വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ബസ് സ്റ്റാൻ്റ് പൊളിക്കൽ ക്രമീകരണങ്ങൾ പാലിക്കണമെന്ന് നഗരസഭ

ഈരാറ്റുപേട്ട . നഗരസഭാ ബസ് സ്റ്റാന്റ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലിന്റെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ (ചൊവ്വ) ന് നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗ തീരുമാനങ്ങൾ 1. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ബന്ധപ്പെട്ടുവരുന്ന മുനിസിപ്പൽ ബസ് സ്റ്റാന്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ശനിയാഴ്ച വരെ തടത്തിൽ ജുവലറി ജംഗ്ഷൻ മുതൽ മസാഫി റെഡിമെയ്ഡ് ഷോപ്പ് വരെയുളള റോഡിന്റെ ഇരുവശവുമുളള കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്നും കാൽനടയാത്രയും വാഹന ഗതാഗതവും ടി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5.00 വരെ നിരോധിച്ചിരിട്ടുള്ളതുമാണ്   2. സെൻട്രൽ ജംഗ്ഷൻ ഭാഗത്തുനിന്നും പൂഞ്ഞാർ,തീക്കോയി ഭാഗത്തേയ്ക്ക് പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡ് വഴിതിരിഞ്ഞ് പോകേണ്ടതാണ്. 3. മാർക്കറ്റ് റോഡിൽ കുരിക്കൾ നഗർ ജംഗ്ഷൻ മുതൽ വിൻമാർട്ട് ജംഗ്ഷൻ വരെയും മുനിസിപ്പൽ റോഡിൽ ബാങ്ക് ജംഗ്ഷൻ മുതൽ കൃഷിഭവൻ വരെയും ഓട്ടോറിക്ഷയുൾപ്പെടെയുളള വാഹന പാർക്കിംഗ് ഈ ദിവസങ്ങളിൽ രാവിലെ 8.മുതൽ 'വൈകുന്നേരം5 .വരെ നിരോധിച്ചിരിക്കുന്നു. 4. മാർക്കറ്റ് റോഡിൽ ഇറക്കിവച്ച് കച്ചവടം ചെയ്തിരുന്ന കച്ചവട സ്ഥാപനങ്ങൾ അനുവദിച്ചിരിക്കുനന ഏരിയയിൽ മാത്രം വില്പന വസ്തുക്കൾ, ബോർഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്.  യോഗത്തിൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,സബ് കമ്മിറ്റി അംഗങ്ങളായ അൻസർ പുള്ളോലിൽ ,അഡ്വ. മുഹമ്മദ് ഇല്യാസ് ,നാസർ വെള്ളൂപ്പറമ്പിൽ ,അനസ് പാറയിൽ ,എസ് .കെ നൗഫൽ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി റ്റി.റ്റി. മാത്യു നഗരസഭ സെക്രട്ടറി നാൻസി വർഗീസ് ,അസിസ്റ്റൻ്റ് എഞ്ചിനീയർ കാവ്യ മനോജ് ,പോലീസ് ,റവന്യു ,മോട്ടോർ വെഹിക്കിൾ ,ഇലക്ട്രിസിറ്റി ബോർഡ് ,ഫയർ & റെസ്ക്യൂ ,പി.ഡബ്ല്യു .ഡി ,ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.

പ്രാദേശികം

പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു

ഈരാറ്റുപേട്ട: പഠനോത്സവം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് എൽ പി .സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അസി. മാനേജർ റവ.ഫാ. ഗോഡ്സൺ ചങ്ങഴശേരിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ് മാസ്റ്റർ .ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. ബിൻസ് ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും പഠനോത്സവം കൂടുതൽ വിജയമാക്കി

കോട്ടയം

വാഗമണ്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

വാഗമണ്‍: വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് ഇന്നുമുതൽ (മാര്‍ച്ച് 19) 23 വരെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കും. സമാപന സമ്മേളനം മാര്‍ച്ച് 22ന് ഉച്ചക്ക് 12 ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമണ്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിക്കുന്നത്. 75 മത്സരാര്‍ത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍, ബെല്‍ജിയം, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ജോര്‍ജിയ, മലേഷ്യ, തായ്ലന്‍ഡ്, ഭൂട്ടാന്‍, പെറു, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മത്സരാര്‍ത്ഥികളും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര മത്സരാര്‍ത്ഥികളും പങ്കെടുക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് 1,50,000 രൂപയും, രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.    

കോട്ടയം

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

തിരുവനന്തപുരം: വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.   ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോർജ് തുടർച്ചയായി വർഗീയ പരാമർശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും യൂത്ത് ലീഗിന്റെ പരാതിയിൽ പറഞ്ഞു

പ്രാദേശികം

മതസൗഹാർദത്തിന്‍റെ സന്ദേശം പകർന്ന്​ ഇഫ്താർ സംഗമം

ഈ​രാ​റ്റു​പേ​ട്ട: സ​ഹ​പാ​ഠി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ചേ​ർ​ത്തു​നി​ർ​ത്തി മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ങ്കു​വെ​ച്ച് ഇ​ഫ്താ​ർ ന​ട​ത്തി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ലെ പു​രാ​ത​ന ക്രൈ​സ്ത​വ കു​ടും​ബ​ത്തി​ന്‍റെ ഇ​ള​മു​റ​ക്കാ​ര​ൻ വ​ലി​യ​വീ​ട്ടി​ൽ ഔ​സേ​പ്പ​ച്ച​ൻ.ഓ​രോ റ​മ​ദാ​നും ഔ​സേ​പ്പ​ച്ച​ന് സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം കൂ​ടി​യാ​ണ്. ഈ ​ഇ​ഴ​യ​ട​പ്പ​ത്തി​ന് 40 വ​ർ​ഷ​ത്തി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളി​ൽ കൂ​ടു​ത​ലും ഇ​സ്​​ലാം മ​ത വി​ശ്വാ​സി​ക​ളാ​യ​തി​നാ​ൽ ഔ​സേ​പ്പ​ച്ച​നും അ​വ​രി​ലെ​രാ​ളാ​യി മാ​റി. പ​ല​വ​ഴി​ക്ക് പി​രി​ഞ്ഞ​വ​ർ ഒ​രു​മി​ച്ച് കൂ​ടാ​റു​ള്ള​ത് അ​രു​വി​ത്തു​റ തി​രു​നാ​ളി​നാ​യി​രു​ന്നു. വാ​ട്സ്​​ആ​പ് ഗ്രൂ​പ്പു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച് സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ കൂ​ട്ടി ചേ​ർ​ത്തെ​ങ്കി​ലും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ അ​ക​ലാ​ൻ തു​ട​ങ്ങി. ഇ​തി​ന്‍റെ കൂ​ടി പ​രി​ഹാ​ര​ത്തി​നാ​ണ് റ​മ​ദാ​നി​ലെ നോ​മ്പു​തു​റ ഒ​ര​വ​സ​ര​മാ​യി ഔ​സേ​പ്പ​ച്ച​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​പ്പ​തി​ൽ കൂ​ടു​ത​ൽ സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​കും ഇ​ഫ്താ​റി​ന്. വൈ​കു​ന്നേ​രം ആ​റോ​ടെ എ​ല്ലാ​വ​രും എ​ത്തും. തി​ണ്ണ​യി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​ള്ള നോ​മ്പു​തു​റ. ശേ​ഷം വീ​ട്ടി​ൽ ത​ന്നെ ന​മ​സ്കാ​ര​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഒ​രു​ക്കും. ഇ​ഫ്താ​ർ ദി​വ​സം കൂ​ട്ടു​കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ത​റ​വാ​ട്ടി​ൽ എ​ത്തു​മെ​ന്ന് ഔ​സേ​പ്പ​ച്ച​ന്‍റെ ഭാ​ര്യ ജൂ​ബി പ​റ​യു​ന്നു. ഇ​ഫ്താ​ർ സം​ഗ​മം മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വ​ലി​യ മാ​തൃ​ക​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ഔ​സേ​പ്പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സി.​എ​സ്. സ​ബീ​ർ, ഹാ​രി​സ് നെ​ടും​പു​റ​ത്ത്, മു​ഹ​മ്മ​ദ​ലി ഖാ​ൻ, കെ.​കെ. മു​ഹ​മ്മ​ദ് സാ​ദി​ഖ്, ഹാ​ഷിം, പി.​എ​സ്. ഷ​ഫീ​ഖ് എ​ന്നി​വ​ർ പ​റ​യു​ന്നു.

ജനറൽ

ആദ്യമായി 66,000 കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്...

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. പവന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില 66,000 എന്ന സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

കോട്ടയം

തീക്കോയി വാഗമൺ റോഡ് സൈഡിൽ ആറ് ചാക്ക് ഹാൻസ് ശേഖരം കണ്ടെത്തി

 തീക്കോയി വാഗമൺ റോഡ് സൈഡിൽ ആറ് ചാക്ക് ഹാൻസ് ശേഖരം കണ്ടെത്തി. മംഗള ഗിരി ഒറ്റയിട്ടി റോഡിൽ 30 ഏക്കർ സമീപമാണ് റോഡ് സൈഡിലെ കലുങ്കിന് സമീപം 6 ചാക്കുകളിലായി ഹാൻസ് കണ്ടെത്തിയത്. സമീപത്തെ പുരയിടത്തിലെ ഉടമസ്ഥനാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഇവ ആദ്യം കണ്ടത്. തുടർന്ന് ഈരാറ്റുപേട്ട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തീക്കോയി ഗ്രാമപഞ്ചായത്തംഗം രതീഷ് പി എസും ഈരാറ്റുപേട്ട പോലീസും ചേർന്ന് ഹാൻസ് അടങ്ങിയ ചാക്കുകൾ കണ്ടെടുത്തു. ലഹരിവസ്‌തുക്കൾ ഉപേക്ഷിച്ചതാണോ ഒളിപ്പിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. ലഹരിക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കിയതോടെ വാഹന സഞ്ചാരവും ആൾത്തിരക്കും കുറഞ്ഞ ഈ പ്രദേശത്ത് ഇവ ഒളിപ്പിച്ചു എന്നാണ് വിലയിരുത്തൽ. ഹാൻസിന് നിരോധനം ഉണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇവയുടെ ഉപയോഗം വ്യാപകമാണ്.

പ്രാദേശികം

വർഗീയ വിദ്വേഷ പ്രചാരണം: യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 196(1)(a), 299 BNS &120(o) KP Act വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും മത വിദ്വേഷം സൃഷ്ടിക്കുകയും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വർഗ്ഗീയ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് വിവിധ സംഘടനകൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുന്ന തരത്തിലും വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈരാറ്റുപേട്ടയിലെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തിയിരുന്നു. ചാനലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകുന്നതിൽ പോലീസിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.