ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി 2024 ഡിസംബർ 27 മുതൽ 2025 ജനുവരി 5 വരെ നടത്തപ്പെടുന്ന നഗരോത്സവത്തിന്റെ ഭാഗമായി നിബന്ധനകൾക്ക് വിധേയമായി അമ്യൂസ്മെൻ്റ് പാർക്കുകളും സ്റ്റാളുകളും നടത്തുന്നതിനായി പരിചയ സമ്പന്നരായ കക്ഷികളിൽ നിന്നും നഗരസഭ ക്വട്ടേഷൻ ക്ഷണിച്ചു. മുദ്ര വെച്ച കവറിൽ 2,75,000 രൂപ നിരതദ്രവ്യം സംഘാടക സമിതി ഓഫീസിൽ അടച്ച രസീത് സഹിതമാണ് മത്സരാധിഷ്ടിതമായ ക്വട്ടേഷന് അപേക്ഷിക്കേണ്ടത്. ക്വാട്ട് ചെയ്യേണ്ട അടിസ്ഥാന തുക 11,00,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ തുകയ്ക്ക് താഴെ ലഭിക്കുന്ന ക്വട്ടേഷനുകൾ അംഗീകരിക്കുന്നതല്ല. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി 15-11-2024 വൈകിട്ട് 3 മണി വരെയും 3.30 ന് ക്വട്ടേഷൻ തുറക്കുന്നതുമായിരിക്കും. വിശദ വിവരങ്ങൾക്ക് 9961300738, 6238386337 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
നിബന്ധനകൾ
1. ക്വട്ടേഷൻ സമർപ്പിക്കുന്നവർ 2,75,000 രൂപ നിരതദ്രവ്യമായി സംഘാടക സമിതി ഓഫീസിൽ അടയ്ക്കേണ്ടതും ഈ തുക നഗരോത്സവം സമാപിക്കുന്ന 5-01-2025 ന് ശേഷമുള്ള പ്രവർത്തി ദിവസങ്ങളിൽ സംഘാടക സമിതി ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതുമാണ്.
2. 15-11-2024 വൈകിട്ട് 3.30 ന് കൂടിയ തുക ക്വട്ടേഷനിൽ രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് ക്വട്ടേഷൻ ഉറപ്പിക്കുന്നതും, രേഖപ്പെടുത്തിയിരിക്കുന്ന തുക പൂർണ്ണമായും 3 ദിവസത്തിനുള്ളിൽ (18-11-2024) സംഘാടക സമിതി ഓഫീസിൽ അടച്ച് സംഘാടക സമിതിയുമായി 500 രൂപയുടെ മുദ്രപത്രത്തിൽ കരാർ വെക്കേണ്ടതുമാണ്.
3. സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്ന പ്ലാനിന് വിധേയമായി മാത്രമേ അമ്യൂസ്മെൻ്റ് പാർക്കുകളും, സ്റ്റാളുകളും ക്രമീകരിക്കാൻ പാടുള്ളൂ.
4. നിർദ്ദിഷ്ട പാസ്സേജിലോ പുറത്തോ കച്ചവടമോ ബന്ധപ്പെട്ട കാര്യങ്ങളോ നടത്തുവാൻ പാടുള്ളതല്ല.
5. ബന്ധപ്പെട്ട ഓഡിറ്റോറിയത്തിനും ഗ്രൗണ്ടിലും പുറത്തുള്ള ട്രാഫിക് ക്രമീകരണങ്ങളിലും മാത്രമേ സംഘാടക സമിതിക്ക് നിയന്ത്രണവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയുള്ളൂ.
6. സ്റ്റാളുകളിലും പരിസരങ്ങളിലും ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയോ, ചൂതാട്ടമോ, സർക്കാർ നിയമം മൂലം നിരോദിച്ചിരിക്കുന്ന യാതോരു പ്രവർത്തികളും നടത്താൻ പാടുള്ളതല്ല.
7. സ്റ്റാളുകളിലേക്ക് ആവശ്യമായ വെളിച്ചം മാത്രം സംഘാടക സമിതി ക്രമീകരിക്കുകയും മറ്റിതര ആവശ്യങ്ങൾക്കുള്ള വൈദ്യുതി കരാറുകാരൻ തന്നെ ഏർപ്പാടാക്കേണ്ടതാണ്.
8. അമ്യൂസ്മെന്റ് പാർക്കുമായി ബന്ധപ്പെട്ട ശബ്ദവും വെളിച്ചവും സംഘാടകസമിതി നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് വിധേയമായി മാത്രമേ കരാറുകാരൻ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.
9. ഓഡിറ്റോറിയത്തിലെ 5 സ്‌റ്റാളുകൾ നഗരസഭക്ക് സൗജന്യമായി നൽകേണ്ടതാണ്.
10. മേൽപ്പറഞ്ഞ നിബന്ധനകളിൽ പൂർണ്ണമായോ ഭാഗികമായോ മാറ്റം വരുത്തുവാൻ നഗരോത്സവ സംഘാടക സമിതിക്ക് പൂർണ്ണ അവകാശം ഉണ്ടായിരിക്കുന്നതാണ്.