വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട അൽഫിത്വ്‌റ ഇസ്ലാമിക് പ്രീ സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

ഈരാറ്റുപേട്ട  : അൽഫിത്വ്‌റ ഇസ്ലാമിക് പ്രീ സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

കോട്ടയം

കറുകച്ചാലിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ ഓവർ ഓൾ കിരീടം നേടിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ

കറുകച്ചാലിൽ  നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ ഓവർ ഓൾ കിരീടം നേടിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ  ടീം പ്രിൻസിപ്പൽ പി.പി.താഹിറ ,ഹെസ് മിസ്ട്രസ് എം.പി. ലീന എന്നിവരോടൊപ്പം .കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കിയതും മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആണ്.

മരണം

ആമിന (65) പുറത്തേക്കാട്ടിൽ

ആമിന (65) പുറത്തേക്കാട്ടിൽ  കാരക്കാട്  ഖമ്പറടക്കം  12.30 pm പുത്തൻപള്ളി

മരണം

ഉനൈസ് ഉസ്താദിൻറെ മാതൃ സഹോദരി -കുന്നറാം കുന്നേൽ അലി സാഹിബിന്റെ (ഫ്രൂട്ട്സ് വ്യാപാരി ) ഭാര്യ സുഹ്റ നിര്യാതയായി

ഈരാറ്റുപേട്ട :ബഹുമാന്യനായ ഉനൈസ് ഉസ്താദിൻറെ മാതൃ സഹോദരി -കുന്നറാം കുന്നേൽ അലി സാഹിബിന്റെ (ഫ്രൂട്ട്സ് വ്യാപാരി ) ഭാര്യ(ഹോട്ടൽ റയാൻ നടത്തുന്ന ഹാരിസിന്റെ ഉമ്മ )സുഹ്റ നിര്യാതയായി .കബറടക്കം നാളെ 9Am പുത്തൻപള്ളി ഈരാറ്റുപേട്ട

മരണം

പടിപ്പുരക്കൽ ഷീബ നിര്യാതയായി.

ഈരാറ്റുപേട്ട: പടിപ്പുരക്കൽ സക്കീറിന്റെ (എസ്.ആർ.കെ) ഭാര്യ ഷീബ നിര്യാതയായി. മക്കൾ: സുഹാന , സൂഫിയ, സാദിയ. ഖബറടക്കം  നാളെ (വ്യാഴം) രാവിലെ ഒമ്പത് മണിക്ക് പുത്തൻപള്ളി ഖബർസ്ഥാനിൽ

പ്രാദേശികം

ഹെൽത്ത് സ്ക്വാഡ്‌ പരിശോധന നടത്തി

ഈരാറ്റുപേട്ട.'മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കോട്ടയം എൻഫോഴ്സ്മെന്റ് സ്ക്വാഡും, കോട്ടയം ഹരിത കേരള മിഷൻ, ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സംയുക്ത പരിശോധന  ഈരാറ്റുപേട്ടയിൽ നടന്നു. അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് ശക്തമായ പരിശോധന നടന്നത്. റെയ്ഡിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് മീനച്ചിലാറ്റിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തുറന്നു വിടുന്നത് കണ്ടെത്തി. കൂടാതെ മീനച്ചിലാറിന്റെ തീരത്ത് വളരെയധികം മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും കണ്ടെത്തി. ലോഡ്ജികളിൽ നിന്ന് കക്കൂസ് മാലിന്യം ഒഴുക്കിയവർക്ക് ആറുമാസം വരെ തടവു ലഭിക്കാവുന്ന രീതിയിലുള്ള നടപടികളും, മാലിന്യം തള്ളിയവർക്ക് 25000 രൂപ പിഴ കൊടുക്കുന്ന രീതിയിലും ആണ് നടപടികൾ സ്വീകരിച്ചത്. കൂടാതെ ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് പാത്രങ്ങൾ ഗ്ലാസ്സുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. മീനച്ചിലാർ ശുദ്ധീകരിക്കും വരെ വരും ദിവസങ്ങളിലും ഇത്തരത്തിൽ പരിശോധനകൾ തുടരുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.

കോട്ടയം

മീനച്ചിൽ നദീതട പദ്ധതി ഡി.പി' ആർ തയ്യാറാക്കുന്നു

ഈരാറ്റുപേട്ട. മൂലമറ്റത്ത് വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറിൽ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചിൽ നദീതട പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് കേന്ദ്ര ഏജൻസിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്. ഡിപിആർ ലഭിച്ചാൽ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോർട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. കുടിവെള്ളത്തിനു പുറമേ മീനച്ചിൽ കോട്ടയം ചങ്ങനാശേരി താലൂക്കുകളിൽ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറിൽ വർഷം മുഴുവൻ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന‌ മേഖലയിൽ വേനൽ കാലത്ത് ഓരു വെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും. അറക്കുളം മൂന്നുങ്കവയലിൽ ചെക്‌ഡാം പണിത് ഇവിടെനിന്നു 500 മീറ്റർ കനാൽ നിർമിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റർ ടണൽ നിർമിച്ച് അതിലൂടെ കോട്ടയം ജില്ലയിൽ മൂന്നിലവ് പഞ്ചായത്തിൽ എത്തിക്കും. ഇവിടെനിന്നു 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.മുൻ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത സ്വ‌ന പദ്ധതിയാണിത്.

കേരളം

കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി 300 അടി താഴേക്ക് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്

ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്.  ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു. തമിഴ്നാട്ടിൽ നിന്നും ചണ ചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു.