വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം മുസ്‌ലീം ഗേൾസിൽ .

ഈരാറ്റുപേട്ട: ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 6, 7, 8, 9 തീയ്യതികളിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ഉപജില്ലയിലെ എൽ.പി മുതൽ ഹയർ സെക്കന്ററി വരെയുള്ള എഴുപതോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തിലേറെ കുട്ടികൾ അവരുടെ കലാ-സാഹിത്യ മികവുകൾ അവതരിപ്പിക്കും. ആദ്യ ദിവസം സാഹിത്യരചനാ മത്സരങ്ങളും അടുത്ത മൂന്ന് ദിവസങ്ങളിൽ 8 വേദികളിലായി സ്‌റ്റേജ് തല മത്സരങ്ങളും നടക്കും. ഇമ്പം2023 എന്ന് പേരിട്ടിരിക്കുന്ന ഈ കലാ മാമാങ്കത്തിലെ വിവിധ വേദികൾക്ക് കസവ് , മിഴിവ്, നിലാവ്, നിനവ്, കനവ്, നിറവ് , പൊലി വ് , മികവ് എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. ഇന്നലെ കൂടിയ ഒരുക്കങ്ങൾ വിലയിരുത്തൽ യോഗത്തിൽ കലോത്സവ ലോഗോ പ്രകാശനം നടന്നു. ഒന്നാം ദിവസം രാവിലെ 9 മണിക്ക് ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ഷം ലാബീവി പതാക ഉയർത്തുന്നതോടെ രചനാ മത്സരങ്ങൾ ആരംഭിക്കും. രണ്ടാം ദിവസം രാവിലെ 9.30 ന് പ്രധാന വേദിയിൽ പൂഞ്ഞാർ എം.എൽ എ അഡ്വ.സെബാസ്‌റ്റ്യൻ കുളത്തുങ്കൽ കലോത്സവത്തിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിക്കും. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അധ്യക്ഷതവഹിക്കും. ജനറൽ കൺവീനർലീന എം.പി സ്വാഗതവും റിസപ്ഷൻ കമ്മി റ്റി കൺവീനർ ആർ. ധർമ്മ കീർത്തി നന്ദിയും പറയും. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ജനപ്രതിനിധികൾ ആശംസകളർപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർ പേഴ്സൺ സുഹുറാഅബ്ദുൽ ഖാദർ ഉൽഘാടനം ചെയ്യും. എം.കെ ഫരീദ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. ആർ സമ്മാനദാനം നിർവ്വഹിക്കും. ജനപ്രതിനിധികൾ പി.ടി.എ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും. എ.ഇ. ഒ ഷം ലാബീവി സ്വാഗതവും, പ്രോഗ്രാം കമ്മി റ്റി കൺവീനർ പ്രിൻസ് അലക്സ് നന്ദിയും പറയും.. സർഗ്ഗ വൈഭവങ്ങളുടെ വസന്തമായ ഉപജില്ലാ കലോത്സവത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവുമുണ്ടാകണമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംലാബീവി, ജനറൽ കൺവീനർ ലീന എം.പി., ജോയിന്റ് കൺവീനർ ഫൗസിയാ ബീവി പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിൻസ് അലക്സ് , പബ്ളിസിറ്റി കമ്മിറ്റി കൺവീനർ അഷ്റഫ് പി.എസ്, നഗരസഭാ വിദ്യാഭ്യാസ കമ്മി റ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി.എം.അബ്ദുൽ ഖാദർ എന്നിവർ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.

പ്രാദേശികം

സഹകരണ ബാങ്കിലെ കെടുകാര്യസ്തയ്ക്ക് സി.പി.എം. ഉത്തരവാദി -യൂത്ത് ലീഗ്

ഈരാറ്റുപേട്ട- ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കും കെടുകാര്യസ്തതക്കുo പൂർണ്ണ ഉത്തരവാദിത്യം സി.പി.എം നിയന്ത്രിത ഭരണ സമിതിയ്ക്ക് മാത്രമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ . ബാങ്കിലെ അഴിമതിക്കെതിരെ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും ലക്ഷക്കണക്കിന് രൂപ വായ്പ നൽകി തിരിച്ചടവിന് വേണ്ടി യാതൊരു നടപടിയെടുക്കാതിരിക്കുകയും ചെയ്ത ഭരണ സമിതി പണം നിക്ഷേപിച്ച പാവപ്പെട്ട ഇടപാടുകാർക്ക് പണം നൽകാതിരിക്കുകയാണ്. ആസ്തി വിറ്റാണെങ്കിലും ഇടപാടുകാരുടെ തുക തിരിച്ച് നൽകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡന്റ് യഹ്‌യ സലിം അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് കാട്ടമല സ്വഗതം പറഞ്ഞുലക്ഷക്കണക്കിന് രൂപ തിരിച്ചു കിട്ടാനുള്ള ധാരാളം സഹകാരികൾ പരിപാടിക്കിടെ സങ്കടം പങ്കു വെച്ചു.  യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.വി.പി. നാസർ, മുനിസിപ്പൽ ചെയർമാൻ സുഹ്റ അബ്ദുൽ ഖാദർ,മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ്, ജില്ലാ ജന.സെകട്ടറി അമീർ ചേനപ്പാടി,മുസ്ലിംലീഗ് നേതാക്കളായ അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ, പി.എം. അബ്ദുൽ ഖാദർ, കെ. എ. മുഹമ്മദ് ഹാഷിം, എന്നിവർ സംസാരിച്ചു. അബ്സാർ മുരിക്കോലി, അമീൻപിട്ടയിൽ, മാഹീൻ കടുവാമുഴി, മുനീർ കൊല്ലം പറമ്പിൽ, ലത്തീഫ് കെ എച്ച്‌. നസീം മടുക്കളപ്പേൽ , അബ്ദുള്ള മുഹ്സിൻ , റിയാസ് പ്ലാമൂട്ടിൽ, നവാസ് കീരിയാ തോട്ടം, തൽഹത്ത് മാളിയേക്കൽ, റിയാസ് മടുക്കളപ്പേൽ , അൻവർ മുരിക്കോലി, ജുനൈദ് കാട്ടാമല, സിയാദ് കൂവപ്പള്ളി, അമീൻ മേത്തർ, അർസൽ കണ്ടത്തിൽ , നാസിം തലപ്പള്ളിൽ, അനീസ് കോന്ന ച്ചാടത്ത്  എന്നിവർ നേതൃത്വം നൽകി സനീർ ചോക്കാട്ടിൽ നന്ദി പറഞ്ഞു  

ജനറൽ

‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’… ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

മോഹന്‍ലാലിനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി. ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് കേരളീയം വേദിയില്‍ മമ്മൂട്ടി പറഞ്ഞു. കേരളത്തിന്റെ പൈതൃക പ്രൗഡിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഓര്‍മപ്പെടുത്താനായി സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ വേദിയില്‍ തനിക്കും ഇടമുണ്ടായതില്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നെന്നും കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് എല്ലാ മംഗളാശംസകളും നേരുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പ്രാദേശികം

മദ്രസാ ഫെസ്റ്റിൽ മിഫ്താഹ് മദ്രസാ ഒന്നാമത്.

ഈരാറ്റുപേട്ട. ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല മദ്രസ കലോത്സവം കാരക്കാട് യു .പി സ്കൂളിൽ നടത്തിയ മേഖലാതല മത്സരത്തിൽ 82 പോയിന്റോടു കൂടി ഒന്നാം സ്ഥാനം മിഫ്താഹുൽ ഉലൂം മദ്രസ അറഫാ കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ മദ്രസ പിടിഎ കമ്മിറ്റിയും പുത്തൻപള്ളി ഭരണ സമിതിയും അനുമോദിച്ചു   യോഗത്തിൽ ഹെഡ്മാസ്റ്റർ  അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു . അനുമോദന ചടങ്ങിൽ പള്ളി പ്രസിഡണ്ട് അബ്ബാസ് കണ്ടെത്തിൽ അധ്യാപകരായ ഷാഹുൽ മൗലവി ,മുഹമ്മദ് മൗലവി ,അർഷദ് മൗലവി ,അബ്ദു റഹ്മാൻ മൗലവി ,അബ്ദുറഊഫ് മൗലവി ,അൻസർ മൗലവി എന്നിവർ സംസാരിച്ചു,   

പ്രാദേശികം

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറി ആഫീസിനു മുൻപിൽ വഞ്ചനാ ദിനം ആചരിച്ചു

കേരള  സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറി ആഫീസിനു മുൻപിൽ വഞ്ചനാ ദിനം ആചരിച്ചു. മെഡിസിപ്പ് പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ച് എല്ലാ പെൻഷൻകാർക്കും ക്ഷാമബത്ത ഉറപ്പാക്കണമെന്ന് യോഗം ഉൽഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ .ശ്രീകല ആവശ്യപ്പെട്ടു. പ്രസിടണ്ട് ജോൺസൺ ചെറുവള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമ്മേളനം ആർ.ശ്രീകല ഉൽഘാടനം ചെയ്തു. പി.ച്ച് .നൗഷാദ്, എ.ജെ. ദേവസ്യാ, എ.സി രമേശ്, തോമസ് തടിക്കൻ , റ്റി.സി. ഗോപാലകൃഷ്ണൻ , സി.വി. ജോസ് , ജോണി മുണ്ടമറ്റം, അബ്ദുൾ ഷുക്കൂർ , റോയി പള്ളിപറബിൽ, വർക്കി കുറ്റിയാനിക്കൽ , പി.കെ ഗോപി , ജബാർ മറ്റക്കാട് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

ജലജീവൻ മിഷൻ പദ്ധതി പൈപ്പ്‌ലൈൻ നിർമ്മാണം ആരംഭിച്ചു..ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയളപ്പിൽ ആരംഭിച്ചു. മലങ്കര പദ്ധതിയുടെ നീലൂരിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ നിന്നും ഇടമറുക് - കളത്തൂകടവ് - ഞണ്ടുകല്ല് - പഞ്ചായത്ത് ജംഗ്ഷൻ - ആനിയിളപ്പ് വഴിയാണ് വെട്ടിപ്പറമ്പിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ കുടിവെള്ളം എത്തുന്നത്. ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. വെട്ടിപ്പറമ്പിൽ 6 ഗ്രാമപഞ്ചായത്തുകൾക്കായി 25 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് ആണ് നിർമ്മിക്കുന്നത്. ആനിയിളപ്പിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂജാകർമ്മത്തോടെയാണ് തുടങ്ങിയത്.     തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി ജെയിംസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു,വൈസ് പ്രസിഡന്റ്‌ മാജി തോമസ്, മെമ്പർമാരായ സിറിൽ റോയി, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ്‌ റ്റി സി , പിഡബ്ല്യുഡി, പഞ്ചായത്ത്, ബിഎസ്എൻഎൽ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

പ്രാദേശികം

നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട :  അധിനിവേശത്തിനെതിരെ  പൊരുതുന്ന പാലസ്തീൻ ജനതയ്ക്ക് ഐഖ്യധാർട്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഈരാറ്റുപേട്ട യിൽ നടത്തിയ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് ട്രെഷറർ അഡ്വ.അക്ഷയ് ഹരി അദ്യക്ഷനായി. സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, ജോയിന്റ് സെക്രട്ടറി പി എ ഷെമീർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ജെറി വർഗീസ്, മാഹിൻ സലിം, ഷെബിൻ സകീർ, സൈദ് മുഹമ്മദ്, ഹബീബ് കപ്പിത്തൻ എന്നിവർ സംസാരിച്ചു.  

കേരളം

കളമശ്ശേരിയിൽ സ്‌ഫോടനം: പൊട്ടിത്തെറി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ; ഒരാൾ മരിച്ചു

കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മളനത്തിലാണ് സ്‌ഫോടനം നടന്നത്. 23 പേർക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.  പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ കളമശ്ശേരി മെഡിക്കല്‍ കോളേജിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. മരിച്ച ആളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ 9.45 ഓടെയായിരുന്നു കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. നിലവിൽ ഫയർ ഫോഴ്‌സും പോലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.