വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരത്തിൽ ഒറ്റ രാത്രികൊണ്ട് സ്തൂപം ഉയർന്നു

ഈരാറ്റുപേട്ട : അഹമ്മദ് കുരിക്കൾ നഗറിന് ഒറ്റ രാത്രികൊണ്ട് രൂപാന്തരീകരണം. ഞായരാഴ്ച നേരം വെളുത്തപ്പോൾ അഹമ്മദ് കുരിക്കൾ നഗറിലെ തകർന്നുകിടന്ന പഴയ കെട്ടിടാവശിഷ്ടങ്ങൾക്ക് പകരം മുസ്ലീം ലീഗ് നേതാവായിരുന്ന അഹമ്മദ് കുരിക്കളിന്റെ പേര് രേഖപ്പെടുത്തിയ പുതിയ സ്മാരകം ഉയർന്നു. മറ്റൊരിടത്ത് തയാറാക്കിയ സ്തൂപം നഗരമധ്യത്തിൽ എത്തിച്ച് കൂട്ടിച്ചേർക്കുകയായിരുന്നു. നഗരസൗന്ദര്യവൽകരണത്തിന്റെ ഭാഗമായാണ് പുതിയ നിർമിത് സ്ഥാപിച്ചതെന്ന് ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ പറഞ്ഞു.ഈരാറ്റുപേട്ടയിലെ സമുന്നതനായ നേതാവിന്റെ പേരിലാണ് നഗരമധ്യത്തിലെ ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന പ്രസംഗപീഠം അറിയപ്പെട്ടിരുന്നത്.രാഷ്ടീയവൈരാഗ്യങ്ങളുടെ പേരിൽ തകർക്കപ്പെട്ട സ്ഥലത്ത് അദ്ദേഹത്തിന്റെ പേര് വരുംതലമുറകൾക്ക് വേണ്ടി കൂടി പുനസ്ഥാപിക്കുകയാണുണ്ടായതെന്നും ചെയർപേഴ്സൺ പറഞ്ഞു. വഴിയോരകച്ചവടക്കാരും ഉന്തുവണ്ടികളും നിറഞ്ഞ മാർക്കറ്റ് റോഡിനോട് ചേർന്ന് കുരിക്കൾ നഗർ വർഷങ്ങളായി ആക്രിസാധനങ്ങളും തകർത്ത കെട്ടിടാവശിഷ്ടങ്ങളും പേറി കിടക്കുകയായിരുന്നു.നഗരത്തിലെത്തുന്നവരെ ഇത്തരം കാഴ്ചകൾ അലോസരപ്പെടുന്നത് ഒഴിവാക്കുന്നതിനൊപ്പം നഗരത്തിന്റെ നല്ല മുഖച്ഛായയും ലക്ഷ്യമിടുകയാണ് നഗരസഭ. 2020 മെയിൽ ചെയർമാനായിരുന്ന വിഎം സിറാജ് ക്ലോക്ക് ടവർ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും 10 ലക്ഷം രൂപ അനുവദിച്ച് ഡിപിസി അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറിൽ പുതിയ ഡിസൈൻ സമർപ്പിച്ച് അംഗീകാരവും നേടിയിരുന്നു. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. 2016 ഒക്ടോബർ നാലിനാണ് പ്രഥമചെയർമാനായിരുന്ന ടിഎം റഷീദിന്റെ കാലത്ത് രാത്രിയുടെ മറവിൽ പ്രസംഗപീഠം തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഹർത്താൽ നടത്തിയിരുന്നു. മുനിസിപ്പൽ ചെയർമാൻ ടി.എം. റഷീദിന്റെ അറിവോടുകൂടിയാണ് കുരിക്കൾ നഗർ തകർത്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി കുരിക്കൾ നഗർ പുനർനിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി പുറത്തുകൊണ്ടുവരാതിരിക്കാൻ വേണ്ടി രാത്രിയുടെ മറവിൽ യു.ഡി.എഫ് നേതാക്കളാണ് നഗർ തകർത്തതെന്ന് ചെയർമാൻ ടി.എം. റഷീദും ആരോപിച്ചിരുന്നു.അതേസമയം നിലവിലെ സൗന്ദര്യവല്കരണം അനാവശ്യമാണെന്ന് കൗൺസിലറും സിപിഎം ലോക്കൽ സെക്രട്ടറിയുമായ പിആർ ഫൈസൽ പറഞ്ഞു. തകർച്ചയിലായ ബസ് സ്റ്റാൻഡ് പൊളിച്ചുപണിയാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. തിരക്കേറിയ ജംഗ്ഷനിൽ വീതി കൂട്ടുന്നതിന് പകരം ഇനിയും പതിറ്റാണ്ടുകളോളം കുരുക്ക് മുറുകാനേ നിലവിലെ നിർമിതി ഉപകരിക്കൂ. ഭരണസമിതിയ്ക്ക് ആർജ്ജവമുണ്ടെങ്കിൽ ബസ് സ്റ്റാൻഡ് നിർമാണം വേഗത്തിൽപൂർത്തിയാക്കാനാണ്ശ്രമിക്കേണ്ടതെന്നും ഫൈസൽ പറഞ്ഞു.

പ്രാദേശികം

ഏതൊരു നേട്ടത്തിനു പിന്നിലും കുടുംബമാണ്. ഡോ. ഗിരീഷ് ശർമ്മ

വിജയത്തിൽ അമിതമായി സന്തോഷിക്കാതെയും പരാജയത്തിൽ കഠിനമായി ദു:ഖിക്കാതെയുമുള്ള പ്രവർത്തനമാണ് നമുക്കു വേണ്ടതെന്ന് ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കെടുത്ത ഡോ ഗിരീഷ് ശർമ്മ അഭിപ്രായപ്പെട്ടു. തന്റെ എല്ലാ വിജയത്തിന്റേയും പിന്നിൽ കുടുംബമെന്ന നിലയിൽ ഒരുമിച്ചുള്ള പ്രവർത്തനമാണ്. ജന്മനാട് നൽകിയ ആദരവിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയ ഹാളിൽ ചേർന്ന ആദരണ യോഗത്തിൽ വിദ്യാലയ സമിതി പ്രസി ഡന്റ് റെജി കുന്ന നാ കുഴി അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ എ . ഡോ. ഗിരീഷ് ശർമ്മയ്ക്കു് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് , ഈരാറ്റുപേട്ടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല ആർ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എൻ. ഉണ്ണികൃഷ്ണൻ , ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ ലളിതാംബിക കുഞ്ഞമ്മ , തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, വാർഡ് മെമ്പർമാരായ കെ.കെ. ബിജു, പി.കെ സുരേഷ്, കെ.ബി സതീഷ് . പൂഞ്ഞാർ രാജകുടുംബാംഗമായ പി.ആർ. അശോക വർമ്മ രാജ ,,അഡ്വ രാജേഷ് പല്ലാട്ട് . ശംഭു ദേവ ശർമ്മ, ആർ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ സാമൂദായിക സാംസ്കാരിക പ്രവർത്തകർ പൊന്നാട ചാർത്തി അദ്ദേഹത്തെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം ജി ലീലാമ്മ സ്വാഗതവും, അഡ്മിനിസ്ട്രേറ്റർ പി എൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിപുലമായ ഓണാഘോഷം.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ്‌ ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജീലു ആനി ജോൺ പ്രോഗ്രാം കോർഡിനേറ്റർ ഡോ ഷൈനി ജോസ് തുടങ്ങിയവർ സംസാരിച്ചു. അത്ത പൂക്കള മത്സരത്തോടെയാണ് ഓണഘോഷങ്ങൾ ആരംഭിച്ചത് തുടർന്ന് മെഗാ തിരുവാതിരയും  വർണ്ണശബളമായി ഘോഷയാത്രയും നടന്നു. മവേലിയും കിങ്കരൻമാരും , പുലികളും വേട്ടക്കാരും , ചെണ്ടമേളവും നാസിക്ക് ധോലും ഘോഷയാത്രയുടെ ഭാഗമായിരുന്നു. കോളേജിലെ മ്യൂസിക്ക് ഫാക്ടറി അവതരിച്ച സംഗീത സദസ്സും അവേശകരമായ വടംവലിയും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിലും പൂ കൃഷി ; മികച്ച യുവ കർഷകയ്ക്കുള്ള അവാർഡ് നേടി കൊച്ചുറാണി ബിജു.

നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ 28-ആം വാർഡിലെ തണൽ കുടുംബശ്രീ അംഗങ്ങളുടെ വേറിട്ട കൃഷികൾ ശ്രദ്ധേയമാകുന്നു. അതി മനോഹരങ്ങളായ പൂക്കളും പച്ചക്കറി കളും വിവിധങ്ങളായിട്ടുള്ള കാർഷിക വിഭവങ്ങളും കൊണ്ട് സമൃദ്ധമാണ് ഇവിടുത്തെ കൃഷിഭൂമി .പൂകൃഷി കാണാനും നഗരസഭയിലെ യുവ കർഷകയ്ക്കുള്ള അവാഡ് നേടിയ കൊച്ചുറാണി ബിജുവിനെ അഭിനന്ദിക്കാനും നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദറും   കൗൺസിലർമാരും കൃഷി സ്ഥലത്തെത്തി. കൃഷി ഓഫീസർ രമ്യ , നഗരസഭാ സെക്രട്ടറി സുമയ്യാ ബീവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുതിയ കാലത്ത് കൊച്ചുറാണിയുടെ നേതൃത്വത്തിൽ തണൽ കുടുംബശ്രീ അംഗങ്ങളുടെ ഈ സംരംഭം ഏവർകും മാതൃകയാണെന്ന് ചെയർ പേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ പറഞ്ഞു.എല്ലാ ദിവസവും കൃഷി ഭൂമിയിൽ പണിയെടുക്കാനെത്തുമെന്നും എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും തങ്ങൾക്കുണ്ടെന്നും കൊച്ചുറാണി പറഞ്ഞു

കേരളം

സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടറുകളിൽ വൻ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പ്_

കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി സംസ്ഥാനത്ത് വിൽപ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്കൂട്ടര്‍ നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന എംവിഡിയുടെ പ്രാഥമിക വിലയിരുത്തലിനെ തുടര്‍ന്ന്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഇലക്ട്രിക് സ്കൂട്ടർ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി ട്രാൻസ്‍പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉപഭോക്താക്കാൾ ഇത്തരം സ്കൂട്ടുകള്‍ വാങ്ങുമ്പോള്‍ തട്ടിപ്പിനിരയായി നിയമ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്‍ഷുറന്‍സോ  ആവശ്യമില്ലാത്ത തരം  സ്കൂട്ടറുകളുടെ വില്‍പനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സ്കൂട്ടറുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മറ്റും വേണ്ട. 1000 വാട്ടില്‍ താഴെ മാത്രം പവറുള്ള മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഈ ഇളവുകള്‍ നല്‍കിയിട്ടുള്ളത് എന്നാല്‍, ഇത്തരം സ്കൂട്ടറുകളില്‍ വേഗത കൂട്ടുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. പല സ്കൂട്ടറുകളും 45 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ വേണ്ടി ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തി. ഒരു സ്കൂട്ടര്‍ ഷോറൂമില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയിലെത്തി പരിശോധന നടത്തിയപ്പോള്‍ ഇതിലെ തട്ടിപ്പ് വ്യക്തമായി. തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തും അന്ന് നേരിട്ട് ആ ഷോറൂമിലെത്തിയിരുന്നു

പ്രാദേശികം

ഇടതുസർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽ ഫെയർ പാർട്ടി സായാഹ്ന ധർണ നടത്തി.

ഈരാറ്റുപേട്ട: കേരളത്തിൽ സുലഭമായി മദ്യം ഒഴുക്കുന്ന ഇടത് സർക്കാറിന്റെ തെറ്റായ മദ്യ നയത്തിനെതിരെ വെൽഫെയർ പാർട്ടി  മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേക്കരയിൽ സായാഹ്ന ധർണ നടത്തി. പാർട്ടി ജില്ല പ്രസിഡന്റ് സണ്ണി മാത്യു ധർണ ഉദ്ഘാടനം ചെയ്തു. ജനകീയ സർക്കാർ എന്ന് അവകാശപെടുന്നവർ ജനവിരുദ്ധമായ നയം സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം രൂപപെടുമെന്ന് അദ്ധേഹം പറഞ്ഞു.പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്  വി എം ഷഹീർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ്  പൊതുപ്രവർത്തകൻ ഒ ഡി  കുര്യാക്കോസ്, പി കെ ഷാഫി നഗരസഭ കൗൺസിലർ എസ് കെ നൗഫൽ,യൂസഫ് ഹിബ, നോബിൾ ജോസഫ്എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഫിഫ്ത്ത് എസ്റ്റേറ്റ് മാസ് കമ്മ്യൂണികേഷൻ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ: അരുവിത്തുറ സെന്റ്‌ ജോർജസ്സ് കോളേജിൽ മാസ് കമ്മ്യൂണികേഷൻ അസോസിയേഷന്റെ 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരിൽ നടന്ന പരിപാടി പ്രശ്സ്ത തിരകഥാകൃത്ത് ദേവദത് ഷാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ് കമ്മ്യൂണികേഷൻ വിഭാഗം മേധാവി ജൂലി ജോൺ സ്വാഗതം ആശംസിച്ചു. ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഷാദിയ ഷെറിൻ നന്ദി അറിയിച്ചു.

കോട്ടയം

പുതുപ്പള്ളിയില്‍ പ്രചരണം രണ്ടാം ഘട്ടത്തിലേയ്ക്ക്; മൂന്നും മുന്നണികളും ഒപ്പത്തിനൊപ്പം

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിൽ നീങ്ങുമ്പോൾ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി സ്ഥാനാർഥികൾ. പ്രചാരണത്തിൽ മുന്നിലെത്താൻ മൂന്നും മുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വാകത്താനം, മീനടം, പാമ്പാടി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും .തെരഞ്ഞെടുപ്പ് യോഗങ്ങളിലും സ്ഥാനാർഥി പങ്കെടുക്കും .തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രി വി.എൻ വാസവൻ ഇന്ന് മാധ്യമങ്ങളെ കാണും. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അകലകുന്നം, അയർക്കുന്നം ,കൂരോപ്പട പഞ്ചായത്തുകളിൽ പ്രവർത്തകർക്കൊപ്പം വീട് കയറും. പാമ്പാടിയിൽ തെരഞ്ഞെടുപ്പ് യോഗത്തിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും. എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിനായി കുമ്മനം അടക്കള്ള മുതിർന്ന നേതാക്കൾ ഇന്ന് രംഗത്തിറങ്ങും .കോട്ടയം നഗരത്തിൽ യു.ഡി.എഫ് കാലത്ത് നിർമ്മിച്ച ആകാശപാതയുടെ ബല പരിശോധനയും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കളത്തിൽ ഈ വിഷയവും സജീവ ചർച്ചയിക്കാനാണ് സി.പി.എമ്മും ബി.ജെ. പിയും ലക്ഷ്യമിടുന്നത്. അതേസമയം പുതുപ്പള്ളിയിലെ വികസന ചർച്ചയില്‍ നിന്ന് യു.ഡി.എഫ് പിന്തിരിഞ്ഞോടുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ ആരോപിച്ചു. വികസനം ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്നത് വിചിത്രമാണ്. പുതുപ്പള്ളിയില്‍ വികാരങ്ങള്‍ക്ക് വിവേകം വഴിമാമാറിക്കൊടുക്കും. തൃക്കാക്കരയിലേത് പോലെ മന്ത്രിമാർ വീട് കയറി വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്നത് വിചിത്രം ആരുമായും ചർച്ചക്ക് എല്‍.ഡി.എഫ് തയ്യാറാണ്. പുതുപ്പള്ളിയില്‍ വികാരങ്ങള്‍ക്ക് വിവേകം വഴിമാമാറിക്കൊടുക്കുന്നുവെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.