വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോര്‍ജ്ജ്. അറസ്റ്റിലൂടെ സംഭവം ലൈവായി നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്ജ്.

ഈരാറ്റുപേട്ട ;  മത വിദ്വേഷ പരാമർശത്തിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ബിജെപി നേതാവ് പി സി ജോർജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് പി സി ജോർജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോർജ് വീട്ടിലില്ലാത്തതിനാൽ മകൻ ഷോൺ ജോർജ് ആണ് നോട്ടീസ് കൈപ്പറ്റിയത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോർജ്ജ് പാലാ ഡൈിവസ്‌പിയ്ക്ക് നല്കിയ കത്തിൽ വ്യക്തമാക്കി. അതേസമയം, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പിറ്റേന്ന് തന്നെ അതിന് ക്ഷമാപണം നടത്തിയതാണെന്ന് മകൻ ഷോൺ ജോർജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അറസ്റ്റിലൂടെ സംഭവം ലൈവായി നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. നോട്ടീസ് കൊടുത്ത ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഹാജരാവേണ്ട മജിസ്ട്രേറ്റ് കോടതിയും പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി.സി ജോർജ്ജ് പറഞ്ഞിട്ടില്ല. ഏറെ സ്നേഹിച്ച നാട് വഴിതെറ്റുമ്പോൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉണ്ടായതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു

കോട്ടയം

തിങ്കളാഴ്ച ഹാജരാകാമെന്ന് പി. സി. ജോർജ്

മതവിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കവേ തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ച് പാലാ ഡിവൈഎസ്പി ക്ക് കത്ത് നൽകി പിസി ജോർജ്. ആരോഗ്യപരമായ കാരണത്താലും സ്ഥലത്തു ഇല്ലാത്തതിനാലും തിങ്കളാഴ്ച ഹാജരാകാമെന്ന് അറിയിച്ചതായി മകൻ ഷോൺ ജോർജ് പറഞ്ഞു. ക്രൈം നമ്പർ 49/ 2025 ആയി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് പി സി ജോർജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, പി.സി. ജോർജ് വീട്ടിലില്ലായിരുന്നു.

കോട്ടയം

മേലുകാവ് കോളജിൽ ബോധവൽക്കരണ ക്ലാസ് നടത്തി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി

മേലുകാവ്: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ റീ - കണക്ടിംഗ് യൂത്ത് ആൻ്റി ഡ്രഗ്സ് കാമ്പയിൻ്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി മേലുകാവ് ഹെൻറി ബേക്കർ കോളജിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഈരാറ്റുപേട്ട മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.എസ് ഗിരീഷ്കുമാർ അദ്ധ്യക്ഷനായിരുന്നു. പരിപാടിയിൽ ബോധവൽക്കരണ  ക്ലാസുകളും ലഹരി വിരുദ്ധ ചിത്ര പ്രദർശനവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ആമുഖ പ്രസംഗം നടത്തി. അഡ്വ. സുമൻ സുന്ദർ രാജ് നിയമ ബോധവൽക്കരണക്ലാസും റിട്ട. പ്രെഫ. കെ.പി ജോസഫ് ലഹരിവിരുദ്ധ സന്ദേശവും നൽകി. ഡോ. ജിബിൻ ഡോ. ആഷ്ലി എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഫെയ്സ് മാതൃഭാഷാ ദിനം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) ൻ്റെ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളം എന്ന പേരിൽസംസ്കാരിക പരിപാടി സംഘടിച്ചു.പൂഞ്ഞാർ വനസ്ഥലിയിൽ നടന്ന പരിപാടികൾ എബി ഇമ്മാനുവൽ ഉൽഘാടനം ചെയ്തു ഫെയ്സ് സാഹിത്യ വേദി പ്രസിഡന്റ് വി.റ്റി.ഹബീബ് അദ്ധ്യക്ഷത വഹിച്ചു ഫെയ്സ് ജനറൽ സെക്രട്ടറി കെ.പി.എ. നടയ്ക്കൽ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, ഫെയ്സ് വൈസ് പ്രസിഡൻ്റ് റഫീഖ് പട്ടരു പറമ്പിൽ,കെ.എം. ജാഫർ ഈരാറ്റുപേട്ട,ഹാഷിംലബ്ബ,മുഹ്സിൻ പഴയം പള്ളി, ഷബീർ കുന്നപ്പള്ളി, വനിതാവേദി പ്രസിഡന്റ്‌ മൃദുല നിഷാന്ത്, സെക്രട്ടറി റസീന ജാഫർ, കോർഡിനേറ്റർ തസ്നി കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു.

കോട്ടയം

കണ്ടെത്തുന്നവർക്ക് 5001രൂപ ഇനാം'; പി.സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ ട്രോളി യൂത്ത് ലീഗ്

തിരുവനന്തപുരം: വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ ട്രോളി യൂത്ത് ലീഗ്. ജോർജിനെ കണ്ടെത്തുന്നവർക്ക് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി 5001 രൂപ ഇനാം പ്രഖ്യാപിച്ചു. അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ജോർജിന് ഒളിവിൽ പോകാൻ അവസരമൊരുക്കിയെന്നും യൂത്ത് ലീഗ് നേതാക്കൾ വിമർശിച്ചു. ചാനൽ ചർച്ചയിലെ വിദേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് ഒളിവിലാണ്.

കോട്ടയം

*പി സി ജോർജിന്റെ അറസ്റ്റ് ഉടൻ?, രണ്ട് മണിക്ക് സ്റ്റേഷനിലെത്താൻ നോട്ടീസ് നൽകി പൊലീസ്

ഈരാറ്റുപേട്ട : വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തിന് പിന്നാലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിനെ അ റസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഡിജിപിയാണ് നിർദേശം നൽകിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാ റ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോ ട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാ പേക്ഷ തള്ളുകയായിരുന്നു. ജോർജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ ജാമ്യം നൽകി ല്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ജോർജ് കോടതികളുടെ ജാമ്യവ്യവസ്ഥക ൾ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്

കോട്ടയം

എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം; ഞായറാഴ്ച സംസ്ക്കാരം

കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം മുതിർന്ന സിപിഐഎം നേതാക്കളും കോട്ടയം സിപിഐഎം ജില്ലാ കമ്മിറ്റിയും ചേർന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. Kottayam Media   Keralaഎ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം; ഞായറാഴ്ച സംസ്ക്കാരം കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം മുതിർന്ന സിപിഐഎം നേതാക്കളും കോട്ടയം സിപിഐഎം ജില്ലാ കമ്മിറ്റിയും ചേർന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. റസൽ ദീർഘകാലം ഏരിയാ സെക്രട്ടറിയായിരുന്ന ചങ്ങനാശ്ശേരി പാർട്ടി ഓഫീസിലേക്ക് ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. വൈകിട്ടോടെ ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലെത്തിക്കും. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിയോടെയാവും സംസ്കരിക്കുക. കാൻസർ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് റസൽ വിടപറഞ്ഞത്. 2021ൽ ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസൽ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോൾ, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്

പ്രാദേശികം

ഹെവൻസ് പ്രീ സ്‌കൂൾ: കൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: അൽ മനാർ കാമ്പസിൽ പ്രവർത്തിക്കുന്ന ഹെവൻസ് ഇസ്ലാമിക് പ്രീ സ്‌കൂളിൽ കൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഖുർആൻ, ഇസ്‌ലാമിക് വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള ഭാഷാ പഠനവും ഉൾപ്പെടുന്നതാണ് ഹെവൻസ് പ്രീ സ്‌കൂൾ സിലബസ്.  അൽ മനാർ സ്‌കൂൾ മുൻ പ്രിൻസിപ്പലും എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ് അധ്യാപകനുമായ അനീസുദ്ദീൻ കുപ്പണത്ത് ഉദ്ഘാടനം ചെയ്തു. ഐ.ജി.ടി ചെയർമാൻ എ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഐ.ജി.ടി സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ, മുൻ പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, കെ.ജി വിഭാഗം ഹെഡ് സീന പി.എസ് തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മിനി അജയ് സ്വാഗതവും ഹെവൻസ് പ്രീ സ്‌കൂൾ പ്രിൻസിപ്പൽ സജന ഷിഹാബ് നന്ദിയും പറഞ്ഞു.  ഹെവൻസ് മാനേജർ വി.എ. ഹസീബ്, അക്കാദമിക് കോർഡിനേറ്റർ വി.എഫ്. ജുഫിൻ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, ഹെവൻസ് പി.ടി.എ പ്രസിഡന്റ് രഹ്ന സാജിദ് എന്നിവർ സംബന്ധിച്ചു.