വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

കൊവിഡിന്റെ പുതിയ വകഭേദം, ആശങ്ക ഉയരുന്നു

കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1 പന്ത്രണ്ട് രാജ്യങ്ങളില്‍ കണ്ടെത്തി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വാക്സിന്‍ പ്രതിരോധത്തെ ഇത് മറികടക്കുമെന്നും കൂടുതല്‍ പകര്‍ച്ച സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വകഭേദം യുഎസ്, യുകെ, ഐസ്ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിഎ 2.86 വകഭേദത്തില്‍ നിന്നുമുണ്ടായ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത് സെപ്തംബര്‍ ആദ്യവാരമാണ്. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് ഉണ്ടായതാണ് ബിഎ 2.86. സമാന സ്വഭാവമുള്ളവരാണ് ജെഎന്‍ ഒന്നും. സ്പൈക്ക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരു വകഭേദങ്ങള്‍ തമ്മിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിലും രോഗബാധയേല്‍ക്കുന്നതിലും സ്പൈക്ക് പ്രോട്ടീന്‍ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്. കൊവിഡ് വാക്സിനുകള്‍ ബിഎ 2.86 വകഭേദത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുതിയ വകഭേദത്തില്‍ എത്രമാത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലാണ് നിലവിലെ ആശങ്ക.  യുഎസില്‍ 0.1 ശതമാനം മാത്രമാണ് ജെഎന്‍ 1 വകഭേദമെന്ന് സിഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രാദേശികം

നോവായി ഫൈഹ മോൾ; വൈറലായി ശിശു ദിനത്തിൽ അവതരിപ്പിക്കാൻ പഠിച്ച പ്രസംഗം

ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി ഫൈഹ മോൾ മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിയുന്നു. എന്നാൽ ഇന്ന് ശിശു ദിനത്തിൽ ഫൈഫ മോൾ സ്‌കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. ശുചിത്വത്തെ പറ്റിയാണ് ഫൈഹ മോളുടെ പ്രസംഗ വിഡിയോയിലുള്ളത് ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതിനായി കൈകൾ കോർക്കാം”- ഫൈഹ മോൾ പ്രസംഗ വിഡിയോയിൽ പറയുന്നു ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. കുട്ടിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി.യഥാസമയം ചികിത്സ ലഭിക്കാതിരുന്നത് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും കുടുംബം. വിവാഹ സത്കാരത്തിന് ശേഷം മടങ്ങവെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും ആറരയോടെ കുട്ടി മരണപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.

മരണം

നടയ്ക്കൽ കാരയ്ക്കാട് കുറ്റിമ രം പ്പറമ്പിൽ മുഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ സു ഹുറ ( 62 ) അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ കാരയ്ക്കാട് കുറ്റിമ രം പ്പറമ്പിൽ മുഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ സു ഹുറ ( 62 ) അന്തരിച്ചു. ഖബറക്കം ബുധനാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ. പരേത പത്താഴപ്പടി വെള്ള പ്ലാക്കൽ കുടുംബാംഗം. മക്കൾ .നവാസ് അബുദാബി, നസീർ മഞ്ചേരി ,നദീർ അബുദാബി, നെസ് ലി അധ്യാപിക . മരുമക്കൾസിറാജ് ദുബൈ, ഷീജാ ,റ സീന, ഷെറിൻ

മരണം

അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍

ആലപ്പുഴ: അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ ഫാസില്‍-ജിസാന  ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. പൂഞ്ഞാര്‍ ഗൈഡന്‍സ് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയായിരുന്നു.ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ വിവാഹത്തിനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും. വിവാഹ സത്കാരത്തിന് ശേഷം വൈകിട്ടോടുകൂടി ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ച് അപകടമുണ്ടാകുന്നത്. അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി. റോഡരികിലൂടെ നടക്കുകയായിരുന്ന ഫൈഹയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായെന്ന് കുടുംബം പരാതിപ്പെട്ടു. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. ആറരയോടെയാണ് കുട്ടി മരണപ്പെട്ടു.മൃതദേഹം വണ്ടാനം ആശുപത്രി മോര്‍ച്ചറിയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം പിന്നീട് ഈരാറ്റുപേട്ട പുത്തന്‍ പള്ളിയില്‍ നടക്കും.

പ്രാദേശികം

ടീം നന്മക്കൂട്ടം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷാജി കെകെപി ജനറല്‍ സെക്രട്ടറി ഹാഷിം ലബ്ബ

ഈരാറ്റുപേട്ട: ഏഴ് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലും പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ സവിധനങ്ങളോടൊപ്പവും, നാട്ടുകാരോടൊപ്പവും രക്ഷപ്രവര്‍ത്തനങ്ങളും മറ്റും നടത്തിവരുന്ന ടീം നന്മക്കുട്ടത്തിന്റെ ഏകദിന പരിശീലന ക്യാമ്പ് സമാപിച്ചു. നവംബര്‍ 12 ന് രാവിലെ പത്ത് മണി മുതല്‍ മേലുകാവ് ഫ്രാന്‍സിസ് റിവര്‍ഫ്രണ്ട് നാലുകെട്ടില്‍ നടത്തിയ പരിപാടി രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രസിഡന്റ് ഫാസില്‍ വെള്ളുപറമ്പില്‍ ജോലി ആവശ്യം വിദേശത്തേക്ക് പോകുന്നത് കൊണ്ട് തത്സസ്ഥാനത്തേക്ക് ജനറല്‍ സെക്രട്ടറിയായിരുന്ന ഷാജി കെകെപിയെ പ്രസിഡന്റായും ഹാഷിം ലബ്ബയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വിവിധ ട്രൈനിംഗ് പരിപാടികളും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഷാജി കെകെപി, ഹാഷിം ലബ്ബ, കെ പി ഷാഹുല്‍, ടി എ ഫൈസല്‍, നദീര്‍ കൊട്ടുകാപള്ളി, റമീസ് ബഷീര്‍, യു സന്ദിപ്, അനസ് പുളിക്കില്‍, ഷിഹാബ് പാറയില്‍, ഹാരിസ് പുളിക്കില്‍, ഷെല്‍ഫി ജോസ്, അജ്മല്‍, അഫ്സല്‍, ഷാഫി, നിസാര്‍ ഫാസില്‍ വെള്ളുപ്പറമ്പില്‍ തുടങ്ങിയര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.

പ്രാദേശികം

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

ഈരാറ്റുപേട്ട:നഗരസഭയും, തൊടുപുഴ അൽ-അസ്‌ഹർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി റ്റി എം എസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കാളികളായി. അൽ അസ്ഹർ മെഡിക്കൽ കോളേജിലെ വിദഗ്ധരായ മുപ്പതോളം ഡോക്ടന്മാരുടെയും അൻപതോളം മെഡിക്കൽ സ്റ്റാഫിന്റെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്യാസ് അദ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്‌ന അമീൻ സ്വാഗതം ആശംസിച്ചു. പുത്തൻ പള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ  പി.എം. അബ്ദുൽ ഖാദർ, ഫാസില അബ്സാർ, അൻസർ പുള്ളോലിൽ, റിസ് വാന സവാദ്, അൽ അസ്ഹർ സി. ഒ. ഒ സുധീർ ബസുരി, നഗരസഭ കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ, എസ്.കെ. നൗഫൽ, നൗഫിയ ഇസ്മയിൽ, സുനിത ഇസ്മയിൽ, ലീന ജെയിംസ് എന്നിവർ  സംസാരിച്ചു.

പ്രാദേശികം

മുസ്ലിം ലീഗ് ധർണ നടത്തി

ഈരാറ്റുപേട്ട: വൈദ്യുതി വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.  കെ.എസ്.ഇ.ബി ഓഫീസ് മുന്നിലെ  ധർണ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എ.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം.പി.സലീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. ബാസിത് , മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.വി പി. നാസർ, നഗരസഭാ പ്രസിഡൻ്റ് അൻവർ അലിയാർ, വി.എം.സിറാജ് , അബ്സാർ മുരിക്കോലി ,സി കെ.ബഷീർ, വി.പി.മജീദ്, സിറാജ് കണ്ടത്തിൽ , അൽഫാജ് ഖാൻ എന്നിവർ സംസാരിച്ചു.  

പ്രാദേശികം

ഉപജില്ലാ കലോൽസവം മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും ജേതാക്കൾ

ഈരാറ്റുപേട്ട.  മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കുളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ  ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ നിലനിർത്തി. ട്രോഫി നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദറിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. യു.പി.വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.സ്കൂൾ മാനേജ്മെൻ്റും പി.ടി.എ.യും വിദ്യാർത്ഥികളെ അഭിനന്ദിച്ചു. പടം ഈരാറ്റുപേട്ട  മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കുളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ  ഹയർ  സെക്കണ്ടറി വിഭാഗത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ട്രോഫി നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദറിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു.