വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

പേരിനോട് നീതി പുലർത്തി വിചിത്രം ട്രെയിലർ; ചിത്രം ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ പതിനാലിന് തിയറ്ററുകളിലെത്തുവാനുള്ള തയാറെടുപ്പിലാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ പേരിനോട് നീതി പുലർത്തി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

കേരളം

'വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചു, പൊലീസിനോട് പറഞ്ഞത് ഭാര്യയെന്ന്'; എൽദോസ് 30 ലക്ഷം വാഗ്ദ്ധാനം ചെയ്തെന്ന് പരാതിക്കാരി

തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ പീഡന പരാതി സത്യസന്ധമാണെന്ന് പരാതിക്കാരി. മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും കോവളം പൊലീസിന് കൊടുത്ത മർദന പരാതിയിലും ഉറച്ചു നിൽക്കുന്നു . കേസ് ഒത്തുതീർപ്പാക്കിയാൽ 30ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു. ഒത്തുതീർപ്പിനായി ഒരുപാട് പേർ വിളിച്ചിരുന്നു . എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത് . എന്നാൽ എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി . കോവളത്ത് വച്ച് പരസ്യമായാണ് മ‍ർദിച്ചത് . അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടു . മർദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറഞ്ഞു

ഇൻഡ്യ

ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ​സൗരവ് ഗാം​ഗുലി; ബിജെപിയിൽ ചേരാൻ തയ്യാറാകാത്തത് കൊണ്ടെന്ന് തൃണമൂൽ; ടിഎംസി - ബിജെപി യുദ്ധത്തിന് തുടക്കം

മുംബൈ: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി ഒഴിയാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. മുൻ ഇന്ത്യൻ നായകനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ബിജെപിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം. മുൻ ക്രിക്കറ്റ് താരം റോജർ ബിന്നിയാണ് പുതിയ പ്രസിഡന്റാകുക. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ബിന്നി. 1983ൽ ഇന്ത്യ ആദ്യമായ ലോകകപ്പ് നേടിയപ്പോൾ കൂടുതൽ വിക്കറ്റുമായി ബിന്നിയുടെ സംഭാവനകൾ നിർണായകമായിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ബിജെപി ഉയർ‍ത്തിയിരുന്നുവെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. രണ്ടാം തവണയും അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറിയായി തുടരാമെന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് തൃണമൂൽ ആരോപണം. ഇത് മറ്റൊരു രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് ടിഎംസി എംപി ശന്തനു സെൻ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായുടെ മകനെ ബിസിസിഐ സെക്രട്ടറിയായി നിലനിർത്താം. എന്നാൽ, ഗാംഗുലിക്ക് കഴിയില്ല. പശ്ചിമ ബംഗാൾ സ്വദേശിയായതുകൊണ്ടാണോ അതോ ബിജെപിയിൽ ചേരാത്തതുകൊണ്ടാണോ? ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ദാദാ! എന്നും ട്വീറ്റിൽ പറയുന്നു.

പ്രാദേശികം

എം ഇ.എസ് കോളജിൽ ലോക തപാൽദിനാചരണം നടത്തി

ഈരാറ്റുപേട്ട .എം ഇ.എസ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകതപാൽദിനം ആചരിച്ചു . ഇമെയിൽ പോലുള്ള സാങ്കേതിക സംവിധാനങ്ങളുടെ വരവോടെ  ഇല്ലാതായ കത്തെഴുത്ത് പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമ്മക്കൊരു കത്ത് എന്ന പേരിൽ ഒരു കത്തെഴുത്ത്മത്‌സരം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു . 35 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി മലയാള വിഭാഗംമേധാവി മനോജ് നേതൃത്വംനൽകി

ലോകം

ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന്

ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ചാള്‍സ് രാജാവാകുന്നത്. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. കഴിഞ്ഞ മാസമാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് രാജ്ഞി അന്തരിച്ചത്.

പ്രാദേശികം

വലിയവീട്ടിൽകടവ്-മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർഡിലെ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പ്രസിദ്ധമായ മൂർത്തട്ടക്കാവ് ദേവി ക്ഷേത്രത്തിലേക്ക് ഉള്ള ഏക ഗതാഗതമാർഗം ആയ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് എന്ന റോഡ്  വർഷങ്ങളായി  തകർന്നു കിടന്നിരുന്നതു മൂലം ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യാത്ര ഏറെ ദുഷ്കര മായിരുന്നു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രസ്തുത റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ തോടെ  ക്ഷേത്രത്തിലേക്ക് എത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്കും പ്രദേശവാസികൾക്കും സുഗമമായി സഞ്ചാര യോഗ്യമായിരിക്കുകയാണ്.  ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ്ജ് ജോസഫ് വെള്ളൂകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഷിജു ആക്കക്കുന്നേൽ, സ്‌കറിയ പൊട്ടനാനി, റോഡ് നിർമാണ കമ്മറ്റി അംഗങ്ങളായ വിനീത് ജി നായർ, മനു കെ. എം, രതീഷ് കൈപ്പടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളം

പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം; തൃശ്ശൂർ ചേർപ്പിൽ കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവൻ പന്നികളേയും കൊല്ലും

തൃശൂർ: പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂരിൽ ജാഗ്രത നിർദ്ദേശം. തൃശ്ശൂർ ചേർപ്പിനടുത്ത് എട്ടുമുനയിലെ സ്വകാര്യ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോ​ഗം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ – മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അനുസരിച്ച് രോഗബാധ കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളേയും കൊല്ലാനാണ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലെ തീരുമാനം. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ പരിസരത്തേയ്‌ക്ക് പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കാനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളം

നരബലി:റോസ്‍ലിന്‍റെ ശരീരഭാഗങ്ങൾ കറിവെച്ച് ഭക്ഷിച്ചു.

ഇലന്തൂര്‍: ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ നരഭോജികളെന്ന് പൊലീസ്. കൊല്ലപ്പെട്ട റോസ്‍ലിന്‍റെ ശരീരഭാഗങ്ങൾ കറിവെച്ച് ഭക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ലൈല ഷാഫിക്ക് കറിവെച്ച് നൽകി. പത്മത്തിന്‍റെ ശരീര ഭാഗങ്ങൾ ഉപ്പ് പുരട്ടി സൂക്ഷിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. അതേസമയം നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫിക്ക് ലൈംഗികവൈകൃതമുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഷാഫിയുടെ ലൈംഗിക വൈകൃതമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പത്മത്തിന്‍റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിലെത്തിച്ച പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും ഇലന്തൂരിലെ വീട്ടിൽവെച്ച് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും പത്മവും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസ് പറയുന്നു. മുൻകൂർ പണം നൽകിയാലേ നീലച്ചിത്രത്തിൽ അഭിനയിക്കൂ എന്ന് പത്മം പറഞ്ഞിരുന്നു. തുടർന്ന് പത്മത്തെ ഷാഫി കഴുത്തിൽ കേബിൾ കൊണ്ട് മുറുക്കി ബോധംകെടുത്തി. ബോധം വന്നപ്പോൾ ലൈല കത്തികൊണ്ട് കഴുത്തറുത്തെന്നും പൊലീസ് പറഞ്ഞു.