വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പൂർവവിദ്യാർഥി സംഗമം

അരുവിത്തുറ സെയ്ൻ്റ് ജോർജ് കോളേജ് 1992-95 ബാച്ച് ഇക്കണോമിക്സ് ബിരുദ വിദ്യാർഥികളുടെ സംഗമത്തിൽ നിന്ന് ഭരണങ്ങാനം: അരുവിത്തുറ സെയ്ൻ്റ് ജോർജ് കോളേജ് 1992-95 ബാച്ച് ഇക്കണോമിക്സ് ബിരുദ വിദ്യാർഥികളുടെ   സംഗമം ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു.സംഗമത്തിൽ പൂർവ വിദ്യാർഥി സംഘടനാ പ്രസിഡൻ്റ് കെ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പുഷ്പ തോമസ്, അമ്പിളി റോബി, സുധീഷ് ജി. പ്പാത്തോട്ടം, മാർട്ടിൻ ജോസ് എന്നിവർ നേത്യത്വം നൽകി

കേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: *സംസ്ഥാനത്ത്  വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടൻ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഇങ്ങനെ പുറത്തു നിന്ന് വെെ​ദ്യുതി വാങ്ങേണ്ടി വന്നാൽ സ്വാഭാവികമായിട്ടും വെെദ്യുതി നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നും  ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറ‍ഞ്ഞു. വെെദ്യുതിക്ഷാമം രൂക്ഷമായതിനാൽ സ്വാഭാവികമായും വെെ​ദ്യുതി നിരക്ക് ഉയരുമെന്നും കൂടാതെ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങിയാൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ പറ്റുമെന്നുമാണ് മന്ത്രി പറഞ്ഞത്.  സംസ്ഥാനത്ത് വെെ​ദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തു നിന്ന് വെെദ്യുതി വാങ്ങുന്നതിനായി നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. അധികം വെെകാതെ തന്നെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു. ജലവൈദ്യുതി പദ്ധതികള്‍ പ്രാവര്‍ത്തികമായി കഴിഞ്ഞാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടും. കൂടാതെ, പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ വൈദ്യുതി പുറത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി മന്ത്രി വ്യക്തമാക്കി  

പ്രാദേശികം

ആദ്യത്തിനും അക്ഷരക്കും കാരുണ്യ ഭവനം കൈമാറി.

ഈരാറ്റുപേട്ട: വാടക വീട്ടിൽ താമസിച്ച് കൊണ്ടിരിക്കെ പിതാവ് ഉപേക്ഷിച്ച് പോവുകയും അർബുദ രോഗത്തിന് കീഴ്പെട്ട് മാതാവ്  മരണപെടുകയും ചെയ്ത  ആദ്യത്തിനും  അക്ഷരക്കും വേണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയിൽ പണി പൂർത്തിയാക്കിയ കാരുണ്യ ഭവനം  തുറന്ന് നൽകി.  വെള്ളിയാഴ്ച രാവിലെ കാരുണ്യഭവനത്തിൽ നടന്ന ചടങ്ങിൽ   മസ്ജിദുൽ ഈമാൻ ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് സാബിത്ത് മൗലവി മുത്ത ക്ഷി രത്നമ്മക്കും രണ്ട് മക്കൾക്കും വേണ്ടി  ഭവനം തുറന്ന് നൽകിയത്.വൈകുന്നേരം അഞ്ച് മണിക്ക് നടത്തിയ സാംസ്കാരിക പൊതുയോഗം പുത്തൻ പള്ളി ചീഫ് ഇമാം കെ എ നെദീർ മൗലവി ഉദ്ഘാടനം ചെയ്തു. സമസൃഷ്ടി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്  ഒരു നാട് ഒന്നിച്ച് നിന്ന് നടത്തിയതെന്ന് അദ്ധേഹം പറഞ്ഞു. കാരുണ്യത്തിന്റെ കൊട്ടരാമാണ് പണി കഴിപ്പിച്ചതെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.   രക്ഷാധികാരി കെ എ മുഹമ്മദ് അഷറഫ്  അധ്യക്ഷത വഹിച്ചു.ട്രഷറർ യുസഫ് ഹിബ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് കൗൺസിലർ സുനിൽ കുമാർ,കാരക്കാട് സ്കൂൾ  സെയ്ദ് കുട്ടി വെള്ളൂപറമ്പിൽ, പരികൊച്ച് വെള്ളൂപറമ്പിൽ,സി ജി ശശികുമാർ,പി ഇ മുഹമ്മദ് സക്കീർ, നഗരസഭ കൗൺസിലർനൗഫിയ ഇസ്മായിൽ,എൻ കെ മുഹമ്മദ് സാലി ,അജ്മി അബ്ദുൽ ഖാദർ,അഫ്സാർ പുള്ളോലിൽ ,എ എം എ ഖാദർ ,  പി എ ഹാഷിം  നിസാർ  മൗലവി ,റഹീം മൗലവി സി പി ബാസിത് ,അബൂബക്കർ  സിദ്ദീഖ് മൗലവി ,സി കെ  സലീം ,ജിജി തുമ്പാലശ്ശേരി, സക്കീർ കറു കാഞ്ചേരി,നിസാർ കൊടിത്തോട്ടം    അനസ് പീടിയേക്കൽ, എന്നിവർ പങ്കെടുത്തു.ജനറൽ കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ സ്വാഗതവും എസ് സുലൈമാൻ നന്ദിയും പറഞ്ഞു. 

മരണം

ഈരാറ്റുപേട്ട :പാറനാനിക്കൽ ഹസൻ കുഞ്ഞ് (92 ) നിര്യാതനായി

ഈരാറ്റുപേട്ട :പാറനാനിക്കൽഹസൻ കുഞ്ഞ്  (92 ) നിര്യാതനായി. ഭാര്യ  കൊല്ലംപറമ്പ് കുടുംബാം ഫാത്തിമ  മക്കൾഅബ്ദുൽ ഖാദർ ഷിഹാബ് , സൗദ , ഷെഫീഖ , സബൂറ ,നസീറ ,  മരുമക്കൾ : റസിയ , ബുഷറ , പരി കൊച്ച്  (പരേതൻ), സൈദലവി , യൂസഫ് , ബഷീർ മൗലവി.ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കി.

ജനറൽ

വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ..സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി; മമ്മൂട്ടി

മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലിയർപ്പിച്ച് നടൻ മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി… എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ സിദ്ദിഖിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ അടികുറിപ്പായി കുറിച്ചത്. അതേസമയം, സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മോഹൻലാൽ കുറിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. അതേസമയം, സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മോഹൻലാൽ കുറിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചുവെന്നും മോഹൻലാൽ കുറിച്ചു. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സിദ്ദഖിൻ്റെ മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. നാളെ രാവിലെ 9 മണി മുതൽ 12 മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. ശേഷം പള്ളിക്കരയിലെ വീട്ടിലെത്തിക്കും. വൈകിട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കം.  

ജനറൽ

ഒരു കഥ ഉണ്ടാക്കിയ ശേഷം മമ്മൂക്കയെ കണ്ടെത്തിയതല്ല, ആ രണ്ട് ഏട്ടന്‍ കഥാപാത്രങ്ങളുണ്ടായതിങ്ങനെ; സിദ്ദിഖ് അന്ന് പറഞ്ഞ വാക്കുകള്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും പങ്കുവയ്ക്കപ്പെടുന്നത് മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളെ കുറിച്ച് സിദ്ദിഖ് മുന്‍പ് പറഞ്ഞ കാര്യങ്ങളാണ്. 1996ല്‍ മമ്മൂട്ടിയെ വെച്ച് സിദ്ദിഖ് തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലര്‍. മമ്മൂട്ടിയെ നായകനാക്കി 2003ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയാണ് ക്രോണിക് ബാച്ചിലര്‍. ഒരു സ്വകാര്യ ചാനലിനോടാണ് സംവിധായകന്‍ സിദ്ദിഖ് ഈ രണ്ട് സിനിമകളെ കുറിച്ച് മുന്‍പ് വാചാലനായത്. ഈ രണ്ട് സിനിമകളിലും ഏട്ടന്‍ കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തുന്നത്. മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മമ്മുക്കയെ ഒരു എട്ടനായി കാണാനാണ് എന്നാണ് അദ്ദേഹേം പറഞ്ഞത്. ക്രോണിക് ബാച്ചിലറിന്റെ കഥ ഉണ്ടാകുന്നത് മമ്മൂക്ക എന്ന ആര്‍ടിസ്റ്റിനെ ഫിക്സ് ചെയ്ത് കഴിഞ്ഞ ശേഷമാണ്. ഒരു കഥ ഉണ്ടാക്കിയ ശേഷം മമ്മൂക്കയെ കണ്ടെത്തിയതല്ല. മമ്മൂക്കക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്നതായി ദൗത്യം. മമ്മൂക്കയുടെ അപ്പോള്‍ വന്നുകൊണ്ടിരുന്ന സിനിമകളുടെ കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥ വേണമായിരുന്നു. മമ്മൂക്കയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്, പ്രേക്ഷകര്‍ അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, അദ്ദേഹത്തില്‍ നിന്നും കാണാനാഗ്രഹിക്കുന്ന ഒരു ക്യാരക്ടര്‍ വേണമായിരുന്നു. മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മമ്മുക്കയെ ഒരു എട്ടനായി കാണാനാണ്. ഹിറ്റ്ലറിലും ഏട്ടന്‍ വേഷമാണ്. അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ഏട്ടനെ വേണമായിരുന്നു ക്രോണിക് ബാച്ചിലറില്‍ കൊണ്ടുവരാന്‍. ഹിറ്റ്ലറിലും ചൂടനായ ഒരു ഏട്ടനാണ് മാധവന്‍ കുട്ടിയെങ്കില്‍ കോണിക് ബാച്ചിലറിലെ എസ്.പി എന്ന കഥാപാത്രം വളരെ ശാന്തനാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയുണ്ടായി വളരെ പക്വത ചെറുപ്പത്തിലേ വന്നയാളാണ്. എപ്പോഴും കഥയും കഥാപാത്രങ്ങളും ഉണ്ടാക്കുമ്പോള്‍ നമ്മുടേതായ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അതില്‍ വരും. നമ്മുടെ ഇഷ്ടങ്ങളായിരിക്കും നായകനിലേക്ക് കൊണ്ടുവെക്കുക, ഇഷ്ടക്കേടുകളായിരിക്കും വില്ലനില്‍ പ്രതിഷ്ഠിക്കുക. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ എന്റെ സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങള്‍ക്ക് മറ്റ് സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങളേക്കാള്‍ വ്യത്യസ്തത വരുന്നത്. പല ഏട്ടന്മാരെയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാനുണ്ടാക്കിയ ഹിറ്റ്ലറിലെയും ക്രോണിക് ബാച്ചറിലെയും ഏട്ടന്മാര്‍ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്.- സിദ്ദിഖ് പറഞ്ഞു  

ജനറൽ

ഒരായിരം ചിരി ഓർമ്മകൾ സമ്മാനിച്ച് കണ്ണീരിലാഴ്‌ത്തി മടക്കം; മലയാളത്തിന്റെ ചിരി തമിഴിനും ഹിന്ദിക്കുമായി പങ്കുവച്ച സൂപ്പർ ഹിറ്റുകളുടെ ചലച്ചിത്രകാരൻ; സംവിധായകൻ സിദ്ദീഖിന് വിടനൽകാൻ

കൊച്ചി: സംവിധായകനും നടനുമായ സിദ്ദിഖിന് വിട. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിദ്ദിഖിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതൽ എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.  നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് - ലാൽ കോമ്പോ മോഹൻലാൽ ചിത്രമായ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകർ എന്ന നിലയിൽ ആദ്യ ചിത്രം 'റാംജി റാവു സ്പീക്കിങ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. അന്നോളമുള്ള കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടർച്ചയായി ഹിറ്റുകളിൽ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ 'ഹിറ്റ്‌ലെർ' ആയിരുന്നു. ചിത്രത്തിന്റെ നിർമ്മാണത്തിൽ ലാലും പങ്കാളിയായി. തന്റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തിൽ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്‌കരിച്ചു. മറുനാട്ടിലെ താരങ്ങൾ സിദ്ദിഖിന്റെ കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിച്ചു. സൽമാൻഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി. ജയറാമും മുകേഷു ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്‌സ്. സിനിമ തമിഴിലെത്തിയപ്പോൾ താരങ്ങൾ മാറി. വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയിൽ ഹിറ്റ് തീർത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003 ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലർ പുറത്തിറങ്ങിയത്. തൊട്ടടുത്ത വർഷം തമിഴിലെത്തിയപ്പോൾ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭൂദേവയയും ഫ്രെയിമിലെത്തി. 'ഫുക്രി', 'ബിഗ് ബ്രദർ' എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സിദ്ദിഖ് നടനായും എത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു. സൂപ്പർ ഹിറ്റായ ബോർഡി ഗാർഡ് തമിഴിൽ കാവലനായി, വിജയും അസിനും തമിഴിൽ തകർത്താടി. തമിഴിൽ ഒതുങ്ങിയില്ല സിദ്ദിഖിന്റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്റെ സംവിധാനത്തിൽ ബോഡിഗാർഡ് ബോളീവുഡിലുമെത്തി. വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങൾക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേർത്തുമായിരുന്ന സിദ്ദിഖിന്റെ പരീക്ഷണങ്ങൾ. ➖➖➖➖➖➖

ജനറൽ

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയായിരുന്നു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്. കൊച്ചിയില്‍ ഇസ്മാഈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി 1960 ഓഗസ്റ്റ് ഒന്നിനു ജനിച്ച സിദ്ധീഖ് കളമശേരി സെന്റ് പോള്‍സ് കോളജിലാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. യൗവനകാല സുഹൃത്തായ ലാലും ചേര്‍ന്ന് കൊച്ചിന്‍ കലാഭവനില്‍ മിമിക്രി താരമായി ചേര്‍ന്ന സിദ്ധീഖ് കൂടി നേതൃത്വം കൊടുത്തതാണ് മിമിക്‌സ് പരേഡ് എന്ന കലാരൂപം. തുടര്‍ന്ന് ഫാസിലിന്റെ സംവിധാന സഹായികളായിത്തീര്‍ന്ന സിദ്ധീഖും ലാലും ഫാസില്‍ നിര്‍മ്മിച്ച റാംജി റാവുവിലൂടെ സ്വതന്ത്രസംവിധായകാരായി റാംജിറാവ് സ്പീക്കിങ്ങ്,ഇന്‍ ഹരിഹര്‍ നഗര്‍,2 ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകള്‍ ഒന്നിച്ചു സംവിധാനം ചെയ്ത ശേഷം മാന്നാര്‍ മത്തായി കഴിഞ്ഞ് ഹിറ്റ്‌ലറിലൂടെ സിദ്ധീഖ് സ്വതന്ത്രസംവിധായകനായി.ഫ്രണ്ട്സ്, ഫ്രണ്ട്സ് (തമിഴ്),ക്രോണിക് ബാച്ച്ലര്‍,എങ്കള്‍ അണ്ണ (തമിഴ്),സാധു മിറാന്‍ഡ (തമിഴ്) ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്),ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് & ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ (2019)വരെ 13 ചിത്രങ്ങള്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്തു. ലാലിനു വേണ്ടി പില്‍ക്കാലത്ത് കിങ് ലയറിന് തിരക്കഥയെഴുതി. മിനിസ്‌ക്രീനില്‍ മിമിക്രി-ഹാസ്യ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായ സിദ്ധീഖ് പത്തോളം സിനിമകളില്‍ സൗഹൃദവേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ് എന്നിവയുടെ കഥാകൃത്തായിരുന്നു. 1991ല്‍ ഗോഡ്ഫാദറിന് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫെഫ്കയുടെ സ്ഥാപകാംഗവും മാക്ട ഭാരവാഹിയുമായിരുന്നു