വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ആദർശത്തിലൂന്നി വ്യത്യസ്ത ആശയങ്ങളെ സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും നാം തയ്യാറാവുക പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി.

ഈരാറ്റുപേട്ട.അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആദർശത്തിൽ ഊന്നി നിന്നുകൊണ്ട് വ്യത്യസ്തതകളെ സ്വീകരിക്കുവാനും പരസ്പരംഉൾക്കൊള്ളാനും നാം തയ്യാറാകണമെന്ന് പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.കോട്ടയം ജില്ലയിലെ വാഫി, വഫിയ്യ പഠനം പൂർത്തീകരിച്ചവരും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും അവരുടെ കുടുംബങ്ങളുടെയും സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം ഈരാറ്റുപേട്ട പുത്തംപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു..ഹാഫിസ് അബ്ദുള്ള വാഫി  യോഗത്തിന് അധ്യക്ഷത വഹിച്ചുനഗരസഭ മുൻ ചെയർമാൻവിഎം സിറാജ്, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ വിപി നാസർ എന്നിവർ  സംസാരിച്ചു സൗത്ത് സോൺ വാഫി അലുംനി അസോസിയേഷൻ സെക്രട്ടറി ഹാഫിസ് സഹൽ വാഫി സ്വാഗതം പറഞ്ഞു.  മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന   സംവിധാനമാണ് വാഫി വഫിയ്യ. യൂണിവേഴ്സിറ്റി മാതൃകയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന് (CIC) കീഴിലാണ് വാഫി വഫിയ്യ കോഴ്സ് നടന്നുവരുന്നത്.   

പ്രാദേശികം

അതിഥി തൊഴിലാളി ബോധവൽക്കരണം നടത്തി

ഈരാറ്റുപേട്ട .നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയെ മാലിന്യ വിമുക്തമാക്കുന്നതിനായി  അതിഥി തൊഴിലാളികള്‍ക്കായിബോധവത്കരണ  ക്ലാസ് നടത്തി. തൊഴിലാളികIളുടെ ഇടയിൽ ശരിയായമാലിന്യ പരിപാലന ശീലം വളർത്തുന്നതിനായി ഈരാറ്റുപേട്ട നഗരസഭയും ഹരിതകേരളം മിഷനും ചേർന്ന് തൊഴിലാളികള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുത്ത പിയർ ലീഡേഴ്സിനായാണ് പരിശീലനം നൽകിയത്. പരിശീലനം നേടിയ ലീഡർമാരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ പിയർ എഡ്യൂക്കേഷനിലൂടെ ശരിയായ മാലിന്യ പരിപാലന ശീലം വളർത്തിയെടുക്കുവാനുള്ള ശ്രമമാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം,ഹരിതകേരളം മിഷന്‍ എന്നിവ കൂട്ടായ ശ്രമമാണ് ഈ പരിപാടി.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. സഹല ഫിർദൗസ് നിർവഹിച്ചു. പലാഷ് ഘോഷ് ബംഗാളി ഭാഷയിൽ ക്ലാസും ചർച്ചയും നയിച്ചു.ക്ലീന്‍ സിറ്റി മാനേജര്‍  ജിന്‍സ് സിറിയക്,സോഷ്യല്‍ എക്സ്പേര്‍ട്ട് ബിനു ജോര്‍ജ്ജ്, കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ബോബി ജേക്കബ്,സോഷ്യല്‍ എക്സ്പേര്‍ട്ട് പി.എം.സി ശ്യാം ദേവദാസ്, നവകേരളം കര്‍മ്മപദ്ധതി പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍,ജെഎച്ച്ഐമാരായ ജെറാഡ് മൈക്കിള്‍,നൗഷാദ് പി.എംലിനീഷ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി, പരിശീലനം നേടിയ പിയർ ലീഡേഴ്സു് വഴി ഈരാറ്റുപേട്ട നഗരസഭയുടെ പരിധിയിലുള്ള രണ്ടായിരത്തോളം വരുന്ന അതിഥി തൊഴിലാളികളിലേക്ക് മാലിന്യ സംസ്കരണ സന്ദേശങ്ങൾ എത്തിക്കുവാനുള്ള തുടർ പരിപാടികൾ ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

മരണം

ഈരാറ്റുപേട്ട: കണ്ടത്തിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഖദീജ 86 മരണപ്പെട്ടു.

ഈരാറ്റുപേട്ട: കണ്ടത്തിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ  ഭാര്യ ഖദീജ 86 മരണപ്പെട്ടു.മക്കൾ : റെഷീദ് ,ജലീൽ , നൗഷാദ് ഹൗലത്ത് പരേതനായ അഷറഫ്.മരുമക്കൾ :യൂസഫ് മൗലവി  മാരിയത്ത്, , സുഹ്‌റ , ഷീന ,ഷാമില.ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് പുത്തൻ പള്ളി ഖബർ സ്ഥാനിൽ

പ്രാദേശികം

ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെ ആദരിച്ചു

കുന്നോന്നി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും, ഡി വൈ എഫ് ഐയും, ബാലസംഘത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കളെ അനുമോദിച്ചു. ആദരം 2023 പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ്ഹരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി. ആർ അനുപമ, ,  സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റി.എസ് സിജു, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ,  പൂഞ്ഞാർ തെക്കേക്കര 8-ാം വാർഡ് മെമ്പർ ബീന മധു മോൻ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ബാലസംഘം ജില്ല വൈസ് പ്രസിഡൻറ് ശ്രീജിത്ത് കെ സോമൻ എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

എ. ഐ റ്റി . യു. സി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സമ്മേളനം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി PS ബാബു ഉത്ഘാടനം ചെയ്തു.

എ. ഐ റ്റി . യു. സി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സമ്മേളനം പൂഞ്ഞാർ മണ്ഡലം സെക്രട്ടറി PS ബാബു ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസഡൻ്റ് പത്മിനി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സെക്രട്ടറി സജി സി എസ് റിപ്പോർട്ട് അവതരിപ്പിച്ചു.  സമ്മേളനത്തിൽ സിപിഐ  പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ എസ് രാജു , സി പി ഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയംഗം  പി. എൻ. ദാസപ്പൻ ,NR EG  വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി  നൗഫൽ ഘാൻ , സി പി ഐ മണ്ഡലം കമ്മിറ്റിയംഗം നൗഷാദ് . എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റിയംഗം ആർ രതീഷ് , എ.ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി ദീപു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പത്മിനി രാജശേഖരൻ പ്രസിഡന്റ് ജയൻ എ സി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ബിജു സ്വാഗതവും നിയുക്ത സെക്രട്ടറി ജയൻ എ.സി . കൃതജ്ഞതയും രേഖപ്പെടുത്തി.

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വലിയ പെരുനാൾ ആഘോഷം " പെരുനാൾക്കിസ" എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വലിയ പെരുനാൾ ആഘോഷം " പെരുനാൾക്കിസ" എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പെരുനാൾ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും പലഹാരക്കൈമാറ്റവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി ഉൽഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. സഹ്‌ല ഫിർദൗസ് എ.ഇ.ഒയിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ സ്വീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. മാപ്പിളപ്പാട്ടുകൾ, സംഗീത ദൃശ്യാവിഷ്കാരം എന്നിവ ഏറെ ശ്രദ്ധേയമായി. അധ്യാപികമാരായ അനീഷ ഇബ്രാഹീം, ഷൈനാസ് അബ്ദുൽ വാഹിദ്, മൈമൂന എഫ്. എന്നിവർ ഈദ് ഗാനങ്ങൾ ആലപിച്ചു. ഹെഡ്മിസ്ട്രസ് എം.പി ലീന, എം.എഫ് അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി സുമി.കെ.എം, കെ എ റെസിയ, റ്റി.എസ്. അനസ് ഐ ഷാസിയാദ്, ജയൻ .പി ജി എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.  

പ്രവാസം

ഹജ്ജ് കർമ്മം പൂർത്തിയാക്കി ഹാജിമാർ ഇന്ന് മടങ്ങും

മക്ക: ഹജ്ജ് കർമ്മം പൂർത്തിയാക്കി ഹാജിമാർ മടക്ക യാത്ര തുടങ്ങി. പുണ്യ ഭൂമിയിൽ തങ്ങുന്ന തീർത്ഥാടകർ കൂടി ഇന്ന് മടങ്ങുന്നതോടെ ഇത്തവണത്തെ ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകും. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ മുതൽ ആഭ്യന്തര തീർത്ഥാടകരും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരും മടക്കയാത്ര ആരംഭിച്ചിരുന്നു.  വിദേശ തീർത്ഥാടകർ ഇന്ന് രാവിലെയോടെ സ്വദേശങ്ങളിലേക്ക് യാത്ര തിരിച്ചു. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് നിർവഹിച്ചാണ് ഹാജിമാർ മടങ്ങുന്നത്. ഇന്നലെ മിനയിൽ തങ്ങി കല്ലെറിയൽ ചടങ്ങ് പൂർത്തിയാക്കിയ ഹാജിമാർ ഇന്ന് മിനാ താഴ്‌വരയോട് വിട പറയും. മക്കയില്‍ എത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തിയാണ് തീര്‍ത്ഥാടകര്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നത്.  കല്ലേറ് കര്‍മ്മം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മക്കയില്‍ തിരക്ക് വര്‍ദ്ധിച്ചു. മദീനയിലും തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്തവര്‍ ആണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. മദീന സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. ഇത്തവണ 18,45045 തീര്‍ത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തിയത്. ഇതില്‍ 16,60915 പേര്‍ വിദേശികളാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

പ്രവാസം

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ; 16,60,915 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തി.  റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,60,915 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,84,130 പേര്‍ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്.  ഹാജിമാരില്‍ 9,69,694 പേര്‍ പുരുഷന്മാരും 8,75,351 പേര്‍ വനിതകളുമാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തി. വിദേശ തീര്‍ത്ഥാടകരില്‍ 15,93,271 പേര്‍ വിമാന മാര്‍ഗവും 60,813 പേര്‍ കര മാര്‍ഗവും 6,831 പേര്‍ കപ്പല്‍ മാര്‍ഗവും എത്തി. വിദേശ ഹാജിമാരില്‍ 2,42,272 പേര്‍ക്ക്  മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.