വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പ്രതിരോധമൊരുക്കാൻ അടവുകൾ പഠിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിന്റെ പെൺപട .

അരുവിത്തുറ: അനാവിശ്യമായി ദേഹത്തു പിടിച്ചാൽ ഇനി അടിയുടെ ചൂടറിയും . പറയുന്നത് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ വിദ്യാർത്ഥിനികളാണ്. കോളേജിന്റെ വിമൻ സെല്ലിന്റെയും സ്വയം പ്രതിരോധ സേനയുടെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയാണ് വിദ്യാർത്ഥികൾക്ക് അത്മവിശ്വാസം പകർന്നത് അയോധന കലയായ കരാട്ടയുടെ അടവുകൾ പ്രയോജനപ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്. മുപ്പത് വർഷമായി പരിശീലന രംഗത്തുള്ള കരാട്ടെ മാസ്റ്റർ വി എൻ സുരേഷാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. അപ്രതീക്ഷിതമായി പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ തടയുന്നതിനും രക്ഷപ്പെടുന്നതിനും ഉതകുന്ന അടവുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. 100 റോളം വിദ്യാർത്ഥിനികൾ ഏകദിന പരിശീലനപരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ , വിമൻസ് സെൽ കോഡിനേറ്റർ മാരായ തേജി ജോർജ് , നാൻസി വി.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി

പ്രാദേശികം

ജില്ലാ പൊലീസ് മേധാവിയുടെ ഈരാറ്റുപേട്ടയെ കുറിച്ചുള്ള തെറ്റായ റിപ്പോർട്ട് പിൻവലിക്കണം സർവ്വകക്ഷിയോഗം

ഈരാറ്റുപേട്ട . തീവ്ര വാദത്തിന്റെയും ഭീകരപ്രവർത്തനത്തിൻ്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന്  ഈരാറ്റുപേട്ടയെ കുറിച്ച് മിനി സിവിൽ സ്റ്റേഷൻ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭ യിൽ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ  തെറ്റായ റിപ്പോർട്ട് പിൻവലിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. വടക്കേക്കരയാലെ സർക്കാർ വക സ്ഥലത്ത് തന്നെ മിനി സിവിൽ സ്റ്റേഷൻ പണിയ ണമെ ന്ന് യോഗം ആവശ്യപ്പെട്ടു  പൂഞ്ഞാർ എം.എൽ.എ.അ ഡ്വ സെബാസ്റ്റ്യൻ കുളത്തി ങ്കൽ  ,നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, നഗരസഭാ ക്ഷേമകാര്യ സമിതി ചെയർമാൻ പി. എം.അബ്ദുൽ ഖാദർ ,പുത്തൻപള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി മഹല്ല് പ്രസിഡൻ്റ് പി.ഇ മുഹമ്മദ് സക്കീർ , മുഹിദ്ദീയിദ്ദീൻ പള്ളി പ്രസിഡൻ്റ് പി.റ്റി അസ്ഹറുദ്ദീൻ, ജോജി അരുവി ത്തുറ പള്ളി,സി.പി.എം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ ഫൈസൽ ,സി പി ഐ ജില്ലാ കമ്മിറ്റി അംഗം എം.ജി.ശേഖരൻ, മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, റാസി ചെറിയ വല്ലം, അൻവർ അലിയാർ (മുസ്ലിം ലീഗ്) യു ഡി.എഫ് ചെയർമാൻ പി.എച്ച്.നൗഷാദ്, എ.എം.എ ഖാദർ ,റ്റി.ഡി.മാത്യൂ (കേരള വ്യാപാര വ്യാവസായ ഏകോപന സമിതി.) ഹസീബ് വെളിയത്ത് (വെൽഫയർ പാർട്ടി )കെ.ഐ.നൗഷാദ്, മാഹിൻ തലപ്പള്ളി, സുബൈർ വെളളാപ്പളളി, റസീം മുതുകാട്ടിൽ, കൗൺസിലറന്മാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഫസൽ റഷീദ്, അൻസർ പുള്ളോലിൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു  

പ്രവാസം

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍; തയ്യാറെടുപ്പുമായി സൗദി

റിയാദ്: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി റെയില്‍വേ അറിയിച്ചു. രാജ്യത്തിൻ്റെ പൊതുഗതാഗത മേഖലയില്‍ ശ്രദ്ധേയമായ ചുവടുവയ്പായാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഫ്രെഞ്ച് ട്രെയിന്‍ ഗതാഗത കമ്പനിയായ അല്‍സ്റ്റോമുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ സൗദി ദേശീയ റെയില്‍വെ കമ്പനി ഒപ്പുവച്ചിരുന്നെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ക്ക് ഇപ്പോഴാണ് തുടക്കം കുറിച്ചിരിക്കുന്നത്. അധികം വൈകാതെ കാര്‍ബണ്‍ ട്രെയിനുകള്‍ ട്രാക്കിലാക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ അവതരിപ്പിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറും. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യം അടുത്തിടെ ആവിഷ്‌ക്കരിച്ച ഗ്രീന്‍ ഇനിഷ്യേറ്റീവ് പദ്ധതി ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു.

കോട്ടയം

കോട്ടയത്ത് അമോണിയയുമായി വന്ന ലോറി മറിഞ്ഞു

കോട്ടയം: കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ കലർന്നത്. അതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.

കോട്ടയം

പൂഞ്ഞാറിന് സമീപം കുളത്തുങ്കലില്‍ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്4 പേര്‍ക്ക് പരിക്കേറ്റു. രാത്രി 10.15 ഓടെയാണ് സംഭവം. പൂഞ്ഞാര്‍ സ്വദേശികളായ പിഞ്ചുകുഞ്ഞടക്കമാണ് 4 പേര്‍ക്ക് പരുക്കേറ്റത്.

സുബിന്‍  , ജാന്‍സി , ഏയ്ഡന്‍ ,  3 മാസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും ചേര്‍ന്ന് തലകീഴായി മറിഞ്ഞ വാഹനം ഉയര്‍ത്തി.  കുട്ടിയെ വേഗത്തില്‍ ആശുപത്രിയിലെതതിക്കാനുള്ള തിടുക്കത്തിനിടെ അപകടമുണ്ടായതെന്നാണ് ഫയര്‍ഫോഴ്സ് നല്കുന്ന സൂചന. എന്നാല്‍  എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ മറിയുകയായിരുമറിയുകയായിരുന്നുവെന്നും പറയപ്പെടുന്നു

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയുടെ പുതിയ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി പി എം അബ്ദുൽ ഖാദറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സനായി ഫാസില അബ്സാറും തെരഞ്ഞെടുക്കപ്പെട്ടു

ഈരാറ്റുപേട്ട നഗരസഭയുടെ പുതിയ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി പി എം അബ്ദുൽ ഖാദറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സനായി ഫാസില അബ്സാറും തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ 19-ാം വാർഡായ വഞ്ചാങ്കലിൽ നിന്നുള്ള കൗൺസിലറാണ് പി എം അബ്ദുൽ ഖാദർ, നഗരസഭയിൽ തുടർച്ചയായി രണ്ടാംവട്ടവും കൗൺസിലറായ അബ്ദുൽ ഖാദർ മുമ്പ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് മാതൃകാ പരമായ അനേകം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തി കൂടിയാണ് പി എം അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട നഗര പതിനാലാം വാർഡായ കൊല്ലംപറമ്പിൽ നിന്നുള്ള കൗൺസിലറാണ് വികസന കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ഫാസില അബ്സാർ. മുസ്ലിം യൂത്ത് ലീഗ് നേതാവ് അബ്സാർ മുരിക്കോലിയുടെ ഭാര്യയാണ്. മുൻ ചെയർപേഴ്സൻ തുടങ്ങി വെച്ച പ്രവർത്തനങ്ങൾ തുരാനാണ്  ആഗ്രഹിക്കുന്നതെന്ന് ഫാസില അബ്സാർ പറഞ്ഞ

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനന്ന ജനകീയ സ്വപ്നം സാക്ഷാത്കരിക്കാൻ തടസ്സങ്ങൾ നീക്കാൻ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക.

  ഈരാറ്റുപേട്ട. മാറി മാറിയുള്ള ഭരണാധികാരികളുടെ ക്രൂരമായ അഗണനയ്ക്ക് എന്നും വിധേയമായി കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ടയ്ക്ക് സിവിൽ സ്റ്റേഷൻ വിഷയത്തിലും ഒടുവിൽ ലഭിച്ചത് അപമാനം മാത്രം. കാലങ്ങളായി കാടു പിടിച്ചു കിടക്കുന്ന പൊലീസ് സ്റ്റേഷൻ വളപ്പിലെ രണ്ടേമുക്കാൽ ഏകറിൽ 50 സെന്റ് സ്ഥലം മാത്രമാണ് എം എൽ എ യും സി പി ഐ അടക്കമുള്ള കക്ഷികളും സിവിൽ സ്റ്റേഷൻ നിർമാണത്തിനായി ആവശ്യപ്പെട്ടത്. എന്നാൽ , ഈ ആവശ്യം പാടെ തള്ളിക്കളത്തെന്ന് മാത്രമല്ല ഇതു സംബന്ധമായി ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് ചീഫിന് കൈമാറിയ റിപ്പോർട്ടും നാടിന് അപമാനമായി. ഈ പ്രദേശത്തെ മതപരമായ പ്രശ്‌നങ്ങൾ, ഭീകരവാദ പ്രശ്‌നങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്ത് ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ കൈവശമുള്ള ഭൂമി പോലീസ് ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനായും ഭീകര വിരുദ്ധ പൊലീസ് പരിശീലന കേന്ദ്രത്തിനായും ഉപയോഗപ്പെടുത്താനുള്ളതാണ് എന്ന റിപ്പോർട്ടാണ് വിവാദമായത്. ഈരാറ്റുപേട്ടയെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ സംബന്ധിച്ച് എം എൽ എ സെബാസ്റ്യൻ കുളത്തുങ്കലും സി പി എം നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മാഹിൻ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയെ സംബന്ധിച്ച് പൊലീസിന്റെ അഭിപ്രായം തന്നെയാണോ സി പി എമ്മിനെന്നും അങ്ങനെയല്ലെങ്കിൽ റിപ്പോർട്ടിനെ തള്ളിപ്പറയാൻ സി പി എം തയാറാകുമോ എന്നും മാഹിൻ ചോദിച്ചു. ജില്ലയിലെ മറ്റു നഗരസഭകളെ അപേക്ഷിച്ച് പൊലീസ് കേസുകൾ ഏറ്റവും കുറഞ്ഞ നഗരസഭയെന്ന ഖ്യാതിയുള്ള ഈരാറ്റുപേട്ടയ്ക്കെതിരെ യുള്ള ആരോപണങ്ങളെ ശക്തമായി ചെറുക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും  

പ്രാദേശികം

അരുവിത്തുറപള്ളിയുടെ സ്വപ്ന പദ്ധതി “സഹദാ ഗാർഡൻസ് വെഞ്ചരിപ്പ്

അരുവിത്തുറ: അരുവിത്തുറപ്പള്ളി മുന്നോട്ടുവച്ച സാമൂഹിക, സാംസ്കാരിക, ആത്മീയ, ഭൗതിക മുന്നേറ്റമായ സഹദാ കർമ്മ പരിപാടിയുടെ ഭാഗമായി 22 പാവപ്പെട്ട കുടുംബങ്ങൾക്ക് ഭവനം പൂർത്തിയാകുന്നു. 2023 ഒക്ടോബർ 14, ശനിയാഴ്ച 3.00 pm ന് ഈ സ്നേഹഭവനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. അരുവിത്തുറ പെരുന്നിലം ഭാഗത്ത് പള്ളി വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടി 10 സെൻറ് സ്ഥലം വീതമുള്ള 22 വീടുകൾ പൂർത്തിയാക്കപ്പെട്ടിരിക്കുന്നത്. 650 sq. Ft വിസ്തീർണ്ണമുള്ള വീടുകൾക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവഴിച്ചു. ഓരോ ഭവനങ്ങളുടെയും സ്വകാര്യത പരിഗണിച്ചുമാണ് നിർമ്മാണം. ഈ 22 ഭവനങ്ങൾക്കു പുറമെ 10 ഭവനങ്ങളുടെ നിർമാണവും പദ്ധതിയിലുണ്ട്. പാലാ രൂപത ഹോം പ്രോജകമായി ചേർന്നാണ് വീടുകൾ ഒരുക്കിയിരിക്കുന്നത്. സഹദാ ഗാർഡൻസ് എന്ന് പേരിട്ടിരിക്കുന്ന ഭവന പദ്ധതി, അരുവിത്തുറ പ്രദേശത്തെ സുമനസുകൾ സംഭാവനയായി നൽകിയ ഒരു കോടി രൂപയും ബാക്കി പള്ളിയിൽ നിന്ന് നേരിട്ട് ചിലവഴിച്ചും എതാണ്ട് എട്ട് മാസം കൊണ്ടാണ് പൂർത്തിയായത്. ശുദ്ധജലത്തിനായി കുളവും പൊതുവായ മൈതാനവും വാഹന പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 2019 ൽ വികാരിയായി നിയമിതനായ ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ നടത്തിയ ഭവന സന്ദർശനങ്ങളിൽ നിന്നാണ് സ്വന്തമായി ഭവനമില്ലാത്തവരുടെ ദുരിതവും ദുഃഖവും നേരിട്ട് കണ്ട് മനസിലായത്. ഈ സന്ദർശനത്തിൽ നിന്നാണ് സഹദാ ഗാർഡൻസ് എന്ന സ്വപ്ന പദ്ധതിയുടെ ആശയം ഉയർന്നു വരുകയും അത് പൂവണിയുകയും ചെയ്തത്. കൈക്കാരന്മാരുടെയും കമ്മിറ്റിയംഗങ്ങളുടെയും അസി. വികാരിമാരുടെയും സഹദാ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ ദൗത്യം പൂർത്തിയായത്. മുതലുള്ള വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കുപറമ്പിലിനോടൊപ്പം സഹവികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ.ജോസഫ് മൂക്കൻ തോട്ടത്തിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. സെബാസ്റ്റിൻ നടുത്തടം, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ കെ.എം. തോമസ് കുന്നയ്ക്കാട്ട്, ജോസ് കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം, സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജെയ്സൺ കൊട്ടുകാപ്പള്ളിൽ, ജോൺസൺ ചെറുവള്ളിൽ, ജോണി കൊല്ലംപറമ്പിൽ, ഡോൺ ഇഞ്ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു. പത്രസമ്മേളനത്തിൽ വികാരി ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കുപറമ്പിൽ അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് മൂക്കൻ തോട്ടത്തിൽ, ഫാ. ജോസഫ് കദളിയിൽ,കൈക്കാരന്മാരായ കെ.എം. തോമസ് കുന്നയ്ക്കാട്ട്, ജോസ് മണവാട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലത്ത്, സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, സഹദാ കൺവീനർ ജെയ്സൺ കൊട്ടുകാപ്പള്ളിൽ, ഡോൺ ഇഞ്ചേരിൽ എന്നിവർ പങ്കെടുത്തു.