളിൽ വാണിജ്യ ഉപഭോക്താക്കൾ നിർബന്ധമായും അതിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം എൽപിജി വിതരണം നിർത്തലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഓൺലൈൻ ബുക്കിങ് 98 ശതമാനമായി ഉയർന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

കോട്ടയം

പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.

വിദ്യാഭ്യാസം

മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ 10 നും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

പ്രാദേശികം

നടക്കൽ സലഫി നഗറിൽ ജുമാ മസ്ജിദിന്റെ നിർമാണോദ്ഘാടനം

ഈരാറ്റുപേട്ട: കെ.എൻ.എം. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കൽ സലഫി നഗറിൽ നിർമ്മിക്കുന്ന ജുമാ മസ്ജിദിന്റെ നിർമ്മാണോദ്ഘാടനം കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യഷൻ ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് വി.എം അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭാചെയർപേഴ്സൺ അഡ്വ. വി.പി. നാസർ മുഖ്യപ്രഭാഷണം നടത്തി. മസ്ജിദുൽ ഹുദാ ഇമാം തൽഹാ നദ്‍വി, അനസ് സ്വലാഹി കോഴിച്ചന്ന, കെ.എൻ.എം ജില്ലാ പ്രസിഡന്റ് പി.എച്ച്. ജാഫർ, സെക്രട്ടറി പി.എസ്. നസീർ, സഫാ മസ്ജിദ് സെക്രട്ടറി അബ്ദുൽഗഫാർ മോതീൻകുന്നേൽ, നാസ്സർ സ്വലാഹി മുണ്ടക്കയം, മണ്ഡലം സെക്രട്ടറി സത്താർ വെള്ളൂപ്പറമ്പിൽ, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് അക്ബർ സ്വലാഹി, മണ്ഡലം സെക്രട്ടറി അബ്ദുന്നൂർ സ്വലാഹി, ഹനീഫാ സി.എച്ച് എന്നിവർ സംസാരിച്ചു.

കേരളം

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും.ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിൽ വൈദ്യുതി ഉപയോ​ഗം നിയന്ത്രിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ആറ് മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോ​ഗം ഏറ്റവും കൂടുതൽ ഉള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾക്കനുസരിച്ച് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വൈദ്യുതി ഉപയോ​ഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക.

കോട്ടയം

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി വലിയപള്ളി

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വച്ചത്. ഇതിനായുള്ള പണം കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീർത്ഥാടന കേന്ദ്രവും ഏറ്റെടുത്തത്. കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.മേയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ബോധവത്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍ദേശിച്ചിരുന്നു. നമ്മുടെ സന്തോഷത്തിനായി ഒരുപാട് പാവങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു

കോട്ടയം

പമ്പാനദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം: ഇടകടത്തി ഭാഗത്ത് പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സുനിലിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഫയർഫോഴ്സും പ്രാദേശിക തിരച്ചിൽ സംഘവും നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.കഴിഞ്ഞ ദിവസമാണ് സുനിലിനെ നദിയിൽ കാണാതായത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രാവിലെ മുതൽ തന്നെ പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.