വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള

ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള  ബഹുമാനപ്പെട്ട ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റിയാസ് പ്ലാമൂടന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത ഇസ്മായിൽ ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷിജി ആരിഫിന് കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹ നിർവഹിച്ചു.ഈ യോഗത്തിൽ 28 ആം വാർഡ് കൗൺസിലർ ശ്രീമതി ലീന ജയിംസ് ആശംസകൾ അർപ്പിച്ചു.സിഡിഎസ് മെമ്പർമാരായ നുസൈഫ, സൂസമ്മ, ജാൻസി ശശി, സി ഡി എസ് അക്കൗണ്ടന്റ് സൽമത്ത്, കുടുംബശ്രീ അംഗങ്ങളായ ജയാ പ്രദീപ് സഫിയ അസീസ്, സുമ എന്നിവർ പങ്കെടുത്തു.

ജനറൽ

കാണുന്നവരിലും ചിരി പടര്‍ത്തി ഒരു ചിരിപ്പടം; വൈറലായി താരങ്ങളുടെ ചിത്രം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പിറന്നാളാഘോഷ ചിത്രം. നടിയും നല്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാളാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. ഇതിനിടെ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് താരസംഘടന ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം സംഘടനയുടെ ഓഫീസില്‍ വച്ചായിരുന്നു പിറന്നാളാഘോഷം നടന്നത്. പൊട്ടിച്ചിരിച്ചു നില്‍ക്കുന്ന മോഹന്‍ലാല്‍, രചന നാരായണന്‍ കുട്ടി, ഇടവേള ബാബു, സിദ്ദിഖ്, ശ്വേത മേനോന്‍, സുധീര്‍ കരമന, ബാബു രാജ് എന്നിവരെ ചിത്രത്തില്‍ കാണാം. കാണാനുന്നവരില്‍ ചിരി പടര്‍ത്തുതാണ് ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ വിജയാഘോഷത്തിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ച മോഹന്‍ലാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതിലുള്ള തന്റെ സന്തോഷവും അറിയിച്ചു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രാജസ്ഥാനിലെ പ്രധാന ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.  

കേരളം

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയായി സിപിഐഎം

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സി.പി.ഐ.എം നിർമിച്ചുനൽകുന്ന വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. കുട്ടിക്കൽ തേൻപുഴയിൽ 25 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാവുന്നത്. 2021ൽ ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കുട്ടിക്കൽ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് ഭവനരഹിതരായത്. ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ സി.പി.ഐ.എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി വാങ്ങിയ രണ്ടേക്കർ ഇരുപത് സെൻ്റ് സ്ഥലത്താണ് നിർമ്മാണം. കോട്ടയം ജില്ലാ കമ്മറ്റിയാണ് വീടുകൾ നിർമ്മിക്കുന്നത്. വൈദ്യുതി,ഗതാഗത സൗകര്യം, കുടിവെള്ളം ഉൾപ്പെടെ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ കൈമാറുക. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് നീക്കം. നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി മന്ത്രി വി.എൻ.വാസവൻ്റെ നേത്യത്വത്തിൽ നേരിട്ട് വിലയിരുത്തി. സി.പി.ഐ.എം നേതാക്കളായ കെ.ജെ.തോമസ്, എ.വി.റസൽ, കെ.രാജേഷ്, ഷമീം അഹമ്മദ്, സജിമോൻ, പി.കെ.സണ്ണി, പി.ആർ.അനുപമ, എം എസ്.മണിയൻ എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു

കേരളം

സംസ്ഥാനത്ത് ചൂടിന് ശമനമില്ല

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടൂമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി. അതെസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനലില്‍ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. ആറ് ജില്ലകളിലാണ് കൂടിയ ചൂടിന്റെ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ തന്നെ തുടരുകയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ആറ് ജില്ലകളിളും ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര ജാഗ്രതാ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അതെസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

പ്രവാസം

മദീനയിൽ ഷട്ടിൽ ബസ് സർവീസുകളുടെ സയമം കൂട്ടി.

റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും.  റിയാദ്: മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമുള്ള ഷട്ടിൽ ബസ് സർവീസുകളുടെ സമയം കൂട്ടി. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്നാണിത്. റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും.  സ്‌പോർട്‌സ് സ്റ്റേഡിയം, ദുറത്ത് അൽ മദീന, സയ്യിദ് അൽശുഹ്ദാഅ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഹയ്യ് ഖാലിദിയ, ഹയ്യ് ഷദാഅ് എന്നിവിടങ്ങളിൽ നിന്നാണ് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിന് ഷട്ടിൽ ബസ് സേവനം ഒരുക്കിയിരിക്കുന്നത്.  കൂടാതെ സിറ്റി ബസ് പദ്ധതിയിൽ പട്ടണത്തിനുള്ളിൽ സർവിസ് നടത്തുന്നതിനായി നിരവധി ബസുകളുമുണ്ട്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു റിയാദ്: റമദാനിൽ മക്ക ഹറമിലെത്തുന്നവരുടെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു.  റോഡ് നിർമാണത്തിലെ ഏറ്റവും പുതിയ ഘട്ടങ്ങൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽ ജാസർ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, മക്ക ആക്ടിങ് മേയർ സാലിഹ് അൽതുർക്കി,  മക്ക, മശാഇർ റോയൽ കമീഷൻ ചെയർമാൻ എൻജി. സാലിഹ് അൽറഷീദ് എന്നിവർ പങ്കെടുത്തു.  റമദാൻ മാസത്തിൽ സന്ദർശകരുടെയും തീർഥാടകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് നിർമാണ ജോലികൾ പുരോഗമിക്കുന്ന കിംഗ് അബ്ദുൽ അസീസ് റോഡിന്‍റെ 3.65 കിലോമീറ്റർ ദൂരം താല്‍ക്കാലികമായി തുറന്നിരിക്കുന്നത്. ഇതോടെ ബസുകൾക്കും ഹറമിനടുത്ത ഹോട്ടലുകളിലെ അതിഥികൾക്കും ഹറമിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകും.  

ഇൻഡ്യ

കൊവിഡ് വര്‍ദ്ധനവ്, ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്. ഓണ്‍ലൈനായാണ് യോഗം ചേരുക സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി.

കേരളം

ഇടുക്കി കുട്ടിക്കാനത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. വിഷുദര്‍ശനത്തിനായി തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അല്‍പസമയം മുന്‍പാണ് അപകടം നടന്നത്. ഇറക്കമിറങ്ങിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനത്തില്‍ 25പേരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. മറ്റൊരു വാഹനം സംഘടിപ്പിച്ച് യാത്ര തുടരാനാണ് സംഘത്തിന്റെ തീരുമാനം.

കേരളം

ഷാറൂഖ് സെയ്‌ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർസ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്. വെള്ളിയാഴ്ച്ച മാലൂർകുന്ന് പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സാക്ഷികൾ പ്രതി ഷാരൂഖ് സെയ്‌ഫിയെ തിരിച്ചറിഞ്ഞത്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് മാലൂർകുന്നിലെ പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിൽ എത്തിയത്. നേരത്തെ പ്രതിയെ ഫോട്ടോയിലൂടെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ നടന്ന തെളിവെടുപ്പിൽ ഷൊർണ്ണൂരിലെ പെട്രോൾ പമ്പ് ജീവനക്കാരും ഷാരൂഖിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ അക്രമം നടന്ന ട്രെയിനിലും, പെട്രോൾ പമ്പിലും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലുമാണ് ഷാറൂഖിന്റെ തെളിവെടുപ്പ് നടന്നത്. ഈ മാസം 18നാണ് ഷാറൂഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. അന്ന് തന്നെ ഷാറൂഖിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ലീഗൽ എയ്ഡ്ഡിഫൻസ് കൗൺസൽ ആണ് ഷാറൂഖിനായി ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസ് അന്വേഷണം ദില്ലിയിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.