വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി

പലപ്പോഴും ക്യാൻസര്‍ വരാനുള്ള സാധ്യത കൂട്ടുന്നത് അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം തുടങ്ങിയ ദുഃശീലങ്ങൾ ആണ്. ഇക്കൂട്ടത്തിൽ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ക്യാൻസർ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. ക്യാന്‍സര്‍ സാധ്യത കൂടാനുള്ള ഭക്ഷ്യ വസ്തുക്കളിൽ പ്രധാനിയാണ് സംസ്കരിച്ച മാംസം. അതുകൊണ്ടു തന്നെ ചുവന്നതും സംസ്കരിച്ചതുമായ സോസേജുകൾ പോലുള്ളവയുടെ അമിത ഉപയോഗം  കുറയ്ക്കുക. മാംസാഹാരികളുടെ പ്രിയപ്പെട്ട ബീഫും മട്ടനും എന്നീ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സറിനുള്ള സാധ്യത കൂട്ടും.പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. അമിത വണ്ണത്തിനും പഞ്ചസാര കാരണമാകും.അമിത മദ്യപാനമുള്ളവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലായി  കാണാറുണ്ട്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സര്‍ സാധ്യത കൂട്ടും. പതിവായി ജങ്ക് ഫുഡ് കഴിക്കുന്നത്, ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും ഇതിന്റെ സാദ്യത വർധിപ്പിക്കും. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം ക്യാന്‍സര്‍ സാധ്യത കൂട്ടുന്നതാണ്. ഇവ കഴിക്കുന്നതും കുറയ്ക്കണം.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ ഉപതിരഞ്ഞടുപ്പിൽ എസ്.ഡി.പി.ഐ സീറ്റ് നിലനിർത്തി. ഭൂരിപക്ഷം കുറഞ്ഞു. സി പി.എം ന് വോട്ട് കുറഞ്ഞു

ഈരാറ്റുപേട്ട . നഗരസഭ 11-ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷ നിലെ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐ സീറ്റ് നില നിർത്തി.എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാടിന് 366 വോട്ടും യു.ഡി.എഫിലെ സിയാദ് കൂവപ്പള്ളിക്ക് 322 വോട്ടും സി.പി.എം ലെ കെ.എൻ ഹുസൈന് 236 വോട്ടും ലഭിച്ചു.ഭൂരിപക്ഷം 44 എസ്ഡിപിഐ അംഗമായിരുന്ന അൻസാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർ ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.   കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ് .ഡി.പി.ഐ സ്ഥാനാർത്ഥി അൻസരി ഈ ലക്കയത്തിന് 374 വോട്ട് ലഭിച്ചിരുന്നു. യു ഡി.എഫിലെ പരിക്കൊച്ച് മോനിക്ക് 301 വോട്ടും സി.പി.എം ലെ കെ.എൻ ഹുസൈൻ 294 വോട്ടും ലഭിച്ചിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച. പ്രചരണം സമാധാനപരമായി സമാപിച്ചു

ഈരാറ്റുപേട്ട . നഗരസഭ 11-ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷ നിലെ ഉപതിരഞ്ഞെടുപ്പ് ഡിസം ബർ 12നു  ചൊവ്വാഴ്ച നടക്കും. കാരയ്ക്കാട് യു.പി.സ്കൂളിലാണ് പോളിംഗ് ബൂത്ത് .പരസ്യ പ്രചരണം ഇന്ന്  സമാധാനപരമായി സമാപിച്ചു കൊട്ടി കലാശം നടന്നത് കാരയ്ക്കാട് ജംഗ്ഷനിലാണ്.  13നു ബുധനാഴ്ച  വോട്ടെണ്ണും. എസ്ഡിപിഐ അംഗമായിരുന്ന അൻസാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർ ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.   യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ സിയാദ് കൂവപ്പള്ളിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം ലെ കെ.എൻ  ഹുസൈനും എസ് ഡി.പി.ഐ സ്ഥാനാർത്ഥി   കാരയ്ക്കാട് അബ്ദുൽ ലത്തീഫുമാണ് മൽസര രംഗത്തുള്ളത്.      

പ്രാദേശികം

കരുണയുടെ മൂന്നാമത് ഷീ പാലിയേറ്റീവ് കെയർ വാഹനം നാടിന് സമർപ്പിച്ചു.

ഈരാറ്റുപേട്ട: ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രവർത്തിച്ച് വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മൂന്നാമത് ഷീ പാലിയേറ്റീവ് കെയർ വാഹനം നാടിന് സമർപ്പിച്ചു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ്  പാലിയേറ്റിവ് പ്രവർത്തകൻ അൻസാരി നെടുവേലിൽ നിർവ്വഹിച്ചു. കരുണ ചെയർമാൻ എൻ. എ എം ഹറൂൺ അദ്ധ്യക്ഷത വഹിച്ചു.  വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസി : എ എം എ ഖാദർ, കരുണ വികസന സമിതി സെക്രട്ടറി ഹാഷിർ നദ്‌വി, ഡ്രസ് ബാങ്ക് രക്ഷാതികാരി  ഹക്കിം പുതുപ്പറമ്പിൽ, കരുണ വൈസ് ചെയർമാൻ കെ കെ എം സാദിക്ക്, നഗര സഭ കൗൺസിലർ എസ് കെ നൗഫൽ, കരുണ സെകട്ടറി വിപി ഷരീഫ് എന്നിവർ സംസാരിച്ചു. ഒരു ട്രാവലർ അംബുലൻസും മൂന്ന് ചെറിയ അംബുലൻസുമാണ് നിലവിൽ കാരുണയുടെതായി സർവ്വീസ് നടത്തുന്നത്. ഈരാറ്റുപേട്ട നഗരസഭയിലും പരിസര പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളിലും പരിശീലനം നേടിയ വനിത വളണ്ടിയർമാരുടെ സേവനവും ഇനി ലഭിക്കും .

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നവകേരള സദസിന് സമർപ്പിക്കാനായി. സി.പി.ഐയുടെ ഒപ്പുശേഖരണം

ഈരാറ്റുപേട്ട.  വടക്കേക്കരയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയത്ത് നടക്കുന്ന നവകേരള സദസിന് സമർപ്പിക്കാനായി ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ കൗണ്ടർ സ്ഥാപിച്  സി.പി.ഐ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ഒപ്പുശേഖരണം നടത്തി. നുറുക്കണക്കിന് പേരാണ് നിവേദനത്തിൽ ഒപ്പിട്ടത്. ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും ആയി നിരവധി സർക്കാർ ഓഫീസു കൾ ഭീമമായ വാടക തുകയ്ക്ക് സ്വകാര്യ കെട്ടിടങ്ങളിൽ ആണ് പ്രവർത്തിച്ചു വരുന്നത്. സബ്ബ് ട്രഷററി, സബ് രജിസ്ട്രാർ ഓഫീസ്, എ.ഇ.ഒ. ഓഫീസ്, ഫുഡ് & സേഫ്റ്റി ഓഫീസ്, PWD ബിൽഡിംഗ് വിഭാഗം ഓഫീസ്, എക്സൈസ് ഓഫീസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ കെട്ടിടങ്ങളിൽ ആണുള്ളത്. 2021, 2022 ബഡ്‌ജറ്റിൽ 10 കോടി രൂപ  എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈയെടുത്ത് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് ഉള്ള സ്ഥലത്ത് മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നീക്കി വച്ചതും സർക്കാർ പ്രഖ്യാപിച്ചതും ആയിരുന്നു. തികച്ചും സാധാരണ കർഷകരും, തൊഴിലാളികളും കൊച്ചുകച്ചവടക്കാരും ബഹു ഭൂരിപക്ഷമായ ജനങ്ങൾക്ക് വലിയ പ്രതീ ക്ഷയും സ്വ‌പ്നവും ആയിരുന്നു മിനിസിവിൽ സ്റ്റേഷൻ പ്രഖ്യാപനം. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് 2.79 ഏക്കർ റവന്യൂ ഭൂമിയുണ്ട് പോലീസ് ഡിപ്പാർട്ട്മെൻ്റിന് ഉപയോഗിക്കാൻ 50 സെൻ്റ് മിനിസിവിൽ സ്റ്റേഷന് നൽകു മ്പോഴും 2.29 ഏക്കർ സ്ഥലം നിലവിൽ ഉണ്ട്. ഒരു ഭാഗം തിരിച്ച് സ്വതന്ത്രമായ വഴിയും ക്രമീകരിക്കാവുന്നതാണ്. മിനിസിവിൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചാൽ ഈ നാടിനും ജനങ്ങൾക്കും വലിയ നേട്ടം ഉണ്ടാവുന്നതാണ്. നാടിൻ്റെ വികസനത്തിനും മുന്നേറ്റത്തിനും ഇടയാ വുന്ന മിനിസിവിൽ സ്റ്റേഷനുള്ള സ്ഥലം പോലീസ് സ്റ്റേഷൻ പരിസരത്ത് റവന്യൂ ഭൂമിയിൽ നിന്നും വിട്ടുനൽകി നിർമ്മാണം അടിയന്തിരമായി ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത് .  ഒപ്പുശേഖരണത്തിന് സി.പി.ഐ നേതാക്കളായ എം.ജി ശേഖരൻ, മുജീബ് ഇ .കെ .,കെ.ഐ. നൗഷാദ് ,മുഹമ്മദ് ഹാഷിം, എന്നിവർ നേതൃത്വം നൽകി.

കേരളം

കഷണ്ടിയുള്ള മാമന്‍’; പത്മകുമാറിനെ ഓയൂരിലെ ആറുവയസുകാരി തിരിച്ചറിഞ്ഞു

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു. 

പ്രാദേശികം

രക്ഷാപ്രവർത്തന ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട കടുവാമുഴി പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തന ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.രക്ഷാപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായ ടീം നന്മക്കൂട്ടത്തെ ഉൾപ്പെടുത്തി  ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.  നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് വി പി നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ ജ്യോതി ടീച്ചർ സ്വാഗതവും  വാർഡ് കൗൺസിലർ സജീർ ഇസ്മായിൽ, പിടിഎ പ്രസിഡൻ്റ് സാദിഖ് വെള്ളൂ പറമ്പിൽ, നന്മക്കൂട്ടം പ്രസിഡൻ്റ് കെ കെ പി ഷാജി ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ ട്രഷറർ ഷാഹുൽ പാറേക്കാട്ടിൽ ആശംസ പ്രസംഗവും നടത്തി. തുടർന്ന് ടീം നന്മക്കൂട്ടം  എക്സിക്യുട്ടീവ് അംഗവുമായ ഫാസിൽ വെള്ളുപ്പറമ്പിൽ വിവിധ മേഖലകളിൽ ആവശ്യമായി വരുന്ന രക്ഷപ്രവർത്തന ബോധവൽക്കരണ ൈട്രനിംഗ് ക്ലാസും, പാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ക്ലാസ് നന്മക്കൂട്ടം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷെൽഫി ജോസഫും ക്ലാസ് നയിച്ചു.  ക്യാമ്പിൽ നന്മക്കൂട്ടം അംഗങ്ങളായ ഫൈസൽ, റമീസ് ബഷീർ, സന്ദീപ്, ഷിഹാബ് പാറയിൽ, ഹാരിസ് പുളിക്കൽ, ഹുബൈൽ, പി പി ജഹനാസ്, നിസാർ, അഫ്സൽ, ഷാഫി, അമീർ  തുടങ്ങിയവർ ക്യാമ്പിൻ്റെ വിവിധ സെക്ഷനുകളിൽ പങ്കാളികളായി.  

ജനറൽ

നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു.

തിരുവനന്തപുരം: നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. ഒരുകാലത്ത് മുത്തശ്ശി വേഷങ്ങളിലേക്ക് സുബ്ബലക്ഷ്മിയല്ലാതെ മറ്റാരെയും സംവിധായകർ ചിന്തിച്ചിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.