വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘നേര്’

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ് നേര്. പ്രേമത്തെ പിന്തള്ളിയാണ് നേര് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെയാണ് നേരിന് ഇനി മറികടക്കാനുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലുടനീളം ഹൗസ് ഫുള്ളായാണ് ചിത്രം പ്രദർശിപ്പിച്ചത്. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.

ജനറൽ

തൊടുപുഴയില്‍ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായഹസ്‌തവുമായി മമ്മൂട്ടിയും പൃഥ്വിരാജും

ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. നടൻ ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇരുവരും സഹായം പ്രഖ്യാപിച്ചത്.കുട്ടിക്കര്‍ഷകരെ നടന്‍ ജയറാം നേരിട്ട് സന്ദർശിച്ചു. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു ജയറാമിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെയാണ്. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് ധനസഹായമായി നല്‍കി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുതിയ പശുക്കളെ വില കുറവില്‍ വാങ്ങാന്‍ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കര്‍ഷകരായ ജോര്‍ജിനും മാത്യുവിനും വാക്ക് നല്‍കി. വെള്ളിയാമറ്റത്ത് കുട്ടികളായ ജോര്‍ജുകുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്. കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ മില്‍മ 45000 രൂപ നല്‍കും. പശുക്കള്‍ക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികള്‍ക്ക് കൈമാറും.

ജനറൽ

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു. മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ: അമേരിക്കാറ്റ്‌സി (അർമേനിയ) ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ) ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്) ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്) ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്) ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ) സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ) ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ) 20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ) സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ) ടീച്ചേഴ്സ് ലോഞ്ച് (ജർമനി) ഗോഡ്ലാൻഡ് (ഐസ്ലാൻഡ്) ലോ ക്യാപിറ്റാനോ (ഇറ്റലി) പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ) ടോട്ടം (മെക്സിക്കോ)

ജനറൽ

ഇത് മമ്മൂട്ടിയുടെ 'ഭ്രമ'യുഗം; പുതു വർഷത്തിൽ പുത്തൻ പോസ്റ്റർ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിറ്റരത്തരം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സരത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പോസ്റ്റർ റിലീസ്. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്ന് ഈ പോസ്റ്റർ അരക്കിട്ടുറപ്പിക്കുന്നുണ്ട്. ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം. നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽമിഡിയയിൽ വൈറലാണ്.  

ജനറൽ

ബദാം കഴിക്കാൻ മടി ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ കഴിച്ച് നോക്കൂ, പോഷകഗുണങ്ങൾ ഏറെ

പോഷകാഹാരങ്ങളിൽ ഒന്നാമതുള്ളത് ബദാം ആണ്. ഫൈബർ, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ബദാം കഴിക്കാൻ പൊതുവെ ആർക്കും അത്ര താൽപര്യം ഇല്ല. എന്നാൽ വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനത്തിനും പോഷകങ്ങളെ ആ​ഗിരണം ചെയ്യുന്നതിനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുന്നു. വെള്ളത്തിൽ കുതിരാൻ ഇടുന്നതിലൂടെ ബദാമിന്റെ കട്ടി കുറയുകയും കൂടുതൽ രുചിയുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ, കൊളസ്‌ട്രോൾ കുറയ്ക്കാൻ, ചർമ്മ സംരക്ഷണം, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനൊക്കെ ബദാം കഴിക്കുന്നതിലൂടെ സഹായിക്കും.

ലോകം

ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.6 തീവ്രത, തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ആണവോർജ്ജ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കും. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ട്.

കേരളം

നാടെങ്ങും പുതുവത്സരാഘോഷം., 2024നെ വരവേറ്റ് ലോകവും;കേരളവും

തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്. ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്.ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയായി ജനങ്ങള്‍ ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഭ്യന്തര-വിദേശ സഞ്ചാരികളായ ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.

കേരളം

പിഎസ്‌എൽവി C58 കുതിച്ചുയർന്നു; പുതുവർഷത്തിൽ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണവുമായി ഐഎസ്‌ആർഒ

പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58  രാവിലെ 9:10ന്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ എക്സ്റേ സ്രോതസുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.