വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ടയുടെ വൃത്തിയ്ക്കായി ചർച്ച നടത്തി വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : നാടിന്റെ വൃത്തിയെ കുറിച്ച് വിദ്യാർത്ഥികൾ തങ്ങളുടെ മനസിലെ ആശയങ്ങൾ പങ്ക് വെച്ചു. ജനകീയ ഓഡിറ്റ് സംഘം അവയെല്ലാം ശ്രദ്ധയോടെ കേട്ട് കുറിച്ചെടുത്ത് രേഖപ്പെടുത്തി. നിലവിൽ നാട് നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങളും ഭാവിയിൽ തങ്ങളുടെ നഗരം വൃത്തിയുടെ മുൻപന്തിയിൽ എങ്ങനെ എത്തുമെന്നുള്ള ചിന്തകളും പകർന്ന  വിദ്യാർത്ഥികളുടെ ചർച്ച ഏറെ ശ്രദ്ധേയമായി. നഗരസഭയുടെ ഹരിതസഭ സോഷ്യൽ ഓഡിറ്റ് സംഘവുമായുള്ള ചർച്ചയിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാട് വിവരിച്ചത്. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകളുമായാണ് ജനകീയ ഓഡിറ്റ് സംഘം ചർച്ച നടത്തിയത്. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ നഗരസഭ നടത്തിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലായാണ് ജനകീയ ഓഡിറ്റ് ആരംഭിച്ചിരിക്കുന്നത്. സ്കൂളിൽ വിദ്യാർത്ഥികളും ഓഡിറ്റ് സംഘവും തമ്മിൽ ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചയും ഗൂഗിൾ ഫോർമാറ്റിൽ സർവേയും നടന്നു. സർവേയുടെ ചോദ്യാവലിയ്ക്ക് വിദ്യാർത്ഥികൾ  ഉത്തരങ്ങൾ നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഡോ. സഹല ഫിർദൗസ് ഉദ്ഘാടനം നിർവഹിച്ചു. ജനകീയ ഓഡിറ്റ് സമിതി സോൺ ലീഡർമാരായ റിട്ട. തഹസീൽദാർ വി എം അഷറഫ്, റിട്ട. സീനിയർ സൂപ്രണ്ട് വി എസ് സലിം, കില റിസോഴ്സ് പേഴ്സൺ ജോഷി ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം ബി ലീന, എസ്പിസി കോർഡിനേറ്റർ റമീസ്,   നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വി എച്ച് അനീസ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.  

ജനറൽ

എന്താണ് ഉപ്പും മുളകിലും സംഭവിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് മുന്നോട്ട് പോകുന്ന ഒരു സ്‌കിറ്റ്‌കോം (സ്‌കിറ്റ്+കോമഡി) പ്രോഗ്രാമാണ് 'ഉപ്പും മുളകും'. ഒരു കുടുംബത്തിന്റെ രസകരമായ സംഭവങ്ങളെല്ലാം, തമാശയുടെ മേമ്പൊടിയോടെ സ്‌ക്രീനിലേക്കെത്തിക്കുന്ന ഉപ്പും മുളകും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രോഗ്രാമായി സ്‌ക്രീനിലുണ്ട്. ഡാന്‍സും പാട്ടും തമാശയുമെല്ലാമായി പ്രോഗ്രാമിന്റെ നട്ടെല്ലായി ഉണ്ടായിരുന്ന കഥാപാത്രമായ മുടിയന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരമ്പരയില്‍ എത്താറില്ല.  മിക്ക മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളിലും താരങ്ങളുടെ പിന്മാറ്റവും, പുനഃപ്രതിഷ്ഠയുമെല്ലാം സാധാരണമാണെങ്കിലും, ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ തിരക്കുകയായിരുന്നു. എന്താണ് മുടിയന് സംഭവിച്ചത് എന്ന പലരുടേയും സംശയം മാറ്റാനായി കഴിഞ്ഞദിവസം യൂട്യൂബില്‍ മുടിയന്റെ ഒരു ഇന്റര്‍വ്യു വെറൈറ്റി മീഡിയ എന്ന ചാനല്‍ പോസ്റ്റ് ചെയ്തു. ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൂടാതെ മുന്നേയും ഉണ്ണി എന്ന ഈ സംവിധായകന്റെ അടുത്തുനിന്നും, പരമ്പരയിലെ പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നതും റിഷി പറയുന്നുണ്ട്.  മുടിയന്റെ അമ്മയായി എത്തുന്ന നിഷ സാരംഗ് മുന്നേതന്നെ ഉണ്ണി എന്ന സംവിധായകനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെപ്പറ്റിയും റിഷി ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നുണ്ട്. തന്നെ പുറത്താക്കി എന്നതിലും സങ്കടം, കഥാപാത്രമായ മുടിയനെ മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ പിടിച്ചു എന്ന തരത്തില്‍ അവര്‍ പ്രോഗ്രാമിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണെന്നും റിഷി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിന് മറ്റൊരു വിശദീകരണം കൊടുത്തിരിക്കുകയാണ് ചാനല്‍. ആര്‍ട്ടിസ്റ്റുകള്‍ പെട്ടന്ന് കൊഴുക്കുമെന്നും, അവര്‍ പിന്നെ ശബ്ദം മാറ്റി സംസാരം തുടരും, തങ്ങളില്ലെങ്കില്‍ ഈ പ്രോഗ്രാം തന്നെ ഇനിയുണ്ടാകില്ല എന്ന തരത്തിലേക്ക് അവരുടെ സംസാരം മാറുമ്പോള്‍, ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കാതെ രക്ഷയില്ല എന്നാണ് ചാനല്‍ മേധാവി പറയുന്നത്.  വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടണം എന്നെല്ലാമാണ് വിശദ്ദീകരമായി ചാനല്‍ മേധാവി പറയുന്നത്. മുടിയന് എന്താണ് സംഭവിച്ചത്, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തരത്തിലെല്ലാം സോഷ്യല്‍മീഡിയ ഒന്നാകെ ചര്‍ച്ച ചെയ്യുകയാണ്.

ജനറൽ

തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

മഴക്കാലമാണ് , രോഗങ്ങളുടെ കാലവും. കേട്ട് പരിചയിച്ചതും അല്ലാത്തതുമായ നിരവധി രോഗങ്ങൾക്ക് സാധ്യതയുള്ള കാലം കൂടിയാണിത്. ആലപ്പുഴയിൽ തലച്ചോറിനെ ബാധിക്കുന്ന അമീബ മൂലം പതിനഞ്ചുകാരൻ മരണപ്പെട്ട സംഭവത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട് . മഴക്കാലത്ത് ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഗുരുതരമായ അവസ്ഥകളിലേക്കു തള്ളിവിടുന്നതുമായ നിരവധി രോഗങ്ങളുണ്ട് .ഇവയെ എല്ലാം ചെറുക്കാൻ പ്രത്യേക ശ്രദ്ധയും പുലർത്തേണ്ടതുണ്ട്. മഴക്കാല രോഗങ്ങളിൽ മിക്കവയും ജലജന്യവും സാംക്രമിക രോഗങ്ങളും ആയിരിക്കും.ചെറിയ മുൻകരുതലുകൾ കൊണ്ട് അകറ്റി നിർത്താവുന്ന രോഗങ്ങളാണ് ഇവയിൽ കൂടുതലും. തലച്ചോർ തിന്നുന്ന അമീബ പോലെ ഗുരുതരവും അപൂർവവും ആയ രോഗത്തെപ്പോലും ഇത്തരത്തിൽ ചെറുക്കാൻ കഴിയും . മലിനജവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്.മഴക്കാലത്ത് ശുദ്ധമാണെന്നുറപ്പുള്ള വെള്ളത്തിലല്ലാതെ കുളിക്കുകയോ , മറ്റാവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യാതിരിക്കുക. മഴക്കാല രോഗങ്ങളിൽ നിന്നകന്നു നില്ക്കാൻ ചെയ്യേണ്ടതെന്തെല്ലാമെന്ന് നോക്കാം. സൂക്ഷിക്കേണ്ടതെന്തെല്ലാം ? മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ജലജന്യ രോഗങ്ങൾ പടരുന്നതും ബാധിക്കുന്നതും.മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയെന്നതാണ് പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത്. മഴവെള്ളത്തിലും തോട് , പുഴ പോലുള്ള ജലാശയങ്ങളിലും വൈറസുകളും , തലച്ചോറിനെ ബാധിക്കുന്ന അമീബ പോലുള്ള പരാദങ്ങളും ഉണ്ടാവാനിടയുള്ളതിനാൽ അവയിൽ കുളിക്കുന്നതോ മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക ഇത്തരത്തിൽ പല രോഗാണുക്കളും കുളിക്കുന്നതിലൂടെ മാത്രമല്ല ശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിലൂടെയും നഖത്തിനടിയിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നവയുമുണ്ട്.അതിനാൽ ശുദ്ധമാണെന്നുറപ്പില്ലാത്ത വെള്ളത്തിൽ മുഖം കഴുകുന്നതോ കൈകാലുകൾ കഴുകുന്നതോ ഒഴിവാക്കുക ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കുക വെള്ളം കെട്ടി നിൽക്കുന്ന സന്ദർഭങ്ങൾ കഴിവാക്കുക. ഫിഷ്‌ടാങ്കുകൾ , നീന്തൽക്കുളങ്ങൾ പോലുള്ളവ കൃത്യമായ മാർഗ നിർദേശങ്ങൾക്കനുസൃതമായി ക്ലോറിനേറ്റ് ചെയ്യുകയും , സമയനുസൃതമായി അവയിലെ വെള്ളം മാറ്റുകയും ചെയ്യുക വീട്ടിലെ വാട്ടർടാങ്ക് , കിണർ എന്നിവ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൗഡർ/ ക്ലോറിൻ ഉപയോഗിച്ച് ശുചിയാക്കുകയും കൃത്യമായ രീതിയിൽ മൂടി സംരക്ഷിക്കുകയും ചെയ്യുക

കേരളം

പനി കേസുകള്‍ പതിമൂവായിരം കടന്നു; ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ഡെങ്കിപ്പനി പ്രത്യേകം ശ്രദ്ധിക്കണം  മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ  സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇൻഡ്യ

ഉത്തരേന്ത്യയില്‍ മഴയ്ക്ക് ശമനമില്ല; വ്യാപക നാശ നഷ്ടം, നദികള്‍ കരകവിഞ്ഞൊഴുകുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാണയിലും ഡല്‍ഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അപകടനിലയും പിന്നിട്ടാണ് യമുനയിലെ നീരൊഴുക്ക്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. നഴ്‌സറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഡല്‍ഹി വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച അവധി നല്‍കി. ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴ അതിശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച ദേശീയപാത-44 ലൂടെയുള്ള ഗതാഗതം നിരോധിച്ചു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഗള്‍ റോഡ് വഴി പോകണമെന്ന് ജമ്മു കശ്മീര്‍ പോലീസ് നിര്‍ദേശിച്ചു. ഹിമാചല്‍ പ്രദേശില്‍ ബ്യാസ് നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചതായി പോലീസ് സൂപ്രണ്ട് മണ്ഡി സൗമ്യ സാംബശിവന്‍ അറിയിച്ചു. സാഹചര്യം ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും അതിനാല്‍ത്തന്നെ അപകടമരണങ്ങള്‍ കുറയ്ക്കാനായെന്നും അവര്‍ പ്രതികരിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുകയും എല്ലാവിധ സഹായവും ഉറപ്പു നല്‍കുകയും ചെയ്തു.

കോട്ടയം

വാഗമൺ റോഡിലെ കുഴികൾ; കാരണം ബിഎം ബിസി ടാറിങ്ങും ഉറവകളുമെന്ന് പഠനം

ഈരാറ്റുപേട്ട ∙ നവീകരിച്ച വാഗമൺ റോഡിൽ‌ വേലത്തുശ്ശേരി ഭാഗത്തു കുഴികളുണ്ടാകാൻ കാരണം ശക്തമായ മഴയിൽ രൂപപ്പെട്ട ഉറവകളെന്നു പൊതുമരാമത്തു വകുപ്പ് റിപ്പോർട്ട്.ഉപരിതലത്തിലെ ബിഎം ബിസി ടാറിങ്ങിൽ മാത്രമാണ് കുഴികൾ രൂപപ്പെട്ടത്. ശക്തമായ ഉറവ മൂലം മഴ വെള്ളം റോഡിന് അടിയിൽ നിന്നു മുകളിലേക്ക് കുത്തിയൊഴുകിയത് മൂലമാണ് ഉപരിതലത്തിനു കേടുപാടുണ്ടായത്. ഈ ഭാഗത്ത് റോഡിന് വലതുവശത്ത് ഉപരിതല ഓടയുണ്ട്. മഴവെള്ളം വശങ്ങളിൽ കൂടി തടസ്സം കൂടാതെ ഒഴുകുന്നതിനാണ് ഇതു നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തി തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡിന്റെ ഉപരിതലത്തിൽ ഉണ്ടായിരുന്ന കുഴികൾ അടച്ചതിനു ശേഷം ബിഎം ബിസി ഉപരിതലം നിർമിക്കുക മാത്രമാണ് ചെയ്തത്.

പ്രാദേശികം

ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാരയ്ക്കാട് റോഡിന് വീണ്ടും ശനിദശ

ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാരയ്ക്കാട് റോഡിന് വീണ്ടും ശനിദശ, ടാർ ചെയ്ത് ആഴ്ചകൾ പിന്നിടും മുമ്പേ പലയിടങ്ങളിലും കുഴികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ടാറിംഗ് വേലകൾ കൃത്യമാക്കുന്നതിൽ ഉദ്യോഗസ്ഥരും കരാറുകാരും ഒരു പോലെ വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ പരാതി.

പ്രാദേശികം

പുളിയനാനിക്കൽ കുടുംബയോഗം  തെക്കേക്കര ഷാദി മഹൽ ഓഡിറ്റോറിയത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു

പുളിയനാനിക്കൽ കുടുംബയോഗം  തെക്കേക്കര ഷാദി മഹൽ ഓഡിറ്റോറിയത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ഷുഹൈബ് മൗലവി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്സൻ സുഹറ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ PRF ഫൈസൽ, ഫാത്തിമ മാഹിൻ , ഇമാം മുഹമ്മദ് സുബൈർ മാലവി , ജമാഅത്ത് പ്രസിഡന്റ് അഫ്സർ പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു. സുൽത്താൻ സ്വാഗതവും നാസർ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.