വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി ജാഗ്രത സദസ്.

ഈരാറ്റുപേട്ട: ഫാസിസത്തിനെതിരെ മതേതര ജനാധിപത്യമാണ് പ്രതിരോധം എന്ന പ്രമേയം മുൻനിർത്തി  മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഗ്രത സദസ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം ഫുഡ് ബുക്ക് ഓഡി റ്റോറിയത്തിലാണ്'ജാഗ്രത സദസ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ്  അഡ്വ.മുഹമ്മദ് ഷാ വിഷയാവതരണം നടത്തി. ഭരണഘടനയെയും ജുഡീഷറിയെയും തകർത്ത് ഫാഷിസം അരങ്ങ് വാഴുമ്പോൾ ജനാധിപത്യ പ്രതിരോധം മാത്രമാണ് പരിഹാരമെന്നും വർഗീയതയും പ്രതി വർഗീയതയും നാടിന് ആപത്ത് മാത്രമാണ് നൽകുന്നതെന്നും അദ്ധേഹം പറഞ്ഞു. ആൻ്റോ ആൻ്റണി എം.പി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഓമന ഗോപാലൻ, സുഹ്റ അബ്ദുൽ ഖാദർ , മുഹമ്മദ് നദീർ മൗലവി,ജോയ് ജോർജ്, ഫാ. അഗസ്റ്റിൻ പാലക്ക പറമ്പിൽ, പ്രൊഫ. റെജിമേക്കാട്ട് ,എം ജി ശേഖരൻ, എ.എം .എ ഖാദർ ,അഡ്വ. പീർ മുഹമ്മദ് ഖാൻ, അഡ്വ.മുഹമ്മദ് ഇല്ല്യാസ്, പി എ  ഹാഷിം ,പി ഇ മുഹമ്മദ്‌ സക്കീർ, സുബൈർ മൗലവി, ഹാരിസ് സ്വലാഹി, ഹസീബ് വെളിയത്ത്, തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ നൂറുകണക്കിന്  നേതൃത്വങ്ങൾ പരിപാടിയിൽ അണിനിരന്നു. വിഎം സിറാജ് സ്വാഗതവും അഡ്വ. വിപി നാസർ നന്ദിയും പറഞ്ഞു.

പ്രാദേശികം

ബഹുസ്വരത ഇന്ത്യയുടെ ആത്മാവെന്ന്: ഗവ.ചീഫ് വിപ്പ്

ഈരാറ്റുപേട്ട: ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്നും അത് കൈമോശം വരാൻ ആരെയും അനുവദിക്കരുതെന്നും കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അഭിപ്രായപ്പെട്ടു. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയമത്തിൽ ഡിസംബറിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മത സൗഹാർദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കുന്നതിൽ     മുജാഹിദ് പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വക്കം മൗലവിയും സീതി സാഹിബും ഇതിൽ മാതൃക കാട്ടിയെന്നുംഅദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ആസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് പി എച്ച്. ജാഫർ, സെക്രട്ടറി എച്ച്.ഷാജഹാൻ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, നാസിറുദ്ദീൻ റഹ്മാനി, ടി.എ.ജബ്ബാർ, എൻ.വൈ.ജമാൽ, അക്ബർ സ്വലാഹി, പി.പി.എം.നൗഷാദ്, സക്കീർ വല്ലം എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

പ്രവാചകസ്മരണയിൽ നാടെങ്ങും നബിദിനാഘോഷം.

ഈരാറ്റുപേട്ട: സ്നേഹവും സൗഹൃദവും ഊട്ടി ഉറപ്പിച്ച് മുഹമ്മദ് നബിയുടെ ജൻമ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ  മദ്രസകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 8 മണിക്ക് നബിദിന സന്ദേശ റാലി നടത്തി. പുതുപ്പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി കോസ് വേ വഴി ചേന്നാടു കവല ചുറ്റി സെൻട്രൽ ജംഗ്ഷൻ വഴി  കടുവാമുഴി ബസ്റ്റാന്റിൽ സമാപിച്ചു. വിവിധ പള്ളികളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വൈകുന്നേരം 5 മണിക്ക് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിൽ മുതിർന്നവരുടെ നബിദിന സന്ദേശ റാലി നടത്തി.കടുവാമുഴി മസ്ജിദ് നൂർ അംഗണത്തിൽ നിന്നും ആരംഭിച്ച് തെക്കേക്കര ചുറ്റി നൈനാർ പള്ളിയിൽ  സമാപിച്ചു. തുടർന്ന് സാംസ്കാരിക സമ്മേളനം നടത്തി.  ആരായിരുന്നു പ്രവചകൻ എന്ന് തല കെട്ടിൽ ഒടിയപാറ അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് നൗഫൽ ബാഖവി,സെക്രട്ടറി അർഷദ് ബദരി, ട്രഷറർ അനസ് മന്നാനി, സുബൈർ മൗലവി തുടങ്ങിയ മേഖലയിലെ മുഴുവൻ ഉസ്താദുമാരും പരിപാടിക്ക് നേതൃത്വം നൽകി.  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ടൗൺ ഡിവിഷൻ പാണം തോട് -വേലം തോട് റോഡ് അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു

ഈരാറ്റുപേട്ട:  ടൗൺപ്രദേശത്ത് ഏറ്റവും കൂടുതൽ വികസന സാധ്യതകളുള്ള  പാണം തോട് -വേലം തോട് റോഡ് ബഹു:പൂഞ്ഞാർ എം.എൽ.എ. സബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു, എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാം ഘട്ട പണി പൂർത്തീകരിച്ചത്, തുടർ വർക്കിനുള്ള ബാക്കി തുക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുമെന്നും എം.എൽ.എ. ഉറപ്പ് നൽകി , ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം വാർഡ് കൗൺസിലർ ഡോ: സഹില ഫിർദൗസ് സ്വാഗതം പറഞ്ഞു, നഗരസഭ വൈസ് ചെയർമാൻ അഡ്വ: വി.എം.ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി, നഗരസഭ കൗൺസിലർമാരായ പി.എം  അബ്ദുൽ ഖാദർ ,എസ്.കെ നൗഫൽ, റിയാസ് പ്ലാമൂട്ടിൽ, അൻസൽ ന പരി ക്കുട്ടി എന്നിവരും ഐ.എൻ.എൽ ജില്ലാ സെക്രട്ടറി റഫീഖ് പട്ടരു പറമ്പിൽ, ഹസീബ് വെളിയത്ത്, എം.എഫ് അബ്ദുൽ ഖാദർ സാർ എന്നിവരും സംസാരിച്ചു, ഇർഷാദ് വേലം തോട്ടിൽ നന്ദിയും പറഞ്ഞു പ്രദേശവാസികളും നാട്ടുകാരും MGHS വിദ്യാർത്ഥികളും പങ്കെടുത്തു

കേരളം

'ഇനി വേണ്ട, ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും': ഹൈക്കോടതി

എറണാകുളം: പാലക്കാട് വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും മറ്റ് ശബ്ദ സംവിധാനവും സംബന്ധിച്ച് നേരത്തെ തന്നെ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇത് ലംഘിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചത്. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേരളം

ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ ദിലീപിൻ്റേത് തന്നെ, ഫോറൻസിക് റിപ്പോർട്ട്

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാഫലം.ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, വിചാരണ കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിനൊപ്പം ഈ ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ താരതമ്യം ചെയ്താണ് പരിശോധിച്ചത്.

കേരളം

അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

പിറവം എം.എല്‍.എ അനൂപ് ജേക്കബ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെ തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു അനൂപ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എം.എല്‍.എ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.

കേരളം

വടക്കഞ്ചേരി ബസപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് പിടിയിൽ

വടക്കഞ്ചേരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തെ തുടർന്ന്  കാണാതായ ബസ് ഡ്രൈവർ ജോമോൻ പത്രോസ് പോലീസ് പിടിയിൽ. ഇയാൾ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ടൂറിസ്റ്റ് ബസ്, കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ നാൽപ്പത്തിരണ്ടോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ടൂറിസ്റ്റ് ബസ് ഇടിയ്ക്കുകയായിരുന്നു.അതേസമയം മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പടെ മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചു . തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.