വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

KERALAരേഖ തെളിഞ്ഞത് രേഖയിൽ അഭിനയിച്ചപ്പോൾ;വിൻസി അലോഷ്യസിന് ഇത് സ്വപ്ന സായൂജ്യം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോൾ മികച്ച നടിക്കുള്ള അം​ഗീകാരം തേടി എത്തിയത് വിൻസി അലോഷ്യസിനെയാണ്. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനം ആണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ആദ്യമായി ലഭിച്ച സ്റ്റേറ്റ് അവാർഡിന്റെ സന്തോഷത്തിലാണ് വിൻസി ഇപ്പോൾ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഷോയിൽ ആയിരുന്നപ്പോൾ തന്നെ തനിക്ക് കിട്ടുന്ന വേഷങ്ങൾ ​ഗംഭീരമാക്കാൻ വിൻസിക്ക് സാധിച്ചിരുന്നു. പിന്നീട് ബി​ഗ് സ്ക്രീനിൽ ചുവടുവച്ച വിൻസി മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചു. തനിക്ക് കിട്ടുള്ള ഏത് കഥാപാത്രവും ആ വേഷം ആവശ്യപ്പെടുന്നത് പൂർണമായും നൽകി വിൻസി കളറാക്കി. പ്രത്യേകിച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ. അത്തരത്തിൽ ഒരു കഥാപാത്രം ആയിരുന്നു രേഖയിലേയും. നല്ലൊരു ചിത്രമായിരുന്നിട്ട് പോലും സിനിമ തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും വേണ്ടത്ര ഷോകൾ ലഭിച്ചില്ലെന്നും പറഞ്ഞ് റിലീസ് വേളയിൽ വിൻസി രം​ഗത്തെത്തിയിരുന്നു. അമ്പത് തിയറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്നമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തിയറ്റിൽ വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിലും വിൻസിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുതന്നെയാണ് ഇന്ന് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ താരത്തിന് അം​ഗീകാരം ലഭിക്കാൻ ഇടയായതും. ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറഞ്ഞത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിൻസിക്ക് ലഭിക്കുന്ന സമ്മാനം.

പ്രാദേശികം

വേൾഡ് മലയാളി കൗൺസിൽ തുണയായി; അഞ്ചു സന്തോഷിന് ഇനി കസാഖിസ്ഥാനിലേക്ക് പറക്കാം

   ഈരാറ്റുപേട്ട : സാമ്പത്തിക പ്രതിസന്ധിയെ മലർത്തിയടിച്ച് ആം റെസ് ലിങ് ദേശീയ ചാമ്പ്യൻ അഞ്ചു സന്തോഷ് കസാഖിസ്ഥാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇത്തവണ പങ്കെടുക്കും. ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ    വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ  വർഗീസ് പനയ്ക്കലും ഭാര്യ ജാനെറ്റും ചേർന്ന് അഞ്ചു സന്തോഷിൻ്റെ യാത്രയ്ക്ക് ആവശ്യമായ ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപാ മാതാപിതാക്കൾക്ക് കൈമാറി . കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ ക്വാളിഫൈ ചെയ്തിരുന്നെങ്കിലും സ്പോൺസറെ ലഭിച്ചിരുന്നില്ല. ഇത്തവണയും അവസരം നഷ്ടമാകുമെന്ന് കരുതിയ അഞ്ചു താൻ പഠിച്ച ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരെ സമീപിക്കുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഷൈജു വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡന്റ്  അബ്ദുള്ള ഖാനെ അറിയിച്ചതിനെ തുടർന്ന്   അഞ്ചു സന്തോഷിൻ്റെ  സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ വർഗീസ് പനയ്ക്കൽ സഹായിക്കാനായി മുന്നോട്ടു വരികയായിരുന്നു.ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 3 വരെ കസാക്കിസ്ഥാനിലെ അൽമാട്ടിയിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സ്കൂൾ പിടിഎ പ്രസിഡന്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ   ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷൈജു ടി.എസ്, തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാൻ, ആം റെസ്ലിങ് ഫെഡറേഷൻ ഭാരവാഹികളായ ജോജി എല്ലൂർ, സെബാസ്റ്റ്യൻ മാത്യു എന്നിവർ  പ്രസംഗിച്ചു.പാലായിലെ ശ്രീജിത്ത് കെ.പർവണയുടെ കീഴിലാണ് അഞ്ചു സന്തോഷ് പ്രാക്ടീസ് ചെയ്യുന്നത്.

കേരളം

മമ്മൂട്ടി തിരുനക്കര എത്തി, ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിപ്പ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടന്‍ പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. കൂടാതെ പ്രമുഖ നേതാക്കളും ഇവിടെയുണ്ട്.  തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോ​ഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബം​ഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം.

കേരളം

ഐ ലവ് യു ചാണ്ടി അപ്പച്ചാ’; സ്നേഹക്കുറിപ്പുമായി പെൺകുട്ടി

പുതുപ്പള്ളി: പ്രായഭേദമന്യേ ആൾക്കൂട്ടത്തെ നെഞ്ചിലേറ്റിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. അതിന്റെ നിരവധി ഉദാഹരണങ്ങളാണ് തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളി വരെയുള്ള ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ശവമഞ്ചത്തിന് മുകളിൽ ചേർത്തുവച്ച ഒരു പോസ്റ്റർ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ‘ഐ ലവ് യു ചാണ്ടി അപ്പച്ചാ’ എന്നെഴുതിയ പോസ്റ്റർ ജൊഹാന ജസ്റ്റിൻ എന്ന വിദ്യാർത്ഥിനിയുടേതാണ്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വാഹനം കടന്നുപോയപ്പോൾ വഴിയരികിൽ പോസ്റ്ററുമേന്തി നിൽക്കുകയായിരുന്നു പെൺകുട്ടി. മണിക്കൂറുകളോളമാണ് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്റർ ഹൃദയത്തോട് ചേർത്ത്‌ അവൾ കാത്തുനിന്നത്. മകൻ ചാണ്ടി ഉമ്മൻ ആ പോസ്റ്റർ വാങ്ങി ശവമഞ്ചത്തിന് മുകളിൽ വയ്ക്കുകയായിരുന്നു. വിലാപയാത്ര അടൂരിലെത്തിയപ്പോഴായിരുന്നു ഈ കാഴ്ച.

പ്രാദേശികം

ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

ഈരാറ്റുപേട്ട : കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി അന്തരിച്ച  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം  വ്യാപാര ഭവനിൽ നടത്തി പ്രസിഡന്റ് അഡ്വ. കെ സതീഷ്കുമാർ അദ്ധ്യക്ഷനായി. ആന്റോആന്റണി എംപി ഉദ്ഘാടനം ചെയ്തു. തോമസ് കല്ലാടൻ ആമുഖ പ്രസംഗം നടത്തി അഡ്വ. വിഎം മുഹമ്മദ് ഇല്യാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. .പുത്തൻപള്ളി ഇമാം മുഹമ്മദ് നദീർ മൗലവി ജോയി ജോർജ് ,എം ജി ശേഖരൻ ഏ.എംഎ ഖാദർ എം പി സലീം മജുപുളിക്കൻ, അഡ്വ. ജോമോൻ ഐക്കര, പി എച്ച് നൗഷാദ് ആർ ശ്രീലേഖ, കെഎഫ് കര്യൻ ജാൻസ് വയലിക്കുന്നേൽ സിഎച്ച് മീരാൻ, മനോജ് സിആർ, വർക്കിച്ചൻ വയം പോത്തനാൽ, ടോമി മാടപ്പള്ളി, മാഹിൻ തലപ്പള്ളിൽ, എന്നിവര് പ്രസംഗിച്ചു  

പ്രാദേശികം

പ്രതിഭാദര, സനദ് ദാന വാർഷിക സമ്മേളനം

ഈരാററുപേട്ട .പ്രൈവറ്റ് ബസ്സ്സ്റ്റാന്റിന് സമീപം പ്രവർത്തിച്ചുവരുന്ന എമർജ് ഐ & ഇ.എൻ.റ്റി. ഹോസ്പിറ്റൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മേഖല യിലെ പ്രമുഖ ഡോക്ടറന്മാർക്കായി പ്രതിഭാദര ചടങ്ങും ഇന്റേൺഷിപ്പ് കോഴ്സ് പൂർത്തിയായവരുടെ സനദ് ദാന ചടങ്ങും വിപുലമായി ആഘോഷിച്ചു. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ. വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രമുഖ ഇ.എൻ.റ്റി. സർജനും കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടറുമായ ഡോ. എം. എ. മുഹമ്മദ് സനദ് പ്രഭാ ഷണവും സനദ് വിതരണവും നടത്തി. ഇന്റേൺഷിപ്പ് കോഴ്സ് പൂർത്തിയായ ഒൻപത് ഒപ്റ്റോമെട്രിസ്റ്റുമാർ സനദ് ഏറ്റുവാങ്ങി. ഈരാറ്റുപേട്ട മേഖലയിലെ പ്രമുഖ ഡോക്ടറന്മാരായ ഡോ. ജേക്കബ് മത്തായി, ഡോ. സാവിയോ എം. തെള്ളി, ഡോ. ഡാൽഗൊ തോമസ്, ഡോ. കുര്യൻ ജോസഫ് എന്നിവരെ പ്രതിഭാദരം നൽകി ആദരിച്ചു. എമർജ് ഗ്രൂപ്പ് ഇ.എൻ.റ്റി. സർജൻ ഡോ. ബിമീത് സുരേഷ്, ഒഫ്താൽമോളജിസ്റ്റ് ഡോ. സൂര്യ സി.ബി. പ്രതിഭാദരത്തിന് നേതൃത്വം നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, പുരുഷോത്തമ ശർമ അങ്കാള മ്മൻകോവിൽ, പുത്തൻപള്ളി പ്രസിഡന്റ് മുഹമ്മദ് സാലിഹ്, മുഹിദ്ദീൻ പള്ളി പ്രസിഡന്റ് അഫ്സറുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, നഗരസഭ മുൻ ചെയർമാന്മാരായ റ്റി.എം. റഷീദ്, വി.എം. സിറാജ്, ടീം എമർജൻസി പ്രസിഡന്റ് അഷ്റഫ് കുട്ടി, നന്മക്കൂട്ടം പ്രസിഡന്റ് ഫസൽ വെള്ളപ്പറമ്പിൽ, പെൻഷൻ യൂണിയൻ പ്രസിഡന്റ് റ്റി.എം. റഷീദ് പഴയ പള്ളിൽ, എമർജ് ഗ്രൂപ്പ് ഡയറക്ടറന്മാരായ അജ്മൽ, ജുബിൻ കോശി, നെൽസൺ, ജാഫർ ഈരാറ്റുപേട്ട തുടങ്ങിയവർ പ്രസംഗിച്ചു. ഫെമി ജുബിൻ സ്വാഗതവും ഷീജസ്മി നന്ദിയും പറഞ്ഞു.

മരണം

ഇളപ്പുങ്കൽ: കൂളിയാട്ട് വീട്ടിൽ ഖാദർ മമ്മി (73 മമ്മി കാക്ക ) നിര്യാതനായി.

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ: കൂളിയാട്ട് വീട്ടിൽ ഖാദർ മമ്മി (73 മമ്മി കാക്ക ) നിര്യാതനായി.ഖബറടക്കം ഇന്ന് [19/7/2023 ബുധൻ ) രാവിലെ 10 മണി പുത്തൻപള്ളി: ഭാര്യ - ഷെരിഫാബീവി. അമ്പുകാട്ടിൽ കുടുംബാഗം. മക്കൾ - നൗഷാദ്, നാസർ. നിസാർ, അലിയാർ. മരുമക്കൾ - സജി നൗഷാദ്, സാജിദ നാസർ, റാഷിദ നിസാർ, ജസീന അലിയാർ

പ്രാദേശികം

DYFI കോട്ടയം മെഡിക്കൽ കോളേജിൽ നടത്തി വരുന്ന. ഹൃദയപൂർവ്വം പദ്ധതിയിൽ ഗൈഡൻസ് പബ്ലിക് സ്കൂളും പങ്കാളി ആയി

DYFI കോട്ടയം   മെഡിക്കൽ കോളേജിൽ  നടത്തി വരുന്ന. ഹൃദയപൂർവ്വം പദ്ധതിയിൽ  ഗൈഡൻസ് പബ്ലിക് സ്കൂളും പങ്കാളി ആയി സ്കൂളിലെ കുരുന്നുകൾ കൊണ്ടുവന്ന 400 ഓളം പൊതിച്ചോറുകൾ കുട്ടികളുടെ കയ്യിൽ നിന്നും ബ്ലോക്ക് മെമ്പർ രമാ  മോഹൻ . ഏറ്റുവാങ്ങി ചടങ്ങിൽ  സ്കൂൾ  മാനേജർ PA ഹാഷിം , വാർഡ് മെമ്പർ ബിന്ദു അജി, സിപിഎം ലോക്കൽ സെക്രട്ടറി   മധുകുമാർ  kp, റസാഖ് സർ ,   പ്രിൻസിപ്പൽ മുഹമ്മദ് ഷെഫീക്ക് sir, അഡ്മിൻKPഷെഫീക്ക്,അധ്യാപകർ ആയ. സിജോ സിയാദ് , DYFI. മേഖല കമ്മിറ്റിയിൽ നിന്നും. നിയാസ്, രാഹുൽ എന്നിവർ ചടങ്ങിൽ പങ്ക് ചേർന്നു