വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഒരു പാട്ടിന് 3 കോടി ! പ്രതിഫലത്തിലും മുൻപിൽ എ.ആർ റഹ്മാൻ

ഇന്ത്യയിൽത്തന്നെ ഏറ്റവും പ്രശസ്തനായ, ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീതസംവിധായകനാര് എന്ന ചോദ്യത്തിന് ഒരുപക്ഷെ എ.ആർ റഹ്മാൻ എന്നുതന്നെയാകും ഉത്തരം. ലോക ചലച്ചിത്ര മേഖലയിലെത്തന്നെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്കർ അടക്കം ഇന്ത്യയിലേക്കെത്തിച്ച നമ്മുടെ അഭിമാന സംഗീതജ്ഞൻ. വർഷങ്ങളായി സംഗീത മേഖലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഫലമാണ് എങ്ങും ഇപ്പോൾ ചർച്ചാവിഷയം. എ.ആർ റഹ്മാൻ ഒരു പാട്ട് കമ്പോസ് ചെയ്യാൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏകദേശം 3 കോടിയോളം രൂപയാണെന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചില പാട്ടുകൾക്ക് അഞ്ച് കോടി രൂപ വരെ വാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. താൻ നയിക്കുന്ന സ്റ്റേജ് ഷോകൾക്കും മ്യൂസിക് കൺസെർട്ടുകൾക്കും കുറഞ്ഞത് ഒരു കോടി രൂപയോളം താരം പ്രതിഫലമായി വാങ്ങാറുണ്ട്. ഇതിനപ്പുറം റഹ്മാൻ പാടുന്ന പാട്ടുകൾ വേറെയുമുണ്ട്. സ്വയം സംഗീതസംവിധാനം ചെയ്യുന്ന പാട്ടുകളാണ് അദ്ദേഹം കൂടുതലായും പാടിക്കേൾക്കാറുള്ളത്. ഇസൈ പുയൽ’ എന്ന പേരിലാണ് സംഗീതപ്രേമികൾ റഹമാനെ സ്നേഹത്തോടെ വിശേഷിപ്പിക്കാറുള്ളത്. റഹ്മാന്റെ അവസാനം ഇറങ്ങിയ സിനിമ മാരി സെൽവരാജിന്റെ ‘മാമന്നൻ’ എന്ന ചിത്രമായിരുന്നു. ചിത്രത്തിന് വേണ്ടി ഏഴോളം പാട്ടുകളാണ് റഹ്മാൻ കമ്പോസ് ചെയ്തിരിക്കുന്നത്. അവയെല്ലാം ഇതിനോടകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തതായി റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമ ബോളിവുഡ് സിനിമയായ ‘തേരെ ഇഷ്‌ക് മെയ്ൻ’ എന്ന ചിത്രമാണ്. ധനുഷ് നായകനായി, റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ‘രാഞ്ജന’ എന്ന ചിത്രത്തിന്റെ അതേ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് തേരെ ഇഷ്‌ക് മെയ്ൻ.

ജനറൽ

മുഖത്ത് ശസ്ത്രക്രിയ, പല്ലുകള്‍ ശരിയാക്കണം, തിരിച്ചുവരവിന് മഹേഷ് കുഞ്ഞുമോന്‍

ഒന്നുമില്ലായ്മയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് ജീവിതം കരകയറി വന്നപ്പോ‍ഴാണ് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനെ തേടി ആ ദുരന്തം എത്തുന്നത്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഏ‍ഴ് പല്ലുകള്‍ തകര്‍ന്നു. മുഖത്തെ അസ്ഥികള്‍ക്ക് ക്ഷതം സംഭവിച്ചു. മുഖത്തും മൂക്കിലും ശസ്ത്രക്രിയ ആവശ്യമാണ്. പ്രതീക്ഷയോടെയുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായ തിരിച്ചടി. എന്നാല്‍ തളരാതെ തോറ്റുകൊടുക്കാതെ പോരാടുകയാണ് ഈ അതുല്യ കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 3 പേരിൽ ഒരാളായ മഹേഷ് മുഖത്തും കയ്യിലും സാരമായ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും ഒപ്പം കാറിൽ എറണാകുളത്തേക്കു മടങ്ങവെയായണ് അപകടം. പിന്‍ സീറ്റിലായിരുന്നു യാത്ര. 2 ആഴ്ച ആശുപത്രിവാസത്തിനു ശേഷം മഹേഷ് വീട്ടിലെത്തിയെങ്കിലും ഇനിയും ചികിത്സകൾ ബാക്കി. തകർന്ന 7 പല്ലുകൾ ശരിയാക്കണം. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ വേണം. ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ ഇട്ടിരിക്കുന്ന കമ്പികൾ നീക്കം ചെയ്യണം. കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞുമോനും അമ്മ തങ്കമ്മയും സഹോദരൻ അജേഷും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു മഹേഷ്. മഹേഷിന്‍റെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും കഴിഞ്ഞ ദിവസം വീടു സന്ദർശിച്ച കെ.ബി. ഗണേഷ്കുമാർ എംഎൽഎ വാഗ്ദാനം ചെയ്തിരുന്നു. സ്വന്തം ജ്യേഷ്ഠനെ പോലെ കാണണമെന്നാണ് എംഎല്‍എ മഹോഷിനോട് പറഞ്ഞത്.

ജനറൽ

ഇടവേളയില്ലാതെ തലപ്പത്ത്; ഇടവേള ബാബുവിന് ‘അമ്മ’യുടെ ആദരം

ചലച്ചിത്രതാരം ഇടവേള ബാബുവിനെ ആദരിച്ച് താരസംഘടനയായ ‘അമ്മ’. ‘അമ്മ’യ്ക്കായി തുടർച്ചയായി 24 വർഷം സെക്രട്ടറി- ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചതിനാണ് ആദരം നൽകിയത്.മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് അമ്മയുടെ വാർഷിക പൊതുയോഗത്തിൽവെച്ച് ഇടവേള ബാബുവിനെ ആദരിച്ചത്. ശേഷം ഇടവേള ബാബുവിന്റെ പ്രവർത്തനങ്ങളെ ഇരുവരും അഭിനന്ദിക്കുകയും ചെയ്തു. വേദിയിൽ സംഘടനാ പദവിയുള്ള താരങ്ങളായ ജയസൂര്യ, സിദ്ദിഖ്, സ്വാസിക, അൻസിബ തുടങ്ങിയവരും ഉണ്ടയായിരുന്നു.

കേരളം

ജൂലൈയിലും വൈദ്യുത ചാർജ് കൂടും🙆‍♂️; യൂണിറ്റിന് ഒമ്പത് പൈസ കൂടുതലായി ഈടാക്കുമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മുതൽ വൈദ്യുതി ചാർജ് കൂട്ടാൻ തീരുമാനം. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂട്ടുക. മേയ് മാസം 19.66 കോടി രൂപ വൈദ്യുതി വാങ്ങാൻ അധികമായി ചിലവഴിച്ചുവെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ പത്തുപൈസവരെ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. അതുകൊണ്ടാണ് ഒമ്പതു പൈസ ഈടാക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം.

പ്രാദേശികം

സാമ്പത്തിക അഴിമതി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ മുൻ ബിഡിഒയെ സസ്‌പെൻഡ് ചെയ്തു. ബിഡിഒയ്ക്ക് പിന്തുണ നൽകിയ ഭരണാസമിതി രാജി വെക്കണമെന്ന് - എൽഡിഎഫ്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ സാമ്പത്തിക അഴിമതി  നടത്തിയ മുൻ ബിഡിഒ വിഷ്ണു മോഹൻ ദേവിനെ സസ്‌പെൻഡ് ചെയ്തു. ബിഡിഒയ്ക്ക് പിന്തുണ നൽകിയ യുഡിഫ് ഭരണാസമിതി രാജി വെക്കണമെന്ന് പ്രതിപക്ഷം പത്രസമ്മേളനത്തിൽ അറിയിച്ചു. 2019 മുതൽ 21 വരെയാണ് വിഷ്ണു ബ്ലോക്കിൽ ബിഡിഒയായിരുന്നത്. ഈ കാലയളവിൽ സിഎഫ്എൽടിസിയുടെ പ്രവർത്തനത്തിന്റെ മറവിൽ ഒക്സി മീറ്റർ ഉൾപ്പടെയുള്ള കോവിഡ് ഉപകാരണങ്ങൾ മേടിക്കുന്നതിലും, ഓഫിസിന്റെ പ്രവർത്തനത്തിനവശ്യമായ ഉപകാരണങ്ങൾ, ദൈനദിന പ്രവർത്തനത്തിനാവശ്യമായ് തുകകളിൽ ഉൾപ്പടെയാണ് സാമ്പത്തിക തീരുമാറി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ വാഹനം ഉപയോഗിക്കുന്നതിലും വൻ അഴിമതിയാണ് നടത്തിയത്. തുകയെല്ലാം സ്വാന്തം അക്കൗണ്ടിലേക്ക് മറ്റുന്നതിനായി വ്യാജ രേഖകളാണ് വിഷ്ണു ബ്ലോക്കിൾ നൽകിയത്. ഈ വിഷയങ്ങൾ നിരന്തരം ബ്ലോക്ക് പഞ്ചായത്ത്‌ കമ്മിറ്റിയിൽ ചർച്ച നടത്തിയിട്ടും ബിഡിഒയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം കൈകൊണ്ടതെന്നും പ്രതിപക്ഷം പത്രസമ്മേളനത്തിൽ അറിയിച്ചു. അഴിമതിക്കെതിരെ വിജിലൻസിൽ പരാതി നൽകിയ ബ്ലോക്ക് അംഗം രമ മോഹനെതിരെ വികസന തടസ്സപെടുത്തുന്നു എന്ന് കാട്ടി ഭരണകക്ഷി അംഗം അജിത്ത് കുമാർ പ്രമേയം അവതരിപ്പിക്കുകയും നിലവില്ലാതെ ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീകല അതിനെ പിന്തുണയ്ക്കയും ചെയ്തു. എന്നൽ വിജിലൻസ് അന്വഷണത്തിൽ 275000 രൂപയുടെ സാമ്പത്തിക തിരുമറി കണ്ടെത്തുകയും വിഷ്ണു മോഹൻ ദേവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ എല്ലാ സാമ്പത്തിക തിരുമറികൾക്കും പൂർണ പിന്തുണ നൽകി അഴിമതിക്ക് കൂട് നിന്നാ മുൻ പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ്‌ കുര്യൻ നെല്ലുവേലി ഉൾപ്പടെയുള്ള ഭരണ നേതൃത്വം ധാർമികത നിലനിർത്തി രാജി വെക്കണമെന്നും പ്രതി പക്ഷം പത്ര സമ്മേളനത്തിൽ അറിയിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രതിപക്ഷ അംഗങ്ങളായ രമ മോഹൻ, അഡ്വ.അക്ഷയ് ഹരി, ജെറ്റോ ജോസഫ്, മിനി സാവിയോ, ജോസഫ് ജോർജ് വെളുക്കുന്നേൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

കോട്ടയം

സംസ്ഥാന തല മത്സരത്തിന് അർഹരായ കോണിപ്പാട് ഗവൺമെന്റ എൽ പി എസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.

വിദ്യാർത്ഥികളുടെ കരവിരുതിൽ സ്കൂൾ അങ്കണത്തിൽ കൃഷി വിളയിച്ചതിന് ജില്ലയിലെ മികച്ച സ്ഥാപനമായി   തിരഞ്ഞടുക്കപ്പെട്ട  സംസ്ഥാന തല മത്സരത്തിന് അർഹരായ കോണിപ്പാട് ഗവൺമെന്റ എൽ പി എസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.

ഇൻഡ്യ

വൻ തിരിച്ചൊഴുക്ക്; രാജ്യത്ത് 2.41 ല​ക്ഷം കോ​ടി രൂ​പ​യു​ടെ രണ്ടായിരം രൂപ നോട്ടുകൾ തി​രി​ച്ചെ​ത്തി​യ​താ​യി ആ​ർ.​ബി.​ഐ

മും​ബൈ: രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷം രണ്ടായിരം രൂപ നോട്ടുകൾ വൻതോതിൽ തി​രി​ച്ചെ​ത്തു​ന്ന​താ​യി റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ്. മേ​യ് 19ന് ​പി​ൻ​വ​ലി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ 3.62 ല​ക്ഷം കോ​ടി രൂ​പ​യു​ടെ മൂ​ല്യ​മു​ള്ള രണ്ടായിരം ​​രൂ​പ​യു​ടെ ​ക​റ​ൻ​സി​ക​ൾ വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ 2.41 ല​ക്ഷം കോ​ടി രൂ​പ​യു​ടെ രണ്ടായിരത്തിന്റെ നോട്ടുകൾ തി​രി​ച്ചെ​ത്തി​യ​താ​യി ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. 2023 സെപ്റ്റംബര്‍ 30-നകം നോട്ട് മാറ്റി വാങ്ങാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആ​കെ​യു​ള്ള 2000 നോ​ട്ടു​ക​ളി​ൽ 85 ശ​ത​മാ​ന​വും നി​ക്ഷേ​പ​മാ​യി​രു​ന്നു. നോ​ട്ട് പി​ൻ​വ​ലി​ക്ക​ൽ പ​ണ​സ്ഥി​ര​ത​യെ ബാ​ധി​ക്കി​ല്ലെ​ന്ന് ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു. നോ​ട്ട് പി​ൻ​വ​ലി​ക്ക​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും അ​​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള 2,000 മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ നി​യ​മ​പ​ര​മാ​യി തു​ട​രും. സെ​പ്റ്റം​ബ​ർ 30ന് ​ശേ​ഷം ഈ ​നോ​ട്ടു​ക​ളു​ടെ നി​യ​മ​പ​ര​മാ​യ പ​ദ​വി റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മോ എ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. 2,000 ബാ​ങ്ക് നോ​ട്ടു​ക​ളി​ൽ 89 ശ​ത​മാ​ന​വും 2017 മാ​ർ​ച്ചി​ന് മു​മ്പാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ക​ണ​ക്കാ​ക്കി​യ ആ​യു​സ്സാ​യ നാ​ല​ഞ്ചു വ​ർ​ഷം ക​ഴി​യു​ന്ന​തി​നാ​ൽ പി​ൻ​വ​ലി​ക്കു​ന്നെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

പ്രവാസം

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുന്നു; ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തലക്ക് മീതെ സൂര്യന്‍ കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്ന ഉഷ്ണകാലം. കൊടും ചൂടിന്റെ ദോര്‍ അല്‍ അഷര്‍ കാലത്തിന് അറേബ്യൻ ഉപദ്വീപില്‍ തുടക്കമായി. ഇനിയുള്ള ദിവസങ്ങളില്‍ താപനിലയും അന്തരീക്ഷ ഊഷ്മാവും കുത്തനെ ഉയരും. അമ്പത് ഡിഗ്രിയോട് അടക്കുന്ന താപനിലയും തൊണ്ണൂറു ശതമാനത്തോളം ഉയരുന്ന അന്തരീക്ഷ ഊഷ്മാവും. കരുതലും ജാഗ്രതയും വേണ്ട ദിവസങ്ങളാണ് ഇത്. മധ്യാഹ്ന വിശ്രമം നൽകിയാണ് ഗൾഫ് രാജ്യങ്ങൾ പുറംജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്. യുഎഇയിലും സൗദിയിലും ഈ പതിനഞ്ചിന് തുടങ്ങിയ  മധ്യാഹ്ന വിശ്രമ നിയമം സെപ്റ്റംബർ പതിനഞ്ച് വരെ നീളും. ഒമാനിലും ഖത്തറിലും കുവൈത്തിലും ഈ മാസം ആദ്യം തന്നെ നിയമം പ്രാബല്യത്തിലായി. ബഹ്റൈനിൽ ജുലൈ ഒന്ന് മുതലാണ് മധ്യാഹ്ന വിശ്രമം നിർബന്ധമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പുറംജോലികളിൽ നിന്ന് പൂർണായി വിട്ടുനിൽക്കാൻ തൊഴിലാളികൾക്ക് ആവില്ല. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ അത്യാവശ്യമാണ്. കൊടും ചൂടില്‍ ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. മധ്യാഹ്ന വിശ്രമം അനുവദിച്ച മൂന്നു മാസം തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യവും നിർജലീകരണം ഉണ്ടാകാതിരിക്കാൻ വേണ്ട സംവിധാനങ്ങളും തൊഴിലുടമകൾ നൽകണം. പ്രഥമ ശുശ്രൂഷ, എയർ കണ്ടീഷണറുകൾ, വേണ്ടത്ര തണുത്ത വെള്ളം എന്നിവയും ലഭ്യമാക്കണം. വറുത്തുതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് ഉത്തമം. ചൂടിനെ പ്രതിരോധിക്കുന്ന ജീവിതക്രമത്തിലേക്ക് മാറുകയെന്നതാണ് വേനലിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇടുന്ന വസ്ത്രം മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ ശ്രദ്ധവേണം. വിവിധ തരത്തിലുള്ള അസുഖങ്ങളും പടര്‍ന്ന് പിടിക്കാൻ സാധ്യതയേറെയാണ് ഇക്കാലത്ത്. അതിനാല്‍ വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. കുട്ടികളുടെയും പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ജൂൺ 21ന് ഔദ്യോഗികമായി ചൂട് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ വിലയിരുത്തൽ. ജൂലൈ തുടക്കം മുതൽ  ഓഗസ്റ്റ് 10 വരെയായിരിക്കും മേഖലയിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. കൃത്യമായ മുൻകരുതലോടെ ജാഗ്രതയോടെ ഈ ചൂടുകാലത്തെ നേരിടാമെന്ന് ആരോഗ്യവിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.