ഖാന്‍കുട്ടി (77) നിര്യാതനായി.
ഈരാറ്റുപേട്ട: വാഴമറ്റം വാക്കാപറമ്പ് ഖാന്‍കുട്ടി (77) നിര്യാതനായി. ഖബറടക്കം അസര്‍ നമസ്കാരത്തിന് ശേഷം നൈനാര്‍ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഈരാറ്റുപേട്ട: വാഴമറ്റം വാക്കാപറമ്പ് ഖാന്‍കുട്ടി (77) നിര്യാതനായി. ഖബറടക്കം അസര്‍ നമസ്കാരത്തിന് ശേഷം നൈനാര്‍ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. ഹസീബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എം. സിറാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രസ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. ലോഗോ പ്രകാശനവും ഐഡന്റിറ്റി കാർഡ് വിതരണോദ്ഘാടനവും മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് നിർവഹിച്ചു. കേബിൾ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി കെ.എ. മുഹമ്മദ് നദീർ മൗലവി, കേരള മുസ്ലിം ജമാഅത്ത് വർക്കിംഗ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.എസ്. സുനിൽ കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.സതീഷ് കുമാർ ,മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡർ വി.പി.നാസർ വെള്ളൂ പറമ്പിൽ ,സി.പി.ഐ .എം പാർലമെൻ്ററി പാർട്ടി ലീഡർ അനസ് പാറയിൽ ,'എസ്.ഡി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ അബ്ദുല്ലത്തീഫ് കാരയ്ക്കാട്, വ്യാപാരി വ്യവസായി എ കോപന സമിതി പ്രസിഡൻറ് എ.എം.എ ഖാദർ , മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ , ഗൈഡൻസ് സ്കൂൾ മാനേജർ 'പി.എ.ഹാഷിം ,നിഷാദ് നടയ്ക്കൽ ,റഫീഖ് പട്ടരു പറമ്പിൽ ,റഫീഖ് പേഴുംകാട്ടിൽ കെ.കെ.പി.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.ഇ.എ. ഖാദർ നന്ദി പറഞ്ഞു. വ്യാപാര ഭവനു സമീപം പുളിക്കീൽ ബിൽഡിംഗിലാണ് പ്രസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഫ് കൊണ്ടു വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ ബി ജെ പി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നെന്ന് സിപിഐ എം. വരാൻ പോകുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയാണ് ഈ കൂട്ടുകെട്ട്. ഭരണം പിടിച്ചെടുക്കുവാൻ ഏത് വർഗീയ കക്ഷികളോടും ചേരുന്നു പാർട്ടിയായി കോൺഗ്രസ് അധപതിച്ചു. പത്താം വാർഡ് മെമ്പർ കേരള കോൺഗ്രസ് എമ്മിലെ റെജീ ഷാജിയാണ് കോൺഗ്രസ് -ബിജെപി സഖ്യം അവിശ്വാസത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസത്തെ ബിജെപി പിന്തുണച്ചു. പ്രസിഡന്റ്നെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയം കോറം തികയാതെ തള്ളിയിരുന്നു. ഇരു ചർച്ചകളിലും എൽ ഡി എഫ് പങ്കെടുത്തുത്തിരുന്നില്ല. 2021 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 5,യുഡിഫ് 5 ജനപക്ഷം ( പി സി ജോർജ് ) 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പി സി ജോർജിന്റെ ജനപക്ഷം പിന്തുണച്ചത്തോടെ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിലെ ജോർജ് മാത്യുവിന് ലഭിച്ചു. തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ സിപിഐ എം ആവശ്യപ്പെട്ടെങ്കിലും ജോർജ് മാത്യു തയാറായില്ല . ഇതോടെ ജോർജ് മാത്യുവിനെ സിപിഐ എം പുറത്താക്കിയിരുന്നു. കഴിഞ്ഞ നാലുവർഷക്കാലവും പ്രസിഡൻ്റു സ്ഥാനം നിലനിർത്തി കൊടുത്തത് ബി ജെ പി -കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുകൊണ്ട് ഒന്നു കൊണ്ടു മാത്രമാണ്. നിലവിലത്തെ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ ഉൾപ്പടെ ഈ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. നിലവിൽ 14 അംഗ ഭരണസമിതിയിൽ . ബിജെപി( പി സി ജോർജ് ) 4, യുഡിഫ് 5 എൽ ഡി എഫ് 4, ഒരു സ്വാതന്ത്രൻ ( സിപിഐ എം പുറത്താക്കിയ ജോർജ് മാത്യു ) എന്നിങ്ങനെയാണ് കക്ഷിനില. ഇടതുപക്ഷത്തിനെ തകർക്കുവാനായി ബിജെപിയും കോൺഗ്രസ്സും ഒന്നാകുന്നു എന്ന സത്യം ജനം തിരിച്ചറിയണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കേണ്ട ഒരു ബാധ്യതയും സിപിഐഎമ്മിനില്ല. തത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടിൽ അടി ഉറച്ചുനില്ക്കുന്ന പ്രസ്ഥാനമാണ് സി പി ഐ എം. കഴിഞ്ഞ ദിവസം മത തീവ്രവാദ സംഘടനയായ എസ്ഡിപിഐയും മായുള്ള അവിശുദ്ധ സഖ്യത്തിലൂടെ വെമ്പായം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വീണ്ടും കോൺഗ്രസ് നേടിയത് നമ്മുടെ മുമ്പിലുള്ള വസ്തുതയാണ്. അധികാരത്തിനുവേണ്ടി അത്തരം ഒരു നിലപാടും പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഐഎം. ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ട് എന്ന് പറഞ്ഞ് ആക്ഷേപിച്ച് മിനിട്ടുകൾക്കകം ബിജെപിയും കോൺഗ്രസും ഒന്നിച്ചു നിന്ന് വൈസ് പ്രസിഡണ്ടിനെ എതിരെ വന്ന പ്രമേയത്തിൽ നിന്ന് കാര്യം പകൽ പോലെ സത്യമാണ്. ആരെക്കെ തമ്മിലാണ് യഥാർത്ഥ അവിശുദ്ധ കൂട്ടുകെട്ട് എന്ന് ജനം തിരിച്ചറിഞ്ഞു. സി പി ഐ എം നെ സംബന്ധിച്ച് ബിജെപിയും കോൺഗ്രസും മുഖ്യ ശത്രുക്കളാണ് അവരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യുന്ന പ്രസ്ഥാനമല്ല ഇത്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് അതിനാൽ കോൺഗ്രസിന്റെ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കാതെ ജനം തള്ളിക്കളയുമെന്ന് പ്രസ്ഥാവനയിലൂടെ പൂഞ്ഞാർ തെക്കേക്കര സി പി ഐ എം ലോക്കൽ സെക്രട്ടറി ടി.എസ് സിജു അറിയിച്ചു
ഈരാറ്റുപേട്ട: പത്ര ദൃശ്യമാധ്യമ പ്രവർത്തകർ ചേർന്ന് ഈരാറ്റുപേട്ടയിൽ രൂപീകരിച്ച പ്രസ് ക്ലബ്ബ് നഗരസഭാ ഓഫീസിനടുത്ത് പുളിക്കീൽ ബിൽഡിംഗിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു.പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് വ്യാപാരഭവനിൽ നടക്കും. ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻറ് ഹസീബ് വെളിയത്ത് സ്വാഗതം പറയും . മുൻ നഗരസഭ ചെയർമാനും ഇ ന്യൂസ് എഡിറ്ററുമായ വി.എം. സിറാജ് ആമുഖ പ്രഭാഷണം നടത്തുംസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.പ്രസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ നിർവ്വഹിക്കും. നഗരസഭാ ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ലൈബ്രറി ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനവും ഐഡൻ്റി കാർഡ് വിതരണോദ്ഘാടനവും നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് നിർവ്വഹിക്കും.പ്രവീൻ മോഹൻ (പ്രസിഡന്റ്, കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോ.) മുഖ്യാതിഥി ആയിരിക്കും.
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മലയാള ഭാഷാ പരിശീലന പരിപാടിയായ 'നല്ല മലയാളം ' പദ്ധതി ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി, സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നിർവഹിച്ചു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സെക്രട്ടറി അമീൻ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ലീന എം പി, ഫെയ്സ് ജനറൽ സെക്രട്ടറി കെ പി അലിയാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തനിമ എക്സിക്യൂട്ടീവ് അംഗവും കവിയുമായ ഷാഹുൽഹമീദ് ഭാഷാ പരിശീലിന് ക്ലാസിന് നേതൃത്വം നൽകി. തനിമ എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് എഫ് ജബ്ബാർ,റഷീദ് നിജാസ്,നാസർ പി എസ്, യൂസുഫ് പുതുപ്പറമ്പിൽ, മനാഫ് മറ്റക്കാട് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. എക്സിക്യൂട്ടീവ് അംഗം നസീർ കണ്ടത്തിൽ നന്ദി പറഞ്ഞു.
ഈരാറ്റുപേട്ട .നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിൽ ഉൾപ്പെട്ട അതിദരിദ്ര്യരുടെ ഒമ്പത് കുടുംബങ്ങളിൽ അപേക്ഷ വെച്ച കുടുംബങ്ങളിൽ ഒരാൾക്ക് വരുമാന മാർഗം എന്ന നിലയിൽ പെട്ടിക്കട നൽകുന്നതിന് ഒരാൾക്ക് 50000 രൂപയും ഒരാൾക്ക് ആട് വളർത്തുന്നതിന് 50000 രൂപയുടെയും ചെക്ക് ''നഗരസഭ ചെയർപേഴ്സൺ കൈ മാറി. വൈസ് ചെയർമാൻ adv. മുഹമ്മദ് ഇല്യാസ്, വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,റിയാസ് പ്ലാമൂട്ടിൽ,ഷെഫ്ന ആമീൻ,സജീർ ഇസ്മായിൽ, അനസ് പാറയിൽ ഹെൽത്ത് സൂപ്പർ വൈസർ രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്ന, ഹെൽത്ത് ഇൻസ്പക്ടർ അനീസ,ക്ലർക്ക് ശിവകുമാരി,സിമി,ഷിജി ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.
ഈരാറ്റുപേട്ട .കാരക്കാട് എം എം എം യു എം യു പി സ്കൂളിന്റെയും, ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണപരിശീലന പ്രോഗ്രാം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. അപകടങ്ങൾ ഉണ്ടാവുന്ന അടിയന്തര ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച 'ദുരന്തനിവാരണ പരിശീലന കളരി' തീപിടുത്തം, ഗ്യാസ് സിലിണ്ടർ മൂലം ഉണ്ടാകുന്ന ഗാർഹികാപകടങ്ങൾ, ഭക്ഷണം കുടുങ്ങൽ അടക്കമുള്ള ഏത് അപകടങ്ങളിലും ജാഗ്രതയോടെയുള്ള ഇടപെടലുകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പഠന പരിശീലന ക്ലാസ് അനസ് മുഹമ്മദ് നയിച്ചു. പ്രോഗ്രാമിന് സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വികെ സ്വാഗതം ആശംസിച്ചു. മാനേജ്മെൻറ് ട്രസ്റ്റ് അംഗങ്ങളായ കെ എ മുഹമ്മദ് സക്കീർ, മുഹമ്മദ് ഹാഷിം എന്നിവർ ചേർന്ന് നന്മക്കൂട്ടത്തിനുള്ള ആദരവ് നൽകി. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ്, വൈസ് പ്രസിഡണ്ട് അസീസ് പത്താഴപ്പടി, കമ്മിറ്റി അംഗങ്ങളായ ഹാരിസ് ഫലാഹി, അസീം ടി എച്ച് നന്മക്കൂട്ടം പ്രവർത്തകരായ പ്രസിഡൻ്റ് ഷാജി കെ.കെ.പി, ഷെൽഫി ജോസഫ്, ജഹനാസ് പി പി, അനസ് പുളിക്കിൽ, ഫൈസൽ ടി എ, ഷിയാസ് പാറയിൽ, ഹാരിസ് പുളിക്കിൽ, ദിലീപ്, ഷിഹാബ് തീക്കോയി, അമീർ ജഹനാസ്, ഷെഫിൽ ഹക്കിം, ജലീൽ കെ.കെ പി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ഈരാറ്റുപേട്ട:ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ നവംബർ 3 ന് ചതുരംഗപ്പാറയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു.കുറഞ്ഞ ബഡ്ജറ്റിൽ കല്ലാർകുട്ടി ഡാം, എസ്‌എൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്രപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 9745653467 ,9656850555.