വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യർക്കും തുറന്ന ഒരു പാഠപുസ്തകമാണ്. 1971 ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ 2023 ൽ പുറത്തിറങ്ങാനിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് വരേക്ക് നീണ്ടു നിൽക്കുന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതം മലയാള സിനിമാ ലോകത്തിന്റെ സമ്പത്ത് തന്നെയാണ്. പൊന്തൻ മാടയും, അമരവും, മതിലുകളും, സാമ്രാജ്യവും, മൃഗയയും കണ്ട മലയാളികൾക്ക് മമ്മൂട്ടിയേക്കാൾ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മറ്റൊരാളെ സങ്കൽപ്പിക്കാൻ പ്രയാസമാണ്. അത്രത്തോളം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നടനാണ് അദ്ദേഹം. വെള്ളിത്തിരയിൽ മമ്മൂട്ടി കഥാപാത്രങ്ങൾ സൃഷ്‌ടിച്ച ഒരു ഓറയുണ്ട് അതിൽ നിന്ന് സിനിമാ പ്രേമികൾക്ക് ഇപ്പോഴും പുറത്തു കടക്കാൻ സാധിച്ചിട്ടില്ല. അച്ഛനായും മകനായും സഹോദരനായും മമ്മൂട്ടി കഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളങ്ങളെ എപ്പോഴും സിനിമയിൽ നിലനിർത്തി ഒരേ സമയം തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്യാങ്‌സ്റ്റർ സിനിമകൾ ചെയ്ത മമ്മൂട്ടി കാഴ്ച, കയ്യൊപ്പ്, ഉണ്ട, ബാബ സാഹേബ് അംബേദ്‌കർ, പേരന്പ് തുടങ്ങിയ കഥാപാത്ര പ്രാധാന്യമുള്ള നിരവധി സിനിമകളും ചെയ്‌തു. മെഗാസ്റാറായും മികച്ച നടനായും തുടരുക എന്ന വെല്ലുവിളി നിറഞ്ഞ സിനിമാ ജീവിതമാണ് മമ്മൂട്ടി എന്നും തെരഞ്ഞെടുത്തിരുന്നത്. അത്തരത്തിൽ തെരഞ്ഞെടുപ്പുകളിൽ എല്ലാക്കാലവും വിജയിച്ച ഒരു നടൻ കൂടിയാണ് അദ്ദേഹം. പരീക്ഷണ സിനിമകൾക്കും പുതുമുഖ സംവിധായകർക്കും സിനിമയിൽ ഇടം കൊടുക്കാൻ ഇപ്പോഴും ഇഷ്ടപ്പെടുന്ന മമ്മൂട്ടി ജീവിതത്തിൽ പുലർത്തുന്ന കൃത്യതയും മാതൃകയാക്കേണ്ടതാണ്.  

ജനറൽ

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്. ടേസ്റ്റീ ഗ്രീന്‍ ആപ്പിള്‍ കുക്കുമ്പര്‍ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഗ്രീന്‍ ആപ്പിള്‍ – 1 കാരറ്റ് – 1 കാബേജ് – 100 ഗ്രാം കുക്കുമ്പര്‍ – 1 ഉപ്പ് – ആവശ്യത്തിന് തേന്‍ – 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് : 1 ഒലിവ് ഓയില്‍ – 20 മില്ലിലിറ്റര്‍ പച്ചക്കറികള്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്തു യോജിപ്പിക്കുക. നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേര്‍ത്തു സാലഡ് ഡ്രസിങ് തയാറാക്കാം. ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേര്‍ത്തു യോജിപ്പിച്ച് എടുക്കാം.

ജനറൽ

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ?

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ  1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ 2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ 3 സവാള- 3 എണ്ണം 4 ചെറിയ ഉള്ളി- 3- 4 എണ്ണം 5 വെളുത്തുള്ളി- 3-4 അല്ലി 6 ഇഞ്ചി- ഒരു കഷ്ണം 7 പച്ചമുളക്- 2-3 എണ്ണം 8 മീറ്റ് മസാല-3 ടീസ്പൂണ്‍ 9 ഗരം മസാല-1 ടീസ്പൂണ്‍ 10 ഉപ്പ്- ആവശ്യത്തിന് തയാറാക്കുന്ന വിധം കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റ ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.

ജനറൽ

ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ വെറും പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം ഒട്ടും മധുരിക്കാതെ കാരറ്റ് കറി

കാരറ്റ് തോരന്‍ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ കാരറ്റ് കറി പൊതുവേ ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കാരറ്റ് കറി ട്രൈ ചെയ്താലോ? കാരറ്റ്- അര കിലോ ഉള്ളി- മൂന്നെണ്ണം തക്കാളി- മൂന്നെണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍ കസ്‌കസ് – 1 ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട- 2 കഷ്ണം ഗ്രാമ്പൂ- അഞ്ചെണ്ണം പെരുഞ്ചീരകം- 1 ടീസ്പൂണ്‍ തേങ്ങ ചിരകിയത്- പകുതി തേങ്ങ മഞ്ഞള്‍പ്പൊടി- ആവശ്യത്തിന് വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി- ഒന്നര ടീസ്പൂണ്‍ മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് കറിവേപ്പില ഉണ്ടാക്കുന്നവിധം 1. കാരറ്റ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക 2. മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക 3. കസ്‌കസ്. കറുവപ്പട്ട., ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക 4. ഉള്ളി നന്നായി വഴറ്റുക 5. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക 6. കുറച്ച് കറിവേപ്പില, തക്കാളി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക 7. നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക. 9. ഈ മസാലയും അരപ്പും തിളപ്പിച്ച കാരറ്റിലേക്ക് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. 9. കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം.

ജനറൽ

കാന്താരിമുളക് എടുക്കാനുണ്ടോ? ഞൊടിയിടയിലുണ്ടാക്കാം കാന്താരി ബീഫ്

കാന്താരി ബീഫ് കഴിച്ചിട്ടുണ്ടോ നിങ്ങള്‍ ? നല്ല എരിവും ബീഫിന്റെ രുചിയും കൂടി ചേര്‍ന്ന നല്ല കിടിലന്‍ കാന്താരി ബീഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? 1.വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂണ്‍ 2.കടുക് – അര ചെറിയ സ്പൂണ്‍ 3.ഇഞ്ചി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍ ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത് പച്ചമുളക് – ഒന്ന്, അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് 4.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര വലിയ സ്പൂണ്‍ പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍ 5.തക്കാളി – ഒന്ന്, അരിഞ്ഞത് 6.ബീഫ് വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കിയത് – 150 ഗ്രാം 7.കാന്താരി മുളക് – ആറ് പച്ചമുളക് – രണ്ട് ഇഞ്ചി അരിഞ്ഞത് – അര വലിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – അര വലിയ സ്പൂണ്‍ കറിവേപ്പില – രണ്ടു തണ്ട് ഏലയ്ക്ക – അഞ്ച് കറുവാപ്പട്ട – ഒരു കഷണം കുരുമുളക് – അര വലിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് 8.തേങ്ങാപ്പാല്‍ – രണ്ടു വലിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. ചുവന്നുള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതീയിലാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം.

ഇൻഡ്യ

ആദിത്യ എൽ വൺ : ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയമെന്ന് ഐഎസ്ആര്‍ഒ. ഇതോടെ പേടകം ഭൂമിയില്‍ നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22,459 കിലോമീറ്ററും ഉളള ഭ്രമണപഥത്തിലെത്തി. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച നടത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 16 ദിവസം ആദിത്യ എല്‍ വണ്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ്. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും പിഎസ്എല്‍വി വിക്ഷേപണ വാഹനത്തില്‍ ആദിത്യ എല്‍ വണ്ണിന്റെ യാത്ര ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്എല്‍ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓര്‍ബിറ്റില്‍ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാര്‍ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം. ➖➖➖

കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴികള്‍ രണ്ടെണ്ണം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കൂടുതല്‍ കനക്കും. അടുത്ത മൂന്നുദിവസം തീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറും. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കൂടുതല്‍ കനക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  04-09-2023: ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു-പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ , തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത. 05-09-2023 & 06092023: ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു-പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ , അതിനോട് ചേര്‍ന്ന മദ്ധ്യബംഗാള്‍ ഉള്‍ക്കടല്‍ ,തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത. 

കോട്ടയം

പുതുപ്പള്ളിയിൽ പോളിംഗ് നാളെ; ഏഴ് സ്ഥാനാര്‍ത്ഥികള്‍, 1,76,417 വോട്ടര്‍മാര്‍

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മന്‍, ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴിന് കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥരെ സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെയും വി.വി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി പാറ്റുകള്‍ കൂടി അധികമായി കരുതിയിട്ടുണ്ട്