വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രവാസം

ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് യാത്രാമൊഴിയേകി യുഎഇ

അബുദബി: അന്തരിച്ച അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനുമായ ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് വിട നൽകി യുഎഇ. അബുദാബിയിലെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് മസ്ജിദില്‍ നടന്ന സംസ്‌കാര പ്രാര്‍ഥനക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് നേതൃത്വം നല്‍കി. തുടര്‍ന്ന് അല്‍ ബത്തീന്‍ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചത്. സഹോദരന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ദേശീയ പതാകകള്‍ പകുതി താഴ്ത്തികെട്ടി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ലോക നേതാക്കളും ഷെയ്ഖ് സാഈദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പാകിസ്ഥാന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഷ്, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി എന്നിവര്‍ സമൂഹ മാധ്യമമായ എക്സിലൂടെ അനുശോചനം പങ്കുവച്ചു. ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍സെയദ്, ബെഹ്റൈന്‍ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തുടങ്ങി നിരവധി രാഷ്ട തലവന്‍മാര്‍ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുശോചനം അറിയിച്ചു. 2010ലാണ് അബുദബി ഭരണാധികാരിയുടെ പ്രതിനിധിയായി ഷെയ്ഖ് സാഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിതനായത്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ആസൂത്രണ വകുപ്പ് അണ്ടര്‍ സെക്രട്ടറി, മാരിടൈം പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍, യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി വിവിധ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ജനറൽ

വിളിച്ചോളൂ പാൻ ഇന്ത്യനെന്ന്'; ഡിക്യുവിന്റെ 'കാന്താ' എത്തുന്നു, ഒപ്പം റാണ ദഗ്ഗുബാട്ടിയും

മലയാളത്തിന്റെ ഡിക്യു 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ദുൽഖർ സൽമാന്റെ നിരവധി സിനിമകളുടെ അപ്ഡേറ്റുകളും വന്നിരുന്നു. ഇപ്പോഴിതാ നടൻ നായകനാകുന്ന പുതിയ പാൻ ചിത്രത്തിന്റെ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേര് 'കാന്താ' എന്നാണ്. 'ലൈഫ് ഓഫ് പൈ'യിൽ സഹ സംവിധായകനായി പ്രവർത്തിച്ച സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്. സിനിക്വസ്റ്റ് സാൻ ജോസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ് നേടിയ 'നിള' (2016) എന്ന ചിത്രമാണ് സംവിധായകൻ മുമ്പ് ഒരുക്കിയത്. അദ്ദേഹത്തിന്റെ ദ ഹണ്ട് ഫോർ വീരപ്പൻ എന്ന ഡോക്യുമെന്ററി പരമ്പര ഓഗസ്റ്റ് 4-ന് നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുകയാണ്.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് മന്ത്രിക്ക് നിവേദനം നൽകി.

ഈരാറ്റുപേട്ട:നഗരസഭയിൽവെള്ളപ്പൊക്കം നിയന്ത്രിക്കാൻ വേണ്ടി മഴ കാലത്ത് പൂർണ്ണമായും ഷട്ടറുകൾ തുറന്ന് വിടുന്ന രീതിയിലും വേനൽ ക്കാലത്ത്  നഗര സഭാ പ്രദേശത്ത് കൂടി ഒഴുകുന്ന ഇരാറുകളിലും ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് പരിഹാരമായും വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ചു കൊണ്ട്   മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട മുക്കടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണ മെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന  ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ജനകീയ വികസന ഫോറം നിവേദനം നൽകിയതായി  പ്രസിഡന്റ് പി.എ.മുഹമ്മദ് ഷെരീഫ് അറിയിച്ചു.

കേരളം

കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തി; റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം തമിഴ്നാട്, കർണാടക, ​ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്. '14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായപ്പോൾ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി', ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റു ഭാ​ഗങ്ങളിൽ ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ഐ സി എം ആർ -എൻ ഐ വി ഡയറക്ടർ ഇൻ-ചാർജ് ഡോ. ഷീലാ ഗോഡ്‌ബോൾ പറഞ്ഞു. മനുഷ്യരിൽ മാരകമായ ശ്വാസകോശ, മസ്തിഷ്ക രോ​ഗങ്ങൾക്ക് നിപ വൈറസ് കാരണമാകുന്നു. കേരളത്തിൽ 2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.

ജനറൽ

പാട്ടിന്റെ നറുപുഷ്പ്പത്തിന് ഇന്ന് അറുപതാം പിറന്നാൾ; പാട്ടുകാരിയായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു? മലയാളത്തിന്റെ വാനമ്പാടിയുടെ മറുപടി ഇങ്ങനെ..

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. ചിത്ര മലയാള സിനിമയിലെത്തിയതോടെ നിരവധി തെന്നിന്ത്യൻ ​ഗായികമാർക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇന്ന് അറുപത് വയസ്സിന്റെ നിറവിൽ നിൽക്കുമ്പോഴും നിറപുഞ്ചിരിയോടെ മലയാളികളുടെ മനസ്സിൽ ​ഗാനാമൃതം പൊഴിക്കുകയാണ് ചിത്ര. ​പാട്ടുകാരിയായിരുന്നില്ലെങ്കിൽ താൻ ഒരു അധ്യാപികയാകുമായിരുന്നു എന്നാണ് ചിത്ര പറയുന്നത്. തന്റെ മാതാപിതാക്കളും ഒപ്പം പഠിച്ചവരുമൊക്കെ അധ്യാപകരാണെന്നും ചിത്ര പറയുന്നു. നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ കാതുകളിൽ മുഴങ്ങുന്ന സ്വരമാധുര്യത്തിന്റെ പേരാണ് കെ.എസ്.ചിത്ര. മലയാളിയുടെ ബാല്യ, കൗമാര, യൗവന ചേതനകൾക്കൊപ്പം ആ ശബ്ദവും ഉണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ സംഗീതപ്രേമികൾ ചിത്രയുടെ ഗാനങ്ങൾ നെഞ്ചേറ്റി. പ്രണയമായി, വിരഹമായി, വിഷാദമായി അങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായി കെ.എസ് .ചിത്ര. 1979ൽ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ അരങ്ങേറ്റം. എം.ജി രാധാകൃഷ്ണൻ തന്നെ ഈണമിട്ട ‘രജനീ പറയൂ’ എന്ന ഗാനമാണ് ആദ്യ ഹിറ്റ്. പിന്നീടങ്ങോട്ട് ചിത്രയുടെ മാസ്മരിക ശബ്ദവും നിറപുഞ്ചിരിയും മലയാളവും കടന്ന് തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ ഇഷ്ടതാളങ്ങളിലൊന്നായി. തമിഴ് സിനിമാ ലോകമാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. 1986 ൽ പുറത്തിറങ്ങിയ “പാടറിയേൻ പഠിപ്പറിയേൻ” എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന ഗാനത്തിലൂടെ ആ പുരസ്കാരം ചിത്ര കേരളിത്തിലേക്കെത്തിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പൂഞ്ഞാർ ഡിവിഷൻ മെമ്പറുടെ വൻ അഴിമതി

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23ൽ വനിതാ സംരംഭക ഗ്രൂപ്പിന് സബ്‌സിഡി നൽകൽ എന്ന പദ്ധതിയിൽ ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന മിനിമം ഗ്രൂപ്പിനുള്ള സംരക്ഷണത്തിന്റെ പരിരക്ഷയിൽ രണ്ട് അംഗങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി പൂഞ്ഞാർ ഡിവിഷൻ മെമ്പർ രമാമോഹനനും,സഹോദരിപുത്രിയും കൂടി പൂഞ്ഞാർ പഞ്ചായത്ത് 7ആം വാർഡ് പുളിക്കപ്പാലത്ത് നഭസ്സ് പിക്കിൾസ്&സ്നാക്ക്‌സ് എന്ന വനിതാ സംരംഭക കടലാസ്‌ യൂണിറ്റ് ഉണ്ടാക്കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസിൽ നിന്നും സബ്‌സിഡി ഇനത്തിൽ 2,64,250/രൂപ കൈപറ്റുകയും യൂണിറ്റ് തുടങ്ങാതിരിക്കുകയും ചെയ്തതായി 2022-23 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ട് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും അധികാരപ്പെട്ടവർക്കും ബോധ്യമായിരിക്കുന്നു.ഫുഡ് പ്രൊഡക്ട് ഗ്രൂപ്പുകൾക്ക് പരമാവധി 1,50,000/രൂപയേ സബ്‌സിഡി നൽകാവൂ എന്ന് ഗവണ്മെന്റ് മാർഗ്ഗരേഖയിലുള്ളപ്പോൾ രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് വ്യവസായ ഓഫീസിൽ നിന്നും വൻ തുക തട്ടിയതായി മനസിലാക്കുന്നു.ഇത്രെയും അഴിമതികൾ കാണിച്ച മെമ്പർക്കെതിരെ മേലധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പൂഞ്ഞാർ ഡിവിഷൻ മെമ്പർ അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ചെയ്തിരിക്കുകയാൽ തൽസ്ഥാനം  രാജിവെക്കണമെന്ന് UDF പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപെടുന്നു.പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ,വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൻമാരായ മേഴ്‌സി മാത്യു,അജിത് കുമാർ ബി,മറിയാമ്മ ഫെർണാണ്ടസ്, ഡിസിസി സെക്രട്ടറിമാരായ അഡ്വ ജോമോൻ ഐക്കര, ജോയി സ്കറിയ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ സതീഷ്കുമാർ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മജു മാത്യു പുളിക്കൽ,ബ്ലോക്ക് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ,ഓമന ഗോപാലൻ, കുഞ്ഞുമോൻ കെ കെ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ നൂതന പദ്ധതികൾ : ചെയർപേഴ്സൺ.

ഈരാറ്റുപേട്ട : നഗരസഭ പരിധിയിലെ കക്കൂസ് മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന മൊബൈൽ പ്ലാന്റ്, സാനിറ്ററി നാപ്കിനുകളും ഡയപ്പർ മാലിന്യങ്ങളും സംസ്‌ക്കരിക്കുന്ന ഫർണസ് ഉൾപ്പടെ ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ അതി നൂതന പദ്ധതികൾ തയ്യാറാക്കിയെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ. ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ വിളിച്ചു ചേർത്ത ഹരിത സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരണ പൊതുസഭ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ. അടുത്ത വർഷത്തോടെ കേരളം സമ്പൂർണ മാലിന്യ വിമുക്തമാക്കാനുള്ള മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഈരാറ്റുപേട്ടയും മാലിന്യ മുക്തമാകുന്നതിൽ സമ്പൂർണത നേടുകയാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ പറഞ്ഞു. മുഴുവൻ വാർഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണ ഉപാധികൾ നൽകും. തേവരുപാറയിലെ ലെഗസി മാലിന്യങ്ങൾ നീക്കും. മാലിന്യങ്ങൾ കുമിയുന്ന സ്ഥലങ്ങൾ ശുചീകരിച്ചിട്ടും മാലിന്യങ്ങൾ എത്തുന്ന പ്രവണത തടയാൻ സോളാർ പോർട്ടബിൾ സിസി ക്യാമറകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. നഗരം സൗന്ദര്യവൽക്കരിക്കുന്നതിനും ശുചിത്വ പാലനം നിലനിർത്തുന്നതിനും പൂന്തോട്ടങ്ങളും മിനി പാർക്കുകളും നിർമിക്കും. അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിച്ചു കൈമാറാൻ രണ്ട് എംസിഎഫു കൾ നിർമിക്കും. ഇതിനായി സ്ഥലം വാങ്ങും. പേഴുംകാട് ആർആർഎഫ് കേന്ദ്രം പുനർ നിർമിച്ച് നവീകരിക്കും. എല്ലാ വാർഡുകളിലും മിനി എംസിഎഫു കൾ രണ്ടെണ്ണമാക്കി വർധിപ്പിക്കും. മിനി എംസിഎഫു കളിൽ നിന്ന് മാലിന്യങ്ങൾ കൊണ്ടുപോകാൻ പുതിയ ഒരു വാഹനം കൂടി വാങ്ങും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നതിൽ നിന്ന് അതി ദരിദ്രരെ ഒഴിവാക്കുമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ജനകീയ ഹരിത ഓഡിറ്റ് സമിതി അവതരിപ്പിച്ച റിപ്പോർട്ട് ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ വിമുക്ത നഗരസഭയാക്കി അടുത്ത വർഷം പ്രഖ്യാപിക്കുന്നതിന് പദ്ധതികൾ ഒരുക്കിയിരിക്കുന്നതെന്ന് പൊതു സഭയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ ഓഡിറ്റ് സമിതി ലീഡർമാരായ വി എം അഷറഫ്, വി എസ് സലീം, ജോഷി ജോസഫ് എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇവർക്ക് നഗരസഭയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ സുനിത ഇസ്മായിൽ, അൻസർ പുള്ളോലിൽ, കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, ലീന ജെയിംസ്, ഫാസില അബ്സാർ, സെക്രട്ടറി എസ് സുമയ്യ ബീവി, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് എന്നിവർ പ്രസംഗിച്ചു. ഓഡിറ്റ് ചർച്ചകൾക്ക് ഹരിത കേരളം റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ, സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് ജി കൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വി എച്ച് അനീസ, ലിനീഷ് രാജ്, ഇ പി സോണിമോൾ, ജെറാൾഡ് മൈക്കിൾ, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ജോസ് ജേക്കബ്, ജെഎച്ച്ഐ മെഹ്‌റൂഫ്, സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. എം എൻ ശാലിനി, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ജോസഫ്, എസ്ഡബ്ല്യൂഎം എഞ്ചിനീയർ സിമി റോസ് ജോർജ്, എൻയുഎൽഎം സിറ്റി മാനേജർ കെ ജി മനു, കില ആർ പി ജോളി തോമസ്, ഷാനവാസ്‌, റഫീഖ് അമ്പഴത്തിനാൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

കീം ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റർ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട :  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നേതൃത്വം നല്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ്, കോളജ് ഓഫ് എൻജിനീയറിങ് കിടങ്ങൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻജിനീയറിങ് ആർക്കിടക്ചർ എൻട്രൻസ് പരീക്ഷ  കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക്  ഓപ്ഷൻ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫെസിലിറ്റേഷൻ സെന്റർ ആൻഡ് ഹെൽപ്പ് ഡെസ്ക്  അരുവിത്തുറ പള്ളി ജംഗ്ഷനിൽ ഉള്ള   എംഎൽഎ ഓഫീസിൽ കോളജ് പ്രിൻസിപ്പൽ ഇന്ദു പി. നായർ ഉത്ഘാടനം ചെയ്തു, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊ .മേരി ജെയിംസ്, പ്രൊ . വിവേക് രാജു , പ്രൊ . മുഹമ്മദ് അമീൻ, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം ജി , കോ ഓർഡിനേറ്റർമാരായ പി.എ ഇബ്രാഹിം കുട്ടി, പ്രൊ ബിനോയ് സി ജോർജ് എന്നിവർ പ്രസംഗിച്ചു.