വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നടയ്ക്കൽ പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസായി ഉയർത്തണം

ഈരാറ്റുപേട്ട. നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റോഫീസ് സബ് ഓഫീസായി ഉയർത്തണമെന്നാവശ്യം ശക്തമാകുന്നു. നഗരസഭയിൽ രണ്ട് സബ് പോസ്റ്റോഫീസുകളും ഒരു ബ്രാഞ്ച് ഓഫീസുകളുമാണുള്ളത്. 2011 ലെ സെൻസസ് പ്രകാരം ഈരാറ്റുപേട്ട നഗരസഭയിലെ ജനസംഖ്യ 34814 വരും  .ഈരാറ്റുപേട്ട വടക്കേക്കരയിൽ ഈരാറ്റുപേട്ട പോസ്റ്റോഫീസു തെക്കേക്കരയിൽ അരുവിത്തുറ പോസ്റ്റോഫീസും കിഴക്കേക്കരയിൽ നടയ്ക്കൽ ബ്രാഞ്ച്  പോസ്റ്റോഫീസും സ്ഥിതി ചെയ്യുന്നു . ഈരാറ്റുപേട്ട നഗരസഭയിൽ 28 വാർഡുകളാണുള്ളത്.നടയ്ക്കൽപോസ്റ്റോഫീസിൻ്റെ പ്രവർത്തന പരിധി യിൽ നഗരസഭയിലെ 12 വാർഡുകളും സമീപ പഞ്ചായത്തായ തീക്കോയി പഞ്ചായത്തിലെ രണ്ട് വാർഡുകളും ഉൾപ്പെടുന്നു. നടയ്ക്കൽ പോസ്റ്റോഫീസിൻ്റെ പരിധിയിൽ 10000 ത്തോളം പേർ വസിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുംചെറുകിട വ്യാവസായ കേന്ദ്രങ്ങളും 500ഓളം കച്ചവട സ്ഥാപനങ്ങളുംഈ പോസ്റ്റോഫീസിൻ്റെ പ്രവർത്തന മേഖലയിലുണ്ട്. ബ്രാഞ്ച് പോസ്റ്റോഫീസായതുകൊണ്ട് യഥാസമയത്ത് തപാൽ ഉരുപ്പടികൾ  നാട്ടുകാർക്ക് ലഭിക്കുന്നില്ല. ഇതു കാരണം നിരവധിയാളുകളുടെ ഇൻറർവ്യൂ മുടങ്ങുകയും പാസ്പോർട്ടും പാൻ കാർഡും കിട്ടാതെ വരികയുംചെയ്യുന്നുന്നായി നാട്ടുകാർ പറയുന്നു.  .   എന്നാൽ നടയ്ക്കൽ ബ്രാഞ്ച്    പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസാക്കിയാൽ രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ പ്രവൃത്തി സമയമാകും. കൂടുതൽ പോസ്റ്റ് മാൻമാരുണ്ടാകുകയുംകൂടുതൽ പ്രവർത്തനം സമയം ലഭിക്കുകയും ചെയ്യും ഇതു കാരണം പോസ്റ്റോഫീസിന്റെ വരുമാനം വർധിക്കാൻ കാരണമാകുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു. 31/03/2018ൽ വയനാട് ജില്ലയിൽ കമ്പലയ്ക്കാട് ബ്രാഞ്ച്  പോസ്റ്റോഫീസ് കുണ്ടുങ്ങൽ എന്ന പേരിൽ സബ്  പോസ്റ്റോഫീസായി ഉയർത്തീട്ടുണ്ട്. അതു കൂടാതെ  കണ്ണൂർ ജില്ലയിൽ കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ പുതിയ സബ് പോസ്റ്റോഫീസും അനുവദിച്ചിട്ടുണ്ട്.  അതു കൊണ്ട് നടയ്ക്കൽ പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് പോസ്റ്റൽ അധികൃതർക്ക് നിവേദനം നൽകുമെന്ന് ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.എം. ഷെരീഫ് പറഞ്ഞു.

പ്രാദേശികം

ജനകീയ സായാഹ്ന സദസ്സ് നടത്തി

ഈരാറ്റുപേട്ട .യു.ഡി.എഫ് പൂഞ്ഞാർ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംങ്ഷനിൽ സായാഹ്ന ധർണ നടത്തി . യു.ഡി.എഫ് നേതാക്കൾക്ക് എതിരെയും മാധ്യമങ്ങൾക്ക് എതിരെയും ഉള്ള പോലീസ് വേട്ട അവസാനിപ്പിക്കുക ,എ ഐ ക്യാമറ ,കെ - ഫോൺ തുടങ്ങിയ അഴിമതികൾക്ക് എതിരെ വിദ്യാഭ്യാസ മേഖലയിലെ കൃത്യ വിലോപങ്ങൾക്ക് എതിരെ, രൂക്ഷമായ വിലക്കയറ്റത്തിനെതിരെ യുമാണ് ധർണ നടത്തിയത്.കേരള കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ മജു പുളിക്കൽ  അധ്യക്ഷത വഹിച്ചു. യു ഡി എഫ് ഉന്നത അധികാരി സമതി അഗം അഡ്വ. ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്തുഅഡ്വക്കേറ്റ് ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, അഡ്വ. സതീഷ് കുമാർ,ബിനു മറ്റക്കര,അഡ്വ.മുഹമ്മദ്‌ ഇല്ല്യാസ്, റോയ് കപ്പലുമാക്കാൻ, സാബു പ്ലാത്തോട്ടം, അൻവർ അലിയാർ, നാസർ വെള്ളുപറമ്പിൽ, പി എച്ച് നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, ജോർജ് ജേക്കബ്, കെ എസ് രാജു, വർക്കിച്ചൻ വയംപോത്തനാൽ, അജിത് കുമാർ, ടി വി ജോസഫ്, സജി കൊട്ടാരം, ജിജോ കാരക്കാട്, എം സി വർക്കി,ടോമി മാടപ്പള്ളിൽ,ചാർളി വലിയവീട്ടിൽ, ബേബി മുത്തനാട്ട്, അഡ്വക്കേറ്റ് ജസ്റ്റിൻ ഡേവിഡ്, അബ്സാർ മുരിക്കോലി,പയസ് കവളംമാക്കൽ, വി റ്റി അയ്യൂബ് ഖാൻ, റസിം മുതുകാട്ടിൽ,ഷിയാസ് മുഹമ്മദ്‌, അഡ്വക്കേറ്റ് അഭിരാം ബാബു, സിറാജ് കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളം

വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും കേരളത്തില്‍ മടങ്ങിയെത്തി

തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ്  മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി, ശേഷം യു.എ.ഇ. സന്ദര്‍ശിച്ചിരുന്നു.

പ്രവാസം

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ച

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ  വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ  മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടുകയും ചെയ്‍തു. മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27നും ബലി പെരുന്നാള്‍ ജൂണ്‍ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി  റിയാദ്: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ  27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.  ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ  വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ  മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടുകയും ചെയ്‍തു. മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27നും ബലി പെരുന്നാള്‍ ജൂണ്‍ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി.  ഒമാനിലും ബലി പെരുന്നാള്‍ ജൂണ്‍ 28ന് തന്നെയായിരിക്കുമെന്ന് രാജ്യത്തെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. മതകാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കുയും ചെയ്‍തു പ്രവാചകൻ ഇബ്രാഹിമിന്റെ  ത്യാഗസ്മരണയിലാണ് മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷം ലോകമെമ്പാടും കൊണ്ടാടുന്നത്.

കേരളം

മഴയ്ക്ക് പിന്നാലെ കേരളം പനിച്ചൂടിലേക്ക്; മരണം 26

തിരുവനന്തപുരം: കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. മഴയ്ക്ക് പിന്നാലെ കേരളം പനിച്ച് വിറയ്ക്കുമ്പോൾ സാധാരണ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.കഴിഞ്ഞ ഒരാഴ്ചയിലെ കണക്കനുസരിച്ചു പ്രതിദിനം പതിനായിരത്തിലേറെപേരാണ് പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കകയാണെങ്കിൽ പനി ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടി വരെ ആയേക്കാം. അസുഖ ബാധിതർക്ക് പുറമെ പനിച്ചൂടിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണവും നമ്മെ ഞെട്ടിക്കുന്നവയാണ്.വിവിധ പനികള്‍ ബാധിച്ച് സംസ്ഥാനത്ത് 26 പേർ ഈ മാസം മരിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍. വെറും 18 ദിവസത്തിനിടെ 26 പേര്‍ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് പൊലിഞ്ഞത് 13 ജീവനുകളാണ്. എലിപ്പനി 10 പേരുടേയും മഞ്ഞപ്പിത്തം 2 പേരുടേയും സാധാരണ പനി ഒരാളുടെയും ജീവന്‍ കവര്‍ന്നു. ഈ കണക്കുകള്‍ക്കുപുറമേ എലിപ്പനി മൂലം ഇന്നലെ രണ്ടു മരണവും ഡെങ്കിപ്പനി മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ18 ദിവസത്തിനിടെ പനിബാധിച്ച് ചികില്‍സയ്ക്കെത്തിയത് 1, 48, 362 പേരാണ്. ഇന്നലത്തെ കണക്കുകള്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് പ്രസിദ്ധീകരിച്ചത്. ഇന്നലെ പത്തനംതിട്ടയില്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്ത എലിപ്പനി മരണങ്ങള്‍ കണക്കുകളില്ല. സ്ഥിരീകരണം വരാത്തതിനാലെന്നാണ് ഒദ്യോഗിക വിശദീകരണം. പകര്‍ച്ചപ്പനി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പ്രാദേശികം

വായനദിനാഘോഷത്തിന്റെ ഭാഗമായി ഐഡിയൽ പബ്ലിക് ലൈബ്രറി വായന വണ്ടി യാത്ര സംഘടിപ്പിച്ചു

വായനദിനാഘോഷത്തിന്റെ ഭാഗമായി ഐഡിയൽ പബ്ലിക് ലൈബ്രറി വായന വണ്ടി യാത്ര സംഘടിപ്പിച്ചു.  ഈരാറ്റുപേട്ടയിലെ വിവിധ സ്കൂളുകൾ സന്ദർശനം നടത്തിയ വായന വണ്ടിക്ക് മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.  ഹെഡ്മാസ്റ്റർ ഇൻ ചാർജ് എംഎഫ് അബ്ദുൽ ഖാദർ , ഷിനു നയാസ്  മറ്റ് അധ്യാപകർ ഐഡിയൽ ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുഹ്സിൻ പി എം വായനാദിന സന്ദേശം നൽകി. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ ഹാഷിം പി എസ് , സെക്രട്ടറി മുഹമ്മദ് മർസദ് ട്രസ്റ്റ് അംഗങ്ങളായ മുഹ്സിൻ പി എംമാഹിൻ പേരമ്പലം യൂനുസ് മീരാൻ സൈഫുദ്ദീൻ P S ഹാഫിസ്. പി.എ.തുടങ്ങിയവർ  വിവിധ സ്കൂളുകളിൽ വായനാദിന സന്ദേശം നൽകി.സ്കൂളുകളിൽ നടത്തിയ വായനാദിന ക്വിസ് കോമ്പറ്റീഷനിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട അൽമനാർ സീനിയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ KSRTC ബസ് സ്റ്റാൻഡിൽ വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട അൽമനാർ സീനിയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ KSRTC ബസ് സ്റ്റാൻഡിൽ വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്ത്രീ സുഹൈൽ ഫരീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ബഹു. ശ്രീമതി സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. കെഎസ്ആർടിസി കൺട്രോളിങ് ഓഫീസർ മാത്തുക്കുട്ടി, സ്കൂൾ വൈസ് ചെയർമാൻ സാദിഖ് കെ കെ പ്രസിഡന്റ് അൻവർ അലിയാർ എന്നിവർ ആശംസകൾ അറിയിച്ചു. ഫാത്തിമ ഹക്കീം, ഹിബ എന്നീ വിദ്യാർത്ഥികൾ ബാല്യകാലസഖി ആടുജീവിതം തുടങ്ങിയ കൃതികളുടെ നിരൂപണം നടത്തുകയും ഇതോടനുബന്ധിച്ച് ജനങ്ങൾക്കിടയിൽ ചോദ്യോത്തരം മത്സരം നടത്തുകയും ഉണ്ടായി. മദർ pta പ്രസിഡന്റ് റസീന ജാഫറിന്റെ നന്ദിയോട് കൂടി യോഗം അവസാനിച്ചു.

കോട്ടയം

മൂന്നിലവിൽ വെള്ള ചാട്ടത്തിൽകുളിക്കാനിറങ്ങിയ കൊച്ചി സ്വദേശി സഹദ് (20) മരണപ്പട്ടു.

സഹദ്..     വയസ്സ് 20..  കൊച്ചി.. മട്ടാഞ്ചേരി സ്വദേശി ആണ്..ഇല്ലിക്കൽ മല കാണാൻ വന്നതാണ്  Friends മായി മൂന്നിലവ്.. മേച്ചാൽ പുഴയിൽ  കുളിക്കാൻ ഇറങ്ങിയതാണ്..അല്പ സമയം മുൻപ് മുങ്ങി മരിച്ചു.. ബോഡി ഇപ്പോൾ മൂന്നിലവ് govt. ഹോസ്പിറ്റലിൽ ഉണ്ട്..