വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഇന്ത്യയിലെ മികച്ച പത്ത് വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി വാഗമൺ

കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ, ട്രാവൽ ലെഷർ മാസിക പ്രസ്ഥീകരിച്ച ഇന്ത്യയിലെ മികച്ച പത്തു വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന് വാഗമൺ മാത്രം ആണ് ഈ പട്ടികയിൽ ഇടം പിടിച്ചത്. കേരളത്തിന്റെ തനത് വശ്യചാരുതയും ഹരിതാഭവും വിളിച്ചോതുന്നതിൽ മുൻപന്തിയിലായ വാഗമൺ വിനോദസഞ്ചാരത്തിനു പേര് കേട്ട കേരളത്തിലെ തന്നെ, മികച്ച പ്രകൃതി വൈഭവം കൊണ്ടും സാഹസിക വിനോദങ്ങൾ കൊണ്ടും സഞ്ചാരികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് .ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും, മികച്ച നിലവാരത്തിൽ ഉള്ള ഹോട്ടലുകളും അതുമായിബന്ധപെട്ട അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും പ്രചാരത്തിൽ ഉള്ള ട്രാവൽ മാഗസിൻ ആണ് ട്രാവൽ ലെഷർ. കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ കേരളത്തിലെ ഇടുക്കി കോട്ടയം ജില്ലകളിൽ വ്യാപിച്ചു നിൽക്കുന്ന പ്രദേശം ആണ്. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന ഹൈറേൻജ് പ്രദേശം. പച്ചപ്പ്‌ നിറഞ്ഞ ചുറ്റിനും മൂടി നിൽക്കുന്ന പൈൻ കാടുകൾ, മൊട്ടകുന്നുകൾ, തടാകങ്ങൾ, മർമല വെള്ളച്ചാട്ടം, പേട്ടുമല പള്ളി, ബറൻ ഹിൽസ്, മുരുകൻ മല, തങ്ങൾ പാറ, മുണ്ടക്കയം ഘട്ട്, വാഗമൺ പുൽമേടുകൾ ഒക്കെ നിറഞ്ഞ വശ്യചാരുതയാർന്ന പ്രദേശം ആണ് വാഗമൺ. ചെറു മഴയും തണുപ്പുമേറ്റ് ഹെയർപിൻ വളവുകളും ഉള്ള വഴികളിലൂടെ ഉള്ള യാത്ര സഞ്ചാരികൾക്കു മികച്ച അനുഭൂതി നൽകും എന്നതിൽ സംശയം ഇല്ല. വാഗമണിലെ പുൽമേടുകളും വെൽവെറ്റ് പുൽത്തകിടികളും ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല. പൈൻ വാലി പശ്ചിമഘട്ടത്തിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന, ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യനിർമിത വനം പ്രകൃതിയോട് കൂടുതൽ അടുക്കാനും, വാഗമണ്ണിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലും ഒന്നാണ്. ഇടതുർന്ന് നിൽക്കുന്ന ഈ കാട് ഫോട്ടഗ്രാഫേഴ്സിന്റെയ്യും ചലച്ചിത്രകാരന്മാരുടെയും പ്രിയപ്പെട്ട സ്ഥലമാണ്. വാഗമൺ തടാകം മൂന്ന് പച്ച കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വാഗമൺ തടാകം, കുടുംബത്തോടൊപ്പമോ ജീവിതപങ്കാളിയോടോപ്പമോ മനോഹരമായ കാലാവസ്ഥയിൽ പിക്നിക് ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. ചുറ്റിനും ഉള്ള തേയിലത്തോട്ടങ്ങൾ തടാകത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. തടാകത്തിലൂടെ ഉള്ള ബോട്ടിംഗ് സഞ്ചാരികൾക്കു ഒരു മികച്ച അനുഭൂതി ആണ് നൽകുന്നത്. മൊട്ടകുന്നുകൾ വാഗമൺ യാത്രയിൽ ആരും സമയം ചെലവഴിക്കാൻ വിട്ടുപോകാൻ പാടില്ലാത്ത ഒരു സ്ഥലമാണ് മൊട്ടകുന്നുകൾ. നല്ല തണുത്ത കാറ്റും കൊണ്ട് മൊട്ടകുന്നുകളിൽ ഇരിക്കുന്നത് വേനൽകാലത്ത് ഒരു കുളിർമ പകരുന്ന ഒന്നാണ്. മർമല വെള്ളച്ചാട്ടം “കാടിന്റെ മന്ത്രവാദിനി” എന്ന പേരിൽ പ്രശസ്തമായ മർമല വെള്ളച്ചാട്ടം സന്ദർശിക്കാതെ വാഗമൺ ടൂറിസം അപൂർണ്ണമാണ്. പച്ച മരങ്ങളാലും മൂടൽ മഞ്ഞിനാലും ചുറ്റപ്പെട്ടതിനാൽ മർമലയിലെ തണുത്ത, ശുദ്ധജലത്തിൽ മുങ്ങിക്കുളിക്കുകായും ചെയ്യാം. തങ്ങൾപ്പാറ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രം. വാഗമൺ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും ആകർഷകമായ ഒന്ന്. 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങൾപാറ വാഗമൺ പട്ടണത്തിന്റെ അതിമനോഹരമായ കാഴ്ച സഞ്ചാരികൾക്കു നൽകും. സൂയിസൈഡ് പോയിന്റ് ആഴത്തിലുള്ള താഴ്‌വരയാണ് സൂയിസൈഡ് പോയിന്റിന്റെ ഹൈലൈറ്റ്. ‘വി’ ആകൃതിയിലുള്ള ഈ മലയിടുക്കാണ് കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്ന്.

ജനറൽ

ഗോതമ്പുണ്ടോ വീട്ടില്‍? എങ്കില്‍ എളുപ്പം തയ്യാറാക്കാം കിടിലന്‍ സമൂസ

ഗോതമ്പുണ്ടോ വീട്ടില്‍? എങ്കില്‍ എളുപ്പം തയ്യാറാക്കാം കിടിലന്‍ സമൂസ ചേരുവകള്‍ ഗോതമ്പ് പൊടി – 2 കപ്പ് ഉരുളകിഴങ്ങ് വേവിച്ചത് – 5 എണ്ണം സവാള – 1 എണ്ണം വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 2 എണ്ണം കറിവേപ്പില മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/4 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ ഗരംമസാല – 1/2 ടേബിള്‍സ്പൂണ്‍ ജീരകം – 1/4 ടേബിള്‍സ്പൂണ്‍ ഉപ്പ് എണ്ണ തയാറാക്കുന്ന വിധം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ജീരകം ഇട്ട് ചൂടായതിന് ശേഷം ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇട്ട് ഉള്ളി ബ്രൗണ്‍ കളര്‍ ആകുന്നത് വരെ വഴറ്റി കൊടുക്കാം. ശേഷം പൊടികള്‍ എല്ലാം കൂടി ഇട്ട് നല്ലതു പോലെ വഴറ്റി എടുത്തതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ഇട്ട് കൊടുക്കാം. ഗോതമ്പ് പൊടി എണ്ണയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് എടുത്ത ശേഷം ഇത് സമോസ ഉണ്ടാക്കുന്നതിനായിട്ട് ചപ്പാത്തിക്ക് പരത്തുന്നതു പോലെ വൃത്താകൃതിയില്‍ പരത്തി എടുക്കുക. മാവ് പരത്തി പകുതി മുറിച്ചെടുത്ത്, ആ പകുതി ഷീറ്റ് ഒന്നും കൂടി പരത്തി കോണ്‍ ആകൃതിയില്‍ മടക്കി എടുക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മസാല ഇട്ട് നല്ലതു പോലെ മടക്കി എടുക്കണം. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം സമോസ രണ്ട് സൈഡും വേവിച്ച് എടുക്കണം

ജനറൽ

സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം എളുപ്പത്തില്‍

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മാങ്ങാ സീസനാണ്. അതുകൊണ്ടു തന്നെ മാങ്ങ കൊണ്ടുള്ള നിരവധി പരീക്ഷണങ്ങള്‍ നമ്മള്‍ നടത്താറുണ്ട്. സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ പഴുത്ത മാങ്ങ – 4 എണ്ണം തേങ്ങ തിരുമ്മിയത്- 1 മുറി തൈര് – 3 കപ്പ് മുളക് പൊടി – ഒരു ടി സ്പൂണ്‍ മഞ്ഞള്‍ പൊടി അര ടി സ്പൂണ്‍ ജീരകം – ഒരു നുള്ള് കറി വേപ്പില – ഒരു തണ്ട് താളിക്കാന്‍ വെളിച്ചെണ്ണ – രണ്ടു ടി സ്പൂണ്‍ ഉലുവ – ഒരു നുള്ള് കടുക് – അര ടി സ്പൂണ്‍ വറ്റല്‍ മുളക് – രണ്ടു എണ്ണം കറി വേപ്പില -നാല് അഞ്ചു ഇതള്‍ ഉപ്പ് പാകത്തിന് തയ്യാറാക്കുന്ന വിധം പാകത്തിന് മഞ്ഞളും മുളകുപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക. തേങ്ങയും ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി .

ജനറൽ

അല്‍ഫാം വീട്ടില്‍ തന്നെ തയ്യാറാക്കാം ഈസിയായി

അറേബ്യന്‍ ഭക്ഷണത്തിന് ആരാധകര്‍ കൂടി വരികയാണ് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് അല്‍ഫാമിന്. അല്‍ഫാം എങ്ങിനെ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ചിക്കന്‍ തൊലിയോടുകൂടി ഒന്നരക്കിലോ അല്ലെങ്കില്‍ അതിലും ചെറുത് തക്കാളി – 1 ഉള്ളി – 1/2 കഷ്ണം ഇഞ്ചി 2 വലിയ കഷ്ണം വെളുത്തുള്ളി – 4 -5 അല്ലി അറബിക് മസാല 1 1/2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ – 1 വലുത് മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ ഉപ്പ് ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍ റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍ ഒലീവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍ കരി (ചാര്‍ക്കോള്‍) – 1 കഷ്ണം മസാല തയാറാക്കാന്‍: മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍ കുരുമുളക് – 1 ടേബിള്‍സ്പൂണ്‍ പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍ നല്ലജീരകം – 1 ടീസ്പൂണ്‍ കറുവപ്പട്ട – 1 ടേബിള്‍സ്പൂണ്‍ ഏലക്കായ – 1 ടേബിള്‍സ്പൂണ്‍ ഗ്രാമ്പൂ – 1 ടേബിള്‍സ്പൂണ്‍ ഉണങ്ങിയ നാരങ്ങാ – 1 എണ്ണം കറുവയില – 4, 5 എണ്ണം വറ്റല്‍മുളക് – 4 ,5 എണ്ണം തയാറാക്കുന്ന വിധം ആദ്യം ഉള്ളിയും തക്കാളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. അതിലേക്ക് മസാലപ്പൊടികളും 1 1/2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യുക. കഴുകിയ ചിക്കന്റെ നെഞ്ചിന്റെ ഭാഗം മുറിച്ചു ചിക്കന്‍ പരത്തിയെടുക്കുക. കഴുകിവെച്ച ചിക്കനില്‍ വരയിട്ട ശേഷം മസാല പുരട്ടി കുറച്ചു സമയം വയ്ക്കുക. നോണ്‍സ്റ്റിക് ഫ്രൈപാനില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചൂടാക്കുക. ചൂടാകുമ്പോള്‍ ചിക്കന്‍ വെച്ച് ചെറിയ തീയില്‍ വേവിക്കുക. ഓരോ 10 മിനിറ്റിലും തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക. ഒരുകഷ്ണം കരി അടുപ്പത്തുവെച്ച് കത്തിച്ച ശേഷം ചിക്കന്‍ വച്ച ഫ്രൈപാനില്‍ ഒരു ബൗളില്‍ ഓയില്‍ വെച്ച ശേഷം കരി അതില്‍ ഇട്ട് 2 മിനിറ്റ് മൂടിവയ്ക്കുക.

ജനറൽ

നല്ല പൂപോലത്തെ ഇടിയപ്പം വേണോ ? ഇതാ ഒരു ഈസി ടിപ്‌സ്

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല സോഫ്റ്റ് ഇടിയപ്പം. ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നല്ല സൂപ്പര്‍ ഇടിയപ്പം തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് അല്‍പം നെയ്യ് ഉപ്പ് – പാകത്തിന് തിളപ്പിച്ച വെള്ളം- 1 കപ്പ് തയ്യാറാക്കുന്ന വിധം അരിപ്പൊടി നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക. നന്നായി കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇടിയപ്പത്തട്ടില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഇടുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്. മാവില്‍ നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കും

കോട്ടയം

കറുകച്ചാൽ മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും

ചേനപ്പാടിക്ക് പിന്നാലെ നെടുംകുന്നം, കറുകച്ചാൽ മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കു ലുക്കവും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.55-ഓടെ യായിരുന്നു ഇടിമുഴക്കത്തിന് സമാനമായി സെക്കന്റെ കൾ നീണ്ടു നിന്ന മുഴക്കം ഉണ്ടായത്. കൂടാതെ നിലത്തു നിന്നും തരിപ്പ് അനുഭവപ്പെട്ടതായും ആളുകൾ പറയുന്നു. ജനാലകളും വീട്ടുപകരണങ്ങളുമടക്കം കുലുങ്ങിയ തോടെയാണ് പലരും വിവരമറിഞ്ഞത്. കറുകച്ചാൽ, നെ ടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻ കുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്ര ശബ്ദത്തോടെ മുഴക്കവും കുലുക്കവും ഉണ്ടായത്. ഭൂമികുലു ക്കമെന്ന് കരുതി ആളു കൾ വീടിന് പുറത്തേ ക്ക് ഇറങ്ങി നിന്നു.  ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ജന പ്രതിനിധ്ികളും പൊതു പ്രവര്ത്തകരും ആവശ്യപെട്ടു 

കേരളം

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; പിടികൂടാൻ ശ്രമം

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലക്കുള്ളിലെ ആഞ്ഞലി മരത്തിൻറെ ചില്ലയിലാണ് കുരങ്ങ് ഇപ്പോഴുള്ളത്. കുരങ്ങ് പിടികൂടി തിരികെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതർ. ഇന്നലെ വൈകിട്ടോടെയാണ് ഹനുമാൻ കുരങ്ങ് തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെ ചാടിപ്പോയത്. ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെൺ കുരങ്ങ് പുറത്തുചാടിയത്. വൈകിട്ടോടെ ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ കുരങ്ങിനെ കണ്ടെത്തി. ഇവിടെ നിന്ന് കുരങ്ങ് മാറാതിരിക്കാൻ പുലർച്ചെ വരെ ജീവനക്കാർ കാവലിരുന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹങ്ങളെയും ഹനുമാൻ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്നകൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് കുരങ്ങ് ചാടിപ്പോയത്.

കോട്ടയം

പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണം: പ്രവാസി കേരളാ കോൺഗ്രസ് (എം)

കോട്ടയം: അടച്ചുപൂട്ടിയ കോട്ടയം പാസ്പോര്ട്ട് സേവാകേന്ദ്രം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് പ്രവാസി കേരളാ കോൺഗ്രസ്‌ (എം) കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബമായി ജോലിക്കും കുടിയേറ്റത്തിനുമൊക്കെ കോട്ടയം പാസ്പോർട്ട് ഓഫീസിനെ ആശ്രയിച്ചിരുന്ന മൂന്ന് ജില്ലകളിലെ സാധാരണക്കാരെ പാസ്പോർട്ട് കേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ സരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേന്ദ്രസർക്കാരിന്റെ പ്രവാസിവിരുദ്ധനയങ്ങൾ സാധാരണ ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നു പാർട്ടി കേന്ദ്ര കമ്മറ്റി ഓഫീസിൽ കൂടിയ യോഗം ആശങ്കപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസിമലയാളികളെ സർക്കാരുകൾ അവഗണിക്കെരുതെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി കേരളാ കോൺഗ്രസ് (എം) സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലം, നിയോജകമണ്ഡലം തലങ്ങളിൽ വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരുന്ന ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ ആക്കുവാൻ കമ്മറ്റി തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് ജോണി അബ്രഹാം, ജനറൽ സെക്രട്ടറി ജോർജ് കാഞ്ഞമല, ട്രഷറർ ഡോ ബ്ലസ്സൻ സിബി ഏബ്രഹാം, സെക്രട്ടറി ബിജോ ഫ്രാൻസിസ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ബാബു ഉള്ളാട്ടിൽ, ബിനോയ്‌ മുക്കാടൻ, ഷാജി പോൾ, ജോൺ മാത്യു, ജോർജ് വർഗീസ്, കുര്യച്ഛൻ പാറനാകാല, തോമസ് കെ. പി, ബിനോയ്‌ ജെയിംസ്, മധു വാകത്താനം, സോനു സി മാത്യു എന്നിവർ പങ്കെടുത്തു സംസാരിച്ചു.