വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ 58 നിര്യാതനായി.

ഈരാറ്റുപേട്ട:നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ  58 നിര്യാതനായി. ഭാര്യ പുത്തൻപറമ്പിൽ കുടും ബാംഗം റെഷീദ മക്കൾ അർഷദ് മൗലവി, ഫാത്തിമ ,ഐഷ (വിദ്യാർത്ഥി ) മരുമക്കൾ സിദ്ദിഖ് മൗലവി,മുഹ്സിന  ഖബറടക്കം ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ  നടത്തി.ഹാഷിം ലബ്ബയുടെ  സഹോദരനാണ്

പ്രാദേശികം

സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ് മത്സരം.....

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും യു.പി വിഭാഗത്തിൽ മേരി മൗണ്ട് സ്കൂൾ കട്ടച്ചിറയും ജേതാക്കളായി...     സമാപന സമ്മേളനം തൊടുപുഴ അൽ അസ്ഹർ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എം.ഡി അഡ്വ.കെ.എം മിജാസ് ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.എ.അൻസാരി,പി.ഇ ഇർഷാദ്,പി.എം അബ്ദുൽ റഹ്മാൻ മൗലവി, സി.ടി മഹേഷ് എന്നിവർ പ്രസംഗിച്ചു

ജനറൽ

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ?

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ? നല്ല മലബാര്‍ സ്‌പെഷ്യല്‍ ഒറോട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ് ഉപ്പ് -ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് തയാറാക്കുന്ന വിധം ചൂട് വെള്ളത്തില്‍ പുഴുങ്ങലരി 5 മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക. ശേഷം അരി കഴുകി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ 2 ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.  

കേരളം

കളമശ്ശേരി ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം .

കൊച്ചി: കളമശ്ശേരി ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ആണ് തീരുമാനം എടുത്തത്. സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെയുള്ളവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കാനാണ് തീരുമാനം. ഒക്ടോബർ 29-ന് രാവിലെ ആയിരുന്നു കളമശേരിയെ ഞെട്ടിച്ച് സ്ഫോടനം. ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കാക്കനാട് ജയിലേക്ക് മാറ്റി. ഈ മാസം 29 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് മാർട്ടിൻ. താൻ സ്വന്തമായി കേസ് നടത്താമെന്നാണ് ഇയാൾ പറയുന്നത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ പ്രതി പ്രശംസിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ പത്ത് ദിവസമെടുത്താണ് വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയത്. ഡൊമിനിക് മാര്‍ട്ടിന് എതിരെ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ എന്‍ഐഎയാണ് കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഐഎ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കേരളം

കളമശ്ശേരി ഭീകരാക്രമണം ഒരാൾകൂടി മരിച്ചു; മരിച്ചവരുടെ എണ്ണം ആറായി

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ മകൻ പ്രവീൺ പ്രദീപാണ്‌ (24) വ്യാഴാഴ്ച രാത്രി 10.40ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതര പൊള്ളലേറ്റ പ്രവീൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തിൽ പൊള്ളലേറ്റ്‌ പ്രവീണിന്‍റെ മാതാവ് റീന ജോസ്‌ (സാലി -45), സഹോദരി ലിബിന (12) എന്നിവർ മരിച്ചിരുന്നു. ലിബിന സംഭവദിവസവും റീന കഴിഞ്ഞ ശനിയാഴ്‌ചയുമാണ്‌ മരിച്ചത്‌. പ്രദീപിന്‍റെ മറ്റൊരു മകൻ രാഹുലിനും സ്‌ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്​. 11 പേരാണ്​ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ആറുപേർ ഐ.സി.യുവിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ്.

മരണം

ഈരാറ്റുപേട്ട: പാലയംപറമ്പിൽ പി.എ. ഹമീദ് (88) നിര്യാതനായി

ഈരാറ്റുപേട്ട: പാലയംപറമ്പിൽ പി.എ.ഹമീദ് (88) നിര്യാതനായികബറടക്കം ഇന്ന് വ്യാഴം1. മണിക്ക് നൈനാർ പള്ളി കബർസ്ഥാനിൽഭാര്യ: ഐഷ, മുരിക്കോലിൽ കുടുംബാംഗം മക്കൾ : സൽമത്ത് , നാസർ, റംല, ആരിഫ് , മൻസൂർ,നസീമ, അൻസാരി, അനീസ്, സീന, സൗമ്യ,സിനാജ്, റസ് ലി, പരേതനായ സാലി മരുമക്കൾ: ഫൈസൽ കളരിക്കൽ കാഞ്ഞിരപ്പള്ളി, നസീർ മണങ്ങല്ലൂർ,അബ്ബാസ്തൊടുപുഴ ,അസിസ് തൊടുപുഴനിസാർ വായ്പൂര്ഹസീന, ജസീല, സിന്റില,ബീന സജില, സഫ്ന, ഐഷഅംജം ബാനു

ജനറൽ

മധുരമൂറും ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം

മലയാളികൾ മധുര പ്രിയരാണ്. നിരവധി  മധുര പലഹാരങ്ങൾ നമുക്ക് ഉണ്ട്. അതിൽ ഏറ്റവും എളുപ്പം ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് ഇലയട. എങ്ങനെ ഇലയട ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ഉണക്കലരി – 500 ഗ്രാം ശര്‍ക്കര -500 ഗ്രാം തേങ്ങ ചിരകിയത് – 2 എണ്ണം വാഴപ്പഴം – 1 നെയ്യ് -2 ടീസ്പൂണ്‍ പഞ്ചസാര -1 ടീസ്പൂണ്‍ വാഴയില – പൊതിയാന്‍ പാകത്തിന് പഞ്ചസാര- ഒരു സ്പൂണ്‍ തയ്യാറാക്കുന്ന വിധം: അരി അഞ്ച് മണിക്കൂറെങ്കിലും കുതിര്‍ത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. നല്ലതുപോലെ നൈസ് ആയി വേണം പൊടിച്ചെടുക്കുന്നതിന്. അതിന് ശേഷം ശര്‍ക്കര ചെറുതായി പൊടി പൊടിയായി അരിയുക. ശര്‍ക്കര പൊടിയായി അരിഞ്ഞതിന് ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ കൂട്ടിക്കലര്‍ത്തി ഇതിലേക്ക് ഏലക്കയ്യും നെയ്യും കൂടി ചേര്‍ക്കുക. അതിന് ശേഷം അടക്ക് വേണ്ടിയുള്ള മാവ് തയ്യാറാക്കാം. അതിന് വേണ്ടി അല്‍പം നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും മാവില്‍ ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം വേണം അട തയ്യാറാക്കേണ്ടത്. ഒരു വാഴയില എടുത്ത് വാട്ടി അതിലേക്ക് അരിമാവ് പരത്തി അല്‍പം തേങ്ങയും ശര്‍ക്കരയും മിക്‌സ് ചെയ്തത് ഇതിന് മുകളില്‍ നിരത്തുക. വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അല്‍പം പഴവും ഇതിന് മുകളില്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കാവുന്നതാണ്. ഇല മടക്കിയതിന് ശേഷം ഇത് ഇഡ്ഡലി തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക. സ്‌പെഷ്യല്‍ അട വേവുന്നതിന് വേണ്ടി 20-25 മിനിറ്റ് വേവിക്കുക. നല്ല സ്‌പെഷ്യല്‍ തിരുവോണം സ്‌പെഷ്യല്‍ അട തയ്യാര്‍.  

ജനറൽ

ഗ്യാസ്, വയറുവേദന, ദഹനക്കേട് ഇവ അകറ്റാം; പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം

ആയുർവേദ മെഡിസിനുകളിലും ഭക്ഷണങ്ങളിലും ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. നിരവധി ഔഷധഗുണങ്ങൾ ഇതിനുണ്ട്. ഇതിൽ ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സി, ഇ, എ, കെ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പെരുംജീരകം ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കുന്നു.വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഗ്യാസ്, വയറുവേദന, എന്നിവയെ അകറ്റാനും പെരുംജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. പെരുംജീരകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. പെരുംജീരകത്തിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ പെരുംജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പെരുംജീരകത്തിൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും. ആര്‍ത്തവ സമയത്തെ വേദനയെ കുറയ്ക്കാനും പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.