വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

ഇസ്രായേൽ ഹമാസ് സംഘർഷം; മരണം 1200 കടന്നു; വിറങ്ങലിച്ച് ലോകം

ടെൽ അവീവ് : ഇസ്രായേൽ – പലസ്തീൻ സംഘർഷം അതി രൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശികം

ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

ഈരാറ്റുപേട്ട: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ മാസത്തിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സ്കൂളിൽ നടന്നു. മാനേജർ പ്രൊഫ എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽഖാദർ ഉൽഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീകല റ്റീച്ചർ മുഖ്യപ്രഭാഷണം നടത്തി. നഗര വൈസ് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ഇല്ല്യാസ്, കൗൺസിലർ അനസ് പാറയിൽ വാർഡ് കൗൺസിലർ പി.എം.അബ്ദുൽ ഖാദർ, പി ടി എ പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ്എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി വിഷയമ വതരിപ്പിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് ലീനാ എം.പി സ്വാഗതവും, പ്രിൻസിപ്പാൽ ഫൗസിയാ ബീവി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ ,പി ടി എ കമ്മിറ്റിയംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, മറ്റിതര അധ്യാപകർ എന്നിവർ പങ്കെടുത്തു. മാന്വൽ പ്രകാരമുള്ള വിവിധ കമ്മിറ്റികളുടെയും സംഘാടകസമിതിയുടെയും രൂപീകരണവും നടന്നു  

പ്രാദേശികം

പുസ്തകക്കെട്ടിനൊപ്പം ഒരു കഷണം കപ്പക്കിഴങ്ങും.

രാവിലെ സ്കൂളിലേക്ക് വന്ന എല്ലാ കുട്ടികളുടെയും കയ്യിൽ പുസ്തകത്തോടാപ്പം ഒരു കപ്പക്കിഴങ്ങുമുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കിയ വിദ്യാർത്ഥികളും അധ്യാപകരും പണി കഴിഞ്ഞ് ഒരുമിച്ചിരുന്ന് കപ്പ വേവിച്ചു കഴിച്ചു. കപ്പ പൊളിക്കലും വേവിക്കലുമെല്ലാം അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചേർന്ന് ചെയ്തപ്പോൾ അത് കുട്ടികൾക്കും മറക്കാനാവാത്ത ഒരനുഭവമായി. അധ്യാപകൻ കെ.എസ്. ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ . ഹെഡ്മിസ്ട്രസ് എം.പി ലീന പരിപാടിയുടെ  ഉൽഘാടനം നിർവ്വഹിച്ചു. അധ്യാപകരായ മാഹീൻ സി .എച്ച്, റമീസ് പി.എസ്., ജയൻ പിജി, അനസ് റ്റി.എസ്., ബീന റ്റി.കെ, റ്റെസിമോൾ മാത്യു മുഹമ്മദ് ലൈസൽഎന്നിവർ നേതൃത്വം നൽകി. പാടിയും പറഞ്ഞും രുചിച്ചും രസകരമായ അനുഭവങ്ങൾ സമ്മാനിച്ചുമാണ് ഈ വർഷത്തെ ഗാന്ധി ജയന്തി വാരാചരണം മുസ്ലിം ഗേൾസിലെ കുട്ടികൾ ആഘോഷമാക്കിയത്  

പ്രാദേശികം

ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂളിൻ്റെ അനുമോദനം

ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂളിൻ്റെ അനുമോദനം ഈരാറ്റുപേട്ട. സ്വദേശിയും കാരയ്ക്കാട് എം.എം എം യു എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മായ ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂൾപി.ടി.എ നേതൃത്വത്തിൽ അനുമോദിച്ചു . സ്‌കൂൾ മാനേജർ കെ.എമുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു കെ.എമുഹമ്മദ് ഹാഷിം, എം.പിഅസർ, ഒ.എ ഹാരിസ്, സെമിനാ വി കെ.രേണു, ഷനീർ അലിയാർ, ഫാത്തിമ ഷമ്മാസ്, ഷാജി കെ.കെ.പി., എം.എ.നവാസ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയൻ ചെയർമാനായി റമീസ് ഫൈസലും

ഇന്ന് നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയൻ ചെയർമാനായി  റമീസ് ഫൈസലും , വൈസ് ചെയർപേഴ്സനായി എസ് അമലയും ജനറൽ സെക്രട്ടറിയായി ദേവനാരായണനും തെരഞ്ഞെടുക്കപ്പെട്ടു.ഫയാസ് ഷാഹിദും ജിത്തു ബിനു വുമാണ് കൗൺസിലർമാർ. ആർട്സ് ക്ലബ്‌ സെക്രട്ടറിയായി അച്ചത്ത് അശോകനും മാഗസിൻ എഡിറ്ററായി ഫായിസ ഷമീറും തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റമീസ് ഫൈസൽ ബി എ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥിയാണ്. തെക്കേക്കര മന്ത പുള്ളോലിൽ ഫൈസലിന്റെ മകനാണ്   

കേരളം

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിച്ചുകൊണ്ട് പോലീസ് നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കണം: മുവാറ്റുപുഴ അഷ്റഫ് മൗലവി മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി തടയാനുള്ള കേരളാ പോലീസ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി അനുവദിക്കില്ലെന്ന് കാണിച്ച് കേരളത്തില്‍ വ്യാപകമായി പോലീസ് ആരാധനാലങ്ങള്‍ക്ക് നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്നു. കേവലം മൂന്നു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള ബാങ്ക് വിളിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പോലീസിന്റെ നിലപാട് അംഗീകരിക്കാവുന്നതല്ല. വ്യത്യസ്ത ജാതി മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസവുമായി പുലര്‍ത്തിപ്പോരുന്ന ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എല്ലാ മതവിഭാഗങ്ങളുടെയും ഇത്തരം സ്വാതന്ത്ര്യങ്ങളെ പൊതുസമൂഹങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകാത്ത വിധത്തില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഉണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ സമീപനം സ്വീകരിക്കണം. ഇത്തരം പ്രകോപനപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അവസാനിപ്പിക്കണം. ഇത്തരത്തില്‍ പോലീസിന് അധികാരം നല്‍കുന്ന എന്തെങ്കിലും വകുപ്പുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പുനപ്പരിശോധിക്കണം. വിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത അസ്വസ്ഥതയും നിരാശയും പ്രതിഷേധവുമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി

പ്രാദേശികം

AKPA കോട്ടയം ജില്ലയുടെ ആദ്യ മേഖലാ സമ്മേളനം

AKPA കോട്ടയം ജില്ലയുടെ ആദ്യ മേഖലാ സമ്മേളനം   (3-10-2023 ) ഈരാറ്റുപേട്ട മേഖലയുടെ സമ്മേളനം കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ മേത്തൻസ് ഉദ്ഘാടനം ചെയ്യുന്നു മേഖല പ്രസിഡന്റ് ബേബിച്ചൻ ഫോട്ടോ ലാന്റ് സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങിണിയിൽ , ജില്ലാ സെക്രടറി സാജു പിനായർ , ജില്ലാ ട്രഷറർ റെന്നി ജോസഫ് ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബൈജു കമൽ , സൂരജ് ഫിലിപ്പ്, മേഖല നീരീഷകൻ ബിനീഷ് രാമപുരം മേഖലാ സെക്രട്ടറി റോയ് അമല , ട്രഷറർ, മനു തീക്കോയ്, തുടങ്ങിയവർ സമീപം

പ്രാദേശികം

ക്യാമ്പിൽ സ്വയം തയ്യാറാക്കിയ ബിരിയാണിക്ക് രുചിയേറെയെന്ന് കുട്ടിക്കൂട്ടം

ഈരാറ്റുപേട്ട ഗവണ്മെന്റ് ഹൈസ്കൂളിൽ നടക്കുന്ന സോഷ്യൽ സർവീസ് ക്ലബ്ബിന്റെ ക്യാമ്പിൽ ആണ് കുട്ടികൾ ബിരിയാണി തയ്യാറാക്കിയത്. സാമൂഹ്യ സേവനം ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന 4 S (School Social Service Scheme) ക്ലബ്ബിന്റെ ക്യാമ്പിൽ രണ്ടാം ദിവസമാണ് കുട്ടികൾ വ്യത്യസ്തമായ പാഠം പരിശീലിച്ചത്. സ്കൂളിലെ തന്നെ പൂർവ വിദ്യാർഥിയായ ഷമീമിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം, അതും ബിരിയാണി തന്നെ , സ്വയം പാചകം ചെയ്യുകയായിരുന്നു. പാചകത്തിന്റെ ഓരോ ഭാഗവും കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തത് കൊണ്ടാവും വിളമ്പി വന്നപ്പോൾ ബിരിയാണിക്ക് പതിവിലേറെ രുചി !