വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രവാസം

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും; ദർശനം രാവിലെ 6 മുതൽ

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായിവീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.(dubais new hindu temple will open today) സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇന്ന് വൈകിട്ട് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നട ഔദ്യോഗികമായി തുറക്കും. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല. അബൂദബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

ലോകം

മസ്‍ക് ട്വിറ്റര്‍ വാങ്ങും, തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

വാഷിംഗ്ടൺ: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള  ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‍ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്.  കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക്  ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ  അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. 44 ബില്യൺ ഡോളർ എന്ന മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടർന്ന്  ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും കമ്പനിയും തമ്മിൽ ധാരണയായി. അതേസമയം ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്‍ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്‍ലയുടെ  7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്

ലോകം

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി രണ്ടാമത്, മുന്നിൽ ഇനി മസ്‌ക് മാത്രം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ തലവനും വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.എല്‍വിഎംഎച്ച്‌ മൊയ്‌റ്റ് ഹെന്നസി – ലൂയി വിറ്റണിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയാണ് അദാനി പിന്തള്ളിയത്. ഫോര്‍ബ്സിന്റെ ഡാറ്റ പ്രകാരമാണിത്. ഫോര്‍ബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.4 ബില്യണ്‍ ഡോളറാണ്. അര്‍നോള്‍ട്ടിന്റെ ആസ്തി 155.2 ബില്യണ്‍ ഡോളറും. നിലവില്‍ 273.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സ്‌പേസ് എക്‌സിന്റേയും ടെസ്‌ലയുടേയും സിഇഒ എലോണ്‍ മസ്‌കുമാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമത്. മസ്കിന് പിന്നിലായി അദാനി, അര്‍നോള്‍ട്ട്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (149.7 ബില്യണ്‍ ഡോളര്‍) എന്നിവരാണുള്ളത്.

കോട്ടയം

ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം:ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആളുകളെ ആക്രമിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരന്‍ അടക്കം ഏഴുപേര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ സ്വീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്

കേരളം

കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി: നാല് വിദേശികൾ ഗുജറാത്തിൽ പിടിയിൽ

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാലു വിദേശികള്‍ പിടിയില്‍. ഇറ്റാലിയന്‍ പൗരന്മാരായ നാലു പേരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്.റെയില്‍വേ ഗൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മുട്ടം യാര്‍ഡില്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി കണ്ടത്.  ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മെട്രോ സ്‌റ്റേഷനിലും മെട്രോ കോച്ചിലും ചിത്രം വരച്ച്‌ വികൃതമാക്കിയതിനാണ് ഇവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുൻപാണ് ഇവര്‍ ഗ്രാഫിറ്റി വരച്ചത്. സ്‌റ്റേഷനില്‍ അതിക്രമിച്ചു കടന്നു മെട്രോ റെയില്‍ കോച്ചില്‍ ‘ടാസ്’ എന്നു സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ലോകത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച്‌ ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.  കൊച്ചിയിലും മുംബൈയിലും ജയ്പൂരിലും മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇവരാണെന്നാണ് അഹമ്മദാബാദ് പൊലീസ് സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി മെട്രോയിലെ 4 കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ എന്നീ വാക്കുകളാണ് പെയിന്റ് ചെയ്തത്. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫിറ്റി ചെയ്തത്.

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ രണ്ടായിരത്തിൽ താഴെ കേസുകൾ

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,968 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സജീവമായ കേസുകളും തുടർച്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,481 പേർ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. സജീവ കേസുകൾ ഇപ്പോൾ 34,598 ആയി കുറഞ്ഞു. നേരത്തെ ഇത് 36,126 ആയിരുന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 45 ലക്ഷത്തി 99,466 ആയി ഉയർന്നു. 4 കോടി 40 ലക്ഷത്തി 36,152 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുകൂടാതെ 5 ലക്ഷത്തി 28,716 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് 218.80 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ആദ്യ ഡോസ് 102.64 കോടി ആളുകൾക്ക് നൽകി. 94.86 കോടിയിലധികം രണ്ടാം ഡോസുകൾ നൽകിയിട്ടുണ്ട്. അതേസമയം, 21.29 ൽ അധികം ആളുകൾ ഇതിനകം മുൻകരുതൽ ഡോസ് എടുത്തിട്ടുണ്ട്. കോവിൻ ആപ്പ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 ലക്ഷത്തി 44,525 പേർക്കാണ് കുത്തിവയ്പ്പ് നൽകിയത്.

ജനറൽ

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ; നല്ല കഥകൾ വന്നാല്‍ അതിനെക്കുറിച്ച് ആലോചിക്കും; മമ്മൂട്ടി

ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ ചെയ്യും, നല്ല കഥകൾ വന്നാൽ അതിനെ കുറിച്ച് ആലോചിക്കാമെന്ന് മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ യുഎഇ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(mammotty about dulquer movie with him) ദുല്‍ഖര്‍ സല്‍മാന്‍ നമ്മുടെ വീട്ടില്‍ തന്നെയാണ് ഉള്ളത്. ദുല്‍ഖറിന് കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ വാപ്പയും മോനും തന്നെയാണല്ലോ, അഭിനയിച്ചാല്‍ മാത്രമാണോ വാപ്പയും മകനുമാകുള്ളു. ഞാനും ദുല്‍ഖറും ഒന്നിച്ചുള്ള സിനിമ വന്നാല്‍ നമുക്ക് അതിനെക്കുറിച്ച് ആലോചിക്കാം,” മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിയുടെ സിനിമകൾക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യങ്ങൾ എപ്പോഴുമുണ്ടാകാറുണ്ട്. അത്തരം ചോദ്യങ്ങൾക്കും മമ്മൂട്ടി മറുപടി നൽകി. പുതിയ കഥകളാണ് സിനിമകൾക്ക് വേണ്ടതെന്നും മുൻപ് ചെയ്ത കഥാപാത്രങ്ങളെ കൊണ്ട് വീണ്ടും സിനിമകൾ ചെയ്താൽ അത് ഒത്തുപോകാത്ത അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. ആ സിനിമ അവിടെ പൂർത്തിയായതാണ്. അത്തരം സിനിമകൾക്ക് രണ്ടാം ഭാഗം എന്ന സാധ്യതയില്ല. സിബിഐയ്ക്ക് വേണമെങ്കിൽ വീണ്ടും വരാം, കാരണം അത് വേറെ വേറെ കേസുകളാണ് എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ലോകം

ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടി; 129 പേർ കൊല്ലപ്പെട്ടു

മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് വ്യക്തമാക്കി. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.