വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’; ടൊവിനോയുടെ പോസ്റ്റ് വൈറൽ

കരിയറിൽ തന്റെ ഏറ്റവും നല്ല സമയത്ത് നിൽക്കുകയാണ് ടൊവിനോ തോമസ്. 2018 എന്ന സിനിമ തിയേറ്ററുകളിൽ വൻ ഹിറ്റായതിന് പിന്നാലെ ടൊവിനോയുടെ പ്രകടനവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ പ്രകടനത്തിന് ഒരു അംഗീകാരം ലഭിച്ച ശേഷം ടൊവിനോ പങ്കുവെച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.ആനന്ദ് ടി.വി അവാർഡ് വിതരണചടങ്ങാണ് വേദി. ഇപ്രവാഹസ്യത്തെ മികച്ച നടനുള്ള പുരസ്കാരം ടൊവിനോയ്ക്കായിരുന്നു. അവാർഡ് ലഭിച്ചതാകട്ടെ, സാക്ഷാൽ മമ്മൂക്കയിൽനിന്ന്. ‘ഈ സന്തോഷം വളരെ മനോഹരമായാണ് ടൊവിനോ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. മമ്മൂക്കയിൽനിന്ന് അവാർഡും അംഗീകാരവും ലഭിച്ചത് ഒരു അനുഗ്രഹമാണ്. എന്റെ ആരാധനാ ബിംബം എന്നെ പറ്റി അദ്ദേഹത്തിന്റേതായ രീതിയിൽ, ആ വേദിയിൽ വെച്ച് പറഞ്ഞ വാക്കുകൾ കേൾക്കാൻ സാധിച്ചതാണ് അടുത്ത സന്തോഷം. 2021-ലെ മികച്ച നടനുള്ള അവാർഡിന് ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ഒരുക്കിയ എല്ലാവർക്കും നന്ദി’; ഇത്രയും പറഞ്ഞ ടൊവിനോ പോസ്റ്റ് അവസാനിപ്പിക്കുന്നത് വളരെ രസകരമായാണ്. ‘ മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’ എന്നായിരുന്നു ആ വാക്കുകൾ.പോസ്റ്റിൽനിന്ന് തന്നെ വ്യക്തമാണ് ടൊവിനോയുടെ സന്തോഷം എത്രത്തോളമാണെന്ന്. എന്നാൽ ടൊവിനോയ്ക്ക് അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് മമ്മൂക്ക നടത്തിയ പ്രസംഗവും വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ‘‘ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ ജീവത്യാഗം നടത്തിയ റോള്‍ ചെയ്തയാളാണ് ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്.’’; ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ജനറൽ

മാസ് ലുക്ക്; ആന്റണി പോസ്റ്റുമായി കല്യാണി പ്രിയദർശൻ

ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാസ് ലുക്കിലുള്ള ജോജു ജോർജിനെയും ജേഴ്സി അണിഞ്ഞുനിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണാം. നിമിഷങ്ങൾക്കകം പോസ്റ്ററുകൾ ആരാധകർ ഏറ്റെടുത്തു. താൻ ഏറെ വെല്ലുവിളി നേരിട്ട ചിത്രമാണ് ആന്റണി എന്ന് പോസ്റ്റർ വെച്ച് കല്യാണി ട്വിറ്ററിൽ കുറിച്ചു.

കേരളം

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തോട്ടയിലാണ് സംഭവം നടന്നത്. അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍ മരിച്ചു. 24 യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്കുള്ള കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്.

പ്രാദേശികം

ഐ.എസ്.എം. ജില്ലാ പ്രതിനിധി സമ്മേളനം നടന്നു

ഈരാറ്റുപേട്ട: ഐ.എസ്.എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഈരാറ്റുപേട്ടയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ.വൈ. ജമാൽ അധ്യക്ഷത വഹിച്ചു.കെഎംഎം ജില്ലാ പ്രസിഡന്റ് ജാഫർ സെക്രട്ടറി എച്ച്. ഷാജഹാൻ,ഐ.എസ്.എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, ഭാരവാഹികളായ ഫൈസൽ വിഎസ് റഷീദ് ടി.എ. അനസ് ഈരാറ്റുപേട്ട, ഫാസിൽ ഹാസൻ , യുനുസ് ആലപ്ര എന്നിവർ പ്രസംഗിച്ചു

കേരളം

എ.​ഐ ക്യാമറ വന്നു; വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കുറഞ്ഞതായി റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് റോഡപകടങ്ങൾകുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് മോട്ടോർ വാഹനവകുപ്പ്‌ എ.​ഐ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പറഞ്ഞു. 2022 ജൂ​ണി​ൽ 3714 അ​പ​ക​ട​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​തെ​ങ്കി​ൽ എ.​ഐ കാ​മ​റ പ്ര​വ​ർ​ത്തി​ച്ചു​ തു​ട​ങ്ങി​യ 2023 ജൂ​ണി​ൽ 1278 ആ​യി കു​റ​ഞ്ഞു. അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ലും കു​റ​വു​ണ്ട്. 2022 ജൂ​ണി​ൽ 344 ആ​യി​രു​ന്ന​ത്​ ഈ ​ജൂ​ണി​ൽ 140 ആ​ണ്. പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ജൂ​ണി​ലെ 4172 നെ ​അ​പേ​ക്ഷി​ച്ച്​ ഈ ​ജൂ​ണി​ൽ 1468 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.വി​വി​ധ​യി​ട​ങ്ങ​ളി​ൽ റോ​ഡ്​ വീ​തി കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ 16 സ്ഥ​ല​ങ്ങ​ളി​ലെ എ.​ഐ കാ​മ​റ മാ​റ്റേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​വ ജൂ​ലൈ 31നു​ള്ളി​ൽ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി സ്ഥാ​പി​ക്കും. എ.​ഐ കാ​മ​റ​ക​ൾ സം​ബ​ന്ധി​ച്ച സ​മ​ഗ്ര ക​രാ​റി​ന്‍റെ ജോ​ലി ജൂ​​ലൈ​യി​ൽ പൂ​ർ​ത്തി​യാ​കും. ജൂ​ലൈ 12ന്​ ​കെ​ൽ​ട്രോ​ൺ ക​ര​ട്​ ക​രാ​ർ ഗ​താ​ഗ​ത വ​കു​പ്പി​ന്​ കൈ​മാ​റും.

കോട്ടയം

നെടുംകുന്നം, കങ്ങഴ, വാഴൂർ പഞ്ചായത്തുകളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം

നെടുംകുന്നം, കറുകച്ചാൽ ∙ നിന്നു പെയ്ത ശക്തമായ മഴയിൽ നാട്ടിൽ വെള്ളപ്പൊക്കം. കൈത്തോടുകൾ കരകവിഞ്ഞതോടെ പുരയിടങ്ങൾ വെള്ളത്തിനടിയിലായി. നെടുംകുന്നം, കങ്ങഴ, വാഴൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ ദുരിതം വിതച്ചത്.ഗതാഗത തടസ്സം നെടുംകുന്നം നെടുമണ്ണി തോട്ടിൽ നിന്നു വെള്ളം കയറിയതോടെ കറുകച്ചാൽ – മണിമല റോഡിലെ നെടുമണ്ണി പാലം കരകവിഞ്ഞു ഗതാഗതം മുടങ്ങി  കൊടുങ്ങൂർ – മണിമല റോഡിൽ ചാമംപതാലിലും ഉള്ളായം മഞ്ഞാക്കലിലും വെള്ളം കയറിയ ഗതാഗതം തടസ്സപ്പെട്ടു.

കേരളം

സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് നിരോധനം

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പില്ല. നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും. കേരള, കർണ്ണാടക , ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തിന്റെ തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടൽ,  മധ്യ അതിനോട് ചേർന്ന തെക്കൻ അറബിക്കടൽ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കൂടാതെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് പടിഞ്ഞാറ് അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾകടൽ, മാലദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45  – 55  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65  കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ആൻഡമാൻ കടലിൽ മണിക്കൂറിൽ  40  മുതൽ 45  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ  തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

കേരളം

മഅദനിയുടെ ആരോഗ്യ നില: ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം

കൊച്ചി: പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകുമെന്നും കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.   പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയിൽ വെച്ചാണ് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. ആലുവയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷം തുടർച്ചയായി ഛർദ്ദിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.