വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് തക്കാളി വില കുറഞ്ഞു

ഒരാഴ്ച മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വിലയിപ്പോൾ 50ലെത്തി. വി​ല ഉ​യ​ർ​ന്ന് നി​ന്ന​പ്പോ​ൾ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 160 രൂ​പ വ​രെ വാ​ങ്ങി​യി​രു​ന്നു. ത​ക്കാ​ളി​ക്കൊ​പ്പം മ​റ്റ് പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ബീ​ൻ​സ് 80ൽ​നി​ന്ന് 50ഉം ​പ​ച്ച​മു​ള​ക് 80ൽ​നി​ന്ന് 60ഉം ​വെ​ണ്ട​ക്ക 60ൽ​നി​ന്ന് 35 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. കാ​ര​റ്റ് വി​ല കു​റ​യാ​തെ 80 രൂ​പ​യി​ൽ നിൽ​ക്കു​കയാണ് എന്നാൽ വിലയിൽ മുന്നിലുള്ള ഇഞ്ചിയ്ക്ക് കാര്യമായ കുറവില്ല. ഒരു കിലോയ്ക്ക് 220 രൂപയാണ് വില. ഒരാഴ്ച മുമ്പ് 240 ആയിരുന്നു. ഏറ്റവും വില കുറവ് വെള്ളരിയ്ക്കാണ്. ഒരുകിലോ വെള്ളരിക്ക് 20 രൂപയാണ്. അതേസമയം, കർണാടക,​ തമിഴ്നാട്,​ ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതിൽ വർദ്ധിക്കാൻ കാരണമായത്. എന്നാൽ, ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്നുള്ള ഉല്പാദനം വർദ്ധിച്ചതോടെ പച്ചക്കറികളുടെ വില കുറയാൻ തുടങ്ങിയത് ആശ്വാസ‌കരമാണ്

കേരളം

മണ്‍സൂണ്‍ മഴയില്‍ 45 ശതമാനത്തിന്റെ കുറവ്; സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്

കേരളം കടുത്ത വരള്‍ച്ചയുടെ വക്കില്‍.  കര്‍ക്കിടകത്തില്‍ മഴ ചതിച്ചതോടെ  മണ്‍സൂണ്‍ മഴയില്‍ 45 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മലയോര ജില്ലകളിലാണ് ഏറ്റവും മഴകുറഞ്ഞത്. ഇതോടെ പുഴകളും സംഭരണികളും  വറ്റിവരളുകയാണ്. കര്‍ക്കിടകവും കഴിഞ്ഞ് ചിങ്ങംപിറന്നിട്ടും ചാറ്റല്‍മഴപോലും എങ്ങുമില്ല. കത്തുന്ന വേനല്‍ചൂടാണ് എല്ലാ ജില്ലകളിലും.  കോട്ടയം പാലക്കാട് കൊല്ലം ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍സ്യസിലേക്കെത്തി. ഇതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സ്ഥിതിയാണ്. ഇടുക്കിയിലാണ് ഏറ്റവും മഴകുറഞ്ഞത്, 61 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇടമലയാറും ഇടുക്കിയും ഉള്‍പ്പെടെ മധ്യകേരളത്തിലെ ജല സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഏതാണ്ടില്ലാതായ അവസ്ഥയാണ്. വയനാട്ടില്‍ 56, കോട്ടയം , പാലക്കാട് ജില്ലകളില്‍ 50 ശതമാനം വീതമാണ് മഴയുടെ കുറവ്.  14 ജില്ലകളിലും മണ്‍സൂണ്‍  മഴ ശരാശരി തോതില്‍പോലും കിട്ടിയിട്ടില്ല. പസഫിക്ക്സമുദ്രം ചൂടുപിടിക്കുന്ന എല്‍നിനോ പ്രതിഭാസം , ഇന്ത്യാമഹാസമുദ്രത്തിലെ ഉഷ്ണ ജലപ്രവാഹം ഇങ്ങനെ പലകാരണങ്ങളും മണ്‍സൂണ്‍ദുര്‍ബലമാകാന്‍ ഇടയാക്കിയിട്ടുണ്ട്.   

മരണം

തെക്കേക്കര തടിക്കപ്പറമ്പിൽ കുഞ്ഞമ്മാൾ (95) അന്തരിച്ചു.

ഈരാറ്റുപേട്ട: തെക്കേക്കര തടിക്കപ്പറമ്പിൽ കുഞ്ഞമ്മാൾ (95) അന്തരിച്ചു. പരേത കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ (സി.എസ്.ആർ) കുടുംബാംഗം. ഭർത്താവ് പരേതനായ കൊച്ചുതമ്പി റാവുത്തർ. മക്കൾ: സുബൈദ, ജമീല, സബൂറ, നസീമ, സലീന, ഹസീന, മുഹമ്മദ് ഖാൻ, നിസ്താർ, പരേതയായ സാബിദ. മരുമക്കൾ: അബ്ദുൾസലാം മുണ്ടക്കയം, നൂറുൾ അമീൻ കാഞ്ഞിരപ്പള്ളി, റഷീദ് ജവാൻ കാഞ്ഞിരപ്പള്ളി, ഷീബ മുഹമ്മദ് ഖാൻ, സുനി നിസ്താർ, പരേതരായ സെയ്തു മുഹമ്മദ്, ഇസ്മായിൽ, തമ്പിച്ച, ബഷീർ. കബറടക്കം ശനിയാഴ്ച (19) പത്തിന് ഈരാറ്റുപേട്ട തെക്കേക്കര മുഹയീദ്ദീൻ പള്ളി കബർസ്ഥാനിൽ

പ്രാദേശികം

കേരള കോൺഗ്രസ് എം നെ* പൂഞ്ഞാർ നിയോജക*മണ്ഡലത്തിൽ* പ്രബല j ശക്തിയാകും ..

അഡ്വ . *സെബാസ്റ്റ്യൻ കുളത്തുങ്കൽ . എംഎൽഎ             കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലത്തിലെ ചെന്നാട് മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം... കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട്  അഡ്വ സാജൻ കുന്നത്ത്, കേരള കോൺഗ്രസ്എം പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം,സംസ്ഥാന കമ്മിറ്റി അംഗം സണ്ണി വാവലാങ്കൽ, പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസുകുട്ടി കരിയാപുരയിടം,  തോമസ് തെക്കൻ ചേരി, റെനീഷ് പുറുപ്പന്താനം, ഉണ്ണി വരാത്ത്കരോട്ട് , ആന്റണി, അജിത്ത് അരിമറ്റം,ജാൻസി എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

കുരുന്ന് ബാലൻ ഫയാസിന്റെ അവസരോചിത ഇടപെടൽ ;മരണ മുഖത്തു നിന്നും അത്ഭുതകരമായി രക്ഷപെട്ട് തങ്കച്ചൻ.

തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ കുരുന്ന് ബാലൻ നടത്തിയ അവസരോചിത ഇടപെടൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. കാരക്കാട് കെരിം സാഹിബ് ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫയാസിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് സഫാ നഗർ സ്വദേശി തങ്കച്ചൻ മുടിനാരിഴയ്ക്ക്  അത്ഭുതകരമായി രക്ഷപ്പെട്ടത്. അന്നും പതിവുപോലെ സ്കൂളിലേക്ക് പോവുകയായിരുന്നു ഫയാസ് , പെട്ടെന്നാണ് ഒരു ദൃശ്യം അവന്റെ ശ്രദ്ധയിൽ പെട്ടത്. തെങ്ങിൻ മുകളിൽ ഒരു യുവാവ്  ഷോക്കേറ്റ് പിടയുന്ന ദയനീയമായ കാഴ്ച . ആദ്യമൊന്ന് പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത ഫയാസ് ഉറക്കെ നിലവിളിച്ച് അതുവഴി വന്ന ബൈക്ക് കൈകാട്ടി നിർത്തി. കറണ്ട് അടിച്ചു പിടയുന്ന മനുഷ്യനെ ചൂണ്ടിക്കാട്ടി. ബൈക്കുകാരൻ പെട്ടെന്ന് തന്നെ തൊട്ടടുത്ത പോസ്റ്റിലെ ഫ്യൂസ്ഊരിയതോടെ ആൾതാഴേക്ക് വീഴുകയും മരണമുഖത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.  സഫാ നിവാസിയായതെങ്ങുകയറ്റ തൊഴിലാളി തങ്കച്ചനാണ് അപകടത്തിൽ പെട്ടത്. ജോലിക്കിടെ തെങ്ങിന്റെ ഓല ഇലക്ട്രിക് കമ്പിയിൽ തട്ടിയാണ് തങ്കച്ചന് ഷോക്കേറ്റത്. ഉടനെ തന്നെ  തൊട്ടടുത്ത് തന്നേ താമസിക്കുന്ന ഡോ നസീറിനെ വിവരം അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിദഗ്ദ ചികിത്സക്കായി പാലായിലേക്ക് കൊണ്ടുപോവുകയും ചെയ്തു.രണ്ടു മാസങ്ങൾക്കു മുൻപ്മരം മുറിക്കുന്നതിനിടെ തടി ദേഹത്തിൽ വീണ് ദാരുണമായി മരണമടഞ്ഞ സഫാ നഗറിലെ ചെട്ടുപറമ്പിൽ അഷ്റഫ്, ഷക്കീല ദമ്പതികളുടെപേരക്കുട്ടിയാണ് ഫയാസ് . ഫയാസിന്റെ പിതാവ് നൗഷാദും ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പട്ടിരുന്നു.  തങ്കച്ചൻ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട ഫയാസിനെ കാരക്കാട് MM MUM UP സ്കൂൾ അധികൃതരും , നടയ്ക്കൽ ഫൗസിയ ട്രസ്റ്റും മെമന്റോ നൽകി അഭിനന്ദിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ഫയർഫോഴ്സിന് പുതിയ വാഹനം.

ഈരാറ്റുപേട്ട : സംസ്ഥാന അഗ്നിശമന സേനാ വകുപ്പിന് പുതിയതായി ലഭ്യമായ ഏറ്റവും ആധുനികമായ 5000 ലിറ്റർ കപ്പാസിറ്റിയുള്ള 6 മൊബൈൽ ടാങ്ക് യൂണിറ്റ് വാഹനങ്ങളിൽ ഒരെണ്ണം ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്റ്റേഷന് ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതി ദുരന്ത സാഹചര്യങ്ങൾ  ചൂണ്ടിക്കാട്ടി  മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക നിവേദനം നൽകിയതിനെ തുടർന്നാണ് ആകെ ലഭിച്ച ആറുവാഹനങ്ങളിൽ ഒരെണ്ണം ഈരാറ്റുപേട്ടയ്ക്ക്  അനുവദിച്ചതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  ചൂണ്ടിക്കാട്ടി. 50 ലക്ഷം രൂപയോളം വിലവരുന്ന   പുതിയ മൊബൈൽ ടാങ്ക് യൂണിറ്റിൽ ഹോണ്ട പമ്പ് ഉപയോഗിച്ച്  പ്രവർത്തിക്കുന്ന നാല് ഡെലിവറി വാൽവും,  അതുപോലെതന്നെ ഡിജിറ്റൽ ഡിസ്പ്ലേ   തുടങ്ങിയ  പ്രത്യേകതകളും ഉള്ളതാണ്. പുതുതായി ലഭിച്ച വാഹനം. കൂടാതെ തീപിടുത്തം അടക്കമുള്ള സന്ദർഭങ്ങളിൽ വാട്ടർ ഗൺ ഉൾപ്പെടെയുള്ളവയുടെ  പ്രവർത്തനങ്ങൾ വാഹനത്തിനുള്ളിൽ നിന്നുതന്നെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.  ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം ലഭ്യമായതോടെ അടിയന്തര സാഹചര്യങ്ങളിൽ ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും മറ്റും  ഈരാറ്റുപേട്ട അഗ്നിശമന കേന്ദ്രത്തിന്റെ  പ്രവർത്തനങ്ങൾ  കൂടുതൽ വേഗതയിലും കാര്യക്ഷമമായും നടപ്പിലാക്കാൻ കഴിയുമെന്നും  എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, ജനാധിപത്യ മതേതര ഇന്ത്യയെ പുനസ്ഥാപിക്കാൻ യുവാക്കൾ അണിനിരക്കേണ്ട സമയമായി : സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ

മോദിയും ആർഎസ്എസും രാജ്യത്താകെ വർഗീയത കൊണ്ട് ഇരുട്ട് പടർത്താൻ ശ്രമിക്കുകയാണെന്നും  സ്വാതന്ത്ര്യ സമരകാലത്ത് മാപ്പിരന്ന് ഇന്ത്യയെ ഒറ്റ് കൊടുത്ത രാഷ്ട്രീയ ധാരയായിരുന്നു  ആർഎസ്എസ് സ്വീകരിച്ചിരുന്നതെന്നും പി പി സുനീർ പറഞ്ഞു  വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എഐവൈഎഫ് കോട്ടയംജില്ലാ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റുകൊടുത്തവർ ദേശസ്നേഹം പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്നും ഇന്ത്യയെ ഏക മതരാഷ്ട്രമാക്കുമെന്നുള്ള പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. AIYF ജില്ലാ പ്രസിഡൻറ് കെ രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം ആശംസിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് വി ബി ബിനു, സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, അസി: സെക്രട്ടറി ജോൺ വി ജോസഫ്, മോഹൻ ചെന്നംകുളം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബുക K ജോർജ്, ഇ കെ മുജീബ്, പി എസ് സുനിൽ, AIYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഹാഷിം, അജിതാ ബിനിൽ, അഖില V K , ഫാത്തിമ എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്

ഈരാറ്റുപേട്ട : സ്വാതന്ത്ര ദിനഘോഷത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സെക്കുലർ  സ്ട്രീറ്റ്  സംഘടിപ്പിച്ചു. ഈരാറ്റുപേട്ടയിൽ  നടന്ന പ്രകടനവും പൊതുസമ്മേളനവും ജംഷിദ് അലി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ അധ്യക്ഷനായി. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് യുവതി യുവാക്കൾ പങ്കെടുത്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു,ട്രെഷറർ അഡ്വ.അക്ഷയ് ഹരി, കമ്മിറ്റി അംഗങ്ങളായ പി എ ഷമീർ, പ്രഭാത് രാജു, മാഹിൻ സലിം, വി എസ് സഹൽ, സാം മാത്യു, ജെറി വർഗീസ്, എം പി പ്രമോദ്, എന്നിവർ സംസാരിച്ചു.