വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

25 കോടി ഓണം ബമ്പർ 4 പേര്‍ പങ്കിടും; ഭാഗ്യവാന്മാരെ കണ്ടെത്തി, എല്ലാവരും തമിഴ്നാട് സ്വദേശികള്‍

25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്ന് വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് ലഭിക്കുന്ന സൂചന. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത് നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്‍റെ സുഹൃത്ത് പാണ്ഡ്യരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിക്കറ്റിപ്പോള്‍ കുപ്പുസ്വാമി എന്നയാളുടെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് 10 ഓണം ബംബർ ടിക്കറ്റുകൾ വാങ്ങിയത്. ഈ ടിക്കറ്റുകൾ നടരാജൻ മറിച്ചു വിറ്റോ? അതോ സ്വയം സൂക്ഷിച്ചോ? എന്നിങ്ങനെ പല പല ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. നടരാജൻ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജൻസിക്കാരും

കോട്ടയം

കോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലും വാഗമണ്‍ റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി. തീക്കോയി, അടുക്കം, ഒറ്റയീട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വെള്ളാനിയില്‍ റബ്ബര്‍ മെഷീന്‍പുര ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ ശക്തമായതിനാല്‍ തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ റവന്യൂ വകുപ്പ് ക്യാംപ് തുറന്നു. അതിനിടെ, മധ്യ തെക്കന്‍ കേരളത്തില്‍ പരക്കെ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍-ഒഡീഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ടുദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ട്. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

പ്രാദേശികം

ഈരാറ്റുപേട്ടയുടെ വൃത്തിയ്ക്ക് വിദ്യാർത്ഥികൾ ചുവട് വെച്ച് നൃത്തമാടി.

ഈരാറ്റുപേട്ട : നഗരം വൃത്തിയേറിയ  ഭംഗിയുടെ  നന്മകളാൽ സമൃദ്ധമാകണമെന്ന സന്ദേശം വിളംബരം ചെയ്ത് വിദ്യാർത്ഥി സംഘം ഫ്ലാഷ് മോബ് നൃത്തം നടത്തിയപ്പോൾ ഒപ്പം കൂടി നാട്ടുകാരും. ഇന്നലെ രാവിലെ  അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ്‌ ആണ് വൃത്തിയുടെ വിളംബര സന്ദേശത്തിന്റെ ഇടം കൂടിയായി മാറിയത്. ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 ക്യാമ്പയിൻ (ഐഎസ്എൽ 2.0) ഭാഗമായി ഇന്ന് നടത്തുന്ന ശുചിത്വ സന്ദേശ റാലിയുടെ വിളംബരമായിട്ടായിരുന്നു ഫ്ലാഷ് മോബ്. രാജ്യത്തെ മുഴുവൻ നഗരസഭകളും വിദ്യാർത്ഥികളെയും യുവജനതയെയും അണിനിരത്തി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ ക്യാമ്പയിൻ ആണ് ഈരാറ്റുപേട്ട നഗരസഭ ഇന്ന് നടത്തിയതെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഫ്ലാഷ് മോബും സെൽഫി പോയിന്റും വൃത്തിക്കൊരു കയ്യൊപ്പ് എന്ന ശുചിത്വ ക്യാൻവാസ് സന്ദേശ ബാനറും എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒപ്പം നഗരസഭ തയ്യാറാക്കിയ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിന് ആദ്യ കോപ്പി നൽകിയാണ് ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം എംഎൽഎ ചെയതു.   കോളേജിലെ വിദ്യാർത്ഥി സംഘം ആണ് ശുചിത്വ ക്യാമ്പയിൻ റാലിയുടെ വിളംബരമായി ശുചിത്വ സന്ദേശ ഗാനങ്ങൾക്ക്‌ നൃത്തച്ചുവടുകൾ പകർന്ന് ഫ്ലാഷ് മോബ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10 ന് പിഎംസി ജങ്ഷനിൽ നിന്നാണ് ശുചിത്വ സന്ദേശ റാലി ആരംഭിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ഇന്ന് നടക്കുന്ന റാലിയിൽ 700 പേർ പങ്കെടുക്കും. റാലിയുടെ തുടക്കത്തിൽ  പുത്തൻപള്ളി ഇമാം മുഹമ്മദ്‌ നദീർ മൗലവി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബാബു സെബാസ്റ്റ്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും. തെക്കേക്കര ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിക്കും. നഗരസഭയുടെ ബ്രാൻഡ് അംബാസിഡറും ഗായികയുമായ അസ്ന ഖാന്റെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് സ്കൂളിലെ 111 വിദ്യാർത്ഥിനികൾ ശുചിത്വ സന്ദേശ സമൂഹ ഗാനം ആലപിക്കും. തുടർന്ന് എംഇഎസ് കോളേജ്, ബിഎഡ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തും. ഗവ. എൽപി സ്കൂളിലെ കുട്ടികൾ ശുചിത്വ നൃത്ത ശില്പം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിലും ശുചീകരണത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുക്കും. ഒപ്പം മാതൃക ഹരിത ഭവനത്തിന്റെ പ്രദർശനവുമുണ്ടാകുമെന്ന് ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. ഇന്നലെ വിളംബര സന്ദേശ പരിപാടിയിൽ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ സുനിത ഇസ്മായിൽ, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, അനസ് പാറയിൽ, ഡോ. സഹല ഫിർദൗസ്, അൻസൽന പരീക്കുട്ടി, സജീർ ഇസ്മായിൽ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥരായ അനൂപ് ജി കൃഷ്ണൻ, വി എച്ച് അനീസ, പി എം നൗഷാദ്, ലിനീഷ് രാജ്, ജെറാൾഡ് മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.

മരണം

വാഹനം തട്ടി വയോധികൻ മരിച്ചു.

ഈരാറ്റുപേട്ട .പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയ വയോധികൻ കാറിടിച്ചു മരിച്ചു.  ഈരാറ്റുപേട്ട കടുവാമൂഴി വക്കാപറമ്പ് വാഴമറ്റം ഈസ റാവുത്തർ ( 75 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ വടക്കേക്കരയിലാണ്  അപകടമുണ്ടായത്.  ഈരാറ്റുപേട്ടയിൽ  നിന്ന് പാലായ് ക്ക് പോയ കാറാണ്  ഇടിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. സംഭവം അറിഞ്ഞെത്തിയ   പോലീസാണ് ഈസായെ പാലായിലെ ഗവ. ആശുപത്രിയിലും  തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ ഈസ ഉച്ചയോടെ മരിച്ചു. ഭാര്യ ഐഷ പെരുവന്താനം സ്വദേശിനി മക്കൾ : നൗഷാദ്,  സിറാജ്. മരുമക്കൾ  ഹസീല പരേതയായ നാഷിദ

മരണം

വാഹനപകടത്തിൽ മരിച്ചു

ഈരാറ്റുപേട്ട .നടയ്ക്കൽ  സഫാ നഗർ മാങ്കുഴയ്ക്കൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബ് (41) വാഹന അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 ന്  ഈരാറ്റുപേട്ട വാഗമൺ റോഡിൽ നടയ്ക്കൽ ബറക്കാത്ത് മഹല്ലിന് സമീപം ഷിഹാബ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് റോഡിൽ വീണ ഷിഹാബിനെ ഇതു വഴി വന്ന ലോറിയിടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം തെള്ളക്കത്ത സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 3 മണിയോടു കൂടി മരണപെടുകയായിരുന്നു.  ഇദ്ദേഹംഈരാറ്റുപേട്ട കാരയ്ക്കാട് യു.പി.സ്കൂളിലെ ബസ് ഡ്രൈവറായിരുന്നുഭാര്യ . അമീന മക്കൾ മുഹമ്മദ് അർഷദ്, മുഹമ്മദ് മുഹിദ്ദീൻ, ഹാദിയ, ഹർഷിയ മൃതദേഹം ഈരാറ്റുപേട്ട പുത്തൻ പള്ളി കബർസ്ഥാനിൽ കബറടക്കി

പ്രാദേശികം

സ്മാർട്ട്‌ ഫോണിലെ ചതിക്കുഴികൾ ബോധ വത്കരണ സെമിനാർ

ഈരാറ്റുപേട്ട: സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശനങ്ങൾ എന്നിവയിൽ നിന്നും എങ്ങിനെ രക്ഷപെടം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. തലപ്പലം  ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ശ്രീജ കെ എസ് അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട എസ് എച്ച് ഒ  ബാബു സെബാസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു.ഓൺലൈൻ, സൈബർ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകൾ ആകുന്നത് സ്ത്രീകൾ ആണെന്നും പുറത്തു പറഞ്ഞാൽ മറ്റുള്ളവർ എന്ത് കരുതും എന്നോർക്കുന്നതും പരാതി കൊടുക്കുന്ന തിൽനിന്നും ഇവരെ പുറകോട്ട് വലിക്കുന്നതായും  സി ഐ അഭിപ്രായപെട്ടു.സി ഡി എസ് വൈസ് ചെയർപേഴ്സൺ  ആശ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്‌  സ്റ്റെല്ല ജോയ്, മെമ്പർമാരായ  ചിത്ര സജി,  ജോമി ബെന്നി, വി ഇ ഒ മിനി, സെക്രട്ടറി അനുചന്ദ്രൻ, സി ഡി എസ്, എ ഡി എസ് ഭരണ സമിതി അംഗങ്ങൾ, സി ഡി എസ് അക്കൗണ്ടന്റ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ സർക്കാർ ഭൂമിയിൽ വരാതിരിക്കാൻ ആർക്കാണ് താൽപര്യമെന്ന് സ്ഥലമില്ലെങ്കിൽ സൗജന്യമായി നൽകാമെന്നും യുത്ത് ലീഗ്

ഈരാറ്റുപേട്ട :- സർക്കാർ തന്നെ കണ്ടെത്തിയ വടക്കേക്കരയിലെ ഗവൺമെന്റ് ഭൂമിയിൽ സിവിൽ സ്റ്റേഷൻ വരാതിരിക്കാൻ ആർക്കാണ് അമിത താല്പര്യമെന്ന്  പൂഞ്ഞാർ എം.എൽ.എ യും സി.പി.എം നേതൃത്വവും വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്തീഗ് ആവശ്യപ്പെട്ടു. 2.80ഏക്കർ സ്ഥലം പോലീസ് സ്റ്റേഷന്റെ കൈവശമുണ്ടായിട്ടും അതിൽ 1.40 ഏക്കർ സിവിൽ സ്റ്റേഷന് എടു ക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് വെച്ച് 10 മാസം കഴി ഞ്ഞിട്ടും ഇപ്പോഴും പരിഗണനയിൽ മാത്രമാണെന്ന മറുപടി ലഭിച്ചെന്ന് എം.എൽ.എ തന്നെയാണ് പറയുന്നത്. സ്ഥലം ഏറ്റടുക്കാൻ സർക്കാരിനും എം.എൽ.എ ക്കും കഴിയുന്നില്ലെങ്കിൽ ആവശ്യ മായ സ്ഥലം സൗജന്യമായി നൽകാൻ മുസ്ലിം ലീഗ് തയ്യാറാണെന്നും പക്ഷെ എത്രയും വേഗം ജനങ്ങളുടെ ആവശ്യത്തിന് സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് പരിഹാരമുണ്ടാകണ മെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ  വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ മറ്റൊരിടത്തുമില്ലാത്ത സുരക്ഷാകാരണങ്ങൾ പറഞ്ഞും മറ്റ് പദ്ധതികൾ നടപ്പിലാക്കണമെന്ന് പറഞ്ഞും ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ വിഷയം ആഭ്യന്തര വകുപ്പിൻ്റെതീരുമാനം വൈകുകയാണ്. കോട്ടയത്തും പാലായിലുമൊക്കെ പോലീസ് ഓഫീസുകളും ജയിലും സിവിൽ സ്റ്റേഷ നുമൊക്കെ ചേർന്ന് പ്രവൃത്തിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ അതു പാടില്ല എന്നു പറയു ന്നത് എന്തുകൊണ്ടാണ്. പൊൻകുന്നത്ത് 4 .5 ഏക്കറും പാലായിൽ 2 ഏക്കറും ആഭ്യന്തര വകുപ്പിന് ഭൂമിയുള്ളപ്പോൾ ട്രയിനിംഗ് സെൻററും ക്വാർട്ടേഴ്സുകളും ഈരാറ്റുപേട്ടയിൽ മാത്രം പണിയണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. അവയൊക്കെ പണിതാലും കുറച്ച് സ്ഥലം സിവിൽ സ്റ്റേഷന് നൽകാത്തത് ആരുടെ താൽപര്യപ്രകാരമാണ്. ഇതിനൊക്കെ സി.പി.എം ഉം എം.എൽ.എ യും മറുപടി പറയേണ്ടതാണ്. ഈരാറ്റുപേട്ടയിലെ സ്ഥലമേറ്റെടുപ്പിനുപോലും 21 മാസമായിട്ടും തീരുമാനമാകാതെനിൽക്കുമ്പോൾ 3 മാസം കൊണ്ട് ഏറ്റമുമാനൂരിൽ സമാന സ്വഭാവമുള്ള സ്ഥലത്ത് സിവിൽ സ്റ്റേഷന്റെ സ്ഥലമേറ്റെടുത്ത് നടപടികൾ പൂർത്തിയായിവരുന്നത് വിവേചനമല്ലേ? താലൂക്കും താലൂക്കാശുപത്രിയും കുടിവെള്ള പദ്ധതിയും ട്രാഫിക്ക് യൂണിറ്റ് പോലുംനൽകാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരും എം.എൽ.എ യും പൂഞ്ഞാറിനോടും ഈരാറ്റുപേട്ടയോടും കടുത്ത അവഗണനയാണ് കാട്ടുന്നത്. പൂഞ്ഞാർ മണ്ഡലത്തിന്റെയും ഈരാറ്റുപേട്ടയുടേയും സമഗ്രവികസനത്തിന് മുന്നിൽ നിന്നത് മുസ്ലിം ലീഗും യു.ഡി.എഫുമാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ഇടതുമുന്നണിയിലെ മുപ്പിളപ്പ് തർക്കം മൂലം സിവിൽ സ്റ്റേഷൻ നാടിന് നഷ്ടപ്പെട രുതെന്നും ഇത് യാഥാർത്ഥ്യമാക്കുവാൻ പൊതുജനപങ്കാളിത്തത്തോടെ സമരപരിപാടികൾ മുസ്ലിം ലീഗ് ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. കോട്ടയംജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ:വി.പി.നാസർ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അൻവർ അലിയാർ, ജനറൽ സെക്ര ട്ടറി സിറാജ് കണ്ടത്തിൽ, യൂത്ത് ലീഗ് നേതാക്കളായ അബ്സാർ മുരിക്കോലി, അമീൻ പിട്ട യിൽ, യഹിയ സലിം എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.

പ്രാദേശികം

ചാമ്പ്യൻമാർക്ക് സ്വീകരണം നൽകി.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സബ് ജില്ലാ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ജൂണിയർ,സീനിയർ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വോളീബോൾ ടീമംഗങ്ങൾക്കും പരിശീലകർക്കും വാകേഴ്സ് ക്ലബ്ബ് സ്വീകരണം നൽകി.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.വോളീബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എച്ച്.ജബ്ബാർ,വോളീബോൾ പരിശീലകൻ നസീർ കൊച്ചെപ്പറമ്പിൽ, വാകേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.പരിശീലനത്തിന് ആവശ്യമായ പന്തുകൾ ടീമുകൾക്ക് സമ്മാനമായി നൽകി.